Tuesday, July 11, 2006

നിങ്ങളെന്നെ ക്യാമറ പിടുത്തക്കാരനാക്കി

ക്യാമറ എന്ന വസ്തു പ്രകടമായ സ്വാധീനത്തോടെ എന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത് എന്റെ പ്രീയൂണിവേഴ്‌സിറ്റി കാലത്തായിരുന്നു. അതു വരെ ക്യാമറ എന്നത് എനിയ്ക്കു വല്ലപ്പൊഴും നോക്കി ചിരിച്ചു കാണിയ്ക്കാനുള്ള, വല്ലവന്റെയും കയ്യിലിരിയ്ക്കുന്ന ഒരു വസ്തു മാത്രമായിരുന്നു. പ്രീയൂണിവേഴ്‌സിറ്റിയിലും ഇതിനു കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഉണ്ടായത് എന്റെ പ്രതികരണത്തില്‍ വന്ന വ്യത്യാസമാണ്. ഓരോ തവണ ക്യാമറയുടെ ബട്ടണ് ഞെങ്ങുമ്പോഴും അതിന്റെ മറുവശത്ത് സുസ്മരവദനനായി എത്തിപ്പെടുക എന്നത് ഒരു ജീവിത ലക്ഷ്യമായെന്ന പോലെ വാശിയോടെ ഞാന് അതിനായി പ്രയത്നിച്ചിരുന്നു. ബീച്ചില്‍ പോകുമ്പോഴും കറങ്ങാ‍ന്‍ പോകുമ്പോഴും ഹോസ്റ്റല്/കോളേജ് പരിപാടികളിലും ഒക്കെ ഏറ്റവും കൂടുതല്‍ ഫോട്ടോകളില്‍ വരാനായി ഞങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു. ഈ ഒരു മത്സരം കാരണം ഫോട്ടോ എടുക്കുക എന്ന കലാപരിപാടിയെക്കുറിച്ചു ചിന്തിച്ചിട്ടു തന്നെയില്ലായിരുന്നു.

പിന്നെ കോളേജിലെത്തിയപ്പൊഴാണ് ക്യാമറ എന്ന ഈ മറ കൊള്ളാല്ലോ എന്നു തോന്നിത്തുടങ്ങിയത്. പല കാര്യങ്ങളും ക്ലോസ് റെയിഞ്ചില്‍ നിന്നും വീക്ഷിയ്ക്കാന്‍ ഈ മറ ഉപയോഗിച്ചു ;) അന്നൊക്കെ സാദാ പോയന്റ് ആന്‍ഡ് ക്ലിക്ക് ഫിലിം ക്യാമറകളായിരുന്നു ഞങ്ങള് കൂട്ടുകാ‍രുടെ കൈയിലൊക്കെ. ഫിലിം ഒക്കെ പൈസ പിരിവെടുത്തിട്ട്, ഫോട്ടോ പിടിച്ചു, പിന്നെ പിരിവിട്ട് ഡേവലപ്പ് ചെയ്ത്, ആവശ്യമുള്ള കോപ്പികള്‍ മാത്രമെടുത്ത്… അങ്ങനെ അങ്ങനെ. ഈ പരിപാടികളിലൊക്കെ സജീവമായി ഇടപെട്ടു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ പ്രവൃത്തിമേഖല ക്യാമറയുടെ പുറകിലേയ്ക്കു കൂടി വ്യാപിപ്പിച്ചത്. പിന്നെ എന്തു കാര്യം കണ്ടാലും അതു തല തിരിച്ച് ചെയ്യാനുള്ള ഒരു സ്വാഭാവികമായ വാസന എനിക്കുള്ളത് ഞാന്‍ ഫോട്ടോഗ്രാഫിയിലും പ്രയോഗിച്ചു. എന്റെ കയ്യില്‍ കിട്ടിയ ക്യാമറകള്‍ ഒക്കെ ഞാന്‍ തലങ്ങും വിലങ്ങും തിരിച്ചു പിടിച്ചു ഫോട്ടോ എടുത്തു കളിച്ചു. എന്റെ ചിത്രങ്ങളിലെ ചക്രവാളങ്ങള്‍ ഇടത്ത് താഴത്തേ മൂലയ്ക്കു നിന്നും വലത്ത് മേളില്‍ത്തെ മൂലയിലേയ്ക്കു മറ്റും നീണ്ടു നിവര്‍ന്നു കിടന്നു, കടല്‍ ചിലപ്പോ ത്രികോണാകൃതിയില്‍ കാണപ്പെട്ടു. മരങ്ങള്‍ ചെരിഞ്ഞു വളര്‍ന്നു. ആളുകള്‍ ഒരു മൂലയ്ക്കു നിന്നും മറ്റേ മൂലയിലേയ്ക്ക് നീണ്ടു വളര്‍ന്നു. ചിലര്‍ക്ക് തലകളില്ലായിരുന്നു, മറ്റു ചിലര്‍ക്ക് ഉടലുകളും.





പിന്നെയും നിളയില്‍ വെള്ളം കുറെ വെറുതെ ഒഴുകി. ഇതിന് എന്റെ ഫോട്ടോഗ്രാഫി കരിയറുമായി ബന്ധമൊന്നുമില്ല. ചുമ്മാ പറഞ്ഞു പോണ വഴിയേ അങ്ങു പറഞ്ഞൂന്നേ ഒള്ളു. പിന്നെ ഈ ഛായാഗ്രഹണം, സിനിമാട്ടോഗ്രാഫി, ഫോട്ടോഗ്രഫി എന്നൊക്കെപ്പറയുമ്പോ ഓരോ മലയാളിയുടേയും മനസിലേയ്ക്ക് നിള കുതിച്ചു പാഞ്ഞ് എത്തിക്കോണം എന്നാണല്ലോ അലിഖിതം. അപ്പോള്‍ പുഴകളില്‍ വെള്ളങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു, ഞാന്‍ കോളേജുകള്‍ കഴിഞ്ഞ്, ജ്വാലി‍കള്‍ കിട്ടി ബാംഗ്ലൂരുകളില്‍ എത്തുന്നു. അഞ്ചു ദിവസം ഏതോ ഒരു മൃഗത്തെപ്പോലെ പണിയെടുക്കുക പിന്നെ കിട്ടുന്ന പ്രി-സാബത്തും സാബത്തും അലക്കിപ്പൊളിയ്ക്കുക എന്നത് അടുത്ത ‘അലിഖിത‘മായി എഴുതപ്പെട്ടു. ആരോ ഒരുത്തന്‍ നിക്കോണ്‍ കൂള്‍-പിക്സ് വാങ്ങി. മുമ്പേ ഗമിച്ച ഗോവിനെ പോലെ തന്നെ ഗമിക്കാനുള്ള വ്യഗ്രതയില്‍ പിന്നിലുള്ള ഗോക്കളെല്ലാം നിക്കോണ്‍ കടയിലേയ്ക്കോടി. എല്ലാ ആഴ്ച്യവസാനങ്ങളിലും എങ്ങോട്ടേലും തെണ്ടാന്‍ പോകുക, വിരല്‍ വേദനിക്കുന്നതു വരെ ക്യാമറയുടെ ബട്ടണ്‍ ഞെക്കിക്കൊണ്ടിരിയ്ക്കുക, തിരിച്ചു വന്ന് ഫോട്ടോ എല്ലാം കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക എന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി. ഡിജിറ്റല്‍ ആയതു കൊണ്ട് ഡേവലപ്പ് ചെയ്യണ്ട ചിലവുമില്ല. ഹരിഹരന്‍ പിള്ളയും പിന്നെ ഞങ്ങളെല്ലാവരും ഹാപ്പി.

അങ്ങനെ ട്രിപ്പുകളഞ്ചാറു കഴിഞ്ഞപ്പൊഴാണ് ഞങ്ങളാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്. അതായത് ഞങ്ങള്‍ടെ ഒക്കെ വദനങ്ങള്‍ ഫോട്ടോയിലൂടെ വീണ്ടും വീണ്ടും കണ്ടോണ്ടിരിയ്ക്കുക എന്നത് ഒരു ചെറിയ ശിക്ഷ തന്നെയാണ്. അതു മനസിലായതോടെ ഞങ്ങള്‍ ഫോട്ടോകളില്‍ നിന്ന് ഞങ്ങളെത്തെന്നെ ഒഴിവാക്കിത്തുടങ്ങി. എന്തിനാ വെറുതെ ആ നല്ല ബാക്ക്ഗ്രൌണ്ടിന്റെ ഭംഗി കളയുന്നെ എന്ന നിസ്വാര്‍ത്ഥ ചിന്ത. ഞങ്ങള്‍ പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ തുടങ്ങി - അതായത് ആര്‍ക്കോവേണ്ടി തൂങ്ങിക്കിടക്കുന്ന ഒരു പഴക്കുല, എവിടെ നിന്നോ എങ്ങോട്ടോ പറക്കുന്ന ഒരു പക്ഷി, ഇനിയെങ്ങോട്ട് എന്ന് സംശയിച്ചു കാറ്റത്ത് തത്തിക്കളിയ്ക്കുന്ന ഒരില, ആകാശപ്പുശാലയിലെ ഒരു നീല മേഘം തുടങ്ങിയ പ്രകൃതി ദ്രശ്യങ്ങള്‍ ഞങ്ങളുടെ ക്യാമറകള്‍ ഒപ്പിയെടുത്തു തുടങ്ങി. അങ്ങനത്തെ ഫോട്ടോകളെ നാറ്റ്-ജിയോ ഫോട്ടോസ് എന്നാണ് ഞങ്ങള്‍ നാമകരണം ചെയ്തത്. നാഷണല്‍ ജ്യോഗ്രഫിക് എന്നതിന്റെ ചുരുക്കം.

