Tuesday, June 27, 2006

ബോയിംഗ്

“വെല്‍ക്കം എബോര്‍ഡ് സര്‍” ആ സ്വരം പരിചിതമായിരുന്നോ? ഞാന്‍ തലയുയര്‍ത്തി നോക്കിയത് മനം മയക്കുന്ന ചിരിയുമായി നിന്ന എയര്‍ഹോസ്റ്റസ്സിന്റെ മുഖത്തേയ്ക്കായിരുന്നു. ഞെട്ടിയെന്നു പറഞ്ഞാല്‍ അത് മുഴുവനാവില്ല. നെഹാരിക ഗുപതയുടെ സുസ്മിത വദനം ഞാനവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ കണ്ട അവളും ഒന്നു ഞെട്ടിയെന്നുറപ്പാണ്, എന്നാലും പെട്ടെന്നു തന്നെ വശ്യമായ ആ ചിരി വീണ്ടെടുത്ത് എന്നെ വരവേല്‍ക്കാനും പരിചയം ഭാവിക്കാതെ സീറ്റിനു നേരെ ആനയിയ്ക്കാനും‍ അവള്‍ക്കു കഴിഞ്ഞു. അവളുടെ ഹോസ്റ്റസ്സ് ട്രെയിനിംഗ് വെറുതെയായില്ല - ഏത് ആകസ്മിക സംഭവത്തെയും ചിരിയോടെ നേരിടാന്‍ ഹോസ്റ്റസ്സുകളെ പഠിപ്പിക്കാറുണ്ടത്രെ.

ജാലകത്തിനടുത്തുള്ള 9A സീറ്റില്‍ ഞാന്‍ ചെന്നിരുന്നത് ചിന്തകളില്‍ മുഴകിയാണ്. കോളേജിലെ ആദ്യ ദിവസത്തെക്കുറിച്ചായിരുന്നു ഞാന്‍ ഓര്‍മ്മിച്ചത്. ക്ലാസിലെ പെണ്‍കുട്ടികളെ ഒക്കെ പെട്ടെന്നു പരിചയപ്പെടാനുള്ള കസര്‍ത്തുകള്‍ പലതും മാറി മാറി ശ്രമിച്ചതും എല്ലാവരെയും ഓടി നടന്നു പരിചയപ്പെട്ടതുമെല്ലാം… പിന്നെ ക്ലാസിനു വെളിയിലേയ്ക്കു നടന്നപ്പൊഴാണ് ഇതേ മനം മയക്കുന്ന ചിരിയുമായി അവള്‍ എതിരേ വന്നത്. അന്നും ആ കണ്ണുകളില്‍ അലിഞ്ഞു ചേര്‍ന്ന് സ്വയം മറന്ന് കുറെ നേരം നിന്നു - ഇന്നു നിന്ന പോലെ. ജീവിതത്തില്‍ ചില കാര്യങ്ങളുണ്ട് മാറ്റമില്ലാത്തവയായി - നെഹാരികയുടെ ചിരി അവയിലൊന്നാണ്.

“നനഞ്ഞ ടവല്‍, സര്‍” മുഖം തുടയ്ക്കനുള്ള ടവലുമായി നീട്ടിയ അവളുടെ കൈ ആണ് എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. പതിയെ ടവല്‍ വാങ്ങുമ്പോള്‍ ഞാനോര്‍മ്മിച്ചത് കോളേജിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ബാഡ്‌മിന്റണ്‍ കളി കഴിയുമ്പോഴൊക്കെ അവളോടു ടവല്‍ എടുത്തു തരാന്‍ പറയുന്നതായിരുന്നു. നിറഞ്ഞ ചിരിയുമായി അവളെപ്പൊഴും നിരസിയ്ക്കാനുപയോഗിയ്ക്കുന്ന പതിവു വാചകം ഓര്‍മ്മയുണ്ട് “മേരെക്കോ നൌക്ക്‌രാനി സമച്ച്ക്കേ രഖാ ഹൈ ക്യാ?”. ആ ചോദ്യം കേള്‍ക്കാനായി മാത്രം എത്രയോ തവണ ടവല്‍ ചോദിച്ചിരിയ്ക്കുന്നു.

