Sunday, June 04, 2006

ഒരു ബ്ലൊഗര്‍ ടെമ്പ്ലൈറ്റിന്റെ പോസ്റ്റുമോര്‍ട്ടം

ബ്ലോഗറില്‍ ലോഗിന്‍ ചെയ്ത്‌ template പേജിലെത്തിയാല്‍ അവിടെ ബ്ലോഗിന്റെ അസ്ഥികൂടം കാണാന്‍ കഴിയും. ഈ അസ്ഥികൂടത്തില്‍ ചില മിനുക്കു പണികള്‍ നടത്തിയാല്‍ നമ്മുടെ ബ്ലോഗിനെ നമുക്ക്‌ ആവശ്യമുള്ള രീതിയില്‍ മിനുക്കിയെടുക്കാം. അതിനുവേണ്ടി ഞാന്‍ template-ന്റെ ഓരോ ഭാഗവും ഒന്നു കീറിമുറിക്കാന്‍ പോകുകയാണ്‌... പല template-കള്‍ തമ്മില്‍ അല്‍പ്പം ചില വ്യത്യാസങ്ങളൊക്കെ കാണും, എന്നാലും പ്രധാന സംഭവങ്ങള്‍ ഒക്കെ ഒന്നു തന്നെയായിരിയ്ക്കും.

Legal Disclaimer
ഈ പണികള്‍ തുടങ്ങുന്നതിനു മുന്നെ സ്വന്തം template മുഴുവനായി കോപ്പി ചെയ്ത്‌ അതേപടി ഒരു വേര്‍ഡ്‌ ഡോക്യുമെന്റിലോ നോട്ട്‌പാഡിലോ പെയ്സ്റ്റ്‌ ചെയ്തിട്ട്‌ ഒരു ഫയല്‍ ആയി സെയ്‌വ്‌ ചെയ്ത്‌ വെക്കണേ... എങ്ങാനും template അടിച്ചു പോയാല്‍ സിവിലായോ ക്രിമനലായോ ഞാന്‍ ഉത്തരവാദിയല്ല.

<!DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN" "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd">

ഇതിനെ document type declaration എന്നു പറയും. എതു വേര്‍ഷന്‍ HTML ആണ് ഉപയോഗിക്കുന്നതെന്നു അറിയാനാണ് ഇതു പ്രധാനമായി ഉപയോഗിക്കുന്നത്‌. ഇതില്‍ തൊട്ടു കളിക്കരുതെ. :-)

<html xmlns="http://www.w3.org/1999/xhtml" xml:lang="en" lang="en">
ഇതു html ടാഗ്‌. ബാക്കി എല്ലാ ടാഗുകളെയും ഉള്ളില്‍ ഒതുക്കുന്ന പ്രധാന ടാഗ്‌. ഇവിടെയും മാറ്റങ്ങള്‍ ആവശ്യമില്ല.

<head>
head ടാഗ്‌. എല്ലാ html ഡോക്യുമെന്റിനും ഒരു തലയും(head) ഒരു ഉടലും(body) കാണും. ഡോക്യുമെന്റിനെ മൊത്തം ബാധിക്കുന്ന ചില നിര്‍ദേശങ്ങള്‍ head-ഇലാണു നല്‍കാറ്‌. ഇവിടം മുതല്‍ </head> എന്നു കാണുന്നതു വരെയുള്ള ഭാഗങ്ങള്‍ head സെക്ഷനില്‍ പെടുന്നവയാണ്.

<title><$BlogPageTitle$></title>
ഇവനാണു head സെക്ഷനിലെ ആദ്യത്തവന്‍ - title ടാഗ്‌. ബ്ലോഗിന്റെ settings പേജില്‍ എല്ലാവരും ഒരു title കൊടുത്തിട്ടുണ്ടല്ലോ... ആ title ഈ ടാഗില്‍ കാണുന്ന <$BlogPageTitle$> എന്ന വേരിയബിളിന്റെ സ്താനത്തു മാറ്റപ്പെടും. ഈ title ബ്രൌസറിന്റെ തലക്കെട്ടിലും (ബ്രൌസര്‍ ജാലകത്തിന്റെ ഏറ്റവും മുകളില്‍) കാണും. അപ്പോള്‍ ബ്ലോഗിന്റെ തലക്കെട്ട്‌ മാറ്റി അവിടെ വേറെ എന്തെങ്കിലും നല്‍കണമെങ്കില്‍ <$BlogPageTitle$> എന്ന ഈ സാധനത്തിനു പകരം “Welcome to Sunnikkutty's blog" എന്നോ മറ്റോ കൊടുക്കാം. പക്ഷെ ഒരു ചെറിയ കുഴപ്പം എന്തെന്നാല്‍ ഈ ടൈറ്റില്‍ പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്‌, പിന്മൊഴികളിലും വേറെ പലയിടത്തും. അവിടെയൊക്കെ ഇതു മാറിപ്പോകും.

