Wednesday, September 20, 2006

ഉരലും മദ്ദളവും കൂടി മുട്ട പുഴുങ്ങിയ കഥ

പണ്ടൊരു ദിവസം വെറുതെ ഇരുന്നു ഫുട്ബോള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു വിളി വന്നു. വിളിയെന്നു പറഞ്ഞാല്‍ gtalk-ല്‍ ഒരു വിളി. അതിങ്ങനെ പോയി.

Friend: ഒരു ഡൌബ്ട് ചോദിക്കട്ടെ, ഈ മുട്ട പുഴുങ്ങുക എങ്ങിനെയാ :D
http://en.wikipedia.org/wiki/Boiled_egg
me: chelappo prpblematic aanu
Friend: enne confuse aakkunnu
me: oru paathrathiil vellam edukkuka microwave cheyyuka
Friend: aa kuntham illa
me: vellam thilachu kazhiyum mutta athil iduka
ennaa stove-il vechu thilappikkuka :D
Friend: okay
me: athrem pore?
Friend: അങ്ങിനെ വഴിക്കുവാ ;)
തിളപ്പിച്ചിട്ട്
me: njaan onnnuu guess cheythathaa
Friend: എത്രനേരം?
ദുഷ്ടാ
me: hahha
njaan try cheythittilla
Friend: അതു പൊട്ടിത്തെറിക്കില്ലേ ഒരു ലിമിറ്റ് കഴിഞ്ഞാല്‍
me: cheyy
angane onnum sambhavikkilla
Friend: ഇല്ലാല്ലേ
me: yey
dhariyaayi cheyy
:D
thilappicha vellathilekku mutta iduka
:D
work cheyyandathaanu
Friend: ഇട്ടാല്‍ പൊട്ടില്ലേ
me: wait
Friend: പതിയെ ഇട്ടാലും വെള്ളം തെറിച്ചു കൈ പൊള്ളും
me: ippo onnu refer cheyyaan aarum llalloo
ozhukki ittaal mathi
Friend: അതെ ഞാനും ആദ്യം ബ്ലോഗില്‍ ആരേലും ഉണ്ടോന്നാ നോക്കിയെ
me: ha ha
Boiled eggs are produced by immersing eggs (typically chicken's eggs) in boiling water with their shells unbroken.
simple
Friend: ഈ പ്രശ്നമൊന്നും ഒരുത്തനും മനസ്സിലാക്കുന്നില്ല
me: appo simple
Friend: തള്ളെ അതു വിക്കി പറഞ്ഞതല്ലേ
me: nammade vazhi correct aanu
orappalle
Friend: വക്കാരിയാണേല്‍ ഒരു 2 പേജ് പോസ്റ്റ് ഇട്ടേന്നെ
me: hahhaahahha
Friend: പഹയനെ കൊണ്ടു ഇടീപ്പിക്കണം
me: ee chat idaam
Friend: നാളെ നമ്മള്‍ക്കു യൂസ്ഫുള്‍ ആകും
me: ennittu aalkkarodu help cheyyaan parayaam
Friend: ഹാഹാ അതാവാം
me: aviTeyum paachakam illyaalle
arinjathil santhosham
Friend: ഇല്ല കഷ്ടരാത്രികളില്‍ ചിലപ്പോള്‍ ചെയ്തെന്നു വരും
me: njaan athum illa :D
enthinaa veruthe
Friend: അല്ല ഞാന്‍ മാക്സിമം കഞ്ഞിവയ്ക്കുവാന്‍ ശ്രമിക്കും
me: ennu vechu aalkkaar abhipraayam chOdichaal parayaathirikkaarilla
ippo cheytha pOle
Friend: മിക്കവാറും അതു് ചോറ് പായസം എന്നിവയാകും
me: ;-)
Friend: അപ്പൊ വിശപ്പിന്റെ വിളി വരുന്നു, അവഗണിക്കാനാവുന്നില്ല, ഉള്ള ലോജിക്ക് വച്ചു പുഴുങ്ങിനോക്കട്ടെ
me: sure
Friend: പൊട്ടില്ലല്ലോ? വേറൊരുത്തന്റെ അടുപ്പും പാത്രവും അടുക്കളയുമാ
me: hahahahha
Friend: മുട്ടയും :)
me: hahhahahaha
boiled water-il mutta iduka
5 min wait cheyyuka
Friend: വെള്ളം പൈപ്പിലെ മതിയാകും , അല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ അവന്റെ എടുക്കണം, അതുവേണ്ടാല്ലേ
me: athu venda
Friend: ഓക്കേ
me: vellam ullil kerunnillallo
Friend: ട്രൂ
me: 5 min kazhinju boiled egg kittiyillenkil... :-?
vellavum egg-um koode boil cheyyuka
oru 5 min
enthelum okke sambhavikkum
:)
Friend: താങ്ക്യൂ

ഇതിനു ശേഷം കുറച്ചു നേരത്തെയ്ക്കു അനക്കമൊന്നുമില്ലായിരുന്നു. കുറെ കഴിഞ്ഞ് വീണ്ടും എത്തി. ഇത്തവണ ഒരു പ്രാക്റ്റിക്കല്‍ ഡിഫിക്കല്‍റ്റിയുമായാണെത്തിയത്‌.

Friend: ആക്ച്വലി ഡെലിവറിയില്‍ പ്രശ്നം പറ്റി
ആദ്യമുട്ട ഇട്ടപ്പോള്‍ കൈ പൊള്ളിയോ എന്നു സംശയം
പിന്നെ ഇട്ടതു ഉയരത്തുനിന്നായി അതുപൊട്ടിയോ എന്നു സംശയം
പിന്നെ കയറുകെട്ടിയിറക്കി
me: thaazthi idu
hahhahahaha
Friend: കുറച്ചു കഴിഞ്ഞപ്പോള്‍ പാലു തിളയ്ക്കുന്ന പോലെ ഒരു ഇഫക്റ്റ്
me: just water level-il konde angu ittaal pore
:-s kuzhappaayO?
Friend: ഞാനതിനു റീസണിങ് ചെയ്തു നില്‍ക്കായിരുന്നു ഇത്രനേരവും
me: haha
Friend: അങ്ങനെയാ ഇട്ടതു കൈ പൊള്ളി പൊള്ളിയില്ല പിന്നെ ബോയില്‍ഡ് വാട്ടറിന്റെ സര്‍ഫസ് ലെവല്‍ കണ്ടിന്യൂസ് മാറുകയല്ലേ
നമുക്ക് കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല
me: hahhahahahah
Friend: അതാ പ്രശ്നായത്
me: oru mutta puzhungunnathu ithra risky aanalle
bhaagyam njaan ithe vare try cheyyaathathu
Friend: പത വന്നതിന്റെ കാര്യം പെട്ടെന്ന് മനസ്സിലായി ആദ്യമിട്ട രണ്ടെണ്ണം പൊട്ടി
me: :-(
kuzhappaayallO
Friend: കയറില്‍ കെട്ടിയിറക്കിയതും പിന്നെ സബ്സ്റ്റിട്യൂട്ടുകളും വേവുന്നു
ഇപ്പൊ വീണ്ടും കണ്‍ഫു, ഓരോന്നിന്റേയും വേവ് വെവ്വേറെ ആയാല്‍ ഈറ്റിങ് പ്രോബ്ലംസ്
me: mothathil preshnamaayallo
Friend: മുട്ട‍ പുഴുങ്ങല്‍ കേന്ദ്രം ‘---‘-ല്‍ നിന്ന് ‌‌ ‘---‘-ര്‍, ബാക്ക് റ്റു അടുക്കള
me: ok ok
time waste cheyyanda

പിന്നെ അദ്ദേഹം തല പൊക്കിയത്‌ ഒരു അഞ്ചു മിനിട്ടു കൂടി കഴിഞ്ഞായിരുന്നു.