എന്റെ ഫോട്ടോഗ്രാഫിയിലെ കസ്സര്‍ത്തുകള്‍ നിര്‍ത്താന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആദ്യമൊക്കെ ഞാന്‍ നേരെ നിന്നു ഫോട്ടോ എടുക്കും ചിത്രങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും പതിയും എന്നു പറഞ്ഞല്ലോ. ഇതിനു ശേഷം സംഗതി നേരെ തിരിഞ്ഞു. അതായത് നാറ്റ് ജിയോ ഫോട്ടോ നേരെ കിട്ടാ‍നായി ഞാന്‍ ചായാനും ചെരിയാനും തുടങ്ങി. നിലത്തു വീണുകിടന്നുള്ള ഫോട്ടോ, ഒറ്റക്കയില്‍ മരത്തില്‍ തൂങ്ങിക്കിടന്നുള്ള ഫോട്ടോ, കയ്യാലപ്പുറത്ത് തല താഴേയ്കാക്കി ഇട്ടോണ്ടേടുത്ത ഫോട്ടോ എന്നൊക്കെയായി എന്റെ ഫോട്ടോയുടെ ക്യാപ്‌ഷനുകള്‍. എന്റെ മറക്കാനാവാത്ത നാറ്റ്-ജിയോ പോസ് ആയിരുന്നു ഞാന്‍ പോണ്ടിച്ചേരി ബീച്ചിലെടുത്ത ചിത്രം. ബീച്ചില്‍ നനഞ്ഞ മണ്ണില്‍ അല്‍പ്പം നീണ്ട് വണ്ണമുള്ള ഒരു കമ്പ് കിടക്കുന്നതു ഞാന്‍ കണ്ടു. ഒരു ചെറിയ വെള്ളാരം കല്ല് അതിനടുത്ത് ഉരുട്ടിയിട്ടു. എന്നിട്ടു നിലത്തു കമഴ്ന്നു കിടന്നു. കമ്പിന്റെ ഒരറ്റത്തോടു ലെന്‍സ് ചേര്‍ത്തു വെച്ചുകൊണ്ട് തിരയും സൂര്യനും മേഘങ്ങളും എല്ലാം പശ്ചാത്തലത്തില്‍ വരുത്തിക്കൊണ്ട് ഞാനൊരു ഉഗ്രന്‍ ഫോട്ടോ പ്ലാന്‍ ചെയ്തു. സമയം എടുത്ത് സൂര്യനെ ഒക്കെ പോസ് ചെയ്യിപ്പിച്ച് ക്ലിക്കും ചെയ്തു. എല്ലാം കഴിഞ്ഞ് എണീറ്റ ഞാന്‍ കണ്ടത് ഒരു ബസ് നിറയെ ഏതോ ലേഡീസ് കോളേജില്‍ നിന്ന് അപ്പോ വന്നിറങ്ങിയ തരുണീമണികള്‍ ഒരു ഭ്രാന്തന്‍ വെറും നിലത്ത് കമഴ്ന്ന് കിടന്ന് ക്യാമറയും കൊണ്ട് തിരിമറി നടത്തുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുന്നതാണ്. രക്ഷയ്ക്കായി ചുറ്റും നോക്കിയ ഞാന് കണ്ടത് അപ്പോള് വരെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന, എല്ലാ പ്രോത്സാഹങ്ങളും തന്നിരുന്ന എന്റെ സുഹൃത്ത്സംഘം ദൂരെ മാറി നിന്ന് ഞാന്‍ മനോഹരമായി ചമ്മുന്ന കാഴ്ച ആസ്വദിയ്ക്കുന്നതാണ്. അവിടുന്ന് എങ്ങന്യാ സ്ഥലം കാലിയാക്കിയതെന്ന് എനിക്കു മാത്രമറിയാം.

അപ്പൊള്‍ പറഞ്ഞു വന്നത് ഞാനെന്ന വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഒരു ആയുധം വേണം. ഈ നീണ്ട അഭ്യാസപാടങ്ങളില്‍ നിന്നൊക്കെ ചന്തുവും ഒന്നു രണ്ടു വാക്കുകള്‍ പഠിച്ചെടുത്തു. മെഗാ പിക്സല് 5-ഓ 6-ഓ എങ്കിലും വേണം. ഓപ്റ്റിക്കല് സൂം 10-ഏലുമില്ലേല് ശരിയാവൂല്ല. പിന്നെ ഫോക്കല് ലെങ്ങ്ത് അതൊരു 30ഓ 40ഓ മുതല് ഒരു 300 , 400 വരെ പോട്ടെ. ഇതൊക്കെ അറിയാവുന്നതു കൊണ്ട് ചന്തു അത്ര എളുപ്പം ഒന്നും തോല്‍ക്കൂല.

ഇതു വരെ പഠിച്ച അറിവുകളും പാഠങ്ങളും വെച്ച് ഞാന്‍ ഇപ്പൊ എത്തിക്കറങ്ങി നില്‍ക്കുന്നത് ഒന്നു രണ്ടു മോഡലുകളുടെ മുന്നിലാണ്. എനിക്കേറ്റവും ഇഷ്ടെപ്പെട്ടത് കാനണ്‍ന്റെ പവര്‍ഷോട്ട് എസ് 2 ഐ എസ് ആണ്. പിന്നെ നോട്ടം ഇവന്റെ ചേട്ടനായ എസ് 3 ഐ എസ്. ഈ വിവരങ്ങള് ഒക്കെ അറിയാവുനന് ശനിയേട്ടന്റെ വകയും കിട്ടി കണ്‍ഫ്യൂഷന് കൂട്ടന് വേണ്ടി ഒരെണ്ണം. സോണിയുടെ സൈബര്‍ഷോട്ട് ഡി എസ് സി എച് -2 .

എസ് 2 -ന്റെ ഒരു കുഴപ്പം കേട്ടത് അതിന് 4 ബാറ്ററി വേണം. ഡി എസ് സി എച് -2 നാണേല് 2 ബാറ്ററി മതി. ഇനി ഇവിടുത്തെ ഫോട്ടോഗ്രാഫി പുലികളേ ഓടി വരൂ, എന്നെ ഒന്നു സഹായിക്കൂ... ഈ പറഞ്ഞ സാധങ്ങള്‍ എങ്ങനെ? ഏതിനേലും എന്തേലും കുഴപ്പമുണ്ടോ? ഇതു ഉപയോഗിയ്ക്കുന്ന ആരേലും ഒണ്ടോ? ഒണ്ടെങ്കിലെങ്ങനെ? ഈ റെയ്ഞ്ചില്‍ ഇതിനേക്കാള്‍ പുലി ക്യാമറ വേറെ ഉണ്ടോ? എസ് 2 -ഇല് നിന്നും എസ് 3-ഇലെക്ക് പ്രധാന വ്യത്യാസം 1 മെഗാപിക്സലിന്റെയാണ്. വേറെ എന്തേലും?

45 comments:

Anonymous said...

ഹിഹി..സോഫ്ട്റ്റ് വേര്‍ നാട്ടിലോട്ട് ഔട്ട്സോര്‍സിങ്ങ് ചെയ്തേന്റെ ഒരു പാര്‍ശ്വ ഫലമണീ എല്ലാ സോഫ്റ്റ്വേര്‍കാരുടെ കയ്യില്‍ ഒരു
SLR-ഉം ന്യൂയോര്‍ക് ഫോട്ടോഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഒരു കോര്‍സും...ഇതിനെ ഞങ്ങള്‍ H1-b Syndrome എന്ന് നാമീകരണം ചെയ്തു... :-)

ദിവാസ്വപ്നം said...

JUST DECEMBER THIS.
1.
NEVER GO FOR A CAMERA WITH AA/AAA BATTERIES (other replacable batteries). The money you save (without using film cameras) will be lost in buying batteries.

GO FOR RE-CHARGEALE BATTERY CAMERAS...

2. Try to settle with upper end cameras, because in the long-term you will be unhappy with lower-end ones.

കല്യാണി said...

ആദീ, ആ പോണ്ടിച്ചേരി ഫോട്ടോ ഞങ്ങളെക്കൂടി കാണിക്കൂ...

Cibu C J (സിബു) said...

കാശുണ്ടെങ്കില്‍:

Nikon 60/2.8 AF macro - $400
Nikon D50 - $570
Dedicated Flash light - $200
Polarizer filter - $50

ലെന്‍സിലാണ് കാര്യം; പിന്നെ, ക്യാമറയുടെ ഉയര്‍ന്ന ISO-ലെ കുറഞ്ഞ നോയ്സും. ഇതൊക്കെയുണ്ടെങ്കില്‍, കഴിവിത്തിരി കുറഞ്ഞാലും അഡ്ജസ്റ്റ് ചെയ്യാം ;)

Adithyan said...