<$BlogMetaData$>
head ടാഗിലെ അടുത്തവന്‍. ഇതാണു മെറ്റാഡേറ്റ. ബ്ലോഗിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ ബ്രൌസറുകള്‍ക്കും സെര്‍ച്ച്‌ എഞ്ചിനുകള്‍ക്കും മറ്റും നല്‍കാനാണിത്‌. ഇവിടെയും മാറ്റങ്ങള്‍ ആവശ്യമില്ല.

<style type="text/css">
ഇനിയിതാ നമ്മുടെ ബ്ലോഗിനെ സ്റ്റൈലനാക്കുന്ന ചില style-കള്‍ നമ്മള്‍ പ്രസ്താവിക്കാന്‍ പോവുകയാണ്. സ്റ്റെലുകളെക്കുറിച്ചും അതിനുപയോഗിക്കുന്ന CSS(cascading style sheet) നെക്കുറിച്ചും ഒരുപാടു കാര്യങ്ങള്‍ ഇവിടെ കാണാം.

/*
Blogger Template Style
Name: TicTac (Blueberry)
Author: Dan Cederholm
URL: www.simplebits.com
Date: 1 March 2004
*/

ഇതൊക്കെ സ്റ്റൈലിനുള്ളിലെ വെറും കമന്റുകള്‍. കമന്റിനുള്ളില്‍ എന്തു പോക്രിത്തരവും എഴുതാം. ഒന്നും പുറത്തു വരില്ല. കമന്റെഴുതുന്നത്‌ /* നും */നും ഉള്ളിലായിരിക്കണമെന്നു മാത്രം.

/* ---( page defaults )--- */
ദാ വരുന്നു അടുത്ത കമന്റ്‌.

body {
margin: 0;
padding: 0;
font-family: Verdana, sans-serif;
font-size: small;
text-align: center;
color: #333;
background: #e0e0e0;
}

body എന്ന വാക്കു കണ്ട്‌ തെറ്റിദ്ധരിക്കല്ലേ, ഇവന്‍ നമ്മുടെ body എങ്ങനെയിരിക്കണം എന്നതിനു വേണ്ടിയുള്ള style പ്രസ്താവന മാത്രമാണ്. യഥാര്‍ത്ഥ body വരാന്‍ കിടക്കുന്നതേ ഉള്ളു. ഇതിലെ അട്രിബ്യൂട്ടുകള്‍ ഓരൊന്നും നമുക്കാവശ്യത്തിനു മാറ്റാം.

font-family മാറ്റി arial ആക്കണോ? അതോ ടെക്സ്റ്റ്‌ കളര്‍ മാറ്റണോ? color: gold എന്നോ color: red എന്നോ കൊടുത്തോളൂ... പേജിന്റെ background കളര്‍ മാറ്റണോ? ആ background:#e0e0e0 എന്നതു മാറ്റി അവിടെ ആവശ്യമുള്ളതു കൊടുക്കാം. കളര്‍ RGB(red, green, blue) ഫോര്‍മാറ്റിലാണു കൊടുത്തിരിക്കുന്നത്‌. പ്രധാനപ്പെട്ട കളറുകള്‍ (red, blue, green, white അങ്ങനെയങ്ങനെ) നേരിട്ടു തന്നെ കൊടുക്കാം. ദാ ഇങ്ങനെ - background:blue. ‘#‘ ആവശ്യമില്ല എന്നു പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. കളറുകള്‍ സെലക്റ്റു ചെയ്യാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക. ഇനിയും അവശ്യമെങ്കില്‍ ഇവിടെയും.