ഫ്ലൈറ്റില്‍ ഊണിന്റെ സമയമാകാന്‍ അധികം താമസിച്ചില്ല. അവള്‍ വീണ്ടും മുന്നില്‍ “ഊണിനെന്താണു സര്‍? വെജിറ്റേറിയന്‍? അതോ നോണ്‌വെജിറ്റേറിയന്‍?”. ഞങ്ങള്‍ ഒന്നിച്ചു ദിവസവുമെന്നോണം ഭക്ഷണത്തിനു പോയിരുന്ന ഒയാസിസ്-നെക്കുറിച്ചാണ്‍ അപ്പോള്‍ ഞാനോര്‍ത്തത്. ഞാനൊരു പരിപൂര്‍ണ്ണ മാംസാഹാരിയാണെന്നും മാംസാഹാരമില്ലാതെ എനിയ്ക്ക് ഊണിറങ്ങില്ലെന്നും നന്നായറിയാവുന്നവള്‍. എന്നെ കളിയാക്കാന്‍ വേണ്ടി എന്നും മുടങ്ങാതെ എനിക്കായി ചില്ലി ബീഫും ചിക്കന്‍ ഫ്രൈയും ഓര്‍ഡര്‍ ചെയ്തിരുന്നവള്‍. അവളിതാ എന്നോടു ചോദിയ്ക്കുന്നു വെജ്ജാണോന്ന്‌.

ഊണു കഴിഞ്ഞതും അടുത്ത ചോദ്യവുമായി അവളെത്തി “ചായയോ കാപ്പിയോ?”. കയ്യില്‍ രണ്ടു കെറ്റിലുകളും പിടിച്ച് അതേ ചിരിയുമായി. “എനിക്കല്‍പ്പം തണുത്തതെന്തെങ്കിലും കിട്ടുമോ” ഞാന്‍ അന്വേഷിച്ചു. “ക്ഷമിയ്ക്കണം, കേട്ടില്ല” എന്ന്‌ അവള്‍ പറഞ്ഞത് കേട്ടാല്‍ ഞാന് ചായയും കാപ്പിയും കുടിയ്ക്കാറില്ലെന്ന കാര്യം സത്യമായും അവള്‍ക്കറിയില്ലെന്നേ തോന്നൂ. ഞാന്‍ ശ്യാമവര്‍ണ്ണന്‍ ശീതളപാ‍നീയങ്ങള്‍ എപ്പൊഴും അകത്താക്കുന്നതിന് അവളെന്നേ വഴക്കു പറയാത്ത ദിവസങ്ങളില്ലായിരുന്നു. ഓരോ മാസികകളില്‍ വരുന്ന സ്ഥിതിവിവരക്കണക്കുകളും നിരത്തി വാശിയോടെ വാദിയ്ക്കുന്ന അവളുടെ മുഖമായിരുന്നു എന്റെ മനസില്‍. അതൊക്കെ ഓര്‍ത്ത് മറുപടി പറഞ്ഞപ്പോള്‍ എന്റെ സ്വരം അല്‍പ്പം ഉയര്‍ന്നു “ഒരു ഗ്ലാസ്സ് കൊക്കക്കോള”. “ദാ ഒരു നിമിഷം സാര്‍” ആഥിത്യമര്യാദയുടെ അവസാനവാക്കായിരുന്നു അപ്പോളവള്‍. ഏതാനും നിമിഷങ്ങള്‍ക്കകം അവള്‍ മടങ്ങി വന്നു - രണ്ടു കാര്യങ്ങളുമായി - എനിക്കായി ഒരു ഗ്ലാസ്സ് കൊക്കൊക്കോള പിന്നെ ഒരിയ്ക്കലും മങ്ങാത്ത ആ ചിരി.

ബാംഗ്ലൂര്‍ നിന്നും പൂനെയ്ക്കുള്ള ഒരു ഫ്ലൈറ്റ് അനന്തമായി പറന്നു കൊണ്ടിരിയ്ക്കില്ലല്ലോ. “ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ദിസ് ഈസ് ക്യാപ്റ്റന്‍ സഞ്ജീവ് ശര്‍മ്മ… യു ആര്‍ എബൌട്ട് ടു ലാന്റ് അറ്റ് പൂനെ എയര്‍പോര്‍ട്ട്. ദി ഔട്ട്സൈഡ് റ്റെമ്പറേച്ചര്‍ ഈസ് 29 ഡിഗ്രീ…” വിമാനം താഴെയെത്തി. ഞാന്‍ എന്റെ ബാഗെടുത്തു. അവസാനം പുറത്തിറങ്ങിയതു ഞാനായിരുന്നു. അവള്‍ നിന്ന വാതിലാണു ഞാന്‍ തിരഞ്ഞെടുത്തത്. അവള്‍ അവിടെ - ആ മന്ദഹാസവും പിന്നെ പതിവു വാക്കുകളുമായി “ഞങ്ങളോടോപ്പം പറന്നതിനു നന്ദി. ശുഭദിനം”. ഞങ്ങള്‍ അതിനു മുമ്പ് അവസാനമായി കണ്ടതിനെപ്പറ്റിയായിരുന്നു അപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചത്. അന്ന് കോളേജിലെ അവസാന ദിവസമായിരുന്നു. അവള്‍ അവസാനമായി എന്നോടു പറഞ്ഞത് ദില്‍ ചാഹ്ത്താ ഹൈ-യില്‍ അമീര്‍ അഗ്വാഡ കോട്ടയില്‍ ഇരുന്നു സൈഫിനോടും അക്ഷയോടുമായി പറഞ്ഞ വാചകമായിരുന്നു. “ഹമാരാ സിന്ദഗി വോ ജഹാസ് കെ തരഹ് ഹെ… അപ്നെ അപ്നെ മന്‍സില്‍ ഡൂണ്‌ട്കെ നിക്കല്‍ പഡാ ഹെ…സാല്‍ മൈം ഏക് ബാര്‍ ക്യാ ദസ് സാ‍ല്‍ മൈം ഏക് ബാര്‍ ഭീ മില്‍നാ മുശ്‌കില്‍ ഹോഗാ”. ഞങ്ങളുടെ പാതകള്‍ അതിനു മുന്നെ തന്നേ പിരിഞ്ഞു കഴിഞ്ഞിരുന്നെങ്കിലും അതു പറയാന്‍ മാത്രമായി അവളെന്നെ ഒരിയ്ക്കല്‍ കൂടി ഒയാസിസിലേയ്ക്കു വിളിച്ചിരുന്നു. അതു കേള്‍ക്കാന്‍ മാത്രമായി ഞാന്‍ പോവുകയും ചെയ്തിരുന്നു.

