Tuesday, May 23, 2006

ശൂന്യം

പോസ്റ്റൊക്കെ എഴുതിയിട്ടു കുറെ നാളായി… വേറെ ഒന്നുംകൊണ്ടല്ല… ഒന്നും എഴുതാനില്ല എന്ന ലളിത സുന്ദരമായ കാരണം കൊണ്ടാണ്. കുറച്ചു തിരക്കായിരുന്നു എന്നതു സത്യം… പക്ഷെ ഇടക്കൊന്നു രണ്ടു തവണ ശ്രമിക്കാതിരുന്നില്ല. എമ്മെസ്‌ വേര്‍ഡ്‌ തുറക്കുന്നു… ഗഹനമായി ആലോചിക്കുന്നു… മൊഴി കീമാപ്പ്‌ ഓടിക്കുന്നു. വീണ്ടും ഗഹനമായി ആലോചിക്കുന്നു… രണ്ടു ലൈന്‍ ടൈപ്പ്‌ ചെയ്യുന്നു… വായിക്കുന്നു… ഡിലിറ്റ് ചെയ്യുന്നു…. ഈ പ്രക്രിയ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു…

കഴിഞ്ഞ തവണ ഇതു കുറേ സമയം ചെയ്തു കഴിഞ്ഞപ്പോഴാണ് ഫുട്ബോളിനെപ്പറ്റി ഒരു പോസ്റ്റെഴുതിക്കളയാം എന്നു വിചാരിച്ചത്‌… സ്വന്തമായി എഴുതാനറിഞ്ഞൂടാത്തു കൊണ്ട്‌ പതിവ്പോലെ ഏതെങ്കിലും ശൈലി കടമെടുക്കാന്‍ തീരുമാനിച്ചു. ഇത്തവണ നറുക്കു വീണത്‌ എന്‍.എസ്‌. മാധവന്റെ ‘ഹിഗ്വിറ്റ‘ക്കാണ്… അതുപോലെ ഫുട്‌ബോളും പ്രേമവും ഇഴപിരിച്ച്‌ അങ്ങു കത്തിക്കയറിക്കളയാം എന്നു തീരുമാനിച്ചു…കൂട്ടുകാര്‍ പലരും പല തരം പല വിധം പ്രേമങ്ങള്‍ നടത്തുന്നതൊരുപാടു കണ്ടിട്ടുള്ളതിനാല്‍ പ്രേമത്തെപ്പറ്റി എഴുതാന്‍ വളരെ എളുപ്പമാണല്ലോ… അങ്ങനെ എഴുതിത്തുടങ്ങി. പതുവുപോലെ എങ്ങും എത്തിയില്ല. ഒരു പാര(ഗ്രാഫ്‌) കഴിഞ്ഞപ്പോഴേ എഴുതാനുള്ളതെല്ലാം തീര്‍ന്നു. :-) പിന്നെ തുടങ്ങിയതല്ലെ എങ്ങനേലും തീര്‍ക്കണോല്ലോന്നു വെച്ചു വലിച്ചു പിടിച്ചങ്ങു തീര്‍ത്തു. ഇന്നിതു പോസ്റ്റാക്കിയില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാ‍ര്യമില്ല എന്ന ഒരു നിര്‍ബന്ധബുദ്ധി എങ്ങനെയോ തലയില്‍ക്കയറി….

അതു കഴിഞ്ഞ കഥ…അല്ലെങ്കില്‍ കഴിഞ്ഞതിന്റെ കഥ. ഒന്നൂടെ ശ്രമിച്ചു ഒരാറ്റന്‍ സാധനം എഴുതിത്തള്ളിക്കളയാം എന്നു കരുതി ഇരുന്നതാണിപ്പോഴും… പക്ഷെ മറ്റെ ലോ നഗ്ന സത്യം നഗ്ന്മായി തന്നെ എന്നെ തുറിച്ചു നോക്കുന്നു…”എഴുതാനൊന്നുമില്ല“:-( (പണ്ടാരമടങ്ങാനായിട്ട്‌… ഈ സത്യത്തിനു മാത്രമെ നഗ്നമായിട്ട്‌ എന്നെ തുറിച്ചു നോക്കാന്‍ തോന്നുന്നുള്ളു.. ഗന്ധര്‍വന്റെ ഭാഷയില്‍ പറഞ്ഞാല്‍ വല്ല ‘ലലനാമണികളുമായിരുന്നു’ തുറിച്ചു നോക്കുന്നതെങ്കില്‍ എത്ര ശാന്ത സുന്ദര സുരഭിലമായേനേ..)