ഇനിയുള്ള ചില സെക്ഷനുകള്‍ എന്താണെന്നു പേരു കണ്ടാല്‍ തന്നെ മനസിലാവും. അവയുടെ style ആവശ്യമെങ്കില്‍ മാറ്റാം. ഇവ നമ്മുടെ body-ല്‍ ഉപയോഗിക്കാത്തിടത്തോളം കാലം മാറ്റേണ്ട ആവശ്യം ഇല്ല.

blockquote {
margin: 0 0 0 30px;
padding: 10px 0 0 20px;
font-size: 88%;
line-height: 1.5em;
color: #666;
background: url(http://www.blogblog.com/tictac_blue/quotes.gif) no-repeat top left;
}

blockquote p {
margin-top: 0;
}

abbr, acronym {
cursor: help;
font-style: normal;
border-bottom: 1px dotted;
}

code {
color: #996666;
}

hr {
display: none;
}

ഇതാണു hr അധവാ horizontal rule. വലത്തു നിന്നും ഇടത്തോട്ടൊരു വര. വരയ്ക്കുവരെ style.

img {
border: none;
}
‘പട‘ക്കടകള്‍ നടത്തുന്നവര്‍ക്കു വേണമെങ്കില്‍ ഈ image ടാഗില്‍ ചില മിനുക്കു പണികള്‍ നടത്താവുന്നതാണ്.

ul {
list-style: none;
margin: 0 0 20px 30px;
padding: 0;
}

ഒരു ബുള്ളറ്റ്‌ ലിസ്റ്റിന്റെ style.

li {
list-style: none;
padding-left: 14px;
margin-bottom: 3px;
background: url(http://www.blogblog.com/tictac_blue/tictac_blue.gif) no-repeat 0 6px;
}

ലിസ്റ്റിലെ ഓരോ item-ന്റെയും style.

/* links */

a:link {
color: #6699cc;
}

പേജിലെ ലിങ്കുകളുടെ രുചിയും മണവും മാറ്റണോ? ഇവിടെ പണിയൂ... ഇനിയിതാ പലതരം ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്‌. visit ചെയ്ത ലിങ്ക്‌, മൌസ്‌ hover ചെയ്ത ലിങ്ക്‌, active ലിങ്ക്‌ അങ്ങനെയങ്ങനെ.

a:visited {
color: #666699;
}

a:hover {
color: #5B739C;
}

a:active {
color: #5B739C;
text-decoration: none;
}

ലിങ്കുകളെക്കുറിച്ചു കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ.

ഒന്നു സ്ക്രോള്‍ ഡൌണ്‍ ചെയ്തു നോക്കിയ ഞാന്‍ തളര്‍ന്നു. ഇനി ഒരു ശോഡ ഒക്കെ കുടിച്ചിട്ടു തുടരണോ വേണ്ട്യോ എന്നാലോശിക്കാം... ഒരു സ്റ്റാര്‍ട്ടു കിട്ടിയ സ്തിതിക്ക്‌ ആര്‍ക്കും അര്‍മാദിക്കാവുന്നതാണ്.

ഹെഡറില്‍ ഇമെയ്ജ്‌ ബാനര്‍
നല്ല ഡിമാന്റുള്ള ഈ സംഭവം ചെയ്യുന്നതിങ്ങനെ. (ഇതൊരു വഴി)

ടെംബ്ലൈറ്റിലെ ഈ ഭാഗം കണ്ടുപിടിക്കുക.
<div id="blog-header">
<h1>
<ItemPage><a href="<$BlogURL$>"></ItemPage>
<$BlogTitle$>
<ItemPage></a></ItemPage>
</h1>
</div>

അതിനെ ഇങ്ങനെ മാറ്റുക.
ഇവിടെ ചെയ്തതു ഹെഡറിലെ സാധനങ്ങള്‍ ഒരു TABLE-ല്‍ ഇട്ടിട്ട്‌ ആ TABLE-നു ഒരു ബാക്ഗ്രൌണ്ട്‌ ഇമെജ് കൊടുക്കുക എന്നതാണ്. HEIGHT and WIDTH അഡ്ജസ്റ്റ്‌ ചെയ്യെണ്ടി വരും.
ബാനറിനു ഒരു ബോര്‍ഡര്‍ വരുന്നുണ്ടെങ്കില്‍ മുകളില്‍ blog-header എന്നതിന്റെ style-ഇല്‍ പോയി border 0 ആയി കൊടുത്താല്‍ മതി.

<div id="blog-header">
<TABLE background="http://photos1.blogger.com/blogger/ 100/300/450/imagename.jpg" HEIGHT="110" WIDTH="650">
<Tr><TD align="right">
<h1>
<ItemPage><a href="<$BlogURL$>"></ItemPage>
<$BlogTitle$>
<ItemPage></a></ItemPage>
</h1>
</td>
</TR>
</TABLE>
</div>




ടെംബ്ലൈറ്റ് മാറ്റി പുതിയ ടെംബ്ലൈറ്റ്‌ ഇടുന്ന വിധം.
1.Sign in
2.Go to Template page
3.In the second menu row, there is a "Pick New" link, click on it.
4.Choose a template and there you go!!

