Friday, August 04, 2006

പ്രോജക്റ്റ് കോഡ് പി 230

ലക്ഷ്മി: ഇന്നെങ്ങോട്ടാ?

അനില്‍: ജെഫ്രീസ് പബ്

നീന: പറ്റില്ലാ… ഞങ്ങളും ഉള്ളപ്പോ പബ്ബില്‍ പോകാന്‍ പറ്റില്ലാ. നമുക്ക് ബോളിംഗിനു ഹീരനന്ദാനിയില്‍ പോകാം

അരവിന്ദ്: അമ്മക്കുട്ടികള്‍ രണ്ടാളും നേരെ വീട്ടില്‍ പോ. ഞങ്ങടെ ഒരു നല്ല വെള്ളിയാഴ്ച വെയ്സ്സ്റ്റാക്കല്ലേ..

ലക്ഷ്മി: നീ പോടാ, രൂപാലീ ഒന്നു പറയൂ പ്ലീസ്, ബോളിംഗിനു പോകാമെന്ന്. വല്ലപൊഴും ഒരു വെള്ളിയാഴ്ചയാ ഞങ്ങള്‍ക്ക് വരാന്‍ തന്നെ കിട്ടുന്നത്.

രൂപാലി: ഗയ്‌സ്, എത്ര തവണ പറഞ്ഞിട്ടുണ്ട് വാവകളുള്ളപ്പോ ബോളിംഗ് മതി, പബ് വെണ്ടാന്ന്? ഹഹഹഹ്… ഇന്നു ബോളിംഗ് തന്നെ.

അരവിന്ദ്: ഓ ശരി. പ്രോജക്ട് ലീഡ് പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ… ഉത്തരവ് മാം..

അനില്‍: ഓക്കെ ദെന്‍. എല്ലാരും പെട്ടെന്ന് പണി തീര്‍ത്തെ. അഞ്ചരയ്ക്ക് ഇറങ്ങണം.

രൂപാലി: വെള്ളിയാഴ്ച വൈകിട്ടായാല്‍ ഗ്രൂപ് ലീഡിനു പണിയുടെ ആധി കേറും.

സംഭാഷണത്തില്‍ പങ്കുചേരാതെയിരുന്ന് പണിയെടുക്കുകയായിരുന്ന എന്നെ ചൂണ്ടിയായിരുന്നു രൂപ്‌സിന്റെ അവസാനത്തെ കൊട്ട്. ലക്ഷ്മിയും നീനയും കൂടെയുള്ളപ്പോഴൊക്കെ ഞങ്ങള്‍ വെള്ളിയാഴ്ച പാര്‍ട്ടികള്‍ നടത്താന്‍ ഹീരനന്ദാനി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പബ്ബില്‍ വരാന്‍ രണ്ടിനും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മമാരോട് കളവു പറയുന്നതൊഴിവാക്കാനായി അവരതു വേണ്ടെന്നു വെച്ചിരുന്നു. അവരില്ലാത്ത വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ ബാക്കി ‘മുതിര്‍ന്നവര്‍’ ജെഫ്രീസിലായിരുന്നു പോയിരുന്നത്. വെള്ളിയാഴ്ചകള്‍ ആഘോഷിയ്ക്കുക എന്നത് ഞങ്ങളുടെ പ്രോജക്ട് ഗ്രൂപ്പിന് മുടക്കാനാവാത്ത ഒരു ചിട്ടയായി മാറിയിരുന്നു. ഒന്നെങ്കില്‍ ഏതെങ്കിലും പബ്ബ് അല്ലെങ്കില്‍ ഹീരാ നന്ദാനിയില്‍ ബോളിംഗും പിന്നെ മിക്കവാറും പിസ്സാഹട്ടില്‍ അത്താഴവും.

ഞാന്‍: ഒരു സ്‌ട്രൈക്ക് കാണണമെങ്കില്‍ എല്ലാവരും നോക്കിക്കോ

അരവിന്ദ്: പതിവു പോലെ അതും ഗട്ടര്‍.

രൂപ്‌സ്: നീ ഈ ഡയലോഗ് പറയുമ്പോഴൊക്കെ നമ്മുടെ ടീമിന്റെ പോയന്റ് കുറയും. ഒന്ന് വായ അടച്ചു വെച്ച് കളിയ്ക്കാമോ?

ഓരോ സ്‌ട്രൈക്കും കഴിയുമ്പോള്‍ നീന ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടുന്നത് കൌതുകകരമായ കാഴ്ചയാണ്. അവളെനിയ്ക്കു വേണ്ടി ആര്‍ത്തു വിളിക്കുന്നതിന്റെ സന്തോഷത്തിനു വേണ്ടിയാണ് കുറെ ഞായറാഴ്ചകളിലെ നട്ടുച്ചകളും പിന്നെ അത്യാവശ്യം നല്ല സംഖ്യകളും ബലി കഴിച്ച് ബോളിംഗ് പ്രാക്ടീസ് നടത്തി പിന്നുകളെല്ലാം എറിഞ്ഞിടാന്‍ പടിച്ചത്. അന്ന് പിരിഞ്ഞപ്പോള്‍ ആരോ സൂചിപ്പിച്ചിരുന്നു എല്ലാവരും കൂടി ഞായറാഴ്ച നീനയുടെ വീട്ടില്‍ അവളുടെ ജന്മദിനം ആഘോഷിക്കാന്‍ പോകുന്നതിനെപ്പറ്റി. ഞായറാഴ്ച വെറുതെ കളയാന്‍ താല്‍പ്പര്യമില്ലായിരുന്നെങ്കിലും നീനയുടെ സന്തോഷത്തിനായി സമ്മതിച്ചു.

ഞായറാഴ്ച രാവിലെ മൊബൈലിന്റെ ശബ്ദം കേട്ടാണുണര്‍ന്നത്. അഡ്രസ്സ് ബുക്കിലില്ലാത്ത നമ്പര്‍. “ഹെല്ലോ, ഇതു ഞാനാണ് വിശ്വജിത്ത്.” വിഷു എന്ന എല്ലാവരും വിളിയ്ക്കുന്ന ഞങ്ങളുടെ അടുത്ത പ്രോജക്റ്റിലുള്ള, എപ്പോഴും ചിരിക്കുന്ന പയ്യന്‍. ഇവനെന്തിന് ഞായറാഴ്ച രാവിലെ തന്നെ എന്നെ വിളിക്കണം എന്നാലോചിച്ചു കൊണ്ട് ‘ഹെല്ലോ‘ പറഞ്ഞു. അവന്‍ വലിയ സന്തോഷത്തില്‍ തുടര്‍ന്നു “നീ വരുന്നില്ലേ നീനയുടെ വീട്ടില്‍? ഞാന്‍ ഇപ്പൊള്‍ത്തന്നെ കാറുമായി എത്താം, നീ റെഡിയായിരിയ്ക്ക്”. ഉറക്കം വിട്ടുമാറാത്തതിനാല്‍ ‘ഏതു നീ‍ന?‘ എന്നാണ് ചോദിയ്ക്കാന്‍ തോന്നിയത്. എന്നാലും അവന്‍ ഞങ്ങളുടെ പ്രോജെക്ടിലെ നീനയുടെ കാര്യത്തില്‍ ഇത്ര താല്‍പ്പര്യത്തോടെ കാറൊക്കെ എടുത്ത് എത്തുന്നതിനാല്‍ പെട്ടെന്നു തന്നെ വരാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. കുളിയ്ക്കുമ്പോഴും ആലോചിച്ചത് ജന്മദിനത്തിനൊക്കെ വീട്ടിലെത്താന്‍ മാത്രം അവര്‍ തമ്മിലെന്തു പരിചയം എന്നായിരുന്നു. ശരിയാണ് അവര്‍ ഒരു ഗ്രൂപ്പായി ഇടയ്ക്കിടയ്ക്ക് സംസാരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു മണിക്കൂറോളം എടുത്ത് അവളുടെ വീടിനടുത്തെത്തിയപ്പൊഴാണ് അവന്‍ സമ്മാനം വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. ഒരോ ബുക്കെ പൂവ് വാങ്ങാം എന്ന ആശയം പറഞ്ഞതും അവന്‍ തന്നെ. ഒരു പൂക്കടയുടെ മുമ്പില്‍ വണ്ടി നിന്നു. പൂക്കള്‍ തിരഞ്ഞു കൊണ്ടിരുന്നതിനിടയിലാണ് വിശ്വജിത്ത് പൂക്കളുടെ നിറങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞത്. വെള്ള സൌഹൃദത്തെക്കുറിയ്ക്കുന്നത്രെ, ചുവപ്പ് റോസുകള്‍ പരിശുദ്ധ പ്രണയത്തിന്റെ പ്രഖ്യാപനവും. എന്നാല്‍ അവള്‍ക്ക് ഒരു കുല ചുവപ്പ് റോസ് തന്നെ കൊടുത്തുകളയാം എന്നു പറഞ്ഞ് ഞാന്‍ അതു തന്നെ തിരഞ്ഞെടുത്തു. അവന്‍ വെള്ള റോസുകളും. അവളുടെ വീട്ടിലെത്തി സമ്മാനം കൊടുക്കാന്‍ നേരത്താണ് ഞങ്ങളുടെ പൂക്കള്‍ മാറിപ്പോയ കാര്യം ഞാന്‍ ശ്രദ്ധിച്ചത് - കാറിന്റെ പുറകിലെ സീറ്റില്‍ നിന്നെടുത്തപ്പോള്‍‍ മാറിയതാവാം. അവന്‍ കൊടുത്തതായിരുന്നു ചുവപ്പുപൂക്കള്‍.