33 comments:

Unknown said...

ആദിത്യന്‍,
കൊള്ളാം..

Dil Chahatha Hai യുടെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്‌..
ഞങ്ങളും പോയി ആ സിനിമയിലെ പോലേ ഒരു യാത്ര..
3-നു പകരം 5-പേര്‍
ഗോവക്കു പകരം മൂന്നാര്‍
ബെന്‍സിനു പകരം അംബാസ്സഡര്‍
പാട്ട്‌ Dil CHahata Hai Kabhi Na Beethe....
അവിടെ മൂന്നാറില്‍ ചെന്നു ഇതേ ഡയലോഗ്‌ പറഞ്ഞു..
പിന്നെ ഞങ്ങളും ജീവിതത്തില്‍ പല വഴിക്ക്‌..

ചില നേരത്ത്.. said...

ആദീ..
ഹൃദയഹാരിയായിരിക്കുന്നു ബോയിംഗ്. മനസ്സിലെവിടെയോ ചില നൊമ്പരം ബാക്കിയാവുന്നു. കഥ തീരാതെയിരിക്കട്ടെ എന്ന് തോന്നിപ്പിക്കുന്ന ശൈലിയും. അഭിനന്ദനങ്ങള്‍!!

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട് ആദി. പക്ഷെ പൂര്‍ണ്ണമായില്ലെന്നൊരു തോന്നല്‍. മനസ്സിലുള്ളതു മുഴുവന്‍ പറഞ്ഞില്ലാന്ന് ചിലപ്പോള്‍ എനിക്കുമാത്രം തോന്നുന്നതായിരിക്കും.

ബിന്ദു said...

ആദീ.. അടിപൊളി. :)

മുല്ലപ്പൂ said...

ആദീ, നല എഴുത്തു...

നമ്മളും ചിലപ്പോഴെങ്കിലും എടുത്തണിയാറില്ലേ ഈ മുഖം മൂടി.....

സൂഫി said...

ആദി..
മനോഹരമായ ഒരു വായനാനുഭവം!
കൊച്ചു കൊച്ചു ബന്ധങ്ങളില്‍ കുരുങ്ങി നില്‍ക്കുകയും ഉലഞ്ഞുപോകുമ്പോള്‍ പതറിപ്പോവുകയും ചെയ്യുന്ന ഒരു മനസ്സെനിക്കുണ്ടെന്നതു കൊണ്ടാണെന്നു തോന്നുന്നു... ഇതെനിക്കു പ്രിയമാവുന്നത്‌

ഇടിവാള്‍ said...

ആദി.. ആഹ..
ഈ വക ഐറ്റംസ്‌ ഒക്കെ കയ്യിലുണ്ടല്ലെ ?? നന്നായിരുക്കുന്നു കേട്ടോ.. ആത്മാര്‍ത്ഥമായും...

Visala Manaskan said...

ആദിയേ, ‘ബോയിങ്ങ്‘ സൂപ്പറ് പോസ്റ്റിങ്ങായിട്ടുണ്ട്. വളരെ വളരെ ഇഷ്ടപ്പെട്ടു.

കുറുമാന്‍ said...