എല്‍ജിയേ, ഹഹഹ.. അതന്നെ... അല്ലാതെ നമ്മളൊക്കെ ഫോട്ടം പിടിച്ചാ എവിടം വരെ അല്ലെ?

ദിവാസ്വപ്നം,
ഇതെന്നാ പരിപാടിയാ, ജെനറലായിട്ടു പറഞ്ഞേച്ചും പോയാ... ഈയിടെ ക്യാമറ മേടിച്ചേച്ചിരിക്കുവല്ലെ? ഡീറ്റെയ്‌ല്‍ഡ് ഉപദേശത്തിനായി ഞാന്‍ വരാം :)

കല്ല്യാണീ, ആ ഫോട്ടോ ഞാന്‍ നോക്കിയിട്ടു കാണുന്നില്ല... പിന്നെ എന്റെ ഫോട്ടോക്രാഫീലേ പ്രാവീണ്യം കാണീയ്ക്കാനായി ഞാനെടുത്ത റ്റണ്ടു ഫോട്ടോസ് പോസ്റ്റില്‍ ഇട്ടിട്ടുണ്ട്... ഇനി ഈ ഫോട്ടോ ഒക്കെ വല്ല അന്താരാഷ്ട്ര ഫോട്ടോഗ്രാഫി കോമ്പറ്റീഷനിലും ആവും കാണാന്‍ പോണേ...

താങ്ക്സ് സിബുച്ചേട്ടാ :) ഫോണിലൂടെയുള്ള് ഡീറ്റെയില്‍സിനും താങ്ക്സ്.. എന്നെ SLR-ലെയ്ക്ക് വലിച്ചിടും അല്ലെ? :)

Unknown said...

ആദിത്യാ..
ഓടി വന്നതു കൊണ്ട് ‘പുലി‘ എന്നൊന്നും വിചാരിക്കരുത്. ഒരാളെ ഒരു വഴിക്കാക്കാമെങ്കില്‍ അത്രെയുമായി എന്നൊരു ചാരിതാര്‍ത്ഥ്യം മാത്രം!
ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന 3 ക്യാമറകളും കൈകൊണ്ട് പോലും തൊട്ടിട്ടില്ല. മോശം മോഡല്‍ ആയതു കൊണ്ടാല്ല കേട്ടോ..ഇതു വരെ ഇതൊന്നും കൈയില്‍ കിട്ടാത്തതു കൊണ്ടാ..
എന്തായാ‍ലും ഒരു ഹൈ എന്റ് P&S camera മേടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 4-5 കാര്യങ്ങള്‍ പോസ്റ്റാം.

1.Camera Sensor power in MegaPixels!
ഒരു ഡിജിറ്റല്‍ ക്യാമറയുടെ ഹൃദയമാണ് ഈ സെന്‍സര്‍.ഒരു 4MP നു മുകളില്‍ ഉള്ള ക്യാമറകള്‍ നമ്മുടെ ഉപയോഗത്തിനു മതിയാകും. 8X12 നും
വലിപ്പത്തില്‍ പ്രിന്റുന്നവര്‍ക്കെ ഈ 5-6MP അതിന്റെ മുകളില്‍ ആവശ്യമൊള്ളു.

2.Lens and its optical zoom capability
ലെന്‍സിന്റെ സൂം പവറാണ് മറ്റൊരു പ്രധാന ഘടകം. S3 IS ന് 12X ഒപ്റ്റിക്കല്‍ സൂം ഉണ്ട്. അതു 36-432mm ഫോക്കല്‍ ലെങ്തിനു തുല്യം. ഇതു ഒരു വളരെ നല്ല സൂം റേഞ്ചാണ്.കൂടുതല്‍ കിടന്ന് ചിന്തിച്ചാല്‍ ഇതു ഒരു ടെലി എന്റ് ലെന്‍സാണ്.Landscape and Scenary shooting ന് wide angle ലെന്‍സുകള്‍
അതും 28 mm ന് താഴേക്കാണ് ഉപയോഗിക്കുന്നത്.എംഎം കുറയും തോറും ( വില അതനുസരിച്ച് കൂടും) ഫ്രെയ്മില്‍ കൂടുതല്‍ ഏരിയ കിട്ടും(നില്‍ക്കുന്ന സ്ഥലതു നിന്നും മാറാതെ).

3.Image stabilizer
ഇതു ഒരു വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.ഇതിനു നമ്മള്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. കാനോണ്‍ ഇതിനെ image stabilization എന്നും നിക്കോണ്‍ ഇതിനെ vibration reduction എന്നും പറയുന്നു.
നല്ല ഒരു ഫോട്ടോ എടുക്കാന്‍ നമ്മള്‍ അല്ലെങ്കില്‍ ക്യാമറ ഒരു ഷട്ടര്‍ സ്പീഡും അപേര്‍ചറും തിരഞ്ഞെടുക്കുന്നു. ഇതില്‍ ഷട്ടര്‍ സ്പീഡ് 1/60*
സെക്കണ്ടില്‍ താഴെയാണെങ്കില്‍ ഫോട്ടോ ഷേയ്ക് ആകാന്‍ അതിയായ സാധ്യതയുണ്ട്. ഈ ഷേക്ക് ഒഴിവാക്കാനാണ് മുക്കാലി അഥവാ ട്രൈപോഡ്
ഉപയോഗിക്കുന്നത്. image stabilization ഉണ്ടെങ്കില്‍ ഈ രീതിയിലുള്ള ഷേക്ക് ഒരു നിശ്ചിത ഷട്ടര്‍ സ്പീഡ് വരെ ഒഴിവാ‍ക്കാം. (in tech terms :lower by 2 stops )
സാദാ ഭാഷയില്‍ പറഞ്ഞാല്‍ ‘വെളിച്ചം‘ കുറവാണെങ്കിലും നല്‍ പട്** എടുക്കാം
*പൊതുവെ പറയുന്ന ഷട്ടര്‍ സ്പീഡ്. പല ഘടകങ്ങള്‍ മൂലം ഇതു കൂടാം, കുറയാം.
** ക പാ : വക്കാരി

4.Higher ISO
ഐ സ് ഓ : ടെക്ക് ഭാഷയില്‍ മൊഴിഞ്ഞാ‍ല്‍ ഡിജിറ്റല്‍ സെന്‍സിട്ടിവിറ്റി. (film sesitivity is equivalent to ISO in digital photography glossary) . ISO കൂടുംത്തോറും ‘വെളിച്ചം‘ കുറവാണെങ്കിലും പടം എടുക്കാം , ISO കൂടുംത്തോറും ഷട്ടര്‍ സ്പീഡും
അപേര്‍ചറും അതിനനുസരിച്ചു മാറുന്നു. പക്ഷെ ഒരു കുഴപ്പം, ഫോട്ടോയുടെ ഗുണം കുറയും.(നോയിസ്സ് കൂടും)

5.Quick start up and faster response time
Quick start up: ചടപടേന്ന് ക്യാമറ ഓണ്‍ ചെയ്തു പടം പിടിക്കാന്‍.. ഇപ്പോള്‍ മിക്ക ക്യാമറകളും ചടപടേന്ന് ഓണാകും
faster response time: ഒരു പടം എടുത്തു കഴിഞ്ഞു അടുത്ത പടം എടുക്കാന്‍ ക്യാമറ അനുവദിക്കുന്ന ആ സമയ ദൈര്‍ഘ്യം.സാധാരണ

P&S ക്യാമറകളും ഇക്കാര്യത്തില്‍ അല്‍പ്പം പുറകിലേക്കാണ്. ഇവിടെയാണ് എസ്സ് എല്‍ ആറ്ന്റെ മികവു നാം തിരിച്ചറിയുന്നത്.

6.Various modes for shooting
നല്ല ഒരു ഫോട്ടോ എടുക്കാന്‍ ഒരു ഷട്ടര്‍ സ്പീഡും അപേര്‍ചറും തിരഞ്ഞെടുക്കണം. കുറച്ചൊക്കെ അറിയാവുന്നവര്‍ മുതല്‍ മുകളിലോട്ടുള്ള ടീം ഒക്കെ

ഇതു തന്നെത്താന്‍ തെരഞ്ഞെടുക്കും. അല്ലാത്തവര്‍ അതു ക്യാമറക്ക് വിട്ടു കൊടുക്കും.പല സാഹചര്യങ്ങളിലും പല സെറ്റിങ്ങ്സ് ആണ് വേണ്ടതു.

കൂടുതല്‍ മോഡുകള്‍ ഉണ്ടെങ്കില്‍ പണി കൂടുതല്‍ എളുപ്പം. ഏറ്റവും കൂടുതല്‍ ആയി ഉപയോഗിക്കുന്നത് പോര്‍റ്റ്രൈറ്റ് , സീനറി, മാക്രൊ എന്നീ

മോഡുകളാണ്.

അപ്പൊ മൊത്തം ടോട്ടലെടുക്കുമ്പോള്‍ ഈ 3 ക്യാമറകള്‍ക്കും മേല്പറഞ്ഞ മിക്ക ഗുണഗണങ്ങളും ഉണ്ട്. കാനോണിന്റെ 2ഉം നോക്കുമ്പോള്‍ ISO S3 ക്ക് കൂടുതല്‍.