Please remember that whatever customization you did in the previous tempalte will be lost.


സൈഡ് ബാറിലെ ലിങ്കുകള്

ടെംബ്ലൈറ്റില് sidebar തുടങ്ങുന്ന സ്തലത്ത് ഇങ്ങനെ ഒരു സാധനം കണ്ടു പിടിയ്ക്കുക
<div id="sidebar">

അതിന്റെ താഴെ ചിലപ്പോ ബ്ലോഗ് ഡിസ്ക്രിപ്ഷനായി ഒരു രണ്ടു വരി ഇങ്ങനെ ഒരു സംഭവം കാണും
<$BlogDescription$>

അല്ലെങ്കില് ആര്ക്കൈവ്സ് പേജുകളുടെ ലിങ്ക് ഇങ്ങനെ കാണും
<MainOrArchivePage>

ഇതിനൊക്കെ മുകളിലോ താഴെയോ ആയി എവിടെയാ വേണ്ടെ എന്നു വെച്ചാ ഈ കാണുന്ന സംഭവങ്ങള് കോപ്പി ചെയ്തിടണം. വാചകം നിങ്ങള്‍ക്കിഷ്ടമുള്ളതു കൊടുക്കാം… ലിങ്ക് മാത്രം ശരിയായാല് മതി.

This blog is in my mother tongue, Malayalam. You need the unicode font <a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf" target="blank">AnjaliOldLipi</a> to read this. (<a href="http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html" target="blank">Instructions</a>)

ഇനി പ്രധാന പുലിമടകളിലേയ്ക്കു ലിങ്ക് വേണമെങ്കില് ഓരോന്നും താഴെ കൊടുക്കുന്നു. വെറുതെ കോപ്പി ചെയ്ത് ഇട്ടാല് മതി. രണ്ടു ലിങ്കുകള് രണ്ട് ലൈനില് വരണമെങ്കില് ഇടയ്കൊരു <br> (line break)വേണം. അതുകൊണ്ട് ഞാന് <br> ലിങ്കിന്റെ കൂടെ തന്നെ ഇട്ടു.
<a href="http://groups.google.com/group/blog4comments" target="blank">ഗൂഗിൾ ഗ്രാമപഞ്ചായത്ത് </a><br>
<a href="http://evuraan.blogdns.org/malayalam/work/head.html" target="blank">തനി മലയാളം ബ്ലോഗ് റോൾ </a><br>
<a href="http://malayalamwords.com/unicode.php" target="blank">മലയാളം അക്ഷരം പെറുക്കി</a><br>
<a href="http://boologaclub.blogspot.com/" target="blank">ഫൂലോഗ ക്ലപ്പ്</a><br>


എന്റെ സൈഡ്‌ബാര്‍ മുഴുവനായി നോക്കിയാല്‍ ഇങ്ങനെയാണ്‌ ഇപ്പോള്‍...

<!-- Begin #sidebar -->
<div id="sidebar">
<h2 class="sidebar-title">About</h2>
<p><$BlogDescription$></p>
<!-- Begin #profile-container -->
<h2 class="sidebar-title">Language</h2>
<p>
This blog is in my mother tongue, Malayalam. You need the unicode font <a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf" target="blank">AnjaliOldLipi</a> to read this. (<a href="http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html" target="blank">Instructions</a>)
</p>
<!-- Begin #profile-container -->
<$BlogMemberProfile$>
<!-- End #profile -->
<MainOrArchivePage>
<h2 class="sidebar-title">Links</h2>
<ul>
<li><a href="http://groups.google.com/group/blog4comments" target="blank">ഗൂഗിൾ ഗ്രാമപഞ്ചായത്ത് </a></li>
<li><a href="http://evuraan.blogdns.org/malayalam/work/head.html" target="blank">തനി മലയാളം ബ്ലോഗ് റോൾ </a></li>
<li><a href="http://malayalamwords.com/unicode.php" target="blank">മലയാളം അക്ഷരം പെറുക്കി</a></li>
<li><a href="http://boologaclub.blogspot.com/" target="blank">ഫൂലോഗ ക്ലപ്പ്</a></li>
</ul>
</MainOrArchivePage>
<h2 class="sidebar-title">Previous</h2>
<ul id="recently">
<BloggerPreviousItems>
<li><a href="<$BlogItemPermalinkURL$>"><$BlogPreviousItemTitle$></a></li>
</BloggerPreviousItems>
</ul>
<MainOrArchivePage>
<h2 class="sidebar-title">Archives</h2>
<ul class="archive-list">
<BloggerArchives>
<li><a href="<$BlogArchiveURL$>"><$BlogArchiveName$></a></li>
</BloggerArchives>
<ArchivePage><li><a href="<$BlogURL$>">Current Posts</a></li></ArchivePage>
</ul>
</MainOrArchivePage>
<!--<h2 class="sidebar-title">New</h2>
<p>This is a paragraph of text in the sidebar.</p>
-->
<p id="powered-by"><a href="http://www.blogger.com"><img src="http://buttons.blogger.com/bloggerbutton1.gif" alt="Powered by Blogger" /></a></p>
</div>
<!-- End #sidebar -->