നന്നായിരിക്കുന്നൂ ആദി,

അന്നും ആ കണ്ണുകളില്‍ അലിഞ്ഞു ചേര്‍ന്ന് സ്വയം മറന്ന് കുറെ നേരം നിന്നു - ഇന്നു നിന്ന പോലെ. ജീവിതത്തില്‍ ചില കാര്യങ്ങളുണ്ട് മാറ്റമില്ലാത്തവയായി

വാസ്തവം, വാസ്തവം.

Ajith Krishnanunni said...

നെഹാരികയെ ഒന്നു കൂടി കാണാന്‍ കഴിഞ്ഞില്ലേ ആദീ...

Unknown said...

നല്ല എഴുത്ത് ആദി.. ശരിക്കും ഇഷ്ടായി. ആദിയുടെ പ്രൊഫൈലിലെ “മധുരിയ്ക്കുന്ന കുറെ ഭൂതകാല സ്മരണകളുമായി ജീവിയ്ക്കുന്നവന്‍“ എന്ന വാചകം ക്വോട്ട് ചെയ്യാന്‍ തോന്നുന്നു

അരവിന്ദ് :: aravind said...

വളരെ നന്ന് ആദിത്യ :-))
മുദ്രാവാക്യം എഴുതുന്നതില്‍ പോലും വൈവിധ്യം കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്ന ഈ കാലത്ത്, സാഹിത്യരചനയില്‍ ക്യാമ്പസ് കഥകളുമായി വന്ന് സ്വന്തമായ തട്ടകം സൃഷ്ടിച്ച ജീനിയസ്സേ, താങ്കള്‍ക്ക് വന്ദനം.
പണ്ട് പേയ്ജുകള്‍ മറിച്ച് കണ്‍‌വെട്ടത്ത് നിന്നും ദൂരെ മാറ്റിയിരുന്ന ക്യാമ്പസ് കഥകള്‍ ഇനി ഞാന്‍ വായിച്ച് നോക്കും..അതിന് പ്രചോദനം ആദിത്യന്റെ പോസ്റ്റുകള്‍ മാത്രം.
ഒന്നുകൂടി, വളരെ ഇഷ്ടപ്പെട്ടു, ഈ കഥയും.

Unknown said...

ആദിത്യന്‍,
സാധാരണത്തെ പോലെ വായില്‍ വരുന്നതെന്തെങ്കിലും കമന്റായിടാം എന്നാണ് കരുതിയത്. സത്യം പറയട്ടെ ഈ കഥ എന്റെ മനസ്സിലെവിടെയോ കൊണ്ടു. എന്തോ ഒരു അസ്വസ്ഥത, വിങ്ങല്‍. നന്നായിരിക്കുന്നു എന്ന് പറയേണ്ട കാര്യമിനി ഇല്ലല്ലോ.

രാജ് said...

സൂഫി ആ അഭിപ്രായം പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനതു പറഞ്ഞേന്നെ.

Anonymous said...

ആദീ,
എന്താണ് എല്ലാ കാപ്റ്റ്ന്മാരുടെ പേരും ‘സഞ്ജീവ് ശര്‍മ്മ‘ ? ഞാന്‍ ഏതു കഥ വായിച്ചാലും ഹിന്ദി സിനിമ കണ്ടാലും തമാശ വായിച്ചാലും പൈല‍റ്റ് എപ്പോഴും സഞ്ജീവ് ശര്‍മ്മ ? ഈ ശര്‍മ്മാജി എങ്ങിനെ ഇങ്ങിനെ പറന്ന് നടക്കുന്നു ?

ഓ.ട്ടോ : ഈ ഹിന്ദി പെമ്പിള്ളേരെക്കാളും വല്ലോ മലയാളി പെമ്പിള്ളേരെ നോക്കിയിരിന്നെങ്കില്‍ ഇപ്പൊ ഇന്ന് ചിക്കന്‍ വേണമോ വിത് കള്ള് ഓര്‍ മട്ടന്‍ വിത് വൈന്‍ വേണമൊ ചേട്ടാ എന്ന് ആദിയുടെ അമ്മായിഅപ്പന്‍ മേടിച്ച് തന്ന ഫ്ലാറ്റിലെ അടുക്കളിയില്‍ നിന്ന് അവള്‍ ചോദിച്ചേനെ.. :) പോയ ബുദ്ധി.....

Adithyan said...

വഴിപോക്കാ,
നമ്മളിങ്ങനെ വഴിവക്കില്‍ നിന്നു സംസാരിക്കുന്നതു പോലെ എഴുതി വെക്കുന്നതല്ലേ... ഇതിനെ സാഹിത്യം എന്നു വിളിക്കാനുള്ള ധൈര്യമില്ല... :)

സപ്തം,
നന്ദി... ഡിസിയെച്ച് നമ്മടെ ഒക്കെ തീം സിനിമയല്ലേ.... ഞങ്ങള്‍ എങ്ങോട്ടു ട്രിപ്പ് വെച്ചാലും ‘ദില്‍ ചാഹ്ത്താ ഹൈ’ പാട്ടിട്ടോണ്ടേ തുടങ്ങാറുള്ളു. മൂന്നാ‍ര്‍ എന്താ സ്ഥലം... ഗോവയെക്കാള്‍ നല്ലതല്ലേ... ആ ചിന്നാര്‍ ഏരിയായില്‍ ഒക്കെ ഒരു കോട്ടേജ് എടുത്തു താമസിക്കണം.. ഹോ!!