പിന്നെ സോണി ഹാന്‍ഡിക്യാം ഉണ്ടോ..?? എങ്കില്‍ സോണി തന്നെ വാങ്ങൂ. അപ്പോള്‍ മെമ്മറി സ്റ്റിക്ക് 2നും ഉപയോഗിക്കാമെല്ലൊ.. പിന്നെ മെമ്മറി സ്റ്റിക്കിനു ഒടുക്കത്തെ വിലയാ‍ണ് കേട്ടോ!!

Adithyan said...

പുലി വര്യന്‍ സപ്തമേ നന്ദി....

ഈ പറഞ്ഞതില്‍ കുറെ കാര്യങ്ങള്‍ ഒക്കെ എവിടെയോ കേട്ടിട്ടുണ്ടായിരുന്നു.. എന്നാലും എല്ലാം കൂടി ഒന്നിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നതിനു നന്ദി. (ഇതു ഒരു പോസ്റ്റായി ഇട്ടു കൂടെ? വേറെ ആരെങ്കിലും തപ്പിയാല്‍ അവര്‍ക്കും കിട്ടുമല്ലോ)

ഇനി ഈ പറഞ്ഞതിന്റെ ഒരു പ്രിന്റ് ഔട്ടൂം എടുത്ത് ഡാറ്റാ ഷീറ്റുകള്‍ എല്ലാം ഒന്നു താരതമ്യപ്പെടുത്തട്ടെ... എനിക്കിപ്പോ s3-ഡെ ആ ബ്ലാക്ക് പ്രൊഫഷണല്‍ ലുക്ക് വല്ലാതെ പിടിച്ചിരിക്കുവാ.. നോക്കണം.

ദിവാസ്വപ്നം said...
This comment has been removed by a blog administrator.
ദിവാസ്വപ്നം said...

circuitcity-ല്‍ ഇപ്പഴും 24 മാസത്തേയ്ക്ക് ‘നോ ഇന്ററസ്റ്റ്’ സ്കീം ഉണ്ട്.

സത്യം പറ, ആ ചരിഞ്ഞിരിക്കുന്ന ഫോട്ടോയൊക്കെ, അടിച്ച് പൂക്കുറ്റിയായിട്ട് നിക്കുമ്പം അറിയാതെ ക്യാമറാ ചെരിഞ്ഞ് പോയതല്ലേ ! ആ സൈസ് കൊറേ ഫോട്ടോ ഡെല്‍ഹീല് വച്ച് എന്റെ സ്റ്റോക്കിലൊണ്ടാര്‍ന്ന്. കല്യാണം കഴിഞ്ഞപ്പം പെമ്പറന്നോത്തി എടുത്ത് അടുപ്പിലിട്ടു.

കല്യാണി said...

ഹൊ, സപ്തന്‍ ചേട്ടന്‍ ഒരു ഫോട്ടോ പുലിയാണല്ലേ. ഇനി ക്യാമറ സംശയങ്ങള്‍ ചോദിക്കാന്‍ ഒരാളായല്ലോ.

ഓ.ടോ: നമ്മള്‍ ഒരേ നാട്ടാരെന്നാ തോന്നണേ. അന്ന് പടമിട്ട ആ കനാലില്ലേ, ആ വഴി തന്നാ എന്റെ വീട്ടിലേക്കും :-)

വര്‍ണ്ണമേഘങ്ങള്‍ said...

അമ്മേണെ..
മച്ചൂ ലിതിലൊന്നും യാതൊരറിവും എനിക്കില്ല
പിന്നെ നെങ്ങളും ലത്‌ കൈയ്യിലെടുത്തു എന്നറിയുന്നതില്‍ സന്തോഷം.
ക്യാമറയേ....

-B- said...

ഇതേതായലും നന്നായി.. എന്നെ കെട്ടാന്‍ പോകുന്നവന്‍ എനിക്കൊരു കാമറ കൊണ്ടു തരാമേന്നും, ഏത് സ്‌പെസിഫിക്കേഷന്‍ വേണമെന്ന്‌ പറയണം എന്നും പറഞ്ഞിട്ടുണ്ട്‌. ഇനിയിപ്പൊ മെഗാ പിക്കാസും, ഒപ്റ്റിക്കല്‍ ഷൂസും ഒക്കെ പറഞ്ഞ്‌ ഒന്ന്‌ ഷൈന്‍ ചെയ്യാം.

അങ്ങേര്‍ വിചാരിച്ചോട്ടെ എനിക്കുമിത്തിരി വിവരം ഉണ്ടെന്ന്‌.

myexperimentsandme said...

ബിരിയാണിക്കുട്ട്യേ.. തരുവാണെങ്കില്‍ നിക്കോണ്‍ ഡി-200 തന്നെ വേണമെന്നങ്ങ് പറ. ഇഡി എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി :)

ആദിത്യോ.. തോം തോം തോം... കൈമറയെപ്പറ്റി എനിക്ക് ആകെപ്പാടെയുള്ള അഭിപ്രായം ദൈവാസ്വപ്നത്തിന്റെ പോസ്റ്റിലാണെന്ന് തോന്നുന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനിപ്പോഴും വിശ്വസിക്കുന്നു, വല്ലവന് ആയുധവും വെറും പുല്ല്. ദേ തുളസി ഇന്നും കൂടിയിട്ടിരിക്കുന്നു പുല്ലിന്റെ പടം. സീയെസ്സിന്റെ പ്രാണികളൊക്കെ സാദാ കാനോണ്‍ പവര്‍ ഷോട്ട് വെച്ച് ഷൂട്ട് ചെയ്തത്..

പക്ഷേ മനഃസമാധാനം, അതുതന്നെ ഏറ്റം പ്രധാനം.

പിന്നെ സി.എഫ് കാര്‍ഡ്/മൈമറിവടി ഇവയൊക്കെ വാങ്ങിക്കുമ്പോള്‍ നല്ല സ്പീഡുള്ളതുതന്നെ വാങ്ങണേ... അല്ലെങ്കില്‍, പ്രത്യേകിച്ചു യെസ്സെല്ലാറൊക്കെ ആണെങ്കില്‍ ചടപടചടപട പടങ്ങള്‍ പിടിക്കാന്‍ നേരം, ഒന്ന് ക്ലിക്കിയതിനു ശേഷം, അണ്ണന്‍ കുറച്ച് ടൈമെടുക്കും-സംഗതി കാര്‍ഡില്‍ സ്റ്റോര്‍ ചെയ്യാന്‍. അതുകൊണ്ട് പടങ്ങളെ ചാടിപ്പിടിച്ചകത്തിടാന്‍ കപ്പാക്കിറ്റി സ്പീഡുള്ള കാര്‍ഡുകളേ വാങ്ങാവൂ. ഡീല്‍/ഓഫര്‍ പരിപാടിയില്‍കൂടീ കൈമറ വാങ്ങുമ്പോള്‍ ഓസിനു കിട്ടുന്ന കാര്‍ഡാണെങ്കില്‍ ഒന്നന്വേഷിച്ചേക്ക്, സംഗതി സ്പീഡുള്ളവനാണോ അല്ലയോ എന്ന്.

അപ്പം ഹാപ്പി ഫോട്ടം പിടുത്തം.. പിന്നെ കുട്ട്യേടത്തിയുടെ വാക്കുകള്‍ ഓര്‍മ്മ വെക്കുക. കൈമറയുണ്ടെന്നുള്ള എക്സ് ക്യൂസ് വൈക്ക്യൂസാക്കി പോസ്റ്റൊക്കെ വെറും ഫോട്ടം മാത്രമാക്കിയാല്‍, ഇങ്ങടുത്തുവാ, ഞാനൊരു സ്വകാര്യം പറയാം, ചെവിയില്‍, ആദിത്യനിടുന്ന അടുത്ത പോസ്റ്റിന് കുട്ട്യേടത്തിതന്നെ ശരിയാക്കിത്തരും ഒരു നൂറു കമന്റ് [കുട്ട്യേടത്ത്യേ, എന്നെക്കൊണ്ടിത്രയൊക്കെയല്ലേ പറ്റൂ:)]

SEEYES said...

എന്റെ അഭിപ്രായത്തില്‍ ഒന്നുകില്‍ കീശയിലിട്ടു നടക്കാവുന്ന ഒരെണ്ണം, അല്ലെങ്കില്‍ SLR. ഇതിനിടയിലുള്ളതെല്ലാം ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന അവസ്ഥയിലുള്ളവയാണ്. വലിയ ക്യാമറ നമ്മള്‍ ചാക്കില്‍ കെട്ടി കൊണ്ടുനടക്കാന്‍ മടിക്കും എന്നുള്ളതാണ് സത്യം.

കീശയിലിടാവുന്നവയില്‍ വളരെ നല്ലൊരെണ്ണമാണ് Canon Powershot A610/620. Exposure compensaiton, flash compensation തുടങ്ങി ഒരു SLR -ല്‍ ചെയ്യാന്‍ കഴിയുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ഇതില്‍ ചെയ്യാം, ലെന്‍സ് മാറ്റല്‍ ശസ്ത്രക്രിയ, RAW പടം ഇവ ഒഴിച്ച്.