ടെമ്പ്ലൈറ്റിലെ ഡിവ്-കളുടെ രൂപം.

27 comments:

ശനിയന്‍ \OvO/ Shaniyan said...

ആദി മാഷെ, ഈ സംരഭം നന്നായി.. ബ്ലോഗര്‍ പോലും ഇതു മലയാളത്തില്‍ തന്നിട്ടില്ല.. ഇതു മുഴുവനാക്കിയാല്‍ നമ്മുടെ പുതിയ മെമ്പറന്മാര്‍ക്ക് സഹായമാവും, പ്രത്യേകിച്ച് എച്ടീയെമ്മല്‍ ഒരു എമ്മെല്‍ പോലും ഇതുവരെ കുടിച്ച് നോക്കാത്തവര്‍ക്ക്.. ദയവായി ശോഡ കുടിച്ചിറക്കി ബാക്കി ചെയ്താലും..

prapra said...

ആദിത്യാ, ഇതൊരു ഷോഡയില്‍ ഒതുങ്ങുന്ന കേസല്ല മോനെ. ഞാന്‍ ഗ്ലൂക്കോസ്‌ കുടിച്ചാ ഒരു വഴിക്കെത്തിച്ചത്‌. രണ്ട്‌ ദിവസം മുമ്പ്‌ ഞാന്‍ പുര ഒന്നു പുതുക്കി കെട്ടി. ഇവിടെ ചെന്ന് നോക്കൂ. css-നെ ഞാന്‍ template-ല്‍ നിന്ന് എടുത്ത്‌ മാറ്റി; ഇപ്പോള്‍ റിമോട്ട്‌ ആയി ഇവിടെ ഓടുകയാ. അതോടെ സ്ക്രോള്‍ ചെയ്യല്‍ കുറച്ച്‌ കൂടി സൌകര്യം ആയി. template-നെ intent ചെയ്ത്‌, കുറച്ച്‌ കമന്റിങ്ങ്‌ ഒക്കെ ചെയ്ത്‌ ഒരു വഴിക്ക്‌ എത്തിച്ചപ്പോള്‍ എളുപ്പം ആയി.

CSS-നെ generalize ചെയ്ത്‌ പറയാന്‍ പറ്റുമോ എന്നറിയില്ല. ഉദാഹരണത്തിന്‌, ഞാന്‍ ഉപയോഗിക്കുന്ന ടെമ്പ്ലേറ്റില്‍ active link-നെ footer-ലും {#footer a} profile container-ലും മറ്റും override ചെയ്തു കാണുന്നുണ്ട്‌.

Adithyan said...

ശനിയോ,
ഒരു തുടക്കം എന്ന നിലയില്‍ പയറ്റിനോക്കുകയാണ്... സ്വയം പണിതാല്‍ പേജിനോട്‌ കൂടുതലൊരടുപ്പം തോന്നുമല്ലോ... ഈ സംഭവത്തിന്റെ ആകെ മൊത്തം ടോട്ടല്‍ ഒരു ഗുട്ടന്‍സ്‌ പറയുക എന്നേ ഉദ്ദേശിച്ചിട്ടൊള്ളു.

പ്രാപ്രേ,
ആ പറഞ്ഞതു സത്യം. ഇതു ഒട്ടും ഓര്‍ഗനൈസ്‌ഡ് അല്ല. ആദ്യം കാണുന്നവന്‍ ഒന്നു വിരളും. ലവന്‍ പുലിയല്ല, വെറും കഴുതപ്പുലിയാണു എന്നൊന്നു പറഞ്ഞു വെക്കാന്‍ മാത്രമാണു ശ്രമം. താങ്കളുടെ പേജ്‌ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. എംബയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗിന്റെ ദിവസേനയുള്ള കളര്‍കോഡിംഗ്‌ ഉപയോഗിക്കാനുള്ള പരിപാടി അടിപൊളി.

css-ന്റെതു പോലെയുള്ള നിരീക്ഷണങ്ങള്‍ ഇനിയും പോരട്ടെ...