ഇബ്രൂ,
നന്ദി... താങ്കളുടെ പ്രോത്സാഹനമാണ് എന്നെയും മറ്റു പലരെയും ഈ എഴുത്ത് എന്ന പാതകം ചെയ്യിക്കുന്നത് :) ഈ ക്ഷമയ്ക്കു നന്ദി.

സാക്ഷീ,
നന്ദി...ഇത്രയുമൊക്കെയേ ഉണ്ടായിരുന്നുള്ളു :) പിന്നെ എല്ലാ കഥകളുടെയും ബീജം ഒന്നു തന്നെയെന്ന അഭിപ്രായക്കാരനാണു ഞാന്‍...

ബിന്ദൂട്ടിയേച്ചി,
താങ്ക്യൂ താങ്ക്യൂ...:)

മുല്ലപ്പൂ,
:) മുഖംമൂടിയാണോ? അറിയില്ല. സാഹചര്യങ്ങള്‍... അത്രയല്ലേ ഉള്ളൂ? എനിക്കു നിന്നെ വേണ്ടത്ര കാലം എനിക്കു നിന്നെ വേണം <-> നിനക്ക് എന്നെ വേണ്ടത്ര കാലം നിനക്ക് എന്നെ വേണം.

സൂഫീ,
ആ പറഞ്ഞതിനോടു ഞാന്‍ യോജിയ്ക്കുന്നു... ഞാനുമങ്ങനെയാണ്...ബന്ധങ്ങളില്‍ നിന്നും ബന്ധങ്ങളിലേയ്ക്കുള്ള യാത്രയായിരുന്നു ജീവിതം... നെഞ്ചോടടക്കാന്‍ ആഞ്ഞപ്പോഴേയ്ക്കും പലതും കാതങ്ങള്‍ അകലെയായിക്കഴിഞ്ഞിരുന്നു... ബന്ധങ്ങള്‍ മാത്രമല്ല...

ഇടിവാള്‍,
നന്രി നന്രി നന്രി :)
വായിക്കാന്‍ കൊള്ളാമെന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

myexperimentsandme said...

ആദിത്യാ, ഇന്നലയേ കണ്ടിരുന്നു. മനസ്സമാധാനത്തോടെ ഇരുന്നു വായിക്കാന്‍ ഓഫീസാണല്ലോ നല്ലതെന്ന് വെച്ച് ഇന്നാണ് വായിച്ചത് :)

വളരെ നന്നായിരിക്കുന്നു. ഇബ്രു പറഞ്ഞതുപോലെ കഥ തീരാതിരുന്നെങ്കില്‍ എന്നൊരു തോന്നല്‍.. ആ ശൈലി വളരെ നല്ലത്. സുഖമുള്ള ഒരു വേദന സമ്മാനിച്ചു, ഈ കഥയിലൂടെ.

Anonymous said...

അല്ല എനിക്കു മനസ്സിലാവണില്ല്യാ.ആരാണ് ഈ ഇബ്രൂ ഇബ്രൂ എന്ന്. എല്ലാരും എപ്പോഴും ഇബ്രൂന് നന്ദി നന്ദി..ഇബ്രൂ പറഞ്ഞോണ്ട് എഴുതി എന്ന് പറയണ കേക്കാം..ഞാന്‍ കമന്റ് മൊത്തം കുത്തി ഇരുന്ന് അരിച്ച് പെറുക്കും..ഈ മഹാനാ‍യ മനുഷ്യനെ തേടി...എന്നിട്ട് ഇന്നേ വരെ എനിക്ക് കാണാന്‍ പറ്റണില്ല്യ..ഹിതാരാപ്പാ ഈ ഒളിഞ്ഞിരിക്കുന്ന ഇബ്രൂ..?

Adithyan said...

വിശാലോ,
ഈ നിത്യ സാന്നിധ്യത്തിനു നന്ദി. :) ബ്ലോഗുപുലി ഈ ബ്ലോഗിന്റെ ഐശ്വര്യം. ;)

കുറുമാന്‍,
കുറുമാനെപ്പോലെ അനുഭവങ്ങളുടെ ഹോള്‍സെയിലുള്ള ആളൊക്കെ പറഞ്ഞാല്‍ അത്രയേ ഉള്ളു. സന്തോഷം.