ലക്ഷ്മിയും അനുവും അരവിന്ദും ഉണ്ടായിരുന്നു നീനയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക്. വീട്ടില്‍ ഭക്ഷണം കഴിഞ്ഞ് അടുത്ത പരിപാടി ലോണാവ്‍ല ഡ്രൈവ് ആയി തീരുമാനിയ്ക്കപ്പെട്ടു. വിഷുവിന്റെ ഐക്കണില്‍ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍. വളവുകള്‍ വീശിയെടുത്ത്, കയറ്റങ്ങള്‍ ഇരച്ചു കയറി ഞങ്ങള്‍ ലോണാവ്‌ലയില്‍ പെട്ടെന്നെത്തി. ഹെവന്‍സ് ഡെക്ക് എന്ന വ്യൂപോയന്റില്‍ സമയം കളയാനായിരുന്നു എല്ലാവരുടെയും തീരുമാനം. പതിവു കളിയാക്കലുകളും അന്താക്ഷരിയുമൊക്കെയായി സമയം നീങ്ങി. എങ്ങനെയോ വര്‍ത്തമാനം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രീതികളില്‍ എത്തി. നീനയായിരുന്നു ആ വിഷയം എടുത്തിട്ടത്.

വിഷു: ഇവിടുത്തെ ആസ്ഥാന കാമുകനായ നീ തന്നെ കാണിയ്ക്ക് എങ്ങനെയാണെന്ന്.

ഞാന്‍: ഞാനോ? ഞാന്‍ പാവം. എന്നെ വിട്.

നീന: കമോണ്‍ മാന്‍. ഒന്നു കാ‍ണിയ്ക്കൂ നിന്റെ സ്‌റ്റൈല്‍.

അരവിന്ദ്: ഈ മല്ലുവിന് എന്തു സ്‌റ്റൈല്‍ … ഹഹഹ… ഒരു വലിയ പൂവും വെച്ച് “ഞാ നീ പ്രേമിക്കണു”

ഞാന്‍: ഡാ ഡാ ഡാ, ഞങ്ങള്‍ മല്ലുസ് ആണ് മോസ്റ്റ് റൊമാന്റിക്ക്. നിങ്ങള്‍ ഗാട്ടുകാര്‍ക്ക് എന്തറിയാം.

ലക്ഷ്മി: എന്നാ നീ ഒന്നു ചെയ്തു കാണിയ്ക്കൂ.

എങ്ങെനെ പ്രണയാഭ്യര്‍ത്ഥന നടത്തും എന്നു കാണിയ്ക്കാന്‍ ഞാന്‍ തയ്യാറായി. നീന ചിരിച്ചു കൊണ്ട് എണീറ്റു നിന്നു. നിലത്തു നിന്നും പറിച്ച ഒരു പുല്‍ക്കൊടിയുമായി ഞാന്‍ മുട്ടില്‍ നിന്ന് “പ്രാണപ്രിയേ “ എന്നൊക്കെ വിളിച്ച് തുടങ്ങിയപ്പോഴേയ്ക്കും നീന മുഖം പൊത്തിച്ചിരിയ്ക്കാന്‍ തുടങ്ങിയിരുന്നു. “ഇതു പരമബോറ്, ഞാന്‍ കാണിച്ചു തരാം” എന്നു പറഞ്ഞ് വിഷു എണീക്കുന്നത് ഞാന്‍ കണ്ടു. അവന്‍ വിരലില്‍ കിടന്ന മോതിരം ഊരി നിലത്തു മുട്ടുകുത്തി നീനയുടെ കൈ ചുമ്പിയ്ക്കുന്നതും ആ മോതിരം ഇടുന്നതുമാണ് പിന്നെ ഞങ്ങള്‍ കണ്ടത്.

അത്ര പരിചയമൊന്നുമില്ലാത്ത അവന്റെ ആ നീക്കം നീനയെ മൂഡ് ഓഫ് ആക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവള്‍ എല്ലാം ഒരു സ്പോര്‍ട്ട്സ്‌മാന്‍ സ്പിരിറ്റിലെടുത്ത് ചിരിച്ചു നിന്നത് എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ആ മോതിരം അവള്‍ ഊരിയില്ലെന്നതും ഞാന്‍ ശ്രദ്ധിച്ചു.

എല്ലാവരും കൂടി അടുത്ത വ്യൂ പോയിന്റിലേയ്ക്ക് നടക്കുന്നതിനിടയിലാണ് ലക്ഷ്മി അപ്പൊഴും നീനയുടെ കൈയില്‍ കിടന്ന മോതിരം ശ്രദ്ധിച്ചത്. “ഇതു കൊള്ളാമല്ലോ, ഇത് ലേഡീസ് റിങ്ങ് ആണല്ലോ, അതും സ്റ്റോണുള്ളത്, ഇതെന്തിനാ താന്‍ ഇടുന്നെ” എന്നു ലക്ഷ്മി വിഷുവിനോട് ചോദിക്കുന്നതു കേട്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ കണ്ടത് വിഷു പെട്ടെന്ന് കാല് മടിഞ്ഞ് വെറും നിലത്തേയ്ക്ക് വീഴുന്നതാണ്. ആ ചോദ്യം എല്ലാവരും മറന്നു. അവിടെ കാലു മടിയാന്‍ കുഴിയോ കുറ്റിയോ ഒന്നും ഞാന്‍ കണ്ടുമില്ല. അവന്‍ കുറച്ചു നേരത്തേയ്ക്ക് വേച്ചു വേച്ചു നടക്കുന്നുണ്ടായിരുന്നു.

ലോണാവ്‌ല ചിക്കികളും ഫഡ്‌ജുകളും ഒക്കെയായി ഒരു സായാഹ്നം കൂടി. പൊട്ടിച്ചിരികളും പാട്ടുകളും പിന്നെയുമൊരുപാട്. സൂര്യന്‍ പടിയിറങ്ങിക്കഴിഞ്ഞാണ് ഞങ്ങള്‍ തിരിച്ചു പോന്നത്. പ്രോജക്ട് പി 230-ഇലെ ഞങ്ങളുടെ ദിനരാത്രങ്ങള്‍ സന്തോഷഭരിതങ്ങളായിരുന്നു. മിക്കവരും ചെറുപ്പക്കാര്‍, അവിവാഹിതര്‍. ജീവിതം ആസ്വദിച്ച ദിവസങ്ങള്‍. പക്ഷെ സന്തോഷം ശാശ്വതമല്ലെന്നാണല്ലോ. പെട്ടെന്നു തന്നെ ജോലി മാറേണ്ടി വന്നു. എത്തിപ്പെട്ടത് ബാംഗളൂരില്‍ മറ്റൊരു കമ്പനിയില്‍.
പണിയില്‍ മുങ്ങിയ ദിവസങ്ങള്‍. ഉറക്കം പോലും ഓഫീസില്‍ തന്നെ. ബോംബെയിലെ നല്ല നാളുകള്‍ ഓര്‍മ്മ മാത്രമായി.

അങ്ങനെയിരിയ്ക്കെ ഒരിയ്ക്കല്‍ നാട്ടില്‍ പോകാന്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരക്കു പിടിച്ച ബുക്കിംഗ് സെന്ററില്‍ നില്‍ക്കുമ്പോള്‍ മൊബൈലില്‍ ഒരു കോള്‍. ഒരു ബോംബെ നമ്പര്‍.