Friend: ഒരു കരിഞ്ഞ മണം കിട്ടുന്നുണ്ടോ?
മുട്ട കരിയുമോ
me: ha hahaha
pOkkaayO?
Friend: എന്റമ്മച്ചിയേ ഇത്രയും നിഘൂഢതകള്‍ ഉണ്ടായിരുന്നോ ഈ കേസില്‍
me: bhaagyam gtalk vazhi adikkaan ulla technology illa
allenkil ippo angu enne thalliyenellO
;-)
Friend: വെള്ളം കുറഞ്ഞുപോയെന്നു തോന്നുന്നു, ആ പത എടുത്തുകളഞ്ഞപ്പോള്‍ കുറേ വെള്ളവും കൂടെപ്പോയതാവും കാരണം
എനിവേ സുന്ദരമായ ഒരു കരിഞ്ഞമണം വരുന്നുണ്ട്
me: ഹ ാ
പാവം സഹമുറിയന്‍
അവന്‍ തിരിച്ചു വരുമ്പോ
:)
Friend: ഇല്ല മണം പിടിക്കുവാന്‍ പഹയന്‍ എത്തിയിട്ടില്ല
അപ്പോഴേയ്ക്കും ഞാന്‍ പപ്പടം കാച്ചില്ലേ
me: ഒരു അടുക്കള വിത് എഗ്ഗ് ഫ്ലേവര്‍
Friend: അപ്പോ ഷുവറാ ബെറ്റര്‍ കരിഞ്ഞ മണം
me: ഹ ഹ ഹ
പപ്പടം കാച്ചാന്‍ അറിയാമോ?
Friend: അറിയാം
me: ഭാഗ്യം
Friend: ഒരു സൈഡ് എല്ലായ്പ്പോഴും കരിയും അതെന്തുകൊണ്ടാണാവോ
me: പപ്പടത്തിന്റെ കുഴപ്പാവും
me: പപ്പടം മേടിക്കുന്ന കട ഒന്നു മാറ്റി നോക്കൂ

ആ സംസാരം അവിടെ അവസാനിച്ചില്ല… ഒരു മുട്ട ബോയില്‍ ചെയ്യുന്നതിന്റെ സാങ്കേതിക വശങ്ങള്‍ വേറെ പലതും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇത്രയൊക്കെ വായിച്ചു കഴിഞ്ഞ സ്ഥിതിയ്ക്കു മുട്ട പുഴുങ്ങാനെത്തിയ ഈ സാഹിത്യകാരന്‍ ആരെന്നു എല്ലാവര്‍ക്കും മനസിലായല്ലോ?

ഇതു വായിച്ചു കഷ്ടം തോന്നിയ ഏതെങ്കിലും ചേച്ചിമാര്‍ മുട്ട പുഴുങ്ങുന്നതിന്റെ സാങ്കേതികവശം ഒന്നു വിശദമാക്കാന്‍ അപേക്ഷ.

49 comments:

ബിന്ദു said...

ആദിയേ.. മുട്ട പുഴുങ്ങാന്‍ ഒരു പാത്രത്തില്‍ നല്ല തണുത്ത വെള്ളം എടുക്കുക, എന്നിട്ട് മുട്ട അതിലേക്കു പതുക്കേ വയ്ക്കുക( സൂക്ഷിക്കുക, അതിനു വേദനിക്കരുത്). എന്നിട്ട് ഇത്തിരി ഉപ്പും കൂടി ഇട്ടിട്ട് അടുപ്പ് കത്തിച്ച് അതിലേക്കു വയ്ക്കുക. ഉപ്പിടുന്നത് മുട്ട പൊട്ടാതിരിക്കാനാണ്.
ഒരു 10 മിനിട്ട് (?) തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുക. ;)
എവിടേയോ വായിച്ചതാണ്, ധൈര്യമുള്ളവര്‍ക്ക് പരീക്ഷിക്കാം.

Anonymous said...

എനിക്ക് വായിച്ചിട്ട് സങ്കടം വരണുണ്ട്. അപ്പൊ എന്റെ അനിയനും ഒക്കെ ഇതാ‍യിരിക്കും അല്ലേ ഗതി? അവന്‍ യൂറൊപ്പില്‍ ഒറ്റക്ക് താമസിക്കുവാണ്. ദൈവമേ, എന്റെ കൊച്ച് ഒന്നും കഴിക്കുന്നുണ്ടാവില്ല.അതാണ് എന്നെ ഇടക്കിടക്ക് വിളിച്ച് നീ എന്നതാടീ അവിടെ വെച്ചേ എന്ന് ചോദിക്കണേ..:-(

ശ്ശോ. എന്റെ പെരിങ്ങ്സേ, ഇതൊക്കെ കോമണ്‍ സെന്‍സാണ്. വിക്കി നോക്കിയാണൊ മുട്ട പുഴുങ്ങാന്‍ പഠിക്കണേ? അതാണ് ആദ്യത്തെ കുഴപ്പം. എന്തോരം ജീവനുള്ള ആളോളെ അറിയാം..അവരോടൊക്കെ ഒന്ന് ചോദിച്ചാല്‍ പോരെ? എന്നിട്ട് ആദിയോടാണൊ ചോദിക്കണേ, മുട്ട എന്താണ് എന്ന് പോലും നേരെ ചൊവ്വേ അറിയാത്ത ചെക്കനോട്..

എന്റെ ചെക്കാ...മുട്ടാ പൊട്ടാ‍ന്‍ മാത്രം ഉയരത്തില്‍ നിന്ന് ഇടുമോ ആരെങ്കിലും? ഇത്രേം മന്ദബുദ്ധിയാണൊ ഈ പെരിങ്ങ്സ്? വെള്ളം തിളക്കുമ്പോള്‍ മുട്ട ഇടാന്‍ പേടിയാണെങ്കില്‍ ആ വെള്ളം വെച്ചിരിക്കുന്ന പാത്രം തീയില്‍ നിന്ന് ഒന്ന് പൊക്കിപിടിക്കുക. അപ്പൊ വെള്ളം തിളക്കന്‍ നിക്കും. എന്നിട്ട് അതിലോട്ട് മുട്ട ഇടുക. അല്ലെങ്കില്‍ വല്ല്യ ഒരു സ്പൂണില്‍ മുട്ട വെച്ച് വെള്ളത്തിലോട്ട് ഇറക്കുക. അത്രേയുള്ളൂ.

ഇനി എന്നതാ ഒക്കെ സംശയം..എന്തു വേണമെങ്കില്‍ ചോദിച്ചോള്ളൂ...