അജിത്തേ,
അതെയതെ ഒന്നൂടെയൊക്കെ :)
എന്നാലും ആ ചിരി... ;)

കുഞ്ഞന്‍സ്,
താങ്ക്യൂ താങ്ക്യൂ...
അവസാനം അവളുടെ കാര്‍ഡു കിട്ടിയോ ഇല്ലയോ? അതു പറ...

അരവിന്ദാ,
:) പൊന്നു ഗഡീ... പോസ്റ്റുന്നതു മറന്നു പോകാതിരിക്കാന്‍ ഇങ്ങനെ ഓരോന്നൊക്കെ (കട്: ശനിയന്‍) ഇടയ്ക്കിടയ്ക്ക് എഴുതിപ്പിടിപ്പിയ്ക്കുന്നു എന്നല്ലാതെ വലിയ വാദങ്ങള്‍ ഒന്നുമില്ലേ :) ഇതൊക്കെ കേള്‍ക്കാന്‍ പറ്റിയല്ലോ :) ഹൂ..

ദില്‍ബാ,
ക്യാമ്പസില്‍ നിന്നും മുഴുവനായി പുറത്തായിട്ടില്ല എന്നു മനസിലായി... പോരട്ടെ കഥകളൊക്കെ ഓരോന്നായി... കേള്‍ക്കാന്‍ ഞങ്ങളെല്ലാമുണ്ട്...

പെരിങ്ങ്സേ,
താദാത്മ്യം എന്നൊരു വാക്ക്... അതു നല്‍കുന്ന ആനന്ദം വലുതാണ്... സമനിലയോടൊരു സാമീപ്യം തോന്നിയ്ക്കുന്നു.

എല്‍ജീ,
ഈ ക്യാപ്റ്റന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു ഗമ വരണമെങ്കില്‍ സഞ്ചീവ് ശര്‍മ്മ തന്നെയാവണ്ടേ? ക്യാപ്റ്റന്‍ തൊമ്മന്‍ ചാണ്ടി എന്നൊന്നു പറഞ്ഞു ന്നോക്കിക്കേ...

ഹ്മ്മ്ം ഒരു മലയാളിയെ നോക്കാനോ? ഒന്നല്ല ഒമ്പതു നോക്കിക്കഴിഞ്ഞു... മലയാളി മാത്രമോ മാംഗ്ലൂരുകാരി ബാന്‍ഗ്ലൂരുകാരി പൂനേക്കാരി പഞ്ചാബി അങ്ങനെ നോക്കിയവരുടെ ഒരു നീണ്ട ലിസ്റ്റുണ്ട്... അധികമാരും തിരിച്ചു നോക്കിയിട്ടില്ലെന്ന ഒരു ദു:ഖമുണ്ട് :((

വക്കാരിയേ,
റൊമ്പ താങ്ക്സ് :) എനിയ്ക്കും ഓഫീസായിരുന്നു ബ്ലോഗു വായിക്കാന്‍ പറ്റിയ സ്ഥലം.. പക്ഷെ ഇപ്പ പണിയായി :(

പണ്ടെപ്പൊഴോ വക്കാരി ഇട്ട ഒരു കമന്റോര്‍മ്മ വരുന്നു - സുഖമുള്ള വേദന (അതെന്തോന്നു കോപ്പാ ) ;)

എല്‍ജിയേ (ചേച്ചീ വിളി നിര്‍ത്തി, വെറുതെ),
ഇബ്രൂനെ അറിയില്ലെ? ഇബ്രു എല്ലായിടത്തും ഉണ്ട്... എല്ലാ പോസ്റ്റിലും എല്ലാ കമന്റിലും... ഇബ്രു ഇല്ലാതെ എന്തു ബൂലോകം... ഇനിയും ഇബ്രൂനെ മനസിലായില്ലെ?

myexperimentsandme said...

സുഖമുള്ള വേദന എന്നു പറയുന്നത് മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ആന്ദോളനങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളില്‍ക്കൂടിയുണ്ടാകുന്ന പ്രതിഭാസങ്ങളുടെ അനിതരസാധാരണമായ അവസ്ഥാന്തരങ്ങളുടെ ആകെത്തുകയാണെന്ന് ആദിത്യന്‍ തന്നെയല്ലേ ഇന്നാളില്‍ പറഞ്ഞത് :)

Adithyan said...

വക്കാരീ,
അവസ്ഥാന്തരങ്ങളില്‍ അന്തര്‍ലീനമായ അടിയൊഴുക്കുകളുടെ അദമ്യവും വിഭൃംജ്ജ്വലാധിഷ്ടിതമായ ഒരു ജഡികാസക്തിയാണല്ലോ ഈ ജാജ്ജ്വലീകരണം എന്നു പറയുന്നത്...