പിന്നെ ഇപ്പൊഴുള്ള വിവാദങ്ങളിലേക്കൊക്കെ ഒന്നു എത്തിനോക്കിയാലോ എന്നു ആലോചിച്ചു. വല്ലപ്പോഴും വലിഞ്ഞു കയറി ചെന്നു അഭിപ്രായം പറഞ്ഞ്‌ എന്തിനാ വെറുതെ ആള്‍ക്കാരെക്കൊണ്ട്‌ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്കു ഫോണ്‍ വിളിപ്പിക്കുന്നെ എന്നു വിചാരിച്ച്‌ അതും വേണ്ട എന്നു വെച്ചു. ഇപ്പൊ ആലോചിക്കുമ്പോ ബുദ്ധിയായി എന്നു തോന്നുന്നു. :-)

പിന്നെ പ്രത്യേകിച്ചൊന്നും പറയാനില്ല… “അവിടെയും സുഖം, ഇവിടെയും സുഖം, എന്നാ പിന്നെ ബ്ലോഗര്‍ സെര്‍വര്‍ ഓടുന്ന ഈജെബി കണ്ടെയിനറിനാണോ അസുഖം, നിനക്കൊക്കെ വെറുതെ വീട്ടി കുത്തിയിരുന്നൂടെ“ എന്നു ആരെങ്കിലും പറയുന്നതു വരെ ഇതൊക്കെത്തന്നെ ഇങ്ങനെ തുടര്‍ന്നു കൊണ്ടുപോകാം അല്ലെ?

അതു പറഞ്ഞപ്പോഴാണ്… മറ്റെ ലോ ക്ലപ്പിന്റെ കാര്യം… ദേവേട്ടന്‍ ആഴ്സാന്റു സ്പോഴ്സ്‌ ക്ലബ്‌ തുറന്നത്‌… ദേവേട്ടാ, നന്ദിയൊണ്ട്‌… :-) പ്രത്യേകിച്ചൊന്നും പോസ്റ്റാന്‍ ആമ്പിയറില്ലാതിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ എന്തെങ്കിലും നാലു വാക്കു പറയാന്‍ ഒരു അവസരം ഉണ്ടാക്കിത്തന്ന ദേവന്‍പിള്ള സാറിന് എന്റെ സ്വന്തം പേരിലും കമ്മറ്റിയുടെ പേരിലും പിന്നെ ഈ കൂടിയിരിക്കുന്ന ഓരോരുത്തരുടേയും പേരിലും നന്രിയുടെ പ്വൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു കൊള്ളൂന്നൂ…

ഇത്രയും പറഞ്ഞുകൊണ്ട്‌ ഞാനെന്റെ വാക്കുകള്‍ സഫജലീകരിക്കുന്നു.
വിട- ഇനിയും പോസ്റ്റെഴുതാനുള്ള ത്വര ഉണ്ടാകുന്നതു വരെ.

12 comments:

reshma said...

ആദിത്യോ, ഇങ്ങളെത്ര ഭേദം! ഇത് പോലെ ത്വര വരും വരും എന്ന് പറഞ്ഞ് ഞാന്‍ ഇന്നാള് മുറ്റത്ത് വിരിപ്പൊക്കെ വിരിച്ച് , എഴുത്ത് സാമഗ്രികള്‍ സെറ്റ് ചെയ്ത് കാത്തിരുന്ന്. എന്ത് ത്വര? ഏത് ത്വര?ഇപ്പൊ ത്വര വരുന്നത് കാക്കാതെ ഉള്ള സമയം കോമിക്സ് വായിച്ച് സുന്ദരമായി ജീവിക്കാന്‍ പഠിച്ചു:)

Anonymous said...

ആദി,
മെല്ലെ മതി. കാത്തിരുന്നോളാം.മലയാളം ബ്ലോഗുകളില്‍ ഇതുവരെ വായിച്ചിട്ടുള്ളതില്‍ എനിക്കേറ്റവും ഇഷ്ട്ടമുള്ളത്‌ ആദിയുടെ "ജിസ്മ്‌" ആണ്‌.

ബിന്ദു said...

അല്ലെങ്കിലും വേണം എന്നു വച്ചു കുത്തിയിരുന്നാല്‍ ഒന്നും വരില്ല.

Adithyan said...

രേഷ്മേ, സധാമാനമായി... ഒരാള്‍ക്കെങ്കിലും എന്റെയാ വിഷമം ഒന്നു മനസിലായല്ലോ... എനിക്കിനി മനസമാധാനത്തോടെ കള്ളുകുടിക്കാം... അല്ല കണ്ണടക്കാം... ആ കോമിക്സിന്റെ ലിങ്കൊന്നയച്ചു തരണേ... :-)