ഞാന്‍: ഹെല്ലോ, ആരാണിത്
നീന: ഡാ, ഇതു ഞാനാ നീന മന്ദാനി. ഓര്‍മ്മയുണ്ടൊ നമ്മളെ ഒക്കെ?
ഞാന്‍: ഹായ്… കൊറെ നാളായല്ലോ…. ഇതൊരു സര്‍പ്രൈസ് ആയി.
നീന: ഹ്മ്മ്… അറിയാം.. ഹിഹിഹിഹി… പിന്നെ എന്തൊക്കെ വിശേഷം? സുഖം തന്നെ?
ഞാന്‍: ആഹ്… സുഖം എന്നു പറയാം. ജീവിച്ചു പോകുന്നു. നിനക്കോ?
നീന: എനിക്കു പരമ സുഖമല്ലെ… ഹിഹിഹിഹി … പിന്നെ ഞാന്‍ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്. നിനക്ക് ഊഹിയ്ക്കാമോ?
ഞാന്‍: ഹ്മ്മ്മ്മ്… നീ കമ്പനി ചാടുന്നോ?
നീന: ബുദ്ദു. നിനക്കീ കമ്പനിയുടെ കാര്യമേ പ്രധാനമായുള്ളൂ?. ഇതതൊന്നുമല്ല. എന്റെ കല്ല്യാണം ഉറപ്പിച്ചു.
ഞാന്‍: വൌ. അഭിനന്ദങ്ങള്‍. ഇതു ശരിയ്ക്കും സര്‍പ്രൈസ് ആയി കേട്ടോ. ആട്ടെ, ആരാ ആ ഭാഗ്യഹീനന്‍?
നീന: അവിടെയല്ലേ തമാശ.. നിനക്കറിയാവുന്ന ഒരാളാ.. ഹിഹിഹിഹി.. ആരാന്നു പറ
ഞാന്‍: ങെ? എനിക്കറിയാമോ?
നീന: ങൂം.. നിനക്കറിയാവുന്ന ആളാണ്..ഹിഹിഹിഹി…
ഞാന്‍: ങേ…കൊള്ളാല്ലോ… അരവിന്ദ് ആണോ?
നീന: പോടാ അരവിന്ദ് ഒന്നുമല്ല. ഒരു ചാന്‍സ് കൂടി തരാം… ഒരു ക്ലൂ തരാം… നമ്മുടെ പ്രോജെക്‌ട് അല്ലായിരുന്നു.
ഞാന്‍: നമ്മുടെ പ്രോജെക്‌ട് അല്ലെങ്കില്‍ പിന്നെ…. ഹ്മ്മ്മ്മ്… വേറേ ആര്‍?.... ഓഹ്ഹ്ഹ്…. യെസ്… എന്തായിരുന്നു…. വിശ്വജിത്ത്…വിഷു? വിഷുവാണോ?
നീന: ഹിഹിഹിഹി.. റെറ്റ് … ബുള്‍സ് ഐ.
ഞാന്‍: കൊച്ചു കള്ളീ, കണഗ്രാറ്റ്സ്… നീ ഒരു വാക്കു പറഞ്ഞില്ലല്ലോ…
നീന: പറഞ്ഞില്ലെന്നോ? നിങ്ങളുടെ ഒക്കെ മുന്നില വെച്ചല്ലേ അവന്‍ എന്നെ പ്രൊപ്പോസ് തന്നെ ചെയ്തത്? ഹിഹിഹിഹി…
ഞാന്‍: ഹ്മ്ം …ശരിയാണ്… ഞാന്‍ ഓര്‍മ്മിയ്ക്കുന്നു… ഞാന്‍ എല്ലാം ഓര്‍മ്മിയ്ക്കുന്നു. ഇതെപ്പോ തുടങ്ങി? നിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയ്ക്കും മുമ്പ്?
നീന: അല്ലല്ല… അന്നു ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെയെപ്പോഴോ…ഹിഹി.

ബുക്കിങ്ങ് സെന്ററിലെ ബഹളത്തില്‍ നിന്നിറങ്ങി ഞാന്‍ സംഭാഷണത്തില്‍ മുഴകി വളരെ ദൂരം നടന്നു കഴിഞ്ഞിരുന്നു. പിന്നെയുള്ള കുറെ മണിക്കൂറുകള്‍ ഞാന്‍ പണ്ടൊരു ഡമ്മിയായ ചമ്മല്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി തങ്ങിനിന്നിരുന്നു.

60 comments:

പെരിങ്ങോടന്‍ said...

താനാളു കൊള്ളാമല്ലോ! മഞ്ഞക്കിളി വന്നപ്പോള്‍ ചാടിപ്പിടിച്ചതു വെറുതെയല്ല. ഞാനീയിടെ വായിക്കുന്ന പ്രണയകഥകള്‍ ആദിത്യന്റേതു മാത്രമാണു്.

ഉമേഷ്::Umesh said...

സത്യം പറ. ഇതാ മണ്ടന്‍ ശ്രീജിത്തെഴുതിയതല്ലേ? എങ്ങനെയാ ബ്ലോഗ്‌പോസ്റ്റൊക്കെ അടിച്ചുമാറ്റുന്നതു്?

Anonymous said...

ആദിക്കുട്ടീ..

ഹും..ലോണാവാല...ഉം..ഉം...ഒന്നില്ലെങ്കില്‍ ടി.സി.എസ് അല്ലെങ്കില്‍ പി.സി.എസ്.....

നീനയെ ഞാന്‍ അറിയുമോന്ന് ഒന്ന് നോക്കട്ടെ ;)

ഉമേഷ്::Umesh said...

അറിഞ്ഞിട്ടെന്തു കാര്യം? എന്തു ചോദിക്കാന്‍? ആദിത്യന്റെ യഥാര്‍ത്ഥ പേരു് അതിനു് ഇഞ്ചിക്കറിയുമോ?

ഇഞ്ചിക്കു മാത്രമേ അനോണിയായി കള്ളപ്പേരിലിരിക്കാന്‍ പറ്റുകയുള്ളോ? ഞങ്ങളൊക്കെ കള്ളപ്പേരാ വെച്ചിരിക്കുന്നതു്. എന്റെ പേരു ധൃഷ്ടദ്യുമ്നന്‍. സിബുവിന്റെ പേരു് ഘടോല്‍ക്കചന്‍. വക്കാരിയുടെ പേരു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

പാപ്പാന്‍‌/mahout said...

എന്റെ പേര്‍ “മല്ലിക്കെട്ട്”.

പാപ്പാന്‍‌/mahout said...

"കേട്ടാല്‍ നിങ്ങള്‍ ഞെട്ടും” എന്ന പേരുള്ള ഒരാളെപ്പറ്റി ആദ്യമായാണ്‍ കേള്‍ക്കുന്നതും ഞെട്ടുന്നതും. ഇതൊക്കെ അറിഞ്ഞാല്‍ ഉറക്കത്തില്‍ കിടന്നു ആ പാവം വക്കാരി ഞെട്ടിവിറയ്ക്കും.

ഉമേഷ്::Umesh said...

വക്കാരിക്കു നേരം എട്ടരയാകുന്നു പാപ്പാനേ. ഓഫീസിലിരുന്നു പഴം കട്ടന്‍ കാപ്പിയില്‍ മുക്കി തിന്നുകയായിരിക്കും ഇപ്പോള്‍ :-)

അല്ലാ, പാപ്പാനു പണിയൊന്നുമില്ലേ? അതോ എന്നെപ്പോലെ ചൊവ്വാഴ്ച കൊണ്ടു ഫിക്സു ചെയ്തു തരാം എന്നു പറഞ്ഞ ഒരു ബഗ്ഗിന്റെ ക്ലൂ ഇന്നു രാവിലെ കിട്ടിയിട്ടു് പത്തു മിനിട്ടു കൊണ്ടു ഫിക്സു ചെയ്ത സന്തോഷത്തിലാണോ?

Anonymous said...

ഹഹഹ ഘടോല്‍ക്കചന്‍...എന്നിട്ട് സിബുചേട്ടന്റെ ആ പാവം പിടിച്ച ഫേസും.
ഹഹഹ..സിബുചേട്ടന്റെ പോലെ തന്നെ എന്റെ ഒരു അമ്മാവനും അങ്ങിനെ ഒരു ബ്യൂട്ടി സ്പോട്ട് ഉണ്ട്....ഏ? അപ്പൊ അതാണൊ ബുദ്ധിയുടെ ലക്ഷണം? പുള്ളിയും ഡബിള്‍ പി.എച്.ഡി ഒക്കെ എടുത്ത് മുംബായി ഐ.ഐ.റ്റി യില്‍ പ്രഫസര്‍ ആയിട്ട് ചുമ്മാ നടക്കുന്നു..അമേരിക്കാ‍ര് യൂണിവേര്‍സിറ്റികള്‍ കരഞ്ഞ് വിളിച്ചിട്ടും ഇങ്ങോട്ട് വരാണ്ട് എന്തോന്ന് അമേരിക്ക എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നു.... മണ്ടന്‍ എന്ന് അതുകൊണ്ട് ബാക്കി എല്ലാവരും വിളിക്കുന്നു...


