Saturday, June 17, 2006

അന്നാദ്യമായി

അക്ക്വേഷ്യാക്കാട്ടില്‍ കാറ്റ് ചൂളം വിളിച്ചു. നിലത്തു മെത്ത പോലെ കനത്തില് വീണു കിടക്കുന്ന തവിട്ടു നിറത്തിലുള്ള ഇലകളില് മലര്‍ന്നു കിടന്ന് അന്നാദ്യമായി അവന്‍ അവളുടെ ചുണ്ടില്‍ ചുംബിച്ചു. പതിവിനു വിപരീതമായി അവളതിനു സമ്മതിച്ചു. എന്തോ ചുണ്ടുകള്‍ ഒരിയ്ക്കലും അവള് അവനായി നല്‍കിയിരുന്നില്ല. അവന്റെ മുഖം മുഴുവന് മാറിമാറി ചുംബിക്കുമ്പോഴും ചുണ്ടുകള്‍ അവള്‍ ഒഴിവാക്കാറുണ്ടായിരുന്നു. അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകള്‍ക്കു നേരെ നീങ്ങുമ്പോഴൊക്കെ സ്വാഭാവികമായി തന്നെ ചുണ്ടുകള്‍ ഒളിപ്പിക്കാന്‍ അവള്‍ എപ്പൊഴും ശ്രമിച്ചിരുന്നു.

അന്ന് അവളുടെ വിവാഹനിശ്ചയമായിരുന്നു.

23 comments:

സു | Su said...

ആദിയേ,

ഫുട്ബോള്‍ തിരക്കിനിടയിലും നേരം കിട്ടിയല്ലോ. സന്തോഷം. :)
അവള്‍ അവനെത്തന്നെ കല്യാണം കഴിച്ചോട്ടെ. അതാ നല്ലത്.

ചില നേരത്ത്.. said...

ആദീ.
ചുണ്ടുകള്‍ തമ്മിലുരസ്സുന്നതില്‍ പവിത്രത കണ്ടെത്തിയത് മനോഹരമായിരിക്കുന്നു. നീ കന്യകയാണോയെന്ന ചോദ്യം അപഹാസ്യമായിരിക്കുന്ന ഇക്കാലത്ത്, നിന്റെ ചുണ്ടുകള്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നോ എന്ന നല്ലൊരു ചോദ്യമാണീ നുറുങ്ങ് കഥയിലൂടെ സമ്മാനിച്ചിരിക്കുന്നത്.

sami said...

പരീക്ഷ കഴിയാതെ കമന്‍റില്ലെന്ന് കരുതിയതാ.....ഇതു കണ്ടപ്പോ....
എന്തോ...ആ തീരുമാനം തെറ്റി....

ഒരു സംശയം...അവളുടെ വിവാഹനിശ്ചയം അവനുമായിത്തന്നെയായിരുന്നോ??..........

സെമി

Visala Manaskan said...

പ്രിയ ആദി.
അവള്‍ അവനെത്തന്നെ കെട്ടട്ടെ.
കുറച്ചേ ഉള്ളുവെങ്കിലും വായിക്കാന്‍ നല്ല രസം!

prapra said...

ഒന്നു മുറുക്കിയിരുന്നെങ്കില്‍, മിനി-സാഗ കാറ്റഗറിയില്‍ കയറ്റാമായിരുന്നു.
കൊള്ളാം. കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍, 'അവന്റേയും' എന്നു കൂടി ഞാന്‍ ചേര്‍ത്തു.

evuraan said...

ചുംബനത്തിന്റെ മാസ്മരികതയിലും, അവളുടെ ചുണ്ടുകളിലൂറിയത്, നനുത്ത എരിവുള്ള, അമ്ലരസമുള്ള ഒരു രുചിയായിരുന്നോ എന്നവന് സംശയം തോന്നാതിരുന്നില്ല.