അ‌ആ ബാറ്ററി ഒരു നല്ല കാര്യമായാണ് തോന്നിയിട്ടുള്ളത്. പുനരുപയോഗിക്കാവുന്ന നാല് ബാറ്ററിയും അതിന്റെ മൃതസഞ്ജീവനിപ്പെട്ടിയും കൂടി പത്ത് ഡോള്ളറിനു വാള്‍മാര്‍ട്ടില്‍ കിട്ടും. ഒറ്റ മൂപ്പീരിന് 200 പടം വരെ എടുക്കാം. കൊല്ലങ്ങളോളം കേടുകൂടാതെ ഉപയോഗിക്കാം. ക്യാമറകളുടെ സ്വന്തം ബാറ്ററി അടിച്ചു പോയാല്‍ പിന്നെ ഗുലുമാലാകും.

ബിന്ദു said...

ആദിയേ... എന്നിട്ടു ഫോട്ടോ എവിടെ? ആ മണ്ണില്‍ കമന്നു കിടന്നെടുത്തതു?? വക്കാരി പറഞ്ഞതു മറക്കേണ്ട, പിന്നെ ഹോള്‍സെയില്‍ വില്‍പ്പനയുണ്ടെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. :)

Cibu C J (സിബു) said...

ആദിത്യന്റെ ചോദ്യത്തിനുത്തരം പറഞ്ഞില്ല...

sony h2-ല്‍ ISO 1000 എന്നു പറയുന്നു, കൂടാതെ, റിവ്യൂവില്‍ കാനണേക്കാള്‍ നോയ്സ്‌ വളരെ കുറവാണിതില്‍. അതു രണ്ടും ഉപകാരപ്പെടും.

എന്നാല്‍ മാക്സിമം ഷട്ടര്‍ സ്പീഡ്‌ 1/1000 ആണ്‌ സോണിയുടെ എന്ന്‌ പറയുന്നു. അത്‌ കുറവാണ്‌. വെയിലുള്ള ഒരു ദിവസം ഇറങ്ങിനടന്നാല്‍ എന്റെ ക്യാമറയില്‍ 1/4000 ഒക്കെ പുഷ്പം പോലെ എത്തും. (എന്റെ അപ്പേര്‍ച്ചര്‍ 1.8-2.5 ആണെന്ന്‌ മറക്കരുത്‌)

ഫ്ലാഷ്‌ പ്രധാനപ്പെട്ടതാണ്‌. പ്രത്യേകിച്ചും പോര്‍ട്രേറ്റുകളില്‍. മൂന്നിനും എക്സ്റ്റേണല്‍ ഫ്ലാഷ്‌ വയ്ക്കാന്‍ വഴിയില്ല. s2-ന്റേതിനേക്കാല്‍ വളരെ നല്ലതാണ്‌ s3-ടെ ഫ്ലാഷ്‌ ഗൈഡ്‌ നമ്പര്‍ (ഫ്ലാഷ്‌ അടിച്ചാല്‍ എവിടം വരെ കാണും എന്നതിന്റെ ഒരു അളവ്‌). സോണിയുടേതെഴുതിയിട്ടില്ല.

സോണിയുടെ LCD pixels മഹാമോശം.

ഓര്‍ക്കുക: SLR-ന്റെ നല്ല ലെന്‍സിനൊപ്പം വരില്ല ഏതു p&s-ന്റെ ലെന്‍സും. (വിലയിലും അങ്ങനെത്തന്നെ ;)

മെമ്മറി സ്റ്റിക്കിന്‌ അത്ര വിലയുണ്ടോ? Sony 1GB High Speed Memory Stick PRO Duo-ക്ക്‌ $30 ആണെന്ന്‌ പ്രൈസ്‌ ഗ്രാബര്‍ പറയുന്നു.

ശനിയന്‍ \OvO/ Shaniyan said...

:) സിബുമാഷിന്നിവനെ കൊണ്ട് എസ്സെല്ലാറു വാങ്ങിപ്പിക്കുമല്ലൊ? :)

ഞാന്‍ സാധാരണ സീനെറ്റിന്റെ റിവ്യൂ വായിക്കാറുണ്ട് (എന്നിട്ടു എനിക്കു തോന്നണതു വാങ്ങും ;-)).. കുറേ റിവ്യൂസ് ഒക്കെ വായിച്ചു നോക്കു..

Unknown said...

ബിരിയാണിക്കുട്ടി,
വക്കാരി പറഞ്ഞതു പോലെ ഒരു Nikon D200 ക്യാമറയും 18-200 VR ലെന്‍സുമായി വരാന്‍ പറയൂ.. സ്നേഹം ഉണ്ടൊ എന്നു അപ്പൊ മനസ്സിലാകും.
3200 * 28 = 89600
1480 * 28 = 41440

അപ്പൊ ഒരു 1.30 ലക്ഷം ഇന്ത്യന്‍ മണീസ്സ്..അത്രെ ഒള്ളൂ..!!

ദിവാസ്വപ്നം said...

വക്കാരിച്ചേട്ടായിയേ,

ചേട്ടായി ക്യാമറാന്താക്ഷരി സപ്തം ചേട്ടായിയുമായിട്ട് കളിച്ചത് ഡാലീടെ ബ്ലോഗിലാ.

സീയെസ്സ് ചേട്ടാ, ചേട്ടന്‍ പറഞ്ഞത് മുക്കാലും എനിക്ക് മനസ്സിലായില്ല, പക്ഷെ ഒരു ഡൌട്ട്. ബാറ്ററി മേടിക്കാന്‍ ആദിയെ വാള്‍മാര്‍ട്ടിലോട്ട് പറഞ്ഞ് വിടണോ. ഇത്രേ വിലയുടെ ക്യാമറായൊക്കെ മേടിച്ചിട്ട്, തോട്ടി മേടിക്കാന്‍ ബെസ്റ്റ്ബൈയോ സര്‍ക്യൂട്ട് സിറ്റിയോ ഒക്കെയല്ലേ നല്ലത് :)))))

വാള്‍മാര്‍ട്ട് എനിക്കും പ്രിയമാണ്. പക്ഷേ, ഇലക്ട്രോനിക്സും ആക്സസ്സറീസ്സും അവിടെ നിന്ന് മേടിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണെന്റെയൊരു തോന്നല്‍.

Unknown said...

മുന്‍പ് http://dalydavis.blogspot.com/2006/06/blog-post.html
പോസ്റ്റിയതു ഇവിടോട്ട് ഒട്ടിക്കുന്നു:
2 അല്ല ഒരു 200 തവണ എങ്ങിലും ആലോചിച്ചിട്ടേ ഒരു SLR അല്ലെങ്കില്‍ ഒരു DSLR വാങ്ങാവൂ..

പ്രധാന ചോദ്യങ്ങള്‍...

1. എന്തിനു വേണ്ടി/ ഏതു രീതിയില്‍ ഉപയോഗിക്കാന്‍ ഒരു DSLR വാങ്ങുന്നു..?

2. ബഡ്ജറ്റ്‌?

3. DSLR -ന്റെ basic accessories , അവയെ കുറിച്ചും , അവയുടെ ഉപയോഗം , വില എന്നുവയെ കുറിച്ചുള്ള വ്യക്തമായ മുന്‍ ധാരണ ഉണ്ടോ?

ഇനി ഉത്തരങ്ങളുടെ ഹെല്പ്

1. വളരെ സീരിയസ്സ് ആയിട്ട് ഫോട്ടോഗ്രാഫിയെ കാണുന്നുണ്ടോ? എങ്കില്‍ മാ‍ത്രം 2,3 ചോദ്യങ്ങളിലേക്കു പോയാല്‍ മതി.സീരിയസ്സ് എന്നു വെച്ചാല്‍ ഫൊര്‍ എസ്കാമ്പിള്‍ നളന്‍, യാത്രമൊഴി, സിബു എന്നിവരുടെ 'technical excellence' നിലവാ‍രത്തിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നോ..?? ഈ ആഗ്രഹതിനു കൊടുക്കേണ്ട ഡോള്ളറിന്റെ കാര്യം പുറകേ വരുന്നു..

2. ഒരു സാദാ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ വില എന്നാല്‍ ആ കേള്‍ക്കുന്ന വില മാത്രമാണ്. എന്നാല്‍ എസ് എല്‍ ആര്‍ എന്നാല്‍ ആ ഒരു ക്യാമറ മാത്രം അല്ല.അതു ഒരു സിസ്റ്റം ആണ്.. ഫോട്ടോ എടുക്കേണ്ട ആവശ്യങ്ങള്‍, സാഹചര്യങ്ങള്‍ , ഇവക്ക് അനുസരിചു അനുബന്ധിത ഉപകരണങ്ങള്‍ ആവശ്യമായി വരും.. അപ്പോള്‍ എസ് എല്‍ ആര്‍ ഇന്റെ ബഡ്ജറ്റ് ഇന്‍ഫിനിറ്റ് എന്നു പറയാം..ഇതു എത്ര സീരിയസ്സ് ആയിട്ട് ഫോട്ടോഗ്രാഫിയെ സമീപിക്കുന്നു എന്നതിനെ അന്സരിചു ഇരിക്കും.