തുളസിയേ, എന്റെ നെഞ്ചത്തുകേറി എല്ലാരും കൂടെ തിരുവാതിരകളിക്കാന്‍ വേണ്ടി ഇട്ട കമന്റ്റാരുന്നു അല്ലെ :-)) എല്ലാരും സമാധാനപ്രിയരായെന്നു തോന്നുന്നു.. ;-) അതോ ഇനി “യെവനെരയല്ല“ എന്നു വിചാരിച്ചാണോ? എല്ലാരും നേരത്തെ തീരുമാനിച്ച പെയര്‍-പെയര്‍ ആയിട്ടേ അടിവെക്കുവൊള്ളെന്നു തോന്നുന്നു... ;-)

ബിന്ദൂ‍, വേണം എന്നു വെച്ചിരിക്കാതിരുന്നിട്ട്‌ ഒന്നും വരുന്ന ലക്ഷണം കണ്ടില്ല... അതാണു വേണമെന്നു വെച്ച്‌ ഇരുന്നത്‌... :-(

reshma said...

www.ucomics.com വായിച്ച് വളരൂ.

രാജ് said...

ആദിത്യോ വെലക്കം ബാക്ക് :)

ഒന്നു രണ്ടു ദിവസം ബൂലോഗം വായിച്ചിരുന്നാല്‍ എഴുത്തൊക്കെ താനെ വന്നോളും. എന്നിട്ടിപ്പോള്‍ എവിട്യാന്നാ പറഞ്ഞെ? ഉരുണ്ടുരുണ്ടു് സാന്‍ഫ്രാന്‍സിസ്കോ വരെയെത്തിയെന്നെവിടെയോ വായിച്ചൊരോര്‍മ്മ.

Santhosh said...

ആദിത്യാ, ഇനിയീമനസ്സില്‍ കവിതയില്ല എന്നു പറഞ്ഞവര്‍ വരെ പത്തുപന്ത്രണ്ട് പുസ്തകമിറക്കിയില്ലേ? ഊറി വരും, വരാതെ എവിടെ പോകാനാ?

പാപ്പാന്‍‌/mahout said...

ആദിത്യന്റെ പഴയ “ഖസാക്ക്” പോസ്റ്റുകള്‍ക്കു ശേഷം (എനിക്ക് വലിയ ഇഷ്ടമൊന്നുമില്ലയിരുന്നു അവയോട്) ഇന്നാണ്‍ ഇവിടെയെത്തുന്നത്. തച്ചിനു കുത്തിയിരുന്ന് എല്ലാം വായിച്ചു. “ശൂന്യം” ഉള്‍പ്പെടെ എല്ലാം എനിക്കിഷ്ടമായി. “ജിസ്മ്” തുളസി പറഞ്ഞതുപോലെ അത്യുഗ്രന്‍. ത്വരയെ ഇനിയും കണ്ടുമുട്ടുകയാണെങ്കില്‍ എഴുതൂ -- ആസ്വദിക്കാന്‍ ഞാന്‍ റെഡി.

സു | Su said...

ആദിയേ,

സമയം പോലെ എഴുതൂ.

Adithyan said...

പെരിങ്ങോടാ,
താങ്ക്‌സ്… :-) ഉരുണ്ടുരുണ്ടു ചിക്കാഗോയിലെത്തി… ഇനി ഇവടം ഒരു വഴിക്കാക്കണം. ഇപ്പൊ മെമ്മോറിയല്‍ വീകെന്‍ഡ്‌ അര്‍മാദിച്ചോണ്ടിരിക്കുവാണ്... ;-)

സന്തോഷേ,
:-) ഈ മനസില് കവിത പണ്ടേ ഇല്ലാരുന്നു… :-) ഒന്നു രണ്ടു പോസ്റ്റൊക്കെ ഊറി വരുമോന്നൊന്നു നോക്കട്ടെ… :-)

പാപ്പാനേ,
ഖസാക്കൊക്കെ ഓരോ ബാല്യകാലാരിഷ്ടതകളല്ലാരുന്നോ… അങ്ങ് എഴുതിമരിച്ചുകളയാം എന്നു വിചാരിച്ചു തുടങ്ങിയതാ… ഒരു മണ്ണും എഴുതാന് പറ്റൂല എന്നു മനസിലായപ്പോ നിര്ത്തി… :-)

സൂ,
താങ്ക്‌സ് :-)

ചില നേരത്ത്.. said...

ഉറവ വറ്റി എന്ന് ദയവായി പറയരുത്, നിന്റെ കോളെജ് കഥകള്‍ ഒരുപാടില്ലേ? പിന്നെ ബാംഗ്ലൂര്‍ കഥകള്‍, ഇപ്പോള്‍ ചിക്കാഗോ വിശേഷങ്ങള്‍..
തുടര്‍ന്നും എഴുതാന്‍ നിനയ്ക്ക് സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

Adithyan said...

അളിയാ നിന്റെ ഈ സ്നേഹം... ;-)
ഇബ്രൂക്കാ, നീയാണിവിടെ പലര്‍ക്കും പ്രചോദനം.