എനിക്കൊരു ബ്യൂട്ടിസ്പോട്ട് കിട്ടാന്‍ എന്തു ചെയ്യും ഭഗവാനെ ഇനി?

പിന്നെയ്, ഞാന്‍ ചുമ്മാ ആ ചെക്കനെ ഒന്ന് പേടിപ്പിക്കാന്‍ അല്ലാണ്ട്..എനിക്കെങ്ങിനെ അറിയാം? അറിയേം വേണ്ടായെ...

പാപ്പാന്‍‌/mahout said...

ഇന്നു പണിയില്ല. ബാക്കിയുള്ള കഴുതകള്‍ പണിചെയ്യുമ്പോള്‍ ഞാനെന്ന കഴുത ചെയ്തുവച്ച എന്തെങ്കിലും കുരുത്തക്കേടിനാല്‍ ടി കഴുതകളുടെ പണിക്ക് തടസ്സമുണ്ടായാല്‍ പ്രസ്തുത കുരുത്തക്കേട് തിരുത്തിക്കൊടുക്കാനായി ഞാനിവിടെ കുറച്ചുനേരം കൂടി ഇരിക്കണം. അത്രേയുള്ളു.

ഉമേഷ്::Umesh said...

നേരാ? ശരിക്കും അമ്മാവനാ? അതോ അമ്മയുടെ കസിനാണോ?

എന്നിട്ടും ഇഞ്ചിയ്ക്കതിന്റെ ഒരു ഗുണമൊന്നുമില്ലല്ലോ (മണ്ടത്തരമെന്നതൊഴിച്ചാല്‍...). ഈ ജീന്‍ ജീന്‍ ജീന്‍ വാല്‍ ജീന്‍ എന്നൊക്കെ പറയുന്നതു ചുമ്മാതാ, അല്ലേ?

Anonymous said...

അല്ല ശരിക്കും അമ്മാവനാ..അമ്മേടെ ഇളയ ബ്രദര്‍...പുള്ളി ഈ കണ്ട അമേരിക്ക ജെര്‍മനി ഇംഗ്ലണ്ടൊക്ക് പോയി ഒള്ള പി.എച്.ഡി മൊത്തം വലിച്ച് വാരി ഏടുത്തിട്ട് കിടക്കപൊറുതി ഇല്ലാണ്ടായത് എന്നെപ്പോലെ ഉള്ളവര്‍ക്കാണ്..
നീ അവനെ കണ്ട് പഠിക്ക് എന്ന് നാട്ടുകാരും വീട്ടുകാരും കൂടി പറഞ്ഞ നേരത്ത് ഓരോ രൂപ ബാങ്കില്‍ ഇട്ടെങ്കില്‍ ഞാന്‍ ഇന്ന് ഒരു ബഫറ്റ് ആയെനെ...

ഹിഹി..അതു വളരെ സത്യം..അതാണ് പെരിങ്ങ്സ് എപ്പോഴും പറയാറുള്ള exception.
അതു എനിക്കൊക്കെ പറ്റിയ വാക്കാണ്. എന്റെ അപ്പന്‍ പഠിച്ച അത്രെമെങ്കിലും പഠിക്കണമെന്ന് എനിക്ക് പണ്ട് ആഗ്രഹം ഉണ്ടായിരുന്നു..അതു പോലും നടക്കുന്നില്ല...

Adithyan said...

ഞാന്‍ ധന്യനാ‍യി. എന്റെ ബ്ലോഗ് ധന്യയായി. ആരൊക്കെയാ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചെ.
ധൃഷ്ടദ്യുമ്നന്‍, ഘടോല്‍ക്കചന്‍, മല്ലിക്കെട്ട്....

ഹഹ്ഹഹ്... എന്നെ ഒന്നങ്ങട്ടേടുക്കുവോ :))

ഇഞ്ചീസേ,
പോളാരിസ്,സീമെന്‍സ്, സിജിഐ, ജ്യോമെട്രിക്ക്, മാസ്ടെക്ക്, അലൈഡ് ഡിജിറ്റല്‍ ഇവരൊക്കെ പിന്നെ അയല വിക്കുവാണോ :))

പിന്നെ ബ്യൂട്ടി ഉള്ളവര്‍ക്കേ സ്പോട്ട് ഉണ്ടാവാറുള്ളു എന്നാ പറയാറ് :))

പെരിങ്ങ്സ്,
കൊറെ കൂട്ടുകാര്‍ ഒണ്ടെങ്കില്‍ ഇതേ പോലെ ഒരുപാട് കഥകള്‍ നേരിട്ടു കണ്ടറിയാം, ചുമ്മാ അങ്ങ് എഴുതിയാ മാത്രം മതി :)

ഉമേഷ്::Umesh said...

ആദി വന്ന സ്ഥിതിക്കു വിമര്‍ശിച്ചുകളയാം.

കഥയുടെ സെറ്റപ്പും പ്രതിപാദനവും ഭാഷയും പ്രകൃതിയുമൊക്കെ കൊള്ളാമെങ്കിലും പരിണാമം ഗുപ്തന്‍ നായര്‍ തറയായിപ്പോയി. ആ പൂ മാറിയപ്പോഴേ മനസ്സിലായി ഇങ്ങനെയേ തീരൂ എന്നു്.

പരിണാമഗുപ്തിയില്ലാത്ത കഥ അറ്റത്തു കഴുത്തില്ലാത്ത (പശുവിന്റെയാണെങ്കിലും മതി) വെറും കയറാണെന്നു മനസ്സിലാക്കുക ഉണ്ണീ ലഘുചിത്തനായ്.

ആദീ, പിന്നെ, നമ്മുടെ ഇതുവരെയുള്ള ഡിറ്റക്ടീവ് വര്‍ക്കൊക്കെ കറക്ടായിരുന്നു എന്നുള്ളതിന്റെ അവസാനത്തെ ക്ലൂ ഇന്നു കിട്ടി. സംഗതി കണ്‍ഫേം ആയി.

ഇവിടെ പറയാന്‍ പറ്റില്ല. ടോപ് സീക്രട്ട്. ബ്ലോഗിനു 128 ബിറ്റ് എങ്ക്രിപ്ഷന്‍ ഇല്ല. ഫോണ്‍ ചെയ്യുമ്പോള്‍ മൂലഭദ്രയില്‍ ROT13 ചെയ്തു പറയാം.

:-)

Adithyan said...

ഹഹാഹ...
ഞാനും വിചാരിച്ചതാ പരിണാമസിദ്ധാന്തത്തിനു വേണ്ടി ഇഞ്ചി സ്റ്റൈലില്‍ ചില പൊടിക്കൈകളൊക്കെ ഇട്ടലോന്ന്... :)

എഴുതിക്കഴിഞ്ഞ് എടക്കൂന്ന് രണ്ട് ലൈന്‍ ഒക്കെ അങ്ങ് ഡിലിറ്റ് ചെയ്യാം എന്നു വിചാരിച്ചു. ;)

പിന്നെ വേണ്ടാന്നു വെച്ചു. വായിക്കുന്നവന്റെ ക്ഷമയെ അധികം പരീക്ഷിയ്ക്കരുതല്ലോ... പോയന്റെങ്ങാനും കുറഞ്ഞാലോ ;))

Adithyan said...

ഹഹഹ... ഡിറ്റക്ടീവ് വര്‍ക്കിന്റെ റിസല്‍ട്ട് വേറെ ഒരു സോഴ്സില്‍ക്കൂടെ എനിക്കും കിട്ടീ :)

ഇനി ജ്യസ്റ്റ് കമ്പയറ് ചെയ്ത് വേരിഫൈ ചെയ്താല്‍ മതി ::))

വക്കാരിമഷ്‌ടാ said...

പി.ഗുപ്തന്‍ നായര്‍ പ്രതീക്ഷിച്ചതുപോലെ തന്നെയായെങ്കിലും ആഖ്യാനം ഇഷ്ടപ്പെട്ടു. ഇക്കരെയക്കരെപ്പച്ച പോലെ ഇത്ര സിമ്പിള്‍ ആയിട്ട് കാണുമ്പോള്‍ തോന്നും കുറച്ച് ട്വിസ്റ്റ് ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ട്വിസ്റ്റ് വായിച്ച് വട്ടാകുമ്പോള്‍ തോന്നും, ഇതൊക്കെയൊന്ന് സിമ്പിളാക്കിക്കൂടായിരുന്നോ എന്ന്.

അയാള്‍ കഥ എഴുതുകയാണില്‍ ലാലേട്ടന്‍ പറയുന്നതുപോലെ “ഐ.റ്റി പശ്ഛാത്തലത്തില്‍ കഥ എഴുതുന്ന ആദിത്യന്‍...” :)

വക്കാരിമഷ്‌ടാ said...

പക്ഷേ ഉമേഷ്‌ജി... കയറിന്റെ അറ്റത്താണോ കഴുത്ത്? അപ്പോള്‍ കയറിന്റെ അറ്റം കഴുത്തില്‍ ഫെവിക്കോള്‍ വെച്ച് പിടിപ്പിച്ചിരിക്കുകയാ? :)

ഉമേഷ്::Umesh said...

അത്ര കടുപ്പം വേണ്ടാ വക്കാരീ, പശ്ചാത്തലം മതി.

എന്തായിരുന്നു കട്ടന്‍ കാപ്പിക്കു കൂട്ടാന്‍?

ഉമേഷ്::Umesh said...

എപ്പോഴും ചങ്ങലയില്‍ കിടക്കുന്നവന്‍ കയറിനെപ്പറ്റി എന്തറിഞ്ഞൂ വിഭോ?

ബിന്ദു said...

ആദിയേ.. പ്രശംസിക്കുമ്പോള്‍ തോന്നുമായിരിക്കും പ്രശംസിക്കുകയാണല്ലോ എന്ന്‌. എന്നാലും പറയുകയാ.. ഇത്രേം മണ്ടനായ ഒരു നായകനെ... :) പൂവു മാറി എടുക്കുന്നതുകണ്ടപ്പോള്‍ എനിക്കു പിടികിട്ടിയല്ലൊ. ഇനിയെങ്കിലും "ശുഭസ്യ ശീഘ്രം" എന്നോര്‍ത്തു വയ്ക്കുക.
:)

വക്കാരിമഷ്‌ടാ said...

ശ്ശേ, പശ്ചാത്തലം, പശ്ചാത്തലം, പശ്ചാത്തല, മരത്തല (എന്റെ)..

ഇന്നേക്ക് എണക്ക് ശനിയാഷ്ടമി.. കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റപ്പടി കമ്പ്യൂന്റെ മുന്നില്‍.. പന്ത്രണ്ട് മണിയാകുമ്പോള്‍ വിശാലനായി പാ‍ലും പഴവും തേനുമടിക്കും ഞാന്‍ (എന്നാണ് പ്ലാന്‍).

Adithyan said...

ഇതാണിവിടെ സീദാ സാദാ കഥ എഴുതിയാലുള്ള കുഴപ്പം... ആര്‍ക്കും ഒരു വിലയും ഇല്ല.

വക്കാര്യേ, നമ്മള്‍ രണ്ടുപേരും മറ്റേ ലോ ഗോതമ്പു പാടം വായിച്ചു ഡെസ്പായതല്ലെ? അതിന്റെ ഒരു കണ്‍ശിഡറേഷന്‍ എങ്കിലും ;)
“ഐ.റ്റി പശ്ഛാത്തലത്തില്‍ കഥ എഴുതുന്ന ആദിത്യന്‍...” ഇഷ്ടപ്പെട്ടു :))


ബിന്ദൂട്ടിയേച്ചി നോക്കിക്കോ അടുത്തത് ഞാന്‍ എഴുതിയിട്ട് എല്ലാ നാലാമത്തെ ലൈനും ഡിലിറ്റ് ചെയ്ത് ഇടും. നിങ്ങ ഒക്കെ മനസിലാക്കുന്നതൊന്നു കാണണമല്ലാ..

Adithyan said...

പ്യാലും പ്യഴവും ത്യേനുമോ?

മൊത്തത്തില്‍ ബേബിഫുഡ് ആണല്ലോ...
കൊറച്ചു ഫാരെക്‌സ് കൂടി... ;))

ഉമേഷ്::Umesh said...

ആദിത്യോ, ചുമ്മാ കമന്റടിക്കാതെ സിബൂന്റെ പരിപാടിക്കു പോയിട്ടു വാ...

ചെന്നാല്‍ അവര്‍ എന്തെങ്കിലും പറയാന്‍ പറയും. അപ്പോള്‍ സിബു പറഞ്ഞതിന്റെ എല്ലാ എഫക്ടും കളഞ്ഞുകുളിച്ചു് ഒരലക്കലക്കാം. ഒരു മനുഷ്യനും പിന്നെ ബ്ലോഗിന്റെ ഏഴയലത്തു വരില്ല...

ശ്ശോ, ആ ശ്രീജിത്തിനേം കൂട്ടാമായിരുന്നു. പാവം ബാംഗ്ലൂരിലായിപ്പോയി..

Adithyan said...

ഹഹ... അതിനുള്ള സമയം കഴിഞ്ഞു. ഇപ്പൊ മണി ഒമ്പതാവാറായി. എനിക്കിന്നു വൈകിട്ടു വരെ ഇരിക്കണ്ടി വന്നു. അതെങ്ങനെ പകലു മുഴുവന്‍ കമന്റ് മരുഭൂമികളില്‍ അലഞ്ഞു നടക്കുവല്ലാരുന്നോ...

പിന്നെ എന്തിനാ അവടെ പോയി വെറുതെ സിബുന്റെ വില കളയുന്നേ എന്നും കൂടെ വിചാരിച്ചാ പോകാത്തെ ;)

സാക്ഷി said...

ആദി, നല്ല എഴുത്ത്.
തുടക്കത്തില്‍ കഥാപാത്രങ്ങള്‍ കുറച്ച് കൂടുതല്‍ വന്നുപോയോയെന്നൊരു സംശയം.

ആദി പ്രണയകഥകളെഴുതുമ്പോള്‍
അത് കഥകളാണെന്നു വിശ്വസിക്കാന്‍ പ്രയാസം.
എന്ത്, കഥകള്‍ തന്നെ? :)

ശ്രീജിത്ത്‌ കെ said...

സാക്ഷി പറഞ്ഞത് പോലെ തുടക്കത്തില്‍ ഒരു ടീമിലെ മുഴുവന്‍ കഥാപാത്രങ്ങളേയും കൊണ്ട് നിറച്ചത് ഇതിരി അലോസരമുണ്ടാക്കി. ഉമേഷേട്ടന്‍ പറഞ്ഞ പോലെ ക്ലൈമാക്സ് ആദ്യമേ മനസ്സിലാക്കാന്‍ കഴിഞ്ഞതും വായനയുടെ രസം കൊന്നു.

എങ്കിലും കഥ എനിക്കിഷ്ടമായി. വളരെ നല്ല ആഖ്യാനം. നല്ല ഒഴുക്ക്. നേരിട്ട് തൊട്ടറിയാവുന്ന തരത്തിലുള്ള കഥ പറച്ചില്‍. കഥയ്ക്ക് ജീവനുള്ളത് പോലെ. ഈ കഥയ്ക്ക് ഞാനിടാട്ടോ ഒരു പോയിന്റ് ചിന്തയില്‍. അത് ആദിയെ സന്തോഷിപ്പിക്കുമോ എന്ന് എനിക്കറിയില്ല. [ ഇത് ഞാനെഴുതിയതാണോ എന്ന ഉമേഷേട്ടന്റെ കമന്റ് കേട്ട് ഞാന്‍ ത്രില്‍ അടിച്ചിരിക്കുകയാണ്. ഇത്രയും മനോഹരമായി എനിക്കെഴുതാന്‍ കഴിയും എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ ഞാന്‍ ധന്യനായി ]

പാപ്പാന്‍‌/mahout said...

ആദിയുടെ കഥകളില്‍ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം കഥാപാത്രങ്ങളെല്ലാം ഞാന്‍ ചുറ്റും കാണുന്നവരൊക്കെത്തന്നെയാണെന്നാണ്‍. നഗരങ്ങളില്‍ താമസിക്കുന്ന ആധുനികര്‍. എനിക്കിഷ്ടമുള്ള (ഞാന്‍ കാശുകൊടുത്തു ബുക്കു വാങ്ങി വായിച്ചിട്ടുള്ള) ഏക മലയാള ചെറുകഥാകൃത്ത് ഒരു പക്ഷേ ഇ ഹരികുമാറായിരിക്കണം. അദ്ദേഹത്തിന്റെ കഥകളുടെയും ഒരു പ്രത്യേകത കഥാപാത്രങ്ങളിലെ ഇതേ മോഡേണിറ്റിയും, ഇതുപോലെതന്നെ ഋജുവായ കഥനശൈലിയുമാണെന്നു തോന്നുന്നു. ഇപ്പറഞ്ഞത് ഒരു പൊതുവായ അഭിപ്രായം.

ഏറ്റവും മികച്ച ആദിക്കഥ എന്നൊന്നും ഇതിനെ വിളിക്കാന്‍ വയ്യെങ്കിലും ഇതും എനിക്കിഷ്ടമായി.

മുല്ലപ്പൂ || Mullappoo said...

നല്ല എഴുത്ത്..
ഇത് ഒരു പ്രണയകഥ എന്നു വിളിക്കാമോ...
നായകന്‍ ആകെ നിശബ്ദനാണു...

ഒരു വേറിട്ട ഇഷ്ടം ല്ലേ...
കൊള്ളാം

വളയം said...

ഒരു മുറുക്കം കുറവുണ്ടൊ? എങ്കിലും കൊള്ളാം.

ദില്‍ബാസുരന്‍ said...

ആദീ,
രസിച്ചു എന്ന് എഴുതാനാണ് തുടങ്ങിയത്.

ഈ ഡമ്മിയായി പോവുന്നത് ഭയങ്കര ഇമോഷണല്‍ സ്റ്റ്രെയിനുള്ളൊരു സംഭവമാണ്.നെഞ്ചൊക്കെ നീറുന്നത് പോലെ തോന്നിയോ? എനിക്ക് തോന്നിയിരുന്നു. അത് കൊണ്ട് ചോദിച്ചതാ.

എന്റെ ആ കഥ മഞ്ഞക്കിളിയിലിടാന്‍ പേടിയാ.. (ഫ്ലൈറ്റ്!) :)

സങ്കുചിത മനസ്കന്‍ said...

ആദീ....

നന്നായി... പ്രത്യേകിച്ചും ലവളുടെ ഫോണ്‍ സംഭാഷണത്തിലെ ചിരി.....

ഹി ഹി ഹി ഹി ഹി

പരസ്പരം said...

ആദീ...നന്നായി..ഒരു സമകാലീന പ്രണയ കഥയെന്ന് വിളിക്കാമോ?

Anonymous said...

ആദിയേ,
വായിച്ചപ്പോള്‍ ഇവരെയൊക്കെ എനിക്ക്‌ നേരത്തെ പരിചയമുള്ള പോലെ തോന്നി...വെറെ എവിടെയോ വായിച്ച പോലെ,പിന്നെയാ മനസ്സിലായത്‌ ദുഷ്ടാ.... അപ്പോ നി അവനായിരുന്നു അല്ലേ...

എനിക്കേറ്റം ഇഷ്ടമായിരുന്ന ഒരു പോസ്റ്റ് ആ ബ്ലോഗില്‍ കാണുന്നില്ല,അതിന്റെ മലയാളം ഇവിടെ ഇടുമല്ലോ.

ഇത്തിരിവെട്ടം|Ithiri said...

നന്നായിട്ടുണ്ട്.

Adithyan said...

സാക്ഷീ,
:) നന്ദി. വായനക്കാരന് ഓര്‍ത്തു വെയ്ക്കാന്‍ കഴിയാത്തവിധം കഥാപാത്രങ്ങളെ എല്ലാം കൂടി ഒന്നിച്ചവതരിപ്പിക്കരുത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ ആ ടീമിന്റെ പാര്‍ട്ടി മൂഡ് ഒന്നു കൊണ്ടു വരാന്‍ വേണ്ടി ചെയ്തതാണ്. കഥയുടെ ഇന്‍ട്രോ-ഇല്‍ മാത്രം. പ്രധാന ഭാഗത്തു നിന്നും അവരെ ഉഴിവാക്കിയിട്ടുണ്ട്. ;)

കഥ തന്നെയാണേ... ജീവിക്കാന്‍ സമ്മതിക്കണേ... ;)

ശ്രീജിത്ത്,
ഞാന്‍ അധികം പരിണാമഗുപ്തി ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു പ്രണയകഥ വേറേ ഒരുത്തന്റെ കണ്ണില്‍ കൂടി അവതരിപ്പിച്ചു നോക്കി. അത്ര മാത്രം. പലപ്പോഴും പല സുഹൃത്തുക്കളും ഒരുപാട് അടുത്തു കഴിഞ്ഞാണ് ഞാ‍നൊക്കെ കാര്യം അറിഞ്ഞിട്ടുള്ളത്.

മനോഹരമായി കഥ എന്നൊക്കെകേട്ട് ഞാന്‍ പൊങ്ങിയേ ;))

പാപ്പാന്‍,
നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ കമന്റൊക്കെ കാണുന്നതാണ് എന്നെ ഈ സാഹസത്തിനു വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് :) ഞാന്‍ കണ്ട കാര്യങ്ങളും എനിക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്ന കാര്യങ്ങളും ഒക്കെ ഇടകലര്‍ത്തി ചുമ്മാ ഒരു പിടി. അതിനെ നല്ല കഥ എന്നു വിളിച്ചത് പാപ്പാന്റെ മഹാമനസ്കത :)

മുല്ലപ്പൂവേച്ചീ,
അയ്യോ.. അവിടെ തെറ്റിദ്ധാരണ ആയോ? ഇതിലെ നായകന്‍(ര്‍) എന്നത് കണ്‍വെന്‍ഷണല്‍ നായകന്‍(ര്‍) അല്ലേ :)

വളയം,
ഹഹഹ... ഞാന്‍ മുറുക്കിയിട്ട് ഇത്രയുമേ മുറുകിയുള്ളു. നന്ദി :)

ദില്‍ബാ‍ാ‍ാസുരാ‍ാ‍ാ,
ആത്മകഥ അല്ലേ... മഞ്ഞക്കിളിയില്‍ ഇടാനുള്ളതും അല്ലേ... :) അതും പോരാഞ്ഞിട്ട് ഇതിലെ ‘ഞാന്‍’ അങ്ങനെ ഒരു ആങ്കിള്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ‘ലവന്‍’ ഒരു ഫീല്‍ ഗുഡ് ഫ്ലര്‍ട്ട് മാത്രമായാണ് ഞാന്‍ ഉദ്ദേശിച്ചത്. :)

സങ്കുചിതാ,
നന്ദി :) അത് എങ്ങനെ അവതരിപ്പിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. സ്മൈലി ഇട്ടാലോ എന്ന് ആലോചിച്ചു. പക്ഷെ അത് വൃത്തികേടാവും എന്നു തോന്നിയതിനാല്‍ ഇങ്ങനെ ആക്കി. ഫോണ്‍ എടുത്താല്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചിരിക്കുന്ന കുറെ കൂട്ടുകാരികള്‍ ഉണ്ടേയ്... ;) അതൊന്നു എഴുതിപ്പിടിപ്പിച്ചപ്പോ ഈ വഴിക്കായി :)

പരസ്പരം,
ആ പറഞ്ഞ സാധനം... അതന്നെ.. അതാണ് :)


തുളസീ,
താങ്കസ് ഡാ ;)
ഇനീപ്പം നാട്ടില്‍ മുഴുവന്‍ നാറ്റിക്കണം കേട്ടാ :)

ഇത്തിരിവെട്ടം,
ഒത്തിരി നന്ദി. ഈ “നന്നായി“ കാണുമ്പഴാ ഞാന്‍ അടുത്തതിനെപ്പറ്റി ആലോശിക്കുന്നെ :)

അരവിന്ദ് :: aravind said...

അതെ...പെരി പറഞ്ഞത് തന്നെ എനിക്കും..ആദിയുടെ ലവ് സ്റ്റോറിസ് വായിക്കാനേ എനിക്കും ഇപ്പോ താത്പര്യമുള്ളൂ :-)

തികച്ചും വ്യത്യസ്തം..പച്ചപ്പാവാടയിട്ട പെണ്‍‌കുട്ടിയും, ആലിന്‍ ചുവട്ടിലെ പ്രണയവുമൊക്ക വായിച്ച് പ്രണയം ബോറടിച്ചു പോയിരുന്നു...

ആദിയുടെ സ്റ്റൈല്‍ വെരി റീഫ്രെഷിംഗ്:-)

കലക്കി ആദ്യേ :-)) ഒരു കാര്യം പറയാം..ഈ എഴുത്യേക്കണ സംഭവം...അതൊള്ളതാ...

:-)

ഇടിവാള്‍ said...

ചിലെ മുതുനെല്ലിക്കകള്‍:
1- പറയേണ്ട കാര്യങ്ങള്‍, പറയേണ്ട സമയത്ത്‌, പറയേണ്ട പോലെ പ്രയുക

2- താനിരിക്കേണ്ടിടത്ത്‌ താനിരുന്നില്ലേല്‍, അവിടെ നായ കേറിയിരിക്കും !

ആദിയേ, സമകാലീന പി.230 നിരാശ കലക്കി കേട്ടോ ! ഇപ്പ വായിച്ചതേയുള്ളൂ !

സു | Su said...

ആദീ :) നല്ല കഥ.

Adithyan said...

അര്‍വീ, എന്നെ അങ്ങട് ... :)) ഈ കമന്റിടുമ്പോള്‍ കാണിക്കുന്ന ധാരാളിത്തം, ഇതു കാണുമ്പഴാ ഇനീം ഇനീം ഇങ്ങനത്തെ ചവറ് എഴുതണോല്ലോന്നൊള്ള ഒരു ആക്രാന്തം തോന്നുന്നത് :))
ഈ എഴുതിയ മാതിരി എന്തോ ഒപ്പിച്ചെന്നാണല്ലോ ആ ചിരി കണ്ടിട്ട് തോന്നുന്നത്. :) ചേച്ചിയോടൊന്നു ചോദിക്കണോല്ലോ :))

ഇടിയേ,
ഇതു നിരാശ പോസ്റ്റ് അല്ല... ഞാന്‍ നിഷേധിക്കുന്നു. ഒന്നാമത് ഇത് അനുഭവവിവരണം അല്ല. രണ്ടാമത് ഈ ‘കഥ’യില്‍ അങ്ങനെ ഒരു ആങ്കിള്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. :) താങ്ക്സ്

സൂച്ചേച്ചീ,
നന്ദി. ഇങ്ങനെ എന്തേലും ഒക്കെ പറഞ്ഞു കാണുന്നതു സന്തോഷം :)

Nileenam said...

ഡാ, ഡമ്മിക്കുട്ടപ്പാ ഞാന്‍ വന്നൂട്ടോ.അങ്ങനെ ആദിയുടെ മറ്റൊരു പ്രണയകഥകൂടി കഴിഞ്ഞു. ഇനിയൊരു സവാരി നടത്തിവരട്ടെ. ബാക്കി പിന്നെ പറയാം. കഥ നന്നായിട്ടോ!!

Anonymous said...

എന്റെ പൊന്നേ....ഇതെന്തൊരു ടെമ്പ്ലേറ്റപ്പാ!!
ഹൊ! ഭയങ്കര ഭംഗി! ശരിക്കും ഇഷ്ടപ്പെട്ടു..
ഇത് എവിടെന്നിങ്കിലും പൊക്കിയതോ അതോ സെല്ഫ് ഡിസൈനോ..ഹൊ..!

പിന്നേയ്..ആ പ്രൊഫൈലില്‍ കുതിരേടെ പടം കാണുമ്പൊ എനിക്ക് ദേഷ്യം വരും...എന്താണന്നിറിഞ്ഞൂടാ..ഈ പറയണാതല്ലാം ഒരു കുതിരേടെ അടുത്താണല്ലൊന്ന് തോന്നണ്..:-) ഹിഹിഹി

Adithyan said...

നിലീനം,
ഇത് എന്റെ പ്രണയം അല്ലാട്ടോ :) കഥ മാത്രം :) വീണ്ടും പറയട്ടേ ഞാന്‍ മഞ്ഞക്കിളി മെമ്പര്‍ അല്ല :))

ഇഞ്ചിയേച്ച്യേ,
താങ്ക്സ്... പൊക്കിയതല്ല. ഇവിടെ ഒരു പുലി ചെയ്തു തന്നതാ...(പുലിടെ പേര് ഇപ്പൊ പുറത്തു വിടാന്‍ അനുവാദം ഇല്ല. കിട്ടിയാല്‍ വിടാം. പിന്നെ ഈ റെയിഞ്ച് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു പുലിയേ ഇപ്പോ ഇവിടെ ഉള്ളു. അതു കൊണ്ട് ഊഹിക്കാം ;)

പിന്നെ കുതിര പ്രൊഫൈല്‍. അതിന്റെ പുറകില്‍ ഒരു നീണ്ട കഥ ഇണ്ട്. (ഞാന്‍ ഒരു നാണമില്ലാതെ സെല്‍ഫ് അഡ്വെര്‍ടൈസ് ഒരുപാട് ചെയ്യുന്നുണ്ട്. ഇതൂടെ കേള്‍ക്കൂ :)

പണ്ട് കോളേജില്‍ ഏതോ ഫെസ്റ്റിന്റെ ഇടയില്‍ ഗ്യാപ്പ് ഫില്ലര്‍. എല്ലാരോടും ഇഷ്ടമുള്ള അല്ലെങ്കില്‍ തങ്ങളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിയ്ക്കുന്നതെന്നു തോന്നുന്ന ഒരു മൃഗത്തിന്റെ പേര് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. എല്ലാം കിട്ടിക്കഴിഞ്ഞ് അതിന്റെ വിശകലനം. ഞന്‍ കൊടുത്തതു കുതിര ആയിരുന്നു. :)

വിശദീകരിച്ച ആള്‍ പറഞ്ഞത് കുതിര സെക്സിന്റെ പ്രതീകമാണെന്നാണ്. പിന്നെ പ്രാചിന റോം, മെസ്സെപ്പൊട്ടോമിയ എന്നൊക്കെ പറഞ്ഞ് പുള്ളി കുറെ കഥകള്‍ പറഞ്ഞു. അന്ന് എനിക്ക് ഫ്രണ്ട്സിന്റെ ഇടയില്‍ ലാവിഷാ ഗോള്‍ കേറി. അതിന്റെ രഹസ്യമായ ഓര്‍മ്മയ്ക്കും പിന്നെ ഈ ബ്ലോഗ് പേരിനോടു യോജിയ്ക്കാനും ഒക്കെ വേണ്ടി ചുമ്മാ അങ്ങനെ ഇട്ടന്നേ ഉള്ളു :)

പാപ്പാന്‍‌/mahout said...

കുതിരയെ കൊല്ലലാണു അശ്വമേധത്തിലെ പ്രധാനചടങ്ങ് എന്ന് മോനറിയാല്ലോ ല്ലേ? :)

Adithyan said...

കുതിരയെ കൊല്ലാനുള്ള ക്യൂ ആണല്ലോ യീ പോസ്റ്റില്‍ അവസാനത്തെ കുറെ കമന്റുകളില്‍ കാണുന്നത്. ;)

പക്ഷെ ഒരു സക്സസ്സ്ഫുള്‍ അശ്വമേധത്തില്‍ കുതിര ചാവുന്നില്ലല്ലോ? :) എന്റേത് സക്സസ്സ്ഫുള്‍ അശ്വമേധം ആണ് :))

പാപ്പാന്‍‌/mahout said...

അണ്‍‌സക്സസ്‌ഫുള്‍ അശ്വമേധത്തില്‍ കുതിരയെ നാട്ടുകാരുകൊല്ലും, സക്സസ്‌ഫുള്‍ ആണെങ്കില്‍ കുതിരയെ അഴിച്ചുവിട്ടവര്‍ തന്നെ മന്ത്രം ചൊല്ലി ശ്വാസം മുട്ടിച്ചുകൊല്ലും -- ഇത്രയേ ഉള്ളു വ്യത്യാസം.

Adithyan said...

ഈ ദേവപ്രശ്നോം മൃഗത്തെ നിശബ്ദമാക്കലും ഒക്കെ അന്നും ഉണ്ടായിരുന്നോ? യേയ്... :)

ഇനി അഥവാ ഉണ്ടായിരുന്നെങ്കില്‍ എന്റേത് ഒരിക്കലും തീരാന്‍ പോകുന്നില്ലാത്ത ഒരു അശ്വമേധം ആയി പ്രഖ്യാപിക്കുന്നു. എല്ലാം തീര്‍ന്ന് അഴിച്ചു വിട്ട രാജാവിന്റെ അടുത്ത് തിരിച്ചെത്തിയാലല്ലേ ബലി ഉള്ളൂ? :)

ഉമേഷ്::Umesh said...

ആളുകള്‍ ഭിന്നരുചിയുള്ളവരാണെന്നു കാളിദാസന്‍ പറഞ്ഞതു് ഒന്നുകൂടി മനസ്സിലാവുന്നു. ഈ പുതിയ ടെമ്പ്ലേറ്റിനൊരു പുരുഷത്വമില്ല ആദിത്യാ. ഇഞ്ചിയുടെ സൈഡിലുള്ളവര്‍ “മാച്ചോ“ എന്നു പറയില്ലേ, അതു്. ഇഞ്ചിയെപ്പോലുള്ളവര്‍ക്കു് ഇഷ്ടപ്പെടും. റസ്സല്‍ ക്രോവ്, ബ്രാഡ് പിറ്റ് തുടങ്ങിയവരല്ലേ ഫേവരിറ്റ്സ്!

പഴയതായിരുന്നു എനിക്കിഷ്ടം. പിന്നെ, ടെമ്പ്ലേറ്റിനു് അഭിപ്രായം ചോദിച്ചാല്‍ കടന്നല്‍ക്കൂട്ടില്‍ കല്ലിട്ടതുപോലെയാണെന്നു് അനുഭവം ഉള്ളതുകൊണ്ടു്, കൂടുതല്‍ അഭിപ്രായം പറയുന്നില്ല. ബ്ലോഗുടമസ്ഥനു് ഇഷ്ടമുള്ളതുപോലെ ആയ്ക്കോട്ടേ.

ഉമേഷ്::Umesh said...

എല്ലാ ബ്ലോഗുകള്‍ക്കും മാച്ചോ ലുക്ക് വേണമെന്നുഭിപ്രായമില്ല. പിന്നെ പേരു് “അശ്വമേധം” എന്നായിരിക്കുകയും കുതിരയുടെ പടം കൊടുക്കുകയും ഒക്കെ ചെയ്യുമ്പോള്‍...

qw_er_ty

ദില്‍ബാസുരന്‍ said...

ബ്ലോഗുടമസ്ഥന്‍ എന്നതിന്റെ ശുദ്ധഭാഷയാണോ ബ്ലോഗ് മൊയിലാളി എന്നത്?

Adithyan said...

എന്ന അങ്ങട് കൊല്ല്...

പീതവര്‍ണ്ണനെക്കാള്‍ മാച്ചോ ആക്കണൊ?

റിസര്‍ച്ച് നടത്തി കണ്ടുപിടിച്ച കളര്‍ കോമ്പിനേഷന്‍ ആണ്. പിന്നെ ആ കുതിരേന്റെ പടോം...

എല്ലാം കൂടെ ഒരു തട്ടുപൊളിപ്പന്‍ ലുക്കില്ലേ? ;)
മാറ്റാ‍ാന്‍ പറയല്ലേ പ്ലീസ്സ്സ്സ്സ്സ്!!!

Anonymous said...

ആദിക്കുട്ടീ

ഇതു നല്ല രസമുണ്ട്. അശ്വമേധം എന്ന ട്ടൈട്ടിലിന് ബെസ്റ്റ് കോമ്പിനേഷന്‍!

കുശുമ്പുള്ളോര്‍ അല്ലെങ്കില്‍ ഒരായിരം തവണ ടെമ്പ്ലേറ്റ് മാറ്റി അവസാനം ഒരു വെള്ള കളര്‍ മാത്രം ടെമ്പ്ലേറ്റ് വെച്ചോരുടെ അഭിപ്രായം കേക്കണൊ? ല്ല പറ? മനസ്സില്‍ ആണ് മാചോ വേണ്ടത് :-) പിന്നെ ബ്രാഡ് പിറ്റിന്റെ ഭംഗി കണ്ടിട്ടില്ല...പാവം ഒരു ഏഞ്ചിലിനാ ജോളിക്ക് ഒരു ജീവിതം കൊടുത്തതിന്റെ പേരില്‍ മാത്രമാണെന്ന് ഞാന്‍ ഇവിടെ പറഞ്ഞ്കൊള്ളട്ടെ. റസ്സല്‍ കക്കാ ചേട്ടന്റെ അഭിനയത്തിലാണ് മാചോനെസ്സ്. ഇതൊക്കെ അറിയണെമെങ്കില്‍ ശ്ലോക കണ്ണട മാറ്റണം.. :)

ബിന്ദു said...

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍... ആരൊരാളെന്റെ മാര്‍ഗ്ഗം മുടക്കുവാന്‍... റ്റെമ്പ്ലേറ്റു കൊള്ളാം. അക്ഷരങ്ങള്‍ കുറച്ചു വലുതായാല്‍ ഇത്തിരി കൂടു നന്നായി. ശനിയന്‍ പണി പറ്റിച്ചോ? ഇന്നു കാണുന്നില്ല. :)

Anonymous said...

ഓ, അപ്പൊ കട്ടന്‍ കാപ്പി വിളമ്പാര്‍ ആയൊ?
:-)...

Adithyan said...

പലരുമിവിടേ എന്റെ ചിതയ്ക്കു മാവു വെട്ടിത്തുടങ്ങി അല്ലേ? :D

എന്നാ നിങ്ങളെ ഒക്കെ നിരാശപ്പെടുത്തട്ടേ... ഇന്നലെ ശനിയനെ പാക്ക് ചെയ്ത് അയച്ചു. എല്ലാം തീരുമാനിച്ച പോലെ നടന്നു. 2.30-ക്ക് ശനിയനെ എയര്‍പ്പോര്‍ട്ടില്‍ നിന്നും പൊക്കി. നേരെ സിബു-ന്റെ വീട്ടിലേക്ക്... കുറേ നാള്‍ കൂടി നന്നായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു. ദീപചേച്ചിക്കു നന്ദി :)

സിബുന്റെ വീട്ടില്‍ നോര്‍ത്ത് അമേരിക്ക സംഗമം ഭംഗിയായി നടന്നു. നാലാമത്തെ പാര്‍ട്ടിസിപ്പന്റ് ശ്രീ ഉമേഷ്ജി ഫോണിലൂടെയാണ് പങ്കെടുത്തത് ;) യൂണിക്കോഡില്‍ കുത്തും പുള്ളിയും ഉപയോഗിക്കുന്നതിനെപ്പറ്റി അരമണിക്കൂറോളം കൂലംകഷമായ ചര്‍ച്ച നടന്നു ;)

അനംഗാരി said...

ആദിത്യാ, ഒറ്റയ്ക്ക് നോര്‍ത്ത് അമേരിക്ക സംഗമം നടത്തിയത് ശരിയായില്ല.എന്നെപോലുള്ള ചിലരും നോര്‍ത്ത് അമേരിക്കയിലാണെന്നാണു വിശ്വാസം. ഇനി ബുഷെങ്ങാനും, അന്റ്റ്റാര്‍ട്ടിക്കയെന്നാ‍ക്കി (ഭീകരരെ പേടിച്ച്) മാറ്റിയോ ആവോ..?

Anonymous said...

സിബു ചേട്ടനെ ആദിക്കുട്ടി തൊട്ടൊക്കെ നോക്കിയോ? ശരിക്കും ഉള്ളതാ?

കുടിയന്‍ ചേട്ടാ, ഇവരെ നാലാളേം അറിയിക്കാണ്ട് നമുക്കും നമ്മുടെ കാനഡാക്കാരിയേയും ചേര്‍ത്ത് ഒരു അടിപൊളി സംഗമം തന്നെ നടത്തിക്കളയാം...ങ്ങാഹാ.. സെവന്‍ കോര്‍സ് ഡിന്നര്‍ ഞാന്‍ സ്പോണ്‍സര്‍! പിന്നെ എന്റെ പച്ചക്കറി തോട്ടത്തില്‍ കൂടി ഒരു മോര്‍ണിങ്ങ് വാക്ക്, പിന്നെ തോട്ടിന്റെ വക്കത്തൂടെ ട്രെക്കിങ്ങ്,പിന്നെ പക്കത്ത് വീട്ടില്‍ താമസിക്കുന്ന പച്ചവരകളുള്ള ജോണുമായി വരമൊഴിയെക്കുറിച്ച് കൂലംകുഷമായ ചര്‍ച്ച....അങ്ങിനെ എല്ലാം പ്രീപ്ലാണ്ട് ആയിട്ട് നമുക്ക് നടത്താം..ഇവരെ നാലാളേം കൂട്ടെ വേണ്ട..

ബിന്ദു said...

അതു കൊള്ളാം ഇഞ്ചിപെണ്ണേ... സംഗമം കഴിഞ്ഞാലുടന്‍ ഫോട്ടോ എന്ന നിയമവും തെറ്റിച്ചിരിക്കുന്നു. ശിക്ഷ എന്തു കൊടുക്കണം?:)

വിശാല മനസ്കന്‍ said...

വായിക്കാന്‍ വളരെ വളരെ ലേയ്റ്റായി.
ആദ്യം ആ സങ്കടം ഞാന്‍ പ്രകാശിപ്പിക്കട്ടേ.

കഥ ഇഷ്ടപ്പെട്ടു. വളരെ ഇഷ്ടപ്പെട്ടു. നല്ല ഇന്ററസ്റ്റില്‍ വായിച്ചു.

പക്ഷെ, അവള്‍ അവന്റെ തന്നെ പേരേ പറയൂ എന്നൂഹിക്കാന്‍ എനിക്ക് പറ്റാതിരുന്നെങ്കില്‍... കുറച്ചുകൂടി ഗ്ലാമറായേനെ.

പ്രണയകഥകള്‍ അതിന്റെയൊരു ഫീലിങ്ങില്‍ എഴുതാന്‍ ആദിക്ക് പ്രത്യേക എയിമാണ്.

വിശാല മനസ്കന്‍ said...

പുതിയ ടെംബ്ലേറ്റ് കിടിലന്‍.