3.2ഇല്‍ തന്നെ ഉണ്ട് 3 ഇന്റെ പോയിന്റ്സ്. ഒരു ഉദാ വഴി വിശദീകരിക്കാം. ദിവാസ്വപ്നം ഒരു കാനോണ്‍ റിബെല്‍ വാങ്ങുന്നു. അതിന്റെ കിറ്റ് ലെന്‍സ് എന്നാല്‍ 18-55 സാദാ 3.5 5.6 !
Photo Courtesy :Cibu

അതു കൊണ്ട് ഇതു പോലെ പടം എടുക്കാന്‍ നോക്കീയാല്‍ നടക്കുല്ല..ക്യാമറ മനസ്സില്‍ പറയും..പൊട്ടന്‍ ലെന്‍സിന്റെ കഴിവു അറിഞ്ഞൂ കണ്ട് പടം എടുക്കെടാ എന്നു..!ഇതു ലെന്‍സിന്റെ കഴിവാണ്.. അപ്പൊ പടം വേണോ..?? പുതിയ ലെന്‍സ് വാങ്ങെണ്ടി വരും. അങ്ങനെ പലതും വാങ്ങീക്കൂടെണ്ടി വരും.


ഇത്രയും വായിച്ചാ‍ല്‍ പോരേ..ഒരു തീരുമാനം ആയില്ലേ..??


ബീ. പീ ഉള്ളവര്‍ക്ക് എസ് എല്‍ ആര്‍ പറഞ്ഞിട്ടില്ല! :)

Unknown said...

വക്കാരി,
പ്രധാനി പുറകില്‍ നില്‍ക്കുന്നവന്‍ തന്നെ.പക്ഷെ ഫോട്ടോ എടുക്കേണ്ട ആവശ്യങ്ങള്‍, സാഹചര്യങ്ങള്‍,ഇവക്ക് അനുസരിച്ച് ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ പരിമിതികള്‍ വെളിവാകും!

Unknown said...

ആദീ,

ആദിക്കൊരു കമന്റെഴുതി പോസ്റ്റ് ചെയ്യാന്‍ സമയം കിട്ടാതെ ഡ്രാഫ്റ്റ് ആ‍ക്കിയിട്ടു. ഇപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ നോക്കുമ്പോ ഏതാണ്ടെല്ലാ കാര്യങ്ങളും പുലികള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

ഒരു കാനണ്‍ യൂസര്‍ എന്ന നിലയ്ക്ക് എന്റെ ചായ്‌വ് അതിനോടു തന്നെ.

ആദിയുടെ ഇഷ്ടമോഡല്‍ രണ്ടിലും (S2IS, S3IS) റി-ചാര്‍ജബള്‍ ബാറ്ററി ഉപയോഗിക്കാവുന്നതാണു. അതേ ഉപയോഗിക്കാവൂ.. അല്ലെങ്കില്‍ കളസം കീറും!

സപ്തവര്‍ണങ്ങള്‍ പറഞ്ഞതുപോലെ Digital SLR ക്യാമറയാണെങ്കില്‍, അതിലേയ്ക്ക് കടക്കുന്നതിനു ചില തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്.

1- എന്തു തരം ഫോട്ടോഗ്രാഫ് ആണു എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതനുസരിച്ച് ഒന്നിലധികം ലെന്‍സുകള്‍ വേണ്ടി വരും. ലെന്‍സുകള്‍ വളരെ വിലകൂടുതലാണു. eBAY പോലെയുള്ള സ്ഥലങ്ങളില്‍ ഉപയോഗിച്ച ലെന്‍സുകള്‍ വില കുറച്ചു കിട്ടും, എന്നാല്‍ അത് സ്വന്തം റിസ്കില്‍ വാങ്ങാനുള്ള ചങ്കുറപ്പ് വേണം.

ഒരു തുടക്കക്കാരന്‍ മാത്രം ആയതിനാ‍ല്‍ ഞാന്‍ ‍ക്യാമറയും, ലെന്‍സുകളും എല്ലാം ഇ-ബെയില്‍ നിന്നും വാങ്ങിയതാണു, കൊല്ലാത്ത വിലയ്ക്ക്. ഇതുവരെ കുഴപ്പങ്ങളൊന്നുമില്ല.

2- ഈ ക്യാമറയും, ലെന്‍സുകളും, മറ്റു സാമഗ്രികളും എല്ലാം കൂടി നല്ല ലഗ്ഗേജ് വരും. അതും ചുമന്നു കൊണ്ട് നടക്കാനുള്ള മനസ്സുണ്ടാവണം.

3- DSLR ക്യാമറയുടെ വില പോയന്റ് ആന്‍ഡ് ഷൂട്ട് ഡിജിറ്റല്‍ ക്യാമറയെക്കാള്‍ വളരെക്കൂടുതല്‍ ആയിരിക്കും.

4- കുറച്ചു നാള്‍ കഴിയുമ്പോള്‍ ഉള്ള ലെന്‍സുകള്‍ പോരെന്ന് തീര്‍ച്ചയായും തോന്നും. നല്ല നല്ല ലെന്‍സുകള്‍ കാണുമ്പോള്‍ കൊതി വരും. കൊതി മൂത്ത് വാങ്ങണമെന്ന് വിചാരിച്ചാല്‍ കളസം പിന്നെയും...

Canon S2ISഉം S3ISഉം നല്ല ക്യാമറകള്‍ തന്നെ. അതിന്റെ ഫീച്ചേഴ്സ് എല്ലാം വായിച്ചിടത്തോളം ഒരു സാധാരണ പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയെക്കാള്‍ മികച്ചതാണു. അതു കൊണ്ട് തന്നെ ആ ക്യാമറയെക്കുറിച്ച് കൂടുതല്‍ പഠിച്ചെങ്കില്‍ (യൂസര്‍ മാനുവല്‍ ശരിക്കു വായിച്ചു പഠിക്കേണ്ടി വരും) മാത്രമേ അതില്‍ നിന്നും മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ പറ്റൂ. ഇതൊക്കെ ഒരു പക്ഷെ ആദിക്കു നേരത്തെ അറിയാമായിരിക്കും.
പിന്നെ ചില നല്ല ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറംസ് ഉണ്ട്. വാങ്ങുന്നതിനു മുന്‍പ് അതൊക്കെ ഒന്നു വായിച്ചിരിക്കുന്നത് നല്ലതാണു.
ഒരുദാ‍ഹരണം ഇതാ..

http://www.stevesforums.com/forums/view_topic.php?id=83368&forum_id=15

സിബു പറഞ്ഞ നോയിസ് പ്രശ്നം ഈ ഫോറത്തില്‍ ഡിസ്കസ് ചെയ്തിട്ടുണ്ട്. S3IS Full Auto മോഡില്‍ ഉപയോഗിച്ചാല്‍, ക്യാമറ തോന്നിയതുപോലെ ISO കൂട്ടുന്നതുകൊണ്ടാണത്രേ നോയിസ് വരുന്നത്. ക്രിയേറ്റീവ് മോഡുകളില്‍ ISO-100 or 200 ഉപയോഗിച്ചാല്‍ നോയിസ് ഉണ്ടാവില്ല എന്ന് പറയുന്നു. പിന്നെ എത്രത്തോളം സൂം ചെയ്യുന്നു എന്നതനുസരിച്ചും ഇത് മാറാം.

പിന്നെ Shutter Speedഉം കാനണ്‍-ന്റേതാണു മെച്ചം.

അപ്പോള്‍ റെക്കമെന്റഡ് ആദി ക്യാമറ പാക്കേജ്-

1- കാനണ്‍ S3IS
2- റി-ചാര്‍ജബള്‍ ബാറ്ററി നാലെണ്ണം മിനിമം
3- ബാറ്ററി ചാര്‍ജര്‍
4- മിനിമം ഒരു 1GBയുടെ കാര്‍ഡ്.

ഇത്രയും വാങ്ങുക. എന്നിട്ട് ഫോട്ടോ പിടിച്ച്, പിടിച്ച് അര്‍മാദിക്കുക!

P.S. സോണി ഞാനുപയോഗിച്ചിട്ടില്ല. അതുകൊണ്ട് അതിന്റെ കാര്യം അതുപയോഗിക്കുന്നവര്‍ (ശനിയന്‍, ദേവന്‍ തുടങ്ങിയവര്‍) പറയുന്നതാവും ഭംഗി.

Cibu C J (സിബു) said...

ദിവാസ്വപ്നം റിബല്‍ വാങ്ങിയോ.. അയ്യോ ഞാനാപോസ്റ്റുകളൊക്കെ ഇപ്പോഴാണ്‌ വായിക്കുന്നത്‌. എന്തായാലും നന്നായി. എനിക്കും ഭയങ്കര എക്സൈറ്റ്‌മന്റ്‌. ഏത്‌ ലെന്‍സാ കൂടെ വാങ്ങുന്നത്‌? (കിറ്റ്‌ ലെന്‍സ്‌ എന്ന്‌ മാത്രം പറയരുത്‌)

ആദിത്യാ, സീയെസ്‌ പറഞ്ഞതും സപ്തന്‍ പറഞ്ഞതും അക്ഷരമ്പ്രതി ശരി. എന്നാല്‍ അതിന്‌ മറ്റൊരു വശം കൂടിയുണ്ട്‌. ക്യാമറ വാങ്ങാന്‍ പൂതിയായി കുറേ നാള്‍ നടന്നിട്ട്‌, അതിന്റെ വിലകാരണം, വേണം-വേണ്ടാന്ന്‌ വച്ച്‌ പിന്നേയും കുറേ വര്‍ഷം നടന്ന്‌, പിന്നെ പൈസയുണ്ടായി സമയം ഇല്ലാതാവുന്ന കാലത്ത്‌ ഈ ക്യാമറ വാങ്ങുന്നതിനേക്കാള്‍ നല്ലതാണ്‌ ഇപ്പോള്‍ തന്നെ ഇതു വാങ്ങുന്നത്‌. എത്രനാളത്തെ ചിത്രങ്ങള്‍ മിസ്സാവാതെ കഴിക്കാം.