പിന്നെ എല്‍ജിച്ചേച്ച്യേ, ചില നേരത്തു മാത്രം അതി മനോഹരങ്ങളായ കഥകളുമായി വിരുന്നു വരുന്ന അരിഗോണിചക്രവര്‍ത്തിയാണ് ഇബ്രു.

Nileenam said...

മറവിയുടെ മഞ്ഞുമറക്കുള്ളില്‍പെട്ടുപോയ, ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖങ്ങള്‍. പിന്നീടെപ്പോഴോ മുന്നിലെത്തുമ്പോഴുള്ള വെമ്പല്‍.

നന്നായി.

പാപ്പാന്‍‌/mahout said...

ആദിത്യന്റെ കഥകള്‍ എനിക്കു ഭയങ്കര ഇഷ്ടമാണ്‍ (ഖസാക്കിലേക്കുള്ള തിരിച്ചുപോക്കൊഴികെയുള്ളവ ;)). “സീരിയസ്” ഇനത്തില്‍ ഒരുപക്ഷേ ഞാന്‍ വായിക്കുന്നതും, പുതിയവയ്ക്കായി കാത്തിരിക്കുന്നതും ആദിയുടെ കഥകള്‍ മാത്രമാണെന്നു തോന്നുന്നു. ഇക്കഥയും വളരെ നല്ലത്.

Adithyan said...

നിലീനം,
മറവിയോ? ഒരിയ്ക്കലുമില്ല... ഓര്‍മ്മകള്‍ മാത്രമാണു കൈമുതല്‍...

പാപ്പേട്ടാ,
പോകല്ലേ, എന്നെ താഴെ എറക്കിയേച്ചും പോ... പൊക്കി ടെറസ്സിന്റെ മോളില്‍ വെച്ചിട്ട്, എനിക്കു തനിയെ എറങ്ങാനറിയില്ല് ;)

ഈ മാതിരി ഒരു കമന്റിനു വേണ്ടി കഥയെഴുതാനറിഞ്ഞൂടാത്ത ഞാന്‍ കഥയെഴുത്തു കോഴ്സില്‍ ചേര്‍ന്ന് ഒമ്പതു കഥ എഴുതുമല്ലോ :)

നമ്മള്‍ കാണുമ്പോ പാപ്പാന് ആദ്യ പെഗ്ഗ് എന്റെ വക :) അല്ലേല്‍ പെഗ്ഗു മാറ്റി ലാര്‍ജ്ജാക്കിക്കോ :)

Mubarak Merchant said...

പെട്ടെന്നു കണ്ണു നിറഞ്ഞു.. ഓര്‍ത്തതാരെയാണെന്നറിയില്ല...

A Cunning Linguist said...

ഇപ്പോള്‍ ആണിതു കണ്ടത്...കൊള്ളാം...ദില്‍ ചാഹ്ത്താ ഹെ, എന്നെയും സ്വാധീനിച്ച ചിത്രമാണ്, താങ്കള്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ തന്നെ, ആമിര്‍ ഖാന്‍ പറയുന്ന ഒരു ഡയലോഗ്ഗ് ഒണ്ട് "ഹം ദോസ്ത് ധേ, ഹേ...ഔര്‍ രഹേന്‍ഗേ....ഹമേശാ!!!" ... എന്ത് കൊണ്ടോ, ഒരു വര്‍ഷമായിട്ടും എന്റെ മെക്കാനികല്‍ ബാച്ചിലെ സുഹൃത്തുക്കളുമായിട്ട് ഇപ്പോഴും നല്ല രീതിയില്‍ സന്പര്‍ക്കമുണ്ട്....(ഒരു വര്‍ഷം വളരെ കുറവാണോ എന്നും അറിയില്ല)...ടെക്നോളജിയുടേതാണോ, ബന്ധങ്ങളുടെ ആത്മാര്‍ഥതയാണോ, അതോ രണ്ടുമാണോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല.

എന്തായാലും സ്ത്രീകളുമായുള്ള സുഹൃത്ത് ബന്ധങ്ങള്‍ ഒരിക്കലും, സുദൃഢമാകില്ല...എന്നാണ് എന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നത്... തെറ്റായിരിക്കാം...ആയിരുന്നാല്‍ മതിയായിരുന്നു!!!

Adithyan said...