അതോ ഇതൊക്കെ കല്ല്യാണം കഴിക്കാറായി എന്ന് കാണിക്കുന്നതു വല്ലോമാണൊ? ആണെങ്കില്‍ അടി...

Sreejith K. said...

ആദ്യമേ തന്നെ വിക്കിയില്‍ നോക്കിയതിനാലാണോ പെരിങ്ങോടനാണെന്ന് ഊഹിച്ചത്? എന്നാലും മുട്ട പുഴുങ്ങാന്‍ വിക്കി നോക്കുക എന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി കടന്ന കൈ ആയിപ്പോയി.

എന്റെ ആദീ, നീ ഇത്ര മണുങ്ങൂസാണെന്ന് അറിഞ്ഞുകൂടായിരുന്നു. ബിന്ദു പറഞ്ഞത് പോലെ ചെയ്യാന്‍ എന്നിട്ടും നിനക്ക് തോന്നിയില്ലല്ലോ. ഇനി വെള്ളം തിളപ്പിച്ചത് പ്രെഷര്‍കുക്കറില്‍ വല്ലതുമാണോ? എന്താ അതിനിത്ര ഉയരം?

Anonymous said...

പപ്പടം കരിയുന്നത് ഇടുന്ന സൈഡ് ആണൊ? പപ്പടം ഒരു ചീനച്ചട്ടി, ഇച്ചിരെ കുഴിയുള്ള ഒരു പാത്രം ഇല്ലേ? എടുത്ത് ഒരു 1/4 കുപ്പ് എണ്ണ ഒഴിക്കുക. തീ ലോ-ല്‍ വെക്കുക. എന്നിട്ട് എണ്ണ തിളക്കുമ്പോള്‍ (ഒരു അരിമണിയോ വല്ലോം ഇട്ടാല്‍ അത് ശ്ശ് എന്ന് പൊന്തി വരുവാണെങ്കില്‍ എണ്ണ തിളച്ചു).
അന്നേരം പപ്പടം ഇട്ട് അതൊന്ന് കുമിള വരുമ്പോഴക്കും (അഞ്ചോ ആറോ സെക്കണ്ട്), കോലോണ്ട് അത് എടുത്ത് ഒന്ന മറ്റേ വശവും പൊള്ളിക്കുക (രണ്ട് സെക്കന്റ്). പപ്പടം കാച്ചുമ്പൊ അതിന്റെ അടുത്ത തന്നെ നിക്കണം. കുമിള ഉണ്ടാവുംബോഴേക്കും സംഗതി റെഡി ആവും. അല്ല്ലാണ്ട് അത് കളര്‍ മാറാന്‍ നിക്കരുത്...അങ്ങിനെ കരിക്കരുത്..

Kumar Neelakandan © (Kumar NM) said...

ഇത് ശ്രീജിത്ത്! ഇത്രയും പ്രാ‍യോഗിക ബുദ്ധി ഞാന്‍ വേറേ ആരിലും കണ്ടിട്ടില്ല.

Sreejith K. said...

ഭാഗ്യമായി ആദ്യം കമന്റിട്ടത്. അല്ലെങ്കില്‍ കുമാരേട്ടന്റെ എന്റെ മാനം ഇപ്പോള്‍ വെള്ളത്തിലിട്ട് പുഴുങ്ങിയേനേ.

Anonymous said...

കുമാറേട്ടാ..ശ്ശൊ! ഇവിടെയൊന്നും ഉള്ള ആളല്ലല്ലേ?
ദേ ഇതു നോക്കിക്കേ.

Unknown said...

ഈ സ്വന്തമായി ഒരു മുട്ട പോലുമില്ലാതെ സുഹൃത്തിന്റെ മുട്ടയെടുത്ത് പുഴുങ്ങേണ്ടി വന്ന സുഹൃത്ത് യാര്‍? :)

(

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ പെരിങ്ങോടന്‍ ആയിരുന്നോ?
പെരിങ്ങോടാ മുട്ട പൊട്ടുമോ എന്ന് അറിയാന്‍ വെള്ളത്തിലിടും മുന്‍പേ അതൊന്നുരണ്ടുതവണ നിലത്തിട്ടു നോക്കാനുള്ള ബുദ്ധി പോയില്ലലോ..
ഒരു മുട്ടപോലും പുഴുങ്ങാനറിയാത്തവനെ കെട്ടുന്ന പെണ്ണിന്റെ കാര്യം കഷ്ടം തന്നെ.. ആ പെണ്ണു എന്നും പട്ടിണി കിടന്നു ചാവും ;)

ശ്രീജിത്തെ ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ എന്നുള്ള തത്വം മനസില്‍ കണ്ട് ആദ്യം തെറ്റായി ഊഹിച്ചതിനു ക്ഷമചോദിക്കുന്നു. എന്തായാലും ഞാനായിട്ട് കയ്യില്‍ തന്ന ആ ബഹുമതി തിരിച്ചെടുക്കുന്നില്ല. ചിലര്‍ക്കൊക്കെ മൌനം പോലെ ഇതും ഒരു അലങ്കാരം എന്നാണ് പഴമൊഴി.

Unknown said...

ഞാനല്ല എന്തായാലും. ഞാന്‍ മുട്ട പുഴുങ്ങാനുള്ള ക്ഷമയില്ലത്തതിനാല്‍ പച്ചയ്ക്ക് അടിയ്ക്കാറാണ് പതിവ്. :-)

Unknown said...

ആ നൂലില്‍ കെട്ടിയിറക്കുന്ന വിദ്യ ഈ പോസ്റ്റിടുന്നതിന് മുമ്പ് ബൂലോഗത്ത് പറഞ്ഞ ഒരാളെ ഉള്ളൂ...

പുലികേശി രണ്ട് said...

ഇഞ്ചീ, യൂറോപ്പിലുള്ള ബാക്കി ആളുകള്‍ മുഴുവന്‍ എവിടെപ്പോയി അനിയനെ ഒറ്റയ്ക്കിട്ടിട്ട്? എല്ലാരും പുല്ലൂരാന്റെ കല്യാണത്തിനു പോയോ :-]

രാജ് said...