SLR ക്യാമറ വാങ്ങിയാല്‍ ഉപയോഗിക്കണം. ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടബോധം തീര്‍ച്ചയായും തോന്നും. ഇത്രയും ഡോളര്‍ കൊടുത്തതല്ലേ. സന്തോഷത്തോടെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പിന്നെ, എണ്ണിക്കൊടുത്ത ഡോളര്‍ ഒരു നഷ്ടമേ അല്ല. SLR ക്യാമറ ഉപയോഗിക്കുന്നതിന്‌ തടസം നില്‍ക്കുന്നത്‌ lack of motivation കൂടാതെ, അതിന്റെ തൂക്കവും വലുപ്പവുമാണ്‌. ക്യാമറയും ലെന്‍സുകളും കൂടി ഒരു കിറ്റ്‌ ആയിട്ടായിരിക്കും ഞാന്‍ എപ്പോഴും കൊണ്ട്‌ നടക്കുന്നത്‌. മൊത്തം തൂക്കം 4 കിലോ, ഒരടി നീളം, അരയടി വീതി, അരയടി ഉയരം. ഇതും പവര്‍ഷോട്ട്‌ 620-ഉം തമ്മില്‍ ആനയും പുഴുവും തമ്മിലുള്ള വ്യത്യാസമുണ്ട്‌. അത്‌ compensate ചെയ്യാനുള്ള മോട്ടിവേഷന്‍ വേണമെന്നര്‍ഥം.

myexperimentsandme said...

യപ്പ്, സപ്‌തം.. നല്ല കുറെ ഫോട്ടോ കണ്ട് അത് എസ്സെല്ലാറുകൊണ്ടെടുത്തു, അതുകൊണ്ട് ഒരു എസ്സെല്ലാറു വാങ്ങിച്ചേക്കാം എന്നുവെച്ച് മാത്രം യെസ്സെല്ലാറു വാങ്ങിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ നല്ല നല്ല പടങ്ങള്‍ എടുക്കാം. പക്ഷേ എങ്ങാനും ഭാഗ്യമില്ലെങ്കില്‍ പിന്നെ എസ്സെല്ലാര്‍ ചാക്കും തോളില്‍ തൂക്കി നടക്കുമ്പോള്‍ മൊത്തം ചീത്തവിളിയായിരിക്കും. ഒരു കുഞ്ഞുകൈമറായിരുന്നെങ്കില്‍ എന്ത് സൌകര്യമായിരുന്നു എന്നൊക്കെയുള്ള നെടുവീര്‍പ്പുകള്‍..

ആവശ്യം, കപ്പാക്കിറ്റി, കളസത്തിന്റെ തുന്നലും തുണിയും (കീറരുത്)- ഇത് മൂന്നുമായിരിക്കണം മാനമുള്ളവരുടെ ദണ്ഡം, ഇക്കാര്യത്തില്‍ എന്ന് തോന്നുന്നു. സീയെസ്സ് പറഞ്ഞതുപോലെ അവിടെയും ഇവിടെയുമില്ലാത്തെ ചില നടുവന്മാരെ വാങ്ങിക്കുന്നതില്‍ വലിയ കാര്യമില്ല എന്ന് തോന്നുന്നു. യെസ്സെല്ലാറിന്റെ കനവും, എന്നാല്‍ യെസ്സെല്ലാറിന്റെ ഗുണമൊട്ടില്ല താനും.

ഓ.. അതിന്‍ യേഴെമ്പി, ഇതിനഞ്ചേ ഉള്ളൂ, അതുകൊണ്ട് അത് പൊക്കിയേക്കാം എന്നോര്‍ത്താല്‍ ചുമ്മാ ഒരു ചോദ്യം നമ്മളോടു തന്നെ ചോദിക്കാം.. അല്ലാ, ഈ യേഴെമ്പികൊണ്ടെന്തു കുന്തമാ കാണിക്കാന്‍ പോകുന്നേ? ഉത്തരമുണ്ടെങ്കില്‍ ഓക്കേ

ദൈവാസ്വപ്‌നമേ, വാള്‍മാര്‍ട്ടില്‍ തന്നെ പോകണമെന്നില്ല. സര്‍ക്യൂട്ട് സിറ്റിതന്നെയായിക്കൊള്ളട്ടെ. പക്ഷേ അ‌ആഇ‌ഈ ബൈറ്ററിയാണെങ്കില്‍ കൈമറയുടെ റീചാര്‍ജണ്ണനെങ്ങാനും അടിച്ചുപോയാലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണെന്ന് തോന്നുന്നു സീയെസ്സ് ഉദ്ദേശിച്ചത്. നല്ല നാല്‍ റീചാര്‍ജണ്ണന്മാരും പുനരുജ്ജീവിപ്പിക്കാന്‍ നല്ല ഒരു മെഷീനുമുണ്ടെങ്കില്‍ സംഗതിയോക്കെ.. കുറേക്കാലം കിടന്നോളും.

Cibu C J (സിബു) said...

യാത്രാമൊഴി, ISO 100-ഓ 200-ഓ ഇട്ടാല്‍ 1000-ന്റെ ആവശ്യം നടക്കുമോ :) (ഞാന്‍ ഡിപിറിവ്യൂന്റെ ഗ്രാഫ് മാത്രമാണ് നോക്കിയത്‌.)

Unknown said...

കൊള്ളാം, ക്യാമറ ചര്‍ച്ച തകര്‍ക്കുന്നു.. അവസാനം അദിത്യന്‍ പറയും, പുതിയ ക്യാമറ മേടിക്കാനുള്ള ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചുവെന്നു..:)!

എസ് എല്‍ ആറ് ക്യാമറകള്‍ വളരെ സീരിയസ്സ് ആയി പടം പിടിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. ഞാന്‍ പലപ്പോഴും ഒരു ചെറിയ ക്യാ‍മറ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ചിട്ടുണ്ട്.


യാത്രകള്‍ക്കു എസ് എല്‍ ആറ് ക്യാമറകള്‍ ഒരു അസൌകര്യം ആണോ എന്നു ചോദിച്ചാല്‍ ഉത്തരം ‘മൊട്ടിവേഷ്ന്‍’,‘നല്ല പടമെടുക്കനുള്ള മൊട്ടിവേഷ്ന്‍’.

ഇനി എതെല്ലാമുണ്ടെങ്കിലും ചിലപ്പോള്‍ പടം എടുക്കാന്‍ മുക്കാലി വേണ്ടീ വരുന്ന സന്ദര്‍ഭങ്ങള്‍ സുലഭം. അതും ചുമന്ന് നടക്കുന്നതും ‘മൊട്ടിവേഷ്ന്‍’,‘നല്ല പടമെടുക്കനുള്ള മൊട്ടിവേഷ്ന്‍’.


അപ്പോ എസ് എല്‍ ആറ് ക്യാമറകള്‍ മേടിക്കുവാന്‍ വേണ്ടതു:‘മൊട്ടിവേഷ്ന്‍’,‘നല്ല പടമെടുക്കനുള്ള മൊട്ടിവേഷ്ന്‍’, പിന്നെ കാശും..പിന്നെ തെറി കേള്‍ക്കാനുള്ള മനസ്സും!

-B- said...

ഞാന്‍ അങ്ങേരോട്‌ എനിക്ക്‌ Nikon D200 ക്യാമറ മതീന്ന്‌ പറഞ്ഞപ്പൊ ആള്‍ ചോദിക്കാ, നിനക്കിത്‌ ആരാ പറഞ്ഞു തന്നേന്ന്‌..
അപ്പോ ഞാന്‍ പറഞ്ഞു, വക്കാരീം പറഞ്ഞു സപ്‌തേട്ടനും പറഞ്ഞു എന്ന്‌.(കുറച്ചു നേരം നിശ്ശബ്ദത. പേരുകള്‍ നോട്ട് ചെയ്തതാ എന്നു തോന്നുന്നു.) അപ്പൊ ആള്‍ ചോദിക്കാ, എഡീ നിനക്കതിന്റെ വില എത്രയാ എന്ന്‌ വല്ല വിവരമുണ്ടോടീ മരക്കഴുതെ എന്നു..

അപ്പൊ ഞാന്‍ പറഞ്ഞു വെറും ഒന്നര ലക്ഷമേ ഉള്ളു എന്ന്‌ സപ്‌തേട്ടന്‍ പറഞ്ഞു എന്ന്‌.

അപ്പൊ എന്നോട് ചോദിക്കാ സപ്‌തേട്ടന്‍ ആരാ, അങ്കമാലിലെ പ്രധാന മന്ത്രി ആണോ ന്ന്‌. അപ്പോ എനിക്ക്‌ ദേഷ്യം വന്നു. ഞാന്‍ ചോദിച്ചു, അങ്കമാലിയില്‍ പ്രധാന മന്ത്രി ഉള്ളത്‌ കിലുക്കത്തിലെ രേവതിക്കല്ലെ ,എനിക്ക്‌ വട്ടാണൊ എന്ന്‌ ചോദിക്കാനല്ലേ ഇങ്ങനെ പറയുന്നെ എന്ന്‌..