ഇക്കാസ് & വില്ലൂസ്,
നന്ദി. :) കഥ ഇഷ്ടമായെന്നു വിശ്വസിയ്ക്കുന്നു. സന്തോഷം. പരിചയങ്ങള്‍, ബന്ധങ്ങള്‍, സുഹൃത്തുക്കള്‍... :)

ഞാന്‍,
ദില്‍ ചാഹ്ത്താ ഹെ എനിക്ക് വളരെയധികം ഇഷ്ടമുള്ള സിനിമയാണ്. ഹിന്ദിയിലെ എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രം. :)

പിന്നെ സ്ത്രീകളുമായുള്ള സുഹൃത്ത് ബന്ധങ്ങളെപ്പറ്റിയുള്ള ആ ക്ലീഷെ, അതു വെറുതെയാ :) അങ്ങനെയൊന്നുമില്ല. സാഹചര്യങ്ങള്‍ അതു മാത്രമാണ് കാര്യം. :)

Anonymous said...

ഹൊ! പാപ്പാന്‍ ചേട്ടാ, ആദി സ്മാള്‍ വല്ലോം മേടിച്ചു തരാന്ന് പറഞ്ഞൊ അങ്ങിനത്തെ ഒരു കമന്റിന്..എനിക്ക് വയ്യ!
ആ മറിയക്കുട്ടി ഇതു വഴി വല്ലോം വന്നെങ്കില്‍..!!
ഹിഹിഹി..

sami said...

ആദിച്ചേട്ടാ,
ഇപ്പോഴാ ഇത് വായിച്ചത്...മനസ്സില്‍ തട്ടി...സ്നേഹത്തിനും പ്രേമത്തിനും കണ്ണുനീരിന്‍റെ ഉപ്പുരസമുണ്ടെന്ന് പറയുന്നത് ഇത്തരം അനുഭവങ്ങള് കാരണമായിരിക്കും അല്ലേ?.......

എന്നാലും ഇത്തരം മുഖം‍മൂടികള്‍ നമ്മളും പലപ്പോഴും എടുത്തിടാറില്ലേ എന്നൊരു തോന്നല്‍......
നന്നായി എഴുതിയിരിക്കുന്നു
സെമി

Adithyan said...

എല്‍ജിയേ അങ്‌കനെ പ റ യ രു ത്...
കഥാകഥനരീതിയിലെ പല ആധുനിക സാങ്കേതിക വിദ്യകളും സമ്മേളിപ്പിച്ച് എഴുതിയ ഒരു പരീക്ഷണമായിരുന്നു ഇതു. ജര്‍മ്മനി, പശ്ചിമ ജര്‍മ്മനി, ജപ്പാന്‍ പശ്ചിമ ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അപൂര്‍വ്വം ചില സാഹിത്യകാരന്മാര്‍ മാത്രം പയറ്റിയ ഒരു വിദ്യയാണിത്. ക്യാമ്പസിനെ പ്ലെയിനിലേയ്ക്കെത്തിക്കുക എന്ന ശ്രമകരമായ ദൌത്യമാണ് എനിക്ക് ചെയ്യേണ്ടി വന്നത്. മറിയ ചേട്ടന്‍ കണ്ടാ പിന്നെ അഭിനന്ദനങ്ങളുടെ പ്രളയമാരിക്കും. ആരും പുള്ളിക്ക് ഈ ലിങ്ക് കൊടുക്കല്ലേ... :)

സെമിയേ, ആദിച്ചേട്ടാന്നോ , പസ്റ്റ് :)
കുറച്ച് അനുഭവങ്ങള്‍ ഉണ്ട്. കുറെ മുഖംമൂടികള്‍ അണിയേണ്ടിയും വന്നിട്ടുണ്ട്. കുറച്ചു പേര്‍ മുഖംമൂടി അണിയുന്നതു കണ്ട് പകച്ചു നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്.
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

Anonymous said...

കര്‍ത്താവെ, ഈ ആദിക്കുട്ടി എന്നു മുതലാണ്
മുഖം മൂടി ഹോള്‍സെയില്‍ തുടങ്ങിയതു? എനിക്ക് രണ്ടെണ്ണം വെണം..നല്ല സുന്ദര മുഖം മൂടികള്‍...
അങ്ങിനെ എങ്കിലും കുട്ട്യേട്ടത്തി പറഞ്ഞ അലൂമിനിയം ചളുക്കു മാറുമെങ്കില്‍..:)

Adithyan said...

എന്നാലും എന്റെ എല്‍ജിയേച്ചിയെ, ആ മുഖം മറച്ചു വെച്ച് ഇവിടെ ഞങ്ങളെ എല്ലാരേം സസ്പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുവല്ലേ? ഏതായാലും ഇപ്പോ പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ കാണിച്ചു. ഇനി പടിപടിയായി ഒരു 30 ഡിഗ്രി തിരിഞ്ഞു തിരിഞ്ഞ് അവസാനം മുഴുവനായി തിരിയുന്ന ഫോട്ടോയും ഇടണേ...

Geo said...
This comment has been removed by a blog administrator.