രാജ് said...

അതു നന്നായി ആദിത്യോ. സീയെസ്സെസ് പുലിയ്ക്കു ശേഷമാണു ജാവാസ്ക്രിപ്റ്റ് പുലി വരുന്നതു് (ജീവിച്ചിരിക്കുന്ന രക്തസാക്ഷി മന്‍‌ജിത്തിന്റെ വാക്കു് ബ്ലോഗ്) ആ പുലിയേയും പരിചയപ്പെടുത്തണം.

അവസ്ഥ എന്നു കുറേയിടത്തില്‍ തെറ്റായി എഴുതിക്കണ്ടു. ഥ എന്നെഴുതാന്‍ thh എന്നുപയോഗിച്ചാല്‍ മതി. വരമൊഴിയുടെ ലോജിക് അങ്ങിനെയാണു്. ദ+h=ധ, പ+h=ഫ, ത+h=ഥ, ഗ+h=ഘ എന്നിങ്ങനെ :)

മുല്ലപ്പൂ said...

ഉള്ളതു പറയണമല്ലൊ.. ഈ സംരഭം കൊള്ളാം.....

Kumar Neelakandan © (Kumar NM) said...

ആദിത്യന്‍ മാഷെ, പഠിപ്പിക്കുകയാണെങ്കില്‍ ഇങ്ങനെ പഠിപ്പിക്കണം. ബ്ലോഗിന്റെ ഹെഡില്‍ ഒരു കസ്റ്റം പടം (തോന്ന്യാക്ഷരങള്‍ക്ക് ഒരു ഇമേജ് ബാനര്‍) ഇടാന്‍ എന്താ വഴി? അതും കൂടി കിട്ടിയാല്‍ ഉടന്‍ അഴിച്ചു പൊളിക്കും. കുളം ആയാല്‍ താനാണിതിനു ഉത്തരവാദി യെന്നു പറഞ്ഞു ഞാന്‍ തടി ഊരും.

Adithyan said...

കുമാര്‍ജീ, ആ പറഞ്ഞ സംഭവം ചെയ്യുന്നത്‌ അവസാനത്തെ പാര ആയി ആഡ്‌ ചെയ്തിട്ടുണ്ട്.. കൂടുതല്‍ ഡിറ്റെയിത്സ് വേണോ?

Kumar Neelakandan © (Kumar NM) said...

മതി. ഇനി കളിച്ചുകുളമായീട്ട് ചോദിക്കാം. എന്നിട്ട്ശ്രീജിത്തിനെ കൊണ്ട് പോസ്റ്റ് എഴുതിക്കാം. എന്റെ ടെബ്ലൈറ്റ് കാവില്‍ ഭഗവതി, കാത്തോളന്ണേ.

Adithyan said...

ഹ ഹ ഹ ഹ....
Legal Disclaimer ഒന്നൂടെ ഇട്ടെക്കാം....

ഈ പണികള്‍ തുടങ്ങുന്നതിനു മുന്നെ സ്വന്തം template മുഴുവനായി കോപ്പി ചെയ്ത്‌ അതേപടി ഒരു വേര്‍ഡ്‌ ഡോക്യുമെന്റിലോ നോട്ട്‌പാഡിലോ പെയ്സ്റ്റ്‌ ചെയ്തിട്ട്‌ ഒരു ഫയല്‍ ആയി സെയ്‌വ്‌ ചെയ്ത്‌ വെക്കണേ... എങ്ങാനും template അടിച്ചു പോയാല്‍ സിവിലായോ ക്രിമനലായോ ഞാന്‍ ഉത്തരവാദിയല്ല.

ബിന്ദു said...

ആദീ.. നിലവിലുള്ള റ്റെമ്പ്ലേറ്റ്‌ മാറ്റണമെങ്കില്‍ ചെയ്യെണ്ട കാര്യങ്ങള്‍ കൂടി എഴുതൂ.. :)

Adithyan said...

ബിന്ദു ചേച്ചീ, അതിനായി ഒരു പാര കൂടി ആഡ് ചെയ്തു!!!

പോസ്റ്റ്‌ ചെക്ക്‌ ചെയ്യൂ....

ബിന്ദു said...

അത്രേം ഞാന്‍ ചെയ്തു നോക്കിയതാണ്‌, അതിലെ പോസ്റ്റുകള്‍ പോവുമോ, അതു സേവു ചെയ്തുവച്ചിട്ടു വേണോ?? അതാണറിയേണ്ടതു. അതോ പഴയ ലുക്ക്‌ മാത്രേ പോവുകയുള്ളോ?? പ്ലീസ്‌...

Adithyan said...

ധൈര്യമായി ചെയ്തോളൂ... പോസ്റ്റുകള്‍ പോവില്ല...

ചിലപ്പോള്‍ ആര്‍ക്കൈവ്സിലൊക്കെ പുതിയ ടെംബ്ലൈറ്റ് വരാന്‍ കുറച്ചു സമയം എടുക്കും... അതിനു കുറച്ചു സമയം കൊടുത്താല്‍ മാത്രം മതി. ആദ്യപേജ്‌ ഉടനെ തന്നെ പുതിയ ടെംബ്ലൈറ്റിലേക്കു മാറും.

ബിന്ദു said...

അപ്പോള്‍ ഒരു കൈ നോക്കുക തന്നെ, ആദിയേ.. നാനി വേണോ മാനി വേണോ??? :)

Adithyan said...

അദെന്തൊരു ചോദ്യാത്‌ ബിന്ദുചേച്ച്യേ... മാനി മാത്രം... അതും $ ലായ്ക്കോട്ടെ... :-))

കൊറെ നേരായല്ലോ? മാറ്റിയോ? മാറ്റുവോ?

Yaathrikan said...

അദി..
എങ്ങിനെയൊക്കെയൊ എവിടെയൊക്കെയൊ പിടിചു ഞെക്കി ഞാനും ഒരു ബ്ലൊഗ്‌ തുടങ്ങ്യേര്‍ന്നു..അതില്‍ വരമൊഴി,അഞ്ജലി ഇവര്‍ക്കൊക്കെ നേരെ ഒരു ചൂന്ദു വിരല്‍ ഇട്ദനം ന്നു നിരീച്ചു കുറെ പണി എടുത്തു. നടന്നില്ല...ഒന്നു സഹായിക്കാമോ?

സ്വതം
യാത്രികന്‍

Yaathrikan said...

ഓഹൊ..

ഇപ്പോളല്ലെ മനസ്സിലായെ...
എനിക്കോരോന്ന് പറഞ്ഞു തന്ന് എന്നെയ്‌ ഈ വഴിക്കു കൊണ്ടെത്തിച്ചത്‌ ബിന്ദു ഓപ്പൊളാനു..
ആ ബിന്ദു ഓപ്പൊള്‍ഡെം ഗുരു ആണോ ഈ ആദി കേശവന്‍...

Adithyan said...

യാത്രികന്‍ ക്രിപ്യാ ധ്യാന്‍ ദീജിയേ...

ഞാന്‍ ഗുരുവൊന്നുവല്ലേ... ഇങ്ങനെ ചില ഉഡായിപ്പു വേലകളുമായി ജീവിച്ചു പോകുന്നു... ഇവിടെ കിടന്ന്‌ തൊണ്ട കീറുന്നതു കണ്ട്‌ ദയ തോന്നി ബിങുചേച്ചീ ചുമ്മാ കുശലം ചോദിച്ചതല്ലേ... :-)

അപ്പോ പറഞ്ഞ കാര്യം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌... നോക്കൂ, അര്‍മാദിക്കൂ..

Shiju said...

ആദിത്യന്‍ മാഷെ, ഈ ലേഖനം നന്നായിരിക്കുന്നു. ഇതേ പോലെ DocBook-നെ കുറിച്ച്‌ ഒരു ലേഖനം എഴുതാമോ? ഇംഗ്ലീഷില്‍ ഉള്ളതൊക്കെ ഭയങ്കര ടെക്‌നിക്കല്‍ ആണ്‌. ഇതേ പോലെ സിംപിള്‍ ആയിട്ട്‌ എഴുതിയാല്‍ നന്നായിരുന്നു. എനിക്ക്‌ html,xml,dtd എന്നിവ അത്യാവശ്യം അറിയാം. CSS അത്ര അറിയില്ല.

archana said...

Hi
Thank you so much for writing this up, i have never really came across anything so simple yet informative. This is going to be a great a help for many. Could you please post the content in English too, so that many more can make use of this? Valare valare nanadi

വേണു venu said...

ലളിതമായ രീതിയില്‍,ഒരു കൊച്ചു
കുട്ടിക്കു കൂടി മനസ്സിലാവുന്ന തരത്തില്‍
വിശദീകരിച്ചിരിക്കുന്നു.സാധാര‍ണ “ഇവിടെ“
നോക്കുക.രക്ഷ ഇല്ല.തപ്പി തപ്പി ഒരെത്തും പിടിയും
കിട്ടാത്ത എന്നെ പോലെയുള്ള കുറേ കുടിപ്പള്ളികൂടം പിള്ളേര്‍ക്കു് തീറ്‍ച്ചയായും ഈ ലേഖനം വളരെ ഉപകാരപ്രദമാണു്.
വേണു.

K M F said...

ഇത്‌ കലക്കിയിരിക്കുന്നു,താങ്ക്സ്‌

ഇരിങ്ങണ്ണൂര്‍ said...

ആദിമാഷേ ഇത്രയും കലക്കി, പക്ഷേ എനിക്കൊരു സംശയം, ഞാന്‍ എന്റെ ബ്ലൊഗെല്ലാം മലയാളത്തിലാക്കി ഒരുകാര്യമൊഴിച്ച്, contributers ടെമ്പ്ലേറ്റില്‍‍ എവിടെയും കാണാനില്ലാ... എനിക്കു contributers എന്നത് അംഗങ്ങള്‍ എന്നാക്കണം... ഒന്നു സഹായിക്കാമോ?

Sreejith K. said...

ഇരിങ്ങണ്ണൂര്‍,

കോണ്ട്രിബ്യൂട്ടേര്‍സിന്റെ പേരു മാറ്റാന്‍ നേരായ വഴി ഒന്നും ഇല്ല. കാരണം ആ എന്ന വാക്ക് വരുന്നത് <$BlogMemberProfile$> എന്ന ടാഗില്‍ നിന്നുമാണ്. എന്നാല്‍ ഒരു കുറുക്കുവഴിയില്‍ നമുക്കിത് സാധിച്ചെടുക്കാം.

ആദ്യം, കോണ്ട്രിബ്യൂട്ടേര്‍സ് എന്ന വാക്ക് കളര്‍ മാറ്റിയോ ചെറുതാക്കിയോ ഒളിപ്പിക്കണം. അതിനായി .sidebar-title എന്ന സ്റ്റൈയിലില്‍ font-size: 0px; എന്ന് കൊടുക്കുകയോ ആ വാക്കിന്റെ പിറകിലുള്ള കളര്‍ തന്നെ ആ വാക്കിനും കൊടുക്കുകയോ ചെയ്താല്‍‍ മതി. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇതിനോടൊപ്പം മറ്റ് ടൈറ്റിലുകളും കാണാതെ പോകുമെന്നതിനാല്‍ പഴയ .sidebar-title ഒരു കോപ്പി എടുത്ത് മറ്റെന്തെങ്കിലും പേരു കൊടുത്ത് വച്ച് (ഉദാ: module-title), മറ്റെല്ലാ ടൈറ്റിലുകള്‍ക്കും ഈ സ്റ്റൈല്‍ കൊടുക്കണം എന്നുള്ളതാണ്. നമുക്കിഷ്ടമുള്ള വാക്ക് ഇനി <$BlogMemberProfile$> എന്നതിനു മുകളിലായി കൊടുത്ത് അതിന് module-title എന്ന സ്റ്റൈലും കൊടുത്താല്‍ പ്രശ്നം സോള്‍വ്ഡ്.

ഓഫ് യൂണിയന്‍ ബ്ലോഗില്‍ ഈ പറഞ്ഞതിനൊരുദാഹരണം കാണാവുന്നതാണ്.

ഇരിങ്ങണ്ണൂര്‍ said...

ശ്രീജിത്ത്‌ വളരെ നന്ദി....
ഉപകാരസ്മരണകളോടെ ഇരിങ്ങണ്ണൂര്‍

അസീസ്‌ മാടായി said...

enikk varamozhi english typpe cheyyumpol nxt windowil malayalam font varunnilla, mumb w.xp use cheythappol kuzhappamundaayilla. ippolw.98 use cheyyunnu.unicode cheythaal malayala varunnund. njaan enth venam, pls rply
azeez

Anonymous said...

വളരെ നന്ദി ആദീ.... ഇതെനിക്ക് ഒരുപാട് ഗുണം ചെയ്തു...
:-)
അനിയന്‍ കുട്ടി