പിന്നെ കുറച്ചു നേരത്തെക്ക്‌ അവിടെ അനക്കം ഒന്നും ഇല്ലായിരുന്നു. 5 നിമിഷം കഴിഞ്ഞപ്പൊ ആള്‍ ചോദിക്കാ, ഈ സൈസ് ഇനിയും കിട്ടുമോ തൃപ്രയാര്‍ ഏരിയായില്‍ എന്ന്‌..

എനിക്കൊന്നും മനസ്സിലായില്ല. :-(

:-)

ശനിയന്‍ \OvO/ Shaniyan said...

ഞാന്‍ ഉപയോഗിച്ചിട്ടുള്ള ഡിജിറ്റല്‍ ക്യാമറകള്‍ രണ്ടെണ്ണം
1. കാനന്‍ പവര്‍ഷോട്ട് എ 310
3.2 മെഗാ പിക്സെല്‍, വെറും പോയന്റ് ആന്‍ഡ് ഷൂട്ട്, ആള്‍ കഴിഞ്ഞ ജനുവരിയില്‍ സമാധിയായി. രണ്ടു-രണ്ടര വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം.. എന്റെ ആവശ്യങ്ങള്‍ നന്നായി നടത്തിപ്പോന്നിരുന്നു..

(സപ്തന്‍ മാഷെ, ആ ചിക്കാഗോ ഫോട്ടോകള്‍ ഇതില്‍ എടുത്തതാണ്.)

2. സോണി സൈബര്‍ഷോട്ട് ഡീ എസ് സി എച്ച് 1 5.1 മെഗാ പിക്സെല്‍, 12x ഒപ്റ്റിക്കല്‍, ഫുള്‍ ഫീച്ചേഡ് സുന. 2 AA ബാറ്ററി. സോണിയുടെ സ്റ്റാമിന റീച്ചാര്‍ജബിള്‍ ബാറ്ററി ആണ് ഉപയോഗിക്കുന്നത്.. സാധാരണ ഒരു ദിവസത്തോളം (ഏകദേശം 200-250 ഫോട്ടോ) ഒരു റീച്ചാര്‍ജില്‍ ഓടുന്നു. കയ്യിലുള്ള ആക്സസ്സറീസ്: മാക്രോ ലെന്‍സ്, പോളറൈസ്ഡ് ഫില്‍റ്റര്‍, റേഡിയോ ഷാക്കിന്റെ ട്രൈപോഡ്. മൊത്തം ഒരു 500 ചിലവായി. ശ്രദ്ധിക്കുക: ഇവനിപ്പൊ സോണിയുടെ മെയിന്‍ ലൈന്‍ അപ്പില്‍ നിന്ന് പുറത്തായി.

ഇതു മേടിക്കുന്ന സമയത്ത് ആദി നോക്കിയിരുന്ന അതേ എസ് 2 ആയിരുന്നു അവസാന റൌണ്ട് വരെ ഇതിന്റെ ഒപ്പം ഉണ്ടായിരുന്നത്.. ഇതെടുക്കാന്‍ കാരണങ്ങള്‍
1. 2 ബാറ്ററി മതി - അതായത് ബാക്ക് അപ്പാ‍യി 1 സെറ്റും കൂടെ വെച്ചാലൊരു മാതിരി ഒക്കെ 1 ദിവസം കണ്ണും പൂട്ടി കടക്കും. അപ്പോള്‍ 4 ബാറ്ററി അല്ലെങ്കില്‍ 6 ബാറ്ററി. എസ്-2 വിന് ഉപയോഗിക്കുന്നവര്‍ പറയുന്നതനുസരിച്ച് 1-2 പെയര്‍ ബാക്കപ്പ് വേണം( അപ്പൊ ആകെ 8-12 ബാറ്ററി)
2. പിടിക്കാനും ഉപയോഗിക്കാനും എന്തു കൊണ്ടോ ഇതായിരുന്നു കൂടുതല്‍ സുഖം.. കൂടുതല്‍ നേരം ഉപയോഗിക്കുമ്പോള്‍ ഇവനായിരുന്നു കുറച്ചൂടെ സുഖമുള്ള ‘പിടി’ - ഈ കാര്യം ഉപയോക്താവിന്റെ അനുസരിച്ചു മാറും.
3. നല്ല സ്റ്റാര്‍ട്ട് അപ്പ് ടൈം.. എസ് 2 സ്റ്റാര്‍ട്ടാവുന്നതിലും വേഗതില്‍ ഇവന്‍ റെഡിയാവുന്നു.
4. നല്ല റെസ്പോണ്‍സ് ടൈം.. ഇവന്‍ വന്നതിനു ശേഷം ക്യാമറ റെഡി അല്ലാത്തതിനാല്‍ ഫോട്ടോ നഷ്ടപ്പെട്ടിട്ടില്ല.
5. ഷട്ടര്‍ സ്പീഡ് 30 സെക്കന്‍ഡ് മുതല്‍ 1/2000 വരെ
6. 36 - 432 mm ലെന്‍സിനു കണക്ക്
7. 2.5 ഇഞ്ച് എല്‍ സീഡി, ഈവീയെഫ്
8. കണ്ടിന്യുവസ് ഷൂട്ടിങ്ങ് മോഡ്
9. നല്ല ഫീച്ചര്‍ സെറ്റ്.
10. പാല്‍ അല്ലെങ്കില്‍ എന്‍ ടീ എസ് സി വീഡിയോ സപ്പോര്‍ട്ട്
11. കൂടിയ ഐ എസ് ഓയില്‍ ഒരുമാതിരി സഹിക്കബിള്‍ നോയ്സ് ലെവെല്‍.
12. പൊതുവെ ന്യൂട്രല്‍ ആയ പടങ്ങള്‍. 9
13. അത്യാവശ്യം കുഴപ്പമില്ലാത്ത മാനുവല്‍ ഓപ്പറേഷന്‍

ഇനി കുറവുകളായി തോന്നിയത്:
1. ഐ എസ് ഓ 64-400, ഓട്ടോ.. അത്രേ ഉള്ളൂ
2. മാനുവല്‍ മോഡില്‍ 30 - 1/1000 വരെയേ പറ്റൂ
3. ഓട്ടോ ഫോക്കസ് വെളിച്ചം കുറഞ്ഞ അവസ്ഥയില്‍ ഇത്തിരെ മോശം.. പലപ്പൊഴും ഫോക്കസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു
4. പടം ഇത്തിരെ സോഫ്റ്റാണോന്നൊരു സംശയം.
5. ഫോര്‍മാറ്റ് ആയി ജെപിജി മാത്രെ ഉള്ളൂ..
6. ചിലപ്പോള്‍ ലെന്‍സ് ഹുഡ്/എക്സ്റ്റന്‍ഷന്‍ ലെന്‍സുകള്‍ പോപ്പപ്പ് ഫ്ലാഷിനെ തടഞ്ഞ് നിഴലുണ്ടാക്കുന്നു

ഉണ്ടായിരുന്നെങ്കില്‍..:
1. എസ്2/എസ് 3 യെപ്പോലെ തിരിയുന്ന വ്യൂ എല്‍ സീ ഡി
2. എക്സ്ട്രാ ഫ്ലാഷിനു ബില്‍റ്റ് ഇന്‍ സപ്പോര്‍ട്ട്
3. കുറച്ചുകൂടെ ഷാര്‍പ്പായ ഇമേജിങ്
4. കുറച്ചൂടെ വല്യ ഐ എസ് ഓ നമ്പര്‍

ആദിയേ, ഗൂഗിളില്‍ തപ്പി റിവ്യൂ ഒക്കെ നോക്കി ഒരു ലിസ്റ്റുണ്ടാക്കുക.. എന്നിട്ട് സര്‍ക്യൂട്ട് സിറ്റിയിലോ ബെസ്റ്റ് ബൈയിലോ ഒക്കെ പോയി ഉദ്ദേശമുള്ള സാധങ്ങള്‍ ഒക്കെ കയ്യിലെടുത്ത് ഉപയോഗിച്ചു നോക്കുക.. ഏറ്റവും ഇണങ്ങുന്നതു നോക്കി വെച്ചു വീട്ടില്‍ പോരുക.. എന്നിട്ട് ഗൂഗിള്‍ എടുത്ത് ഏറ്റവും നല്ല ഡീല്‍ നോക്കി, സൈറ്റ് റിലയബിള്‍ ആണോ എന്നൊക്കെ എല്ലാരോടും അന്വേഷിച്ച് ഓഡറിടുക..

(ശുഭം) :-)

ശനിയന്‍ \OvO/ Shaniyan said...

സപ്തന്മാഷിന്റെയും വക്കാരിയുടെയും പ്രത്യേക ശ്രദ്ധക്ക്:

ഇന്‍ഷൂറന്‍സ് ഡബിള്‍ ആക്കുക, തോക്കിനുള്ള ലൈസന്‍സിനപേക്ഷിക്കുക, കുങ്ഫു, കരാട്ടെ തുടങ്ങിയവ പരിശീലിക്കുക, ബോഡി ഗാഡിനