Tuesday, March 21, 2006

അവിവാഹിത ദിനം

ഒരു അവിവാഹിതന്റെ ജീവിതത്തിലെ ഒരു ദിവസം എന്നേ ഉദ്ദേശിച്ചിട്ടൊള്ളേയ്യ്‌!! ആര്‍ക്കെങ്കിലും ടൈറ്റില്‍ കണ്ട്‌ പലവിചാരം വല്ലതും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന് നിരുബാധികം മാപ്പു ചോദിക്കുന്നു. മൂന്നു സ്വൊര്‍ഗസ്ഥനായ പിതാവും രണ്ടു നന്മനിറഞ്ഞ മറിയവും ചൊല്ലിയിട്ട്‌ വായന തുടര്‍ന്നോളൂ...

അപ്പോ ദിനം. അതു തുടങ്ങുന്നത്‌ ആറരക്കൊള്ള അലാമിന്റെ കളകൂജനത്തോടെയാണ്. മൊബൈലില്‍ അലാറം വെക്കാനുള്ള സാങ്കേതികം കണ്ടു പിടിച്ചവന്റെ ജനയിതാവിനെ നാല് തെറി പറഞ്ഞിട്ട്‌ വീണ്ടും കിടന്നുറങ്ങും. നേരത്തെ കാലത്തെ എണീക്കുന്നത്‌ വേറെ ഒന്നിനും അല്ല... രാവിലെ 6:45 മുതല്‍ 8 മണി വരെ ഫുട്‌ബോള് കളിക്കാനാണ്. ആറേമുക്കാലാവുമ്പോ ഗ്രൌണ്ടിലെത്തുന്ന ഏതെങ്കിലും ഒരുത്തന്‍ ബാക്കി എല്ലാരേം ഫോണ്‍ വിളിച്ച്‌ തെറി വിളിക്കും. അതും കേട്ട്‌ എണീറ്റ്‌ നേരെ ബൂട്ടും വലിച്ച് കേറ്റി എത്തുമ്പോഴേക്കും ഏഴ്‌ ഏഴേകാലാകും.... ഇതാണ് സ്തിരം പതിവ്‌.

അങ്ങനെയിരിക്കുമ്പോളാണ് മിനിങ്ങാന്നു മുതല് രണ്ട്‌ ലേഡീസ്‌ ആറു മുതല്‍ ആറര വരെ ഗ്രൌണ്ടില്‍ വന്ന്‌ ബാഡ്‌മിന്റണ്‍ കളിക്കാറുണ്ട്‌ എന്ന നഗനസത്യം കൂടെയുള്ള ഏതോ ഒരുത്തന്‍ കണ്ടുപിടിച്ചത്‌. അതോടെ കഥയാകെ മാറി... എല്ലാനും രാവിലെ നേരത്തെ ഗ്രൌണ്ടിലെത്താന്‍ തുടങ്ങി. എത്തുന്നതു മാത്രമോ, വാമപ്പ്‌, പുഷപ്പ്‌, ഓട്ടം, ചാട്ടം എന്നു വേണ്ട ഗ്രൌണ്ട്‌ ഇളക്കി മറിക്കുന്ന പ്രകടനം. ചില തല്‍പ്പര കക്ഷികള്‍ ബാഡ്‌മിന്റണ്‍ കോര്‍ട്ടിനെ വലംവെച്ചു മാത്രമാണ് ഓട്ടം എന്നാണറിഞ്ഞത്‌. ചെലരൊക്കെ ആ സമയത്ത്‌ ഫുട്‌ബോളിനിട്ട്‌ തൊഴിക്കുന്ന തൊഴി കൊണ്ടാല്‍ ചെലപ്പോ പാക്കിസ്ഥാന്‍ പട്ടാളത്തിലെ ഒരു ബറ്റാലിയന്‍ മൊത്തം ഒന്നിച്ചു തട്ടിപ്പോവും...(ഏതായാലും ഇന്നു നേരത്തെ കിടക്കണം, നാളെ നേരത്തെ എണീക്കാനുള്ളതല്ലേ...;-))

കളിയൊക്കെ കഴിഞ്ഞ്‌ ആടിപ്പാടി ഓഫീസിലെത്തും. ടീം എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നേമുക്കാല്‍ ടീം. 40 ആണുംങ്ങളും 1 പെണ്ണൂം. എഞ്ചിനീയറിംഗ്‌ കോളേജിലെ മെക്കാനിക്കല്‍ ബ്രാഞ്ചിനെക്കാള്‍ കഷ്ടം :-(. ടീമില്‍ ലേഡീസില്ലാത്തതിനാല്‍ പിന്നെ ബില്‍ഡിങിലെ ഫ്ലോറിനെ സ്വൊന്തം തട്ടകം ആക്കിയിരിക്കുകയാണ് എല്ലാരും. ഏതെങ്കിലും പെണ്ണ്‌ ഫ്ലോറില്‍ എവിടെ എങ്കിലും ഒന്നു എണീറ്റ്‌ നിന്നാല്‍ പയ്യെ ഞങ്ങള്‍ നാല്പതു പേരും എണീക്കും. പിന്നെ എല്ലാനും ഒരേ ഡിസ്കഷനാണ് “നീ ആ മൊഡ്യൂള്‍ ചെയ്തോ? ടെസ്റ്റ്‌ ചെയ്തോ? ആന മുട്ടയുടെ മാര്‍കറ്റ്‌ വില എത്ര?” അങ്ങനെ അങ്ങനെ... ഈ കലാപരിപാടികളൊക്കെ അവളിരിക്കുന്നതു വരെ തുടരും...

പിന്നെ ഉച്ചക്ക്‌ ഊണിന്റെ സമയത്ത്‌ സ്ട്രാറ്റെജിക്കായ ഒരു സ്താനം, അതായത്‌ എല്ലാരേം ഒക്കെ കണ്ടോണ്ടുണ്ണാന്‍ പറ്റുന്ന ഒരു സെറ്റപ്പ്‌ ഒപ്പിക്കാനുള്ള ശ്രമം.... അതിനുള്ള ഗുസ്തുകള്‍ വേറെ...

വൈകിട്ട്‌, തിരിച്ചു പോകുന്ന ബസിലും കഥ ഇതൊക്കെത്തന്നെ... പോകാനുള്ള റൂട്ടില്‍ മൂന്നാല്‍ ബസ്‌ കാലിയടിച്ചു പോയാലും, ‘ലോ ലവള്‍’ കേറണ സൂചികുത്താനിടയില്ലാത്തെ ബസില്‍ വലിഞ്ഞു കേറനുള്ള യുദ്ധം....

ഇങ്ങനെയൊക്കെ വളരെ സംഭവരഹിതവും വിരസവുമായി ദിനങ്ങള്‍ തള്ളിനീക്കുന്ന വേറെയും ബ്യാചിലേഴ്‌സ്‌ ഈ ബ്ലോഗമലയാളത്തിലൊണ്ടോ എന്തോ?

12 comments:

ചില നേരത്ത്.. said...

ഉണ്ടാവാം.ഇല്ലാതിരിയ്ക്കാം.
രാവിലെ 5ന് എഴുന്നേറ്റ് 7ന് ഓഫീസിലെത്തി. 8 മണി വരെ ചായ കുടിച്ച് 9 മണി വരെ മെയില്‍ ചെക്ക് ചെയ്ത് 9 മണി മുതല്‍ 12 വരെ ജോലിയും ബ്ലോഗ് വായനയും സകല ഗുലാബിയാക്കി. 12 മുതല്‍ 2 വരെ ലഞ്ച് ബ്രേക്കും ആസ്വദിച്ച് 2 ന് തുടങ്ങി വൈകീട്ട് പോകും വരെ (മിക്കവാറും 6ന്) ചാറ്റ് ചെയ്ത്, ജോലിയെല്ലാം വീട്ടില്‍ നിന്ന് ചെയ്യാന്‍ സിഡിയിലാക്കി കൊണ്ട് പോകുന്ന അവിവാഹിതനായ ഒരാളാണ് ഈ വിനീതന്‍.
വഴിയിലൊന്നും ലേഡീസിനെ ശ്രദ്ധിക്കാറില്ലാത്തതിനാല്‍ ജോലി സമയം കഴിഞ്ഞുള്ള ജോലിയും കഴിഞ്ഞ് പതിവ് സമയത്ത് ഉറക്കം പതിവ് സമയത്ത് ഉണരല്‍.
ആദീ. നീ എന്നെ കണ്ട്പഠിക്ക് എന്ന് പറയാതെ പറയുകയല്ല. ബാച്ച്ലര്‍ ലൈഫ് ഇങ്ങിനെയും ചിലര്‍ എന്നറിയിക്കാനാണ്.

ദേവന്‍ said...

ആദിത്യാ,
സ്റ്റീഫന്‍ കോവി (കണ്ണന്‍ കോവിയുമായി ഇദ്ദേഹത്തിനു ബന്ധമില്ല) ഒരു മീറ്റിങില്‍ ചോദിച്ചു
“നിങ്ങള്‍ക്കു പല്ലു തേക്കാനിഷ്ടമാണോ?” ആര്‍ക്കുമിഷ്ടമല്ല.
ഷേവ് ചെയ്യാന്‍? നഹി
അപ്പിയിടാന്‍? നോ
ട്രാഫ്ഫിക്ക് ബ്ലോക്കില്‍ കിടക്കാന്‍? ലാ
ടെന്‍ഷനടിച്ചു ജോലി ചെയ്യാന്‍? ഇയാ
ഓഫീസില്‍ പാരാസനനായി വേദനിക്കാന്‍?
വിശക്കുമ്പോ ഭക്ഷണത്തിനു പോകാന്‍ പറ്റാതെ ഇരിക്കാന്‍? അല്ലേയല്ല
....
...
ഒന്നുമിഷ്ടമല്ല അല്ലേ? എന്നാ കേട്ടോ മക്കളേ, നീയൊക്കെ പ്യൂണായാലും ഡയറക്റ്ററായാലും ആരായാലും ശരി, ഇക്കാലത്ത്‍ ജീവിതം ഇങ്ങനെയൊക്കെയാ. ബെറ്റര്‍, ഇതിലൊക്കെ സന്തോഷം കണ്ടെത്താന്‍ പഠിക്ക്. ഇല്ലെങ്കില്‍ സങ്കടം മൂത്തു മൂത്തു പ്രന്താകും. ജീവിതം ഇങ്ങനെ ആക്കിയതിനു ദൈവത്തോട് നമുക്കു നന്ദി പറയാം, ഇത്രേം ദുരിതങ്ങളില്ലെങ്കില്‍ നമ്മള്‍ സുന്ദരമായ കാര്യങങളെയൊക്കെ നിസ്സാരമാക്കി തള്ളീല്ലായിരുന്നോ?

അഭയാര്‍ത്ഥി said...

ആദിത്യനു,
ഇങ്ങിനെ വിരസമാക്കനുള്ളതല്ല ജീവിതം. ഒരു സൂര്യനു പലതാമര വിടറ്‍തണ്ടെ.
ലോക ജാഗരം ആദിത്യനാണു.
ഓരോ അണുവിലും അതിന്റെ പരിസ്പുരണമുണ്ടു.
ഞാന്‍ ഒരു ശപഥം എ്ടുക്കുന്നു.
ആദിത്യന്‍ എഴുന്നെറ്റിട്ടെ ഞാന്‍ എണീക്കു.
ആദിത്യനാണു താരം.

Visala Manaskan said...

രസകരം. ആഹ്ലാദിച്ചുവായിച്ചു.

Adithyan said...

എല്ലാരും കൂടെ എന്റെ നെഞ്ചത്തു കേറി തിരുവാതിരകളിയാണല്ലെ... :-) ദേവേട്ടാ, ഞാന്‍ അവസാനത്തെ പാരഗ്രാഫിനു ‘;-)‘ ഇങ്ങനെ ഒരു സ്മൈലി “ഇടണോ വേണ്ടയോ ഇടണോ വേണ്ടയോ “ എന്നു കുറെ നേരം പാട്ടൊക്കെ പാടിക്കളിച്ചിട്ട്‌ അവസാനം ഇടണ്ട എന്നു തീരുമാനിച്ചതാണ്... അതിപ്പൊ പൊല്ലാപ്പായല്ലോ... ഗന്ധര്‍വ്വോ...വിരസമല്ലേയ്... :-)

ഇബ്രൂക്കാ, ഇബ്രൂക്കാനെ കണ്ടു പടിക്കാനോ?
നാട്ടില്‍ അസംഖ്യം പേര് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു ;-) ദുബായില്‌ ഫാന്‍സ്‌ അസ്സോസിയേഷന്‍..;-) ഇതൊക്കെ കണ്ടു പഠിച്ചിട്ടുവേണം നാട്ടുകാര് എന്നെ കൈ വെക്കാന്‍ ;-)

വിശാലോ, താങ്ക്‌സ്‌ :-) ഈ കമന്റിങ്ങനെ പോസ്റ്റിലൊക്കെ മുടങ്ങാതെ കാണുമ്പോഴുള്ള ഒരു സന്തോഷം.. :-)

Anonymous said...

രാവിലെ എറണാകുളത്തപ്പന്‍ അമ്പലം ചുറ്റി സെന്റ്‌ തെരെസാസ്‌ ഹോസ്റ്റലു വഴി ഒരു നടത്തം. ഓഫീസിലിരിക്കുമ്പോള്‍ പാര്‍ത്ഥാസിനു മുന്നിലുള്ള ബസ്‌ സ്റ്റോപിലേക്ക്‌ വിഗഹ വീക്ഷണം നടത്താന്‍ പാകത്തിലൊരിപ്പിടം, വൈകീട്ട്‌ മഹാരാജാസ്‌ കോളേജു ചുറ്റി വീട്ടിലേക്ക്‌ ( ആദി, വിരസം തന്നെയാണേ ജീവിതം:) )

സു | Su said...

ആദിയുടെ ദിനങ്ങള്‍ ഇങ്ങനെ സരസമായി പോകട്ടെ എന്ന് ആശംസിക്കുന്നു.

Sujith said...

undeda undu. ee lokathinte mukkilum moolayilu undu :-((

myexperimentsandme said...

ആ‍ദിയണ്ണോ... അടിപൊളി...

രാവിലെ ഏഴരയ്ക്കും ഏഴു മുപ്പത്തഞ്ചിനും നാല്പതിനും നാല്പത്തഞ്ചിനും അമ്പതിനും അമ്പത്തഞ്ചിനും എട്ടിനും എട്ടഞ്ചിനും.....അവസാനം എട്ടേമുക്കാലാകുമ്പോൾ തന്മാത്രയിലെ ലാലേട്ടൻ സ്റ്റൈലിൽ കാലിന്റെ മുട്ട് കിടക്കയിൽ കുത്തി ബാക് ഒന്ന് പുറകോട്ട് വലിച്ച് താടി തലയിണയിൽ കുത്തി കൈ രണ്ടും മടക്കി കിടക്കയിൽ വെച്ച് കൈപ്പത്തി കുത്തി എഴുന്നേറ്റ് നാലു കോട്ടുവായുമിട്ട് ഒരുമിനിറ്റ് ഇരുന്നിട്ട് വേണം, പിന്നെയും കിടന്നുറങ്ങാൻ.. പിന്നെ ചായിയെഴുന്നേറ്റ് ഓടണം ആപ്പീസിലേക്ക്. എത്ര പത്രങ്ങളാ കിടക്കുന്നത് വായിക്കാൻ,,, അതിനിടയ്ക്ക് ഇത്തരം ബ്ലോഗുകളും കമന്റുകളും....

Santhosh said...

ഹും, ഇതൊക്കെക്കാരണമാ കല്യാണം കഴിക്കാമെന്നു വച്ചത്. ഓര്‍ക്കുമ്പോള്‍, അവിവാഹിതദിനം എന്തു രസം:)

ഇളംതെന്നല്‍.... said...

ആദിയുടെ ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ പഴയ ഓര്‍മ്മകളിലേക്ക്‌ ഒന്നു തിരിച്ചുപോയി....
ഏറെക്കുറെ ഇതേ അനുഭവങ്ങള്‍ തന്നെ...
തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഗ്രൌണ്ടിലും അതിരാവിലെ ഇത്തരം നാടകങ്ങള്‍ തന്നെയാണ്‌ അരങ്ങേറിയിരുന്നത്‌.
അടുത്തുള്ള വിമല കോളേജിലെ തരുണീമണികള്‍ രാവിലെ പ്രാക്റ്റീസിന്‌ എത്തിയിരുന്നത്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഗ്രൌണ്ടിലാണ്‌.പതിവായി കിട്ടുന്ന തെറിയഭിഷേകത്തിന്‌ ഒരു പോലീസ്‌ ചുവ വന്നപ്പോഴാണ്‌ കാര്യം അന്വേഷിച്ചത്‌. വിമലയിലെ തരുണീമണികള്‍ മാത്രമല്ല , രാമവര്‍മ്മപുരം പോലീസ്‌ ക്യാമ്പിലെ വനിതാപോലീസുകാരും പ്രാക്റ്റീസ്‌ ചെയ്യുന്നത്‌ എഞ്ചിനീയറിംഗ്‌ കോളേജിന്റെ നെഞ്ചത്തുതന്നെയാണ്‌. പിന്നീട്‌ ആ ഭാഗത്തേക്കുള്ള കടന്നുകയറ്റം സൌകര്യപൂര്‍വ്വം ഒഴിവാക്കിയിരുന്നു....
കാലത്തെ കലാപരിപാടികള്‍ എല്ലാം കഴിഞ്ഞ്‌, മെസ്സില്‍ ചെന്ന് ഒരു ഗുസ്തിയെല്ലാം നടത്തി, രണ്ടാം ഉറക്കവും കഴിഞ്ഞ്‌ ക്ലാസ്സില്‍ എത്തുമ്പോള്‍ ഒന്നും , ചിലപ്പോള്‍ രണ്ടും അവര്‍ ഗോപി..!!!!
ഞങ്ങളുടെ മെക്കാനിക്കല്‍ ബ്രാഞ്ചിലും ലേഡീസ്‌ ദാരിദ്ര്യം എന്ന നിര്‍ഭാഗ്യം ( അതോ ഭാഗ്യമോ?) ഉണ്ടായിരുന്നു. സൂപ്പര്‍ സീനിയര്‍ ബാച്ചില്‍ 50 + 1 ആയി ഒരു ലേഡി ടെര്‍മിനേറ്റര്‍ ഉണ്ടായിരുന്നു.
ആദീ... നന്നായിരിക്കുന്നു....

ഉമേഷ്::Umesh said...

പഠിച്ചിരുന്ന സ്ഥലങ്ങളിലും ജോലിചെയ്ത സ്ഥലങ്ങളിലും ആവശ്യത്തിനു നാരീജനം ഉണ്ടായിരുന്നതുകൊണ്ടു് ഇമ്മാതിരി വേലകള്‍ കാര്യമായി ചെയ്യേണ്ടി വന്നിട്ടില്ല. പിന്നെ, ഐശ്വര്യാറായി മിനിസ്കര്‍ട്ടിട്ടു ഹര്‍ഡില്‍സ് പ്രാക്ടീസിനു വന്നാലും രാവിലെ ആറുമണിക്കെഴുനേറ്റു ഫുട്ബാള്‍ കളിക്കാന്‍ ഞാ..നി..ല്ലേ....

ഞാന്‍ വക്കാരിയുടെ കൂട്ടുകാരനാണേ....