ഇഞ്ചീ ഈ അടുക്കളാന്ന് പറഞ്ഞാല്‍ എനിക്ക് പരിഭ്രമാ ;)
അന്ന് ആദ്യത്തെ മുട്ട വെള്ളത്തിലേയ്ക്ക് ഇട്ടപ്പൊ കൈപൊള്ളിയ പോലെയൊരു ശങ്ക വന്നു, അതില്‍ പറ്റിയ അപകടമാ മറ്റേതെല്ലാം. ഡ്രൈവിങ് ഒഴികെ ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുള്ള വഹകളില്‍ ഞാന്‍ ഇമ്മാതിരി അബദ്ധങ്ങള്‍ കാണിക്കുക പതിവാ :)

പിന്നെ ബാച്ചിലേഴ്സിന്റെ അടുക്കളയില്‍ ഒന്നിനും പറ്റിയ പാത്രങ്ങള്‍ കാണില്ല, ഞാന്‍ മുട്ട പുഴുങ്ങാന്‍ വച്ച പാത്രം അരിവയ്ക്കുന്നതായിരുന്നു, അത് ഒറ്റക്കൈയില്‍ പൊക്കിയെടുത്ത് (ഹാന്‍ഡിലും ഇല്യ) മുട്ടയിടാന്‍ ഞാനെന്താ ഒട്ടകപക്ഷിയോ (പാപ്പാന് കടപ്പാട്)

ഈ ശ്രീജിത്തും ദില്‍‌ബുവുമെല്ലാം ബുദ്ധിമാന്മാരെന്ന് നടിക്കുകയല്ലേ, അവന്മാര്‍ക്ക് വെള്ളം ചൂടാക്കാന്‍ തന്നെ അറിയില്ല. കുമാറേ നിങ്ങള്‍ ‘വിവാഹിതര്‍’ ഇതൊക്കെ പഠിക്കേണ്ട ഗതികേടിലല്ലേ, ഞങ്ങള്‍ക്കതില്ല, കുക്ക് ചെയ്തു കഴിഞ്ഞാല്‍ അതു കഴിക്കേണ്ട ഗതികേടു മാത്രമേയുള്ളൂ.

രാജ് said...

പിന്നെ എന്തോ എന്റെ കഷ്ടകാലത്തിനു ആ ദിവസം ആദിത്യനും ശ്രീജിത്തുമല്ലാതെ മറ്റാരും ഓണ്‍‌ലൈനിലുണ്ടായിരുന്നില്ല ;) അക്കളിയൊരു റൂലെറ്റ് ആണെന്ന് എനിക്ക് തിരിച്ചറിയാനും‍ കഴിഞ്ഞില്ല :D

Unknown said...

പെരിങ്ങോടരേ,
താങ്കള്‍ ബാച്ചിലേഴ്സിനെ മൊത്തത്തിലാണ് നാറ്റിച്ചിരിക്കുന്നത്.ഒക്കെ ക്ഷമിക്കാം.എങ്കിലും ആ ‘വിക്കി‘ പ്രയോഗം കടുത്തുപോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

:-)

ഉമേഷ്::Umesh said...

ഇഞ്ചി സി. ഐ. ഡി. യുടെ മകള്‍ തന്നെ. ക്ലൂ വെച്ചു പെരിങ്ങോടനാണെന്നു കണ്ടുപിടിച്ചല്ലോ.

അതോ ഞങ്ങളറിയാതെ ആദിയോടു ചോദിച്ചോ?

Anonymous said...

ചായ തിളപ്പിക്കണ പാത്രമില്ലേ, അതില്‍ പുഴുങ്ങിയാല്‍ മതി. ഒരു മുട്ട തിളപ്പിക്കാന്‍ അരി പാത്രം വേണ്ട. മുട്ടേടെ സൈസ് നോക്കിക്കെ അത് ചെറുതല്ലേ,അപ്പൊ അത് മുങ്ങിക്കിടക്കാന്‍ ഉള്ള സൈസിനുള്ള പാത്രം മതി.

അത് എനിക്കറിയാം..ഞാന്‍ കല്ല്യാണം കഴിഞ്ഞ ചെന്നപ്പൊ രണ്ടേ രണ്ട് പാത്രം അടുക്കളിയില്‍, അഞ്ചു കൊല്ലമായിട്ട് വെള്ള കാണാത്ത ഒരു ചീഞ്ചട്ടിയും (എന്നാല്‍ എല്ലാം അതില്‍ ആണ് കൂക്കിങ്ങും), പിന്നെ ഒരു വലിയ അരി കലവും. അപ്പൊ ചേട്ടായി ചായ തിളപ്പിക്കണ പാത്രമോ? അത് നീ അരിക്കലത്തില്‍ ചെയ്താല്‍ മതി.അരിയും ചായയും ഒരുമിച്ചലല്ലോ കഴിക്കണേ...
ഹൊ!

എന്നിട്ടാ ചീഞ്ചട്ടി തേച്ച് കഴുകി എടുക്കാന്‍ ഞാന്‍ പെട്ട പാട്. ചീഞ്ചട്ടി പോട്ട്, ആ വീട് ഒന്ന് പൊടി അടിച്ചെടുക്കാന്‍..ഹൊ..അതൊന്നും എന്നെ വീണ്ടും ഓര്‍പ്പിക്കല്ലേ ഞാന്‍ ചിലപ്പൊ വയലന്റ് ആവും..

ബിന്ദു said...

എന്റെ ഇഞ്ചി.. ഈ ആണുങ്ങളെല്ലാം എങ്ങനെ ഇങ്ങനെ ഒരു പോലെ ആവുന്നു? :)അപ്പോള്‍ ചായ അരിക്കുന്ന അരിപ്പയുടെ കാര്യമോ? ഞാന്‍ പിന്നെ വയലന്റായി കുഴപ്പാക്കണ്ട എന്നു കരുതി സയലന്റ്റാവും.;)

Kumar Neelakandan © (Kumar NM) said...

വിക്കിയുടെ ഒരു വളര്‍ച്ചയേ.. കഞ്ഞിവയ്ക്കാന്‍ വരെ വിക്കി വേണ്ടിവരും ഇങ്ങനെ പോയാല്‍..

(ആരോ വിക്കിവഴി പെണ്ണുകെട്ടാന്‍ പറ്റുമോ എന്നു ചോദിച്ചതായി ഈ അടുത്തകാലത്തു കേട്ടു.;)

ഡാലി said...

ചേച്ചിമാരെ, ചേട്ടന്മാരെ, അനിയന്മാരെ അനിയത്തിമാരെ,
ഉരലും മദ്ദളവും കൂടി വിക്കി നോക്കി മുട്ട പുഴിങ്ങിയ കഥവായിച്ചു കരഞ്ഞു പോയി. ഇപ്പോഴും തേങ്ങല്‍...ഗ്ദ്...ഗ്ദ്...

അയ്യോ തെറ്റിദ്ധരിക്കല്ലേ ഇവരുടെ വിക്കി മുട്ട പുഴുക്ക് കണ്ടീട്ടല്ല. എനിക്കിത് നേരത്തെ തോന്നിയില്ലല്ലോ എന്നോര്‍ത്ത്.

എന്റെ കദന കഥ പറയട്ടെ. ആര്‍ക്കെങ്കിലും സഹായിക്കാനായേക്കും. കല്യാണശേഷം വായക്കു രുചിയുള്ള എന്തെങ്കിലും കഴിക്കണമെങ്കില്‍ സ്വന്തമായി വച്ചുണ്ടാക്കാതെ പറ്റില്ല എന്ന ഗതികേടു വന്ന പാവം വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. കോഴികറി, മീന്‍ കറി എന്നു തുടങ്ങി സാമ്പാര്‍, അവിയല്‍, ഉപ്പേരി എല്ലാം ഉണ്ടാക്കുന്ന എനിക്ക് മുട്ട എന്ന് കേട്ടാല്‍ മുട്ടു വിറയ്ക്കും. ഇന്നേവരെ പൊട്ടാതെ മുട്ട പുഴുങ്ങാന്‍ കഴിഞ്ഞീട്ടില്ല.

ഞാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു. കുക്കര്‍ വരെ. വെള്ളം തിളപ്പിച്ചീട്ടാണ് മുട്ട ഇടുന്നതെങ്കില്‍ മുട്ട പൊട്ടും. തിളപ്പിക്കാതെ ആണെങ്കില്‍ മുട്ട നന്നായി വേവില്ല. ഉള്ളതില്‍ ഭേദം കൂക്കറാണ്. കുക്കറില്‍ 4 മുട്ടയിട്ട് ഒരു 3 വിസില്‍ കൊടുത്താല്‍ 2 മുട്ട പൊട്ടാതെ കിട്ടും (രണ്ടെണം പൊട്ടും, പിന്നെ കുറെ പാലുപോലത്തെ വെള്ളവും.) 2 വിസില്‍ കൊടുത്താല്‍ മുട്ട ശരിക്കു വേവില്ല. 3 ആയാല്‍ റബ്ബറ് പോലെ ഇരിക്കും. കുറെ പാചക കുറിപ്പുകള്‍ വായിച്ചതില്‍ പറഞിരുന്ന, ഉപ്പ്, വിനാഗിരി ഇത്യാദി പ്രയോഗങ്ങള്‍ നടത്തി നോക്കിയിട്ടും ഒരു രക്ഷയുമില്ല. എന്തൊക്കെ ചെയ്താലും 2 മുട്ടയെങ്കിലും പൊട്ടും. ഇവിടുത്തെ വെള്ളത്തില്‍ ലവണങ്ങള്‍ കൂടുതലായതു കൊണ്ടാണോ എന്നു വച്ച് ഞാന്‍ മിനറല്‍ വാട്ടറും ഉപയോഗിച്ചു നോക്കി. എന്നീട്ടും മുട്ട ശരിക്കും പുഴുങ്ങാന്‍ പറ്റുന്നില്ല.

ഇനിപ്പോ ഇതൊരു രോഗമാണൊ ഡോക്ടര്‍.
ഞാന്‍ പോയി വിക്കി നോക്കട്ടെ.
p.s.പപ്പടം വറുക്കുമ്പോല്‍ അത്ര പ്രശ്നമില്ല. ഒരു ഭാഗം ഇത്തിരി ചുവക്കും. എനിക്കിത്തിരി ചുവന്ന പപ്പടമാണിഷ്ടം.

Anonymous said...

ഒന്നും പറയണ്ടാ എന്റെ ബിന്ദൂട്ടിയേ,ഇവരൊക്കെ ഒരേ സ്കൂളിലാ പോണേ.
ഞാന്‍ അരിപ്പ ചോദിച്ച,എന്തോ ബൈക്കില്‍ പെട്രോള്‍ ഒഴിക്കാന്‍ എങ്ങാണ്ട് എന്തോ ഒരു അരിപ്പ പോലെയുണ്ട്. വളരെ നല്ല കുട്ടിയായി അത് എടുത്തോണ്ട് വന്നു. ഞാന്‍ വീട് മൊത്തം അടിച്ച് വാരി കിടപ്പിലായിപ്പോയി രണ്ട് ദിവസം. എന്നിട്ട് എല്ലാം കഴിഞ്ഞ് വീട് സുന്ദര കുട്ടപ്പന്‍ ആക്കീട്ട് ഭക്ഷണം ഉണ്ടാക്കി കൂട്ടുകാരെ ഒക്കെ വിളിച്ചു..വന്ന ഉടനേ, വീട് കണ്ടിട്ട്, എടാ ഇത് ശരിയാവൂല്ല. പണ്ടത്തെ ആയിരുന്നു ഭേദം എന്ന്..ഇത് എന്തോ പോലേന്ന്..
എനിക്കെന്നിട്ട് കൂട്ടുകാരെയൊക്കെ വെടിവെച്ച് കൊല്ലാന്‍ തോന്നി.പിന്നെ സമാധാന പ്രേമി ആയ്തുകൊണ്ട് ചിരിച്ചോണ്ട് നിന്നു. കാഴ്ച ബംഗ്ലാവ് ആണത്രെ അവര്‍ക്കിഷ്ടം.

ഹെല്‍മറ്റ് മുതല്‍ ടൂത്ത് ബ്രഷ വരെ അടുക്കളേല്‍. മാഗസിനും പത്രവും അടുക്കിനു ഒരാള്‍ പൊക്കത്തില്‍ ലിവിങ്ങ് റൂമില്‍.എനിട്ട് അതിന്റെ മുകളില്‍ തുണികള്‍..അതാണത്രെ തുണി സ്റ്റാണ്ട്.

ഞാന്‍ രണ്ടൂസം കിടപ്പിലായ കാര്യം ഓര്‍ക്കുമ്പൊ എനിക്കിപ്പോഴും തളര്‍ച്ച വരും...

അലിഫ് /alif said...

ഹോ സമ്മതിക്കത്തില്ല, എന്നെകൊണ്ടിവരൊക്കെ എന്റെ നൈജീരിയന്‍ പാചക ‘വിധി’ എഴുതിച്ചേ അടങ്ങൂന്നാ തോന്നുന്നത്. ഒരു മാരീഡ് ബാചെലറിന്റെ പാചകകുറിപ്പുകള്‍; രണ്ടു ദിവസം കൂടി,ക്ഷമിക്കൂ.
കൂട്ട്കാരെ, ഈ പെണ്ണുങ്ങള്‍ ചുമ്മാതെ അങ്ങ് പറഞ്ഞു കളയും, അങ്ങെനെ ചെയ്യൂ, ഇങ്ങെനെ ചെയ്യൂ എന്നൊക്കെ; ആകെ ഗുലുമാലിലാവുകയും ചെയ്യും..മുട്ടയൊക്കെ വാങ്ങി റെഡിയായിരുന്നോ..ദാ വരുന്നു..!!!

ജേക്കബ്‌ said...

http://www.engadget.com/2006/07/31/inked-egg-shells-perfect-boiling/

ലിഡിയ said...

ഡാലീ..ബിന്ദു പറഞ്ഞത് ശരിയാണ് വെള്ളത്തില്‍ ഉപ്പിടണം, നന്നായി തന്നെ ഇട്ടോ‍ളൂ.പിന്നെ ഒരു കാര്യം റെഫ്രിജിറേറ്ററില്‍ നിന്നെടുത്തതാണെങ്കില്‍ അല്പനേരം പുറത്ത് വച്ച് അതിന്റെ തണുപ്പ് കുറച്ചൊന്ന് കുറഞ്ഞിട്ട് പുഴുങ്ങിക്കോ,പൊട്ടില്ല.പിന്നെ വേറെ ഒരു കാര്യം വെള്ളം തിളച്ചു കഴിയുമ്പോള്‍ സ്റ്റവ് സിമ്മിലിട്ടോളൂ..പിന്നെ പൊട്ടില്ല..