എങ്കിലും ഒന്നുമവളോട് ചോദിക്കാന്‍ തുനിഞ്ഞില്ല, നഷ്ടപ്പെടാനുള്ള കച്ചിത്തുരുമ്പിനെ എത്ര തെരുപ്പിടിച്ചാലുമെന്ത് സമാധാനമെന്ന് മനസ്സാ തന്നോട് തന്നെ ചോദിച്ചു, അവന്‍ സമാധാനിച്ചു.

തെരിവു വിളക്കിന്റെ അരിച്ചെത്തുന്ന വെളിച്ചത്തിലവര്‍ ഏറെ നേരം മൂകരായിരുന്നു.

ഒടുവില്‍, അവന്‍ യാത്ര പറയാനുള്ള ധൈര്യം കോര്‍ത്തെടുത്തു.

അവള്‍ ഒരുപാട് ദൂരെയെത്തിക്കഴിഞ്ഞിരുന്നു.

കളിപ്പേരുകള്‍ക്കും, ചുംബനങ്ങള്‍ക്കും, അച്ഛന്റെ തീരുമാനങ്ങള്‍ക്കും ദൂരെ, അവനുള്‍ക്കൊള്ളുന്ന ഉലകത്തിനു മേലേ അവള്‍ പറന്നുപൊങ്ങുകയായിരുന്നു.

നല്ല സൌകര്യത്തിന് കിട്ടിയ സ്കൂപ്പായിരുന്നു, വെറുതെ വിടേണ്ട എന്നു കരുതി... ക്ഷമിക്കൂ, കണ്ട്രോളാന്‍ കഴിഞ്ഞില്ലാ.. :)

Adithyan said...

ഹ ഹ ഹ .... ആദ്യം തന്നെ ഒരു പ്രഖ്യാപനം - “അന്ന് അവരുടെ വിവാഹനിശ്ചയമായിരുന്നു“ എന്നല്ല ഞാന്‍ എഴുതിയിരിക്കുന്നത്‌...

സൂചേച്ചി, പറ്റൂല.. ഞാന്‍ കുളമാക്കും ;-)

ഇബ്രൂ, കഥയെന്നു വിളിക്കാമോന്നെനിക്കറിയില്ല... പരിശുദ്ധം എന്നൊരു വാക്കുണ്ടോ?

സെമി, ഞാന്‍ മോളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്... ;-)

വിശാലോ, സമ്മതിക്കൂല :-))

പ്രാപ്രേ, മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍ ആക്കുക എന്നതാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം... ;-)

ഏവൂരാനേ, ഗുരോ, സ്വസ്തി!!! :-)

കണ്ട്രോളാതിരുന്നതിനു ഒരായിരം നന്ദി ;-)

രാജ് said...

ആദീ, അന്നാദ്യമായി എന്റെ കൈകള്‍ക്കുള്ളില്‍ കുതറാതെ നിന്നു് “എനിക്കിപ്പോള്‍ ധൈര്യമായി” എന്നു പറഞ്ഞ പെണ്‍‌കുട്ടിയെ ഓര്‍ത്തുപോകുന്നു. അന്നു് അവളുടെ...

കുറുമാന്‍ said...

കുറച്ച് വാക്കുകളിലൂടെ വലിയ കാര്യങ്ങള്‍ പറയുന്നതിന്റെ ഗുട്ടന്‍സ് - അതൊരു കഴിവാ...നന്നായി.

Satheesh said...

ഈ കഥയില്‍ കഥാകൃത്ത് കാട്ടിയ താന്തോന്നിത്തത്തിനെതിരെ നാളെ ഒരു ബന്ദ് പ്രഖ്യാപിച്ചാലോ. നാളെ അല്ലെങ്കില്‍ അവളുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. അങ്ങനെ ആ കല്യാണം മുടങ്ങിപ്പോട്ടെ..അവസാനം അവന്‍ തന്നെ അവളെ കെട്ടട്ടെ!
ആദീ.. നല്ല കഥ, ചെറുതെങ്കിലും!

myexperimentsandme said...