ഇനി ഒരയിഡിയ..മുട്ട പൊട്ടി മൂഡ് കേടായി ഇനി കറിയൊന്നും ഉണ്ടാക്കുന്നില്ലാന്ന് തീരുമാനിച്ച് അച്ചാര്‍ കൂട്ടി ചോറ് ഉണ്ണുന്നതിന് പകരം, മുട്ട പൊട്ടിയതറിഞ്ഞാല്‍ ഒരു തവി വച്ച് ആ വെള്ള മാലയെടുത്ത്,മുട്ടയെ തൊലി പൊട്ടിച്ച് ചെറുതായി മുറിച്ച് ഉരുളക്കിഴങ്ങിട്ടുണ്ടാക്കുന്ന മുട്ടക്കറിയില്‍ ഇട്ടോളൂ..നല്ല ടേസ്റ്റുണ്ടാവും, കറിക്ക് കറീ.മുട്ടയ്ക്ക് മുട്ട..(ഈ കറി മുട്ട തിളച്ച വെള്ളത്തില്‍ പൊട്ടിച്ചൊഴിച്ച് അതെടുത്താണ് ശരിക്കും ഉണ്ടാക്കുക,ഇത് നമ്മുടെ അടുക്കള രഹസ്യം)

:-)

-പാര്‍വതി.

Adithyan said...

ഉമേഷ്ജി കറിവേപ്പിലയില്‍ നടന്ന ഈ സ്നേഹസംവാദം കണ്ടില്ലാന്നു തോന്നുന്നു. അതാവും അങ്ങനെ ചോദിച്ചെ... :)

ഇതു ലവന്‍ തന്നെ, നമ്മ ശ്രീജിത്ത് എന്ന കുമാറേട്ടന്റെ ആ ഉറപ്പ് ഉഗ്രന്‍ ;) ശ്രീ നിന്റെ പുറത്തുള്ള ഈ വിശ്വാസം നീ കാത്തു സൂക്ഷിക്കണം.

മുട്ടയെ എങ്ങനെ ഡീല്‍ ചെയ്യണം എന്നു പഠിപ്പിച്ച ബിന്ദുച്ചേച്ചി, ഇഞ്ചിച്ചേച്ചി, ഡാലിച്ചേച്ചി, പാര്‍വ്വതിച്ചേച്ചി, ജേക്കബ്ബ് എല്ലാവര്‍ക്കും നന്ദിയുടെ നലുമറലുരുളുകള്‍. പെരിങ്ങ്സ്, ദില്‍ബാ എല്ലാം കണ്ടു പഠിച്ചോ :)) ഞാനേതായാലും ഈ പണിക്കില്ല. ചെണ്ടക്കാരാ, വിട്ടുകൊടുക്കരുത്, പാചകം അത്ര വലിയ കാര്യം ഒന്നും അല്ലെന്ന് നമ്മക്കും തെളിയിക്കണം, മുട്ട ഉണ്ടാക്കാനുള്ള റെസ്യൂമി അല്ലാ റെസിപ്പി വേകം ഇടൂ...

പിന്നെ ബിന്ദുച്ചേച്ചീ, ഇഞ്ചിച്ചേച്ചീ, ബാച്ചിലര്‍ടെ റൂമിനെപ്പറ്റി പറഞ്ഞ് നിങ്ങള്‍ എന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി.
ന്റെ ദുനിയാവ്‌
ഒന്നു കണ്ടു നോക്കൂ. ;)

Anonymous said...

ദുനിയാവ് കാണാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ ട്ടേബിളില്‍ മുറുക്കെപിടിച്ച് ക്ലിക്കിയപ്പൊ അത് കറിവേപ്പിലയിലോട്ടാണല്ലോ പോണത്.

Adithyan said...

ഓ ശോറി. മാറിപ്പോയി. ഇതാ ഒറിജിനല്‍

സ്വാര്‍ത്ഥന്‍ said...

എന്നാ പോസ്റ്റാന്നെടേയ് ഇത്!! തകര്‍പ്പന്‍...

പ്രാക്റ്റിക്കല്‍ ടിപ്സ് ഓണ്‍ ബോയിലിംഗ് ഓഫ് മുട്ടാസ്:

ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട നേരെ ചൂടുവെള്ളത്തിലേക്ക് ഡൌണ്‍ലോഡിയാല്‍ എപ്പൊ പൊട്ടീന്ന് ചോദിച്ചാ മതി.
ആദ്യം മുട്ടയും വെള്ളവും തമ്മില്‍ ഒരു അണ്ടര്‍സ്റ്റാന്റിങ്ങില്‍ എത്തണം, എന്നിട്ട് വേണം ചൂടാക്കാന്‍.
ഉപ്പ് (പാകത്തിന് ?) ചേര്‍ത്താല്‍ തോട് പൊട്ടാതെ കിട്ടാനുള്ള സാധ്യത 99% ആണ്. വിനാഗിരിയെക്കുറിച്ച് എനിക്കറിയില്ല. എനിക്കറിയാവുന്ന ഗിരിക്ക് മുട്ട പുഴുങ്ങാനും അറിയില്ല!
തണുത്ത മുട്ട 10 മിനിറ്റെങ്കിലും തിളപ്പിക്കണം ട്ടോ, എന്നിട്ടും വെന്തില്ലെങ്കില്‍ വീണ്ടുമൊരു.....

പീലിംഗ് ഓഫ് മുട്ടാസ്:

വെറുതേ ആക്രാന്തം കാണിച്ച് മാന്തിപ്പൊളിക്കാതെ കലാപരമായി വേണം മുട്ട തൊലിക്കാന്‍!!
പുഴുങ്ങിയ മുട്ട തണുത്തതിനു ശേഷം മാത്രം പൊളിച്ചടുക്കാന്‍ അപ്രോച്ച് ചെയ്യുക. അതിനായി, തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുക(ഫ്രീസറിലും കയറ്റാം!)

ഇഫക്റ്റ്സ് റെന്‍ഡറിംഗ്, ഡൌണ്‍ലോഡിംഗ്, ഓപ്. സിസ്. ഇന്‍സ്റ്റലേഷന്‍ എന്നീ വേളകളില്‍ മുട്ട തൊലിക്കാന്‍ ഈ രീതി ഫോളോ ചെയ്യുക:
ചൂടാറുന്ന മുട്ടയെടുത്ത് ഡെസ്ക്‍ടോപ്പില്‍ ഒന്ന് മുട്ടുക. തോട് അല്പം തകര്‍ന്നാല്‍ മെല്ലെ, വേദനിപ്പിക്കാതെ അത് പോളിച്ചെടുക്കുക. തോടിനു താഴെയായി നേരിയ ഒരു ചര്‍മ്മം കാണുവാന്‍ സാധിക്കും.
ഈ ചര്‍മ്മം ഭേദിക്കാതെ തോട് മാത്രം പൊളിച്ചെടുക്കുന്നതിലാണ് കല!!! തിന്നുന്നതിനു മുന്‍പ് ഈ ചര്‍മ്മം പൊളിച്ചു കളയാന്‍ മറക്കേണ്ട, അതും കല!

ചൂടാറിയ മുട്ടയാണെങ്കില്‍ ഡെസ്ക്‍ടോപ്പില്‍ ഒരു കൊട്ടും പിന്നെ അമര്‍ത്തിയൊരുരുട്ടും, തോട് സ്മൂത്തായി ഉലിഞ്ഞു പോരും.
ഇനി വേണ്ടത് സിറ്റുവേഷന്‍ അനുസരിച്ചുള്ള സ്ലൈസിംഗ് അന്‍ഡ് സ്പ്ലൈസിംഗ് വിത്ത് ഡെക്കറേഷന്‍.
ഐ മീന്‍, ഫൊര്‍ വാട്ടറിംഗ്, സ്ലൈസ്ഡ് മുട്ട വിത്ത് സ്പ്രിംഗിള്‍ഡ് സാള്‍ട് & പെപ്പര്‍ എന്നിങ്ങനെ...

ഇടിവാള്‍ said...

പിന്നെ എന്തോ എന്റെ കഷ്ടകാലത്തിനു ആ ദിവസം ആദിത്യനും ശ്രീജിത്തുമല്ലാതെ മറ്റാരും ഓണ്‍‌ലൈനിലുണ്ടായിരുന്നില്ല ;)

ഹ ഹ ഹ.. പെരിങ്ങ്സേ.. ഇതുകണ്ടപ്പോള്‍ തോന്നുന്നുണ്ടായിരിക്കും ശ്രീജിയോടു ചോദിക്കയായിരുന്നു ഭേദം എന്നു .. അല്ലേ...

Anonymous said...

ബെസ്റ്റ്! ഞാന്‍ സ്ഥിരം വീട്ടില്‍ കേക്കാറുള്ള പല്ലവി.
“എന്തിനാടീ നീ ഏതു നേരവും വൃത്തിയാക്കിയിടാന്‍ നോക്കുന്നേ? എന്തായാലും വൃത്തികേടാകാന്‍ ഉള്ളതല്ലേ”

qw_er_ty

അനംഗാരി said...

കൊള്ളാം.പെരിങ്ങോടാ..എന്നാലും ഇത് കഷ്ടം തന്നാണേ...ഒരു മുട്ട പുഴുങ്ങാന്‍..എന്തായാലും ആദിയേക്കാള്‍ ഭേദം ഗൂഗിള്‍ ആയിരുന്നു.നാണക്കേട് ഒഴിവാക്കാമായിരുന്നു.
ഇഞ്ചീ: പപ്പടം എണ്ണയിലിട്ട് മുക്കി പൊരിക്കാതെ പപ്പടം കാച്ചാം. എണ്ണ ലാഭം. കൊളസ്ട്ട്രോള്‍ പേടിക്കേണ്ട. പപ്പടം ഒരു പാത്രത്തില്‍ നിരത്തി മൈക്രൊവേവില്‍ വെച്ച് പരമാവധി രണ്ട് മിനിട്ട് നേരം വെക്കു.പപ്പടം റെഡി. ഞാന്‍ ചെയ്യുന്ന വിദ്യയതാണ്. പപ്പടം കാച്ചുന്ന സമയവും, എണ്ണയും, പാത്രവും ഒക്കെ ലാഭം. പിന്നെ ഇവിടെ കിട്ടുന്ന പപ്പടം സാധാരണ എണ്ണയിലിട്ടാലും കുമിളകാണാറില്ല.

ബിന്ദു said...

റീസെന്റ് ഫോട്ടം വല്ലതും ഉണ്ടെങ്കില്‍ ഇട് ആദീ. പാലാ വിട്ടാല്‍ കൂലി(കട്.തന്മാത്ര)ആവുമോ എന്നറിയേണ്ടെ.;)

viswaprabha വിശ്വപ്രഭ said...

ഞങ്ങളും ഇങ്ങനെ എണ്ണയില്ലാതെ മൈക്രോവേവിക്കാറുണ്ട് പപ്പടം!

റീനി said...

എന്റെ അടുക്കള രഹസ്യം....മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കുന്നതിന്‌. സ്ത്രീകളാണുണ്ടാക്കുന്നതെങ്കില്‍ തയ്യല്‍പ്പെട്ടിയില്‍ നിന്നും ഒരു മൊട്ടുസൂചിയൊ, സേഫ്റ്റിപിന്നൊ കണ്ടുപിടിക്കുക. മുട്ടക്ക്‌ രണ്ടു വശങ്ങള്‍ ഉള്ളതില്‍ അത്ര കൂര്‍ത്തതല്ലാത്ത വശത്ത്‌ പിന്‍ കൊണ്ട്‌ ഒരു ദ്വാരം ഉണ്ടാക്കുക. എന്നിട്ട്‌ ചെറിയ ഒരു പാത്രത്തില്‍ വെള്ളം എടുത്തിട്ട്‌ മുട്ടയിട്ട്‌ (സ്വന്തമല്ല) വേവിക്കുക. പൊട്ടുകയില്ല.

പപ്പടം ഉണ്ടാക്കുമ്പോള്‍ ബേര്‍ണറില്‍ (സ്റ്റൗവ്‌ ടോപ്‌) വച്ച്‌ ചുട്ടെടുത്താല്‍ അടുപ്പില്‍ ചുട്ടതുപോലെ വരും. ഇനി ഞാനെന്റെ ഡിന്നറുണ്ടാക്കെട്ടെ.

സൂര്യോദയം said...

എന്റെ കര്‍ത്താവേ... ഒരു മുട്ട പുഴുങ്ങലില്‍ ഇത്രമാത്രം കോമ്പ്ലിക്കേഷന്‍ ഉണ്ടെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌... ഇതുവരെ മുട്ടപുഴുങ്ങാന്‍ എനിക്ക്‌ പേടി തോന്നിയിട്ടില്ല... എന്റമ്മോ... ഇനി ഞാനാപ്പണിക്കില്ല... നമിക്കുന്നു സോദരാ... ഇങ്ങനെ പേടിപ്പിക്കനുള്ള കഴിവിന്‌... :-)

കരീം മാഷ്‌ said...

ഇവിടെ എന്തു മുട്ട പുഴുങ്ങുന്ന കാര്യമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. ഒട്ടകപക്ഷിയുടെ മുട്ട നൂലില്‍ കെട്ടിയിറക്കാന്‍ പറ്റുമോ? അതിനു വലിയ കയര്‍ തന്നെ വേണ്ടെ?

പിആര്‍വിഎന്‍ | PRVN said...

പണ്ടൊരിക്കല്‍ ഞാന്‍ ചിക്കന്‍ സാമ്പാര്‍ വെച്ചപ്പോള്‍ വിക്കി നോക്കിയിരുന്നെങ്കില്‍ രക്ഷപ്പെട്ടു പോയേനെ. ഈ മണ്ടങ്കുണാപ്പികളുടെ ഒരു കാര്യം.... അടി.


സ്വന്തം പീലു...

വല്യമ്മായി said...

http://nalapachakam.blogspot.com/2006/09/blog-post.html
മുട്ട പുഴുങ്ങാന് അറിയാത്തവര്ക്കായി ഒരു സിമ്പിള് മുട്ടക്കറി

അരവിന്ദ് :: aravind said...

ഒട്ടകപക്ഷിയുടെ മുട്ട പുഴുങ്ങിയത് കഴിച്ചിട്ട് ഹോട്ടലു തൊട്ട് വീടുവരെ ചര്‍ദ്ദിലുകൊണ്ട് റോട്ടില്‍ വണ്‍‌വേ വെള്ളവരയിട്ട് വന്നതാണ് ഞാന്‍.
പച്ചവെള്ളം കണ്ടാലും ചൂടുവെള്ളത്തില്‍ വീണ പൂച്ചയറക്കും പോലെ കോഴിമുട്ട കണ്ടാലും ഇപ്പോള്‍ വയറ്റിലൊരുരുണ്ടുകയറ്റമാ..
ഈ പോസ്റ്റ് വായിച്ചിട്ടും ഉരുണ്ടുകയറി..ചിരിയാണെന്ന് മാത്രം.

തൃപ്തിയായി മക്കളേ..മൊട്ട പുഴുങ്ങി പുട്ടടിക്കുവാന്‍ കാണിച്ച പൊട്ടത്തരം വായിച്ച് തൃപ്ത്യായി.
:-)

Anonymous said...

ഫാര്‍സി, മുട്ട പുഴുങ്ങിയ ശേഷം പാത്രം കഴുകിയില്ലേ? പാത്രം ശരിക്കു കഴുകിയ ശേഷം ചായ ഉണ്ടാക്കി നോക്കൂ, ഉപ്പുരസം ഉണ്ടാവില്ല. അതല്ല ഇനി ഷുഗറിനു പകരം ഉപ്പെങ്ങാനും ഇട്ടൊ?

ഒരു മുട്ട പുഴുങ്ങുന്ന കാര്യവും പറഞ്ഞ് ബൂലോകമാകെ പുഴുങ്ങിക്കളഞ്ഞല്ലോ എല്ലാരും കൂടെ!! ബിന്ദു പറഞ്ഞ ഇക്കാസ് മുകളിലെഴുതിയ രീതി തന്നെയാണു ഞാനും ഉപയോഗിക്കുന്നത്, ഒരു പ്രശ്നവുമില്ല. തണുത്ത വെള്ളത്തില്‍ പതിയെ മുട്ട വെച്ച ശേഷം മാത്രം സ്റ്റൌ ഓണ്‍ ചെയ്യുക, തിളച്ച ശേഷം 10 മിനിറ്റ്, അത്രേ വേണ്ടൂ.

ഇക്കാസിന്റെ ബ്ലോഗിലെഴുതാന്‍ റ്റൈപ്പിയതാ, അവിടെ ബീറ്റാക്കാര്‍ക്ക് പ്രവേശനമില്ല. ഏതായാലും ഇവിടെക്കിടക്കട്ടെ.

Anonymous said...

ആര്‍പ്പിക്കുട്ട്യേ
ബ്ലോഗര്‍ ബീറ്റാക്കാര്‍ക്ക് ഇപ്പൊ കമന്റിടാന്‍ പറ്റുന്നുണ്ട്. ബ്ലോഗര്‍ ബീറ്റായാണെങ്കില്‍ ഇവിടെ വരൂ എന്നും പറഞ്ഞൊരു ലിങ്കുണ്ട്. നോക്കിക്കെ..

Anonymous said...

അതെയോ? നന്ദീട്ടോ. :)
ആക്ചുവലി അത് ബാച്ചിലേര്‍സ് ക്ലബ്ബില്‍ ഇക്കാസിന്റെ പോസ്റ്റിലിടാന്‍ റ്റൈപ്പിയതാ.

പാപ്പാന്‍‌/mahout said...

മുട്ട പുഴുങ്ങുന്നതില്‍ ഇമാതിരി ഗോം‌പ്ലിക്കേഷന്‍‌സ് ഉണ്ടെന്നു മനസ്സിലായപ്പൊഴാണു ഞാന്‍ ബുള്‍‌സൈയുടെ ഒരാരാധകനായത്.

ഉമേഷ്::Umesh said...

ഇക്കണക്കിനു പെരിങ്ങോടര്‍ പെണ്ണുകെട്ടുന്നതിന്റെ പിറ്റേ ദിവസം വിക്കിപീഡിയ സര്‍വറുകള്‍ ക്രാഷാകുമല്ലോ :)

പാപ്പാന്‍‌/mahout said...

ഉമേഷേ, ആ കാലെവിടെ, ഒന്നു തൊട്ടുതൊഴുതോട്ടെ :)
ഇന്നെന്താ മൊത്തം ഒരു ‘പ്രാണനാഥനെനിക്കു നല്‍കിയ’ മൂഡിലാണല്ലോ, രാവിലെ കട്ടിലൊടി, ഇപ്പൊ വിക്കിപ്പീഡിയ എന്താ കാര്യം?

qw_er_ty

Anonymous said...

ഹിഹിഹ്ഹിഹിഹിഹി.സോറി ഉമേഷേട്ടന്റെ കമന്റ് കേട്ട് ഞാന്‍ ചിരിച്ചില്ല്ലാ ബാച്ചിലേര്‍സ്.

എക്കിള് വന്നതാ...

ഇന്നലെ ബാച്ചിലേര്‍സ് ക്ലബ് തുടങ്ങിയപ്പൊ മുതലാണെന്ന് തോന്നണ് ഉമേഷേട്ടന്‍ ശരിക്കും ഫോമിലായത്..മനുഷ്യന് ചങ്കില്‍ താങ്ങാന്‍ പറ്റാത്ത വേദനകള്‍ വരുമ്പോഴാണ് ശരിയായ ഫോമില്‍ ആവുന്നതെന്ന് ഞാന്‍ എവിടേയോ വായിച്ചിട്ടുണ്ട്..

മുല്ലപ്പൂ said...

“അടുക്കളയില്‍ ഇത്ര വലിയ പണിയുണ്ടോ“ എന്നു അത്ഭുതപ്പെട്ട അച്ഛനോട് ,
“എന്നാല്‍ ഇന്നു മുട്ട ചേട്ടന്‍ തന്നെ പുഴുങ്ങിയാല്‍ മതി” എന്നു പറഞ്ഞു, മുട്ട എറിഞ്ഞു കൊടുത്ത അമ്മയെ ഓര്‍ത്തു.

ഓര്‍ക്കാപ്പുറത്തു പറന്ന മുട്ടയുടെ, പുറകെ ഓടിയ അച്ഛനും, അവസാനം ക്യച്ച് മിസ്സ് ചെയ്ത താഴെ വീണിട്ടും പോട്ടാത്തപ്പോള്‍ അത്ഭുതപ്പെട്ട് ഞങ്ങളും.

ആദീ പോസ്റ്റ് തകര്‍പ്പന്‍.
ബിന്ദുവും ഇഞ്ചിയും എല്ലാം പറഞ്ഞ രീതികള്‍ മതിയാകും ഒരു മുട്ട പുഴുങ്ങാന്‍.

Anonymous said...

how to boil an egg in a microwave oven?

Wrap the egg witha single layer of aluminum foil, and immerse it in a cup of water. Then boil it for about 6 minutes. Remove it from microwave, discard the hot water, pour cold water over the wrapped egg. Once it is cold enuf to handle, unwrap the foil, and lo!... ur hard boiled egg is ready.

The egg wont explode if u do it this way.

Dont forget to add water in the cup after you have wrapped the egg in the foil. Dry foil can spark inside the microwave..

:)

ചേച്ചിപ്പെണ്ണ്‍ said...

chirikkunnu . :)