ആദിത്യാ... വളരെ നല്ല സുഖമുള്ള ഒരു വായന തന്നു. അതിന്റെ ഭീകര വശം ഏവൂര്‍‌ജിയും തന്നു... വെറും പതിനാലു വാക്കുകള്‍ കൊണ്ട് പെരിങ്ങോടരും തന്നു ഒരു അനുഭൂതി.
എല്ലാം കഴിഞ്ഞപ്പോള്‍ ബ്ലോഗറും തന്നു ഒരു വേര്‍ഡ് വെരി, സിറ്റിഡബ്ല്യുഖ്യൂഎല്‍‌വൈ.........

എല്ലാവര്‍ക്കും നന്ദി.

സിദ്ധാര്‍ത്ഥന്‍ said...

ഹൌ! ആദി പറഞ്ഞതൊരു സമാധാനമുള്ള കാര്യം. അവള്‍ക്കും അവനും ഒരുപക്ഷേ അതായിരിക്കും നല്ലതെന്നു കരുതാം. പക്ഷേ ഏവൂരാന്‍ പറഞ്ഞതിനെന്തു സമാധാനം? കൊന്നു കൊലവിളിച്ചില്ലേ!

നന്നായി ആദി ആദിയായവരേ, ആധി തന്നവരേ.

വക്കാരി നന്ദി പറഞ്ഞതു്‌ വേ വേ ക്കും കൂടിയാണോ? പണ്ടുത്സവപ്പറമ്പില്‍ മൈക്കുസെറ്റുകാര്‍ക്കു നന്ദിപറയുന്നതോര്‍ത്തു പോയി.

myexperimentsandme said...

തന്നെ തന്നെ സിദ്ധാര്‍ത്ഥാ... ഇത്രേം കഷ്ടപ്പെടുന്നതല്ലേ, ബ്ലോഗരണ്ണന്‍.. മറക്കാന്‍ പാടുണ്ടോ നമ്മളവരെ? നമ്മളല്ലാതെ ആരാ ഉള്ളതവര്‍ക്ക്..?
(മതിയല്ലേ.. ഓവറാക്കേണ്ട)..

Adithyan said...

പെരിങ്ങ്സ്:
ഞാനിപ്പോ എന്താ പറയുക....
ഓര്‍മ്മകള്‍, കൈവള, അവള്‍ എന്നോ :)

കുറുംജീ,
വലുതാക്കി എഴുതാന്‍ അറിഞ്ഞൂടാ, സിമ്പിള്‍ ;)

സതീഷ്,
ഞാന്‍ കരുതി ബന്ദ് എന്നൊക്കെ പറഞ്ഞ് എന്റെ നെഞ്ചത്തു തിരുവാതിര കളിക്കാനുള്ള എന്തോ പരിപാടി ആരുന്നെന്ന്..

വക്കാരീ,
അനുഭൂതികളുടെ ആന്തോളനങ്ങളില്‍ കൂടിയുള്ള ഒരു അനുസ്യൂത പവാഹത്തിന്റെ അപരിമേയമായ അരിഗോണികളാണല്ലോ ഈ ജീവിതം എന്നു പറയുന്നത്...

സിദ്ധാര്‍ത്ഥോ,
നമ്മക്കു സമാധാനം ഉണ്ടാക്കാം... വെറുതെ കുത്തിക്കുറിച്ചതാണേ...

myexperimentsandme said...

എല്ലാം സമ്മതിക്കുന്നു-അവസാനം പറഞ്ഞതില്‍ മാത്രമേ സ്വല്പം കണ്‍‌ഫ്യൂഷനുള്ളൂ- അരിഗോണികളാണോ, ഗോതമ്പ് ഗോണികളാണോ എന്നുള്ള ഒരു തര്‍ക്കത്തിന് മാത്രം ഇതുവരേയും ഒരു തീരുമാനമുണ്ടായിട്ടില്ലത്രേ.... :)

Visala Manaskan said...

അക്ക്വേഷ്യയെക്കുറിച്ച്..

ഉണങ്ങിയ അക്വേഷ്യ ഇല ഉള്ളം കയ്യിലിട്ട് പൊടിച്ച് മണത്താല്‍ (വലിക്കണമെന്നില്ല) പിന്നെ ഒരു അരമണിക്കൂറ് നേരത്തേക്ക് .. ‘ആര്‍ഭാടമായി തുമ്മാന്‍ ടെന്റന്‍സി ഉണ്ടാവുകയും പക്ഷെ തുമ്മതിരിക്കുകയും’ ചെയ്യുന്ന അതീവ സുഖകരമായ അവസ്ഥ സംജാതമാകുന്നതാണ്.

എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് അറിയാമലൈ!

Adithyan said...

വിശാലേട്ടോ അതിതു വരെ ശ്രമിച്ചു നോക്കിയിട്ടില്ല... ഒന്നു നോക്കണം :)

വക്കാരീ, വക്കാരീടെ റിസര്‍ച്ച് വിഷയം അനൌണ്‍സ് ചെയ്യുന്നതിന്റെ കൂടെ ഈ തര്‍ക്കത്തിന്റെ കാര്യവും പറയുന്നതായിരിയ്ക്കും :)

Unknown said...

അവള്‍ അവനെ ആയിരുന്നില്ല വിവാഹം കഴിക്കാന്‍ നിശ്ചയിരുന്നത് എന്ന് പറയാഞ്ഞത് നന്നായി. കപടസദാചാരക്കാര്‍ക്ക് ഉറക്കം നഷ്ട്ടപ്പെട്ടേനേ.....

:: niKk | നിക്ക് :: said...

ഒരു ദിവാസ്വപ്നം പോലെ....

Unknown said...

മനുഷ്യനായിപ്പിറന്നവരെയൊക്കെ ജീവിതത്തിന്റെ ചില മുഹൂര്‍ത്തങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന കഥ. ഒരു ചെറിയ തീപ്പൊരിയെ ഊതിപ്പെരുപ്പിച്ച്‌ ലോകംചുടാന്‍കാതിരിക്കുന്നവരെപ്പോലെ ,ആദിത്യന്റെ ഈ ഒരു കൊച്ചു ചുംബനകഥയെ ഒരാഗോള വിഷയമാക്കിഐക്യരാഷ്ട്രസഭയ്ക്കുപണിയുണ്ടാക്കുമോ എല്ലാവരും ചേര്‍ന്ന് .............

പുലികേശി രണ്ട് said...

ആദിത്യാ,കഥ നന്നായി,പക്ഷേ മലര്‍‌ന്നുകിടന്ന് ചുംബിക്കുന്നതില്‍ ഒരസ്വാഭാവികത.ഗുരുത്വത്തിന്റെ ഗുണം കൊണ്ടാവണം ചുംബനത്തിലെ പാസ്സീവ് പാര്‍‌ട്ടിസിപ്പന്റാണു സാധാരണ മലര്‍‌ന്നുകിടക്കാറ് എന്നാണെന്റെ നിരീക്ഷണം. (ഗുരുത്വം = gravity).

പാപ്പാന്‍‌/mahout said...

ഈ കഥ ഞാന്‍ മിസ്സു ചെയ്തതായിരുന്നു എങ്ങനെയോ. വെറുതെ “അക്കേഷ്യക്കാട്” എന്നെഴുതി പോസ്റ്റു ചെയ്താലും തിരു ഇഞ്ചി കാളേജില്‍ പഠിച്ചവര്‍ അതൊരു പ്രേമകഥയായി വായിക്കും എന്നതു വേറെ കാര്യം...

Adithyan said...

ഹഹഹഹ....

പാപ്പാന്‍ അതിന്റെ സന്ദര്‍ഭവും സാംഗത്യവും വിവരിച്ചു. ;))

താങ്ക്സ് പാപ്പേട്ടാ‍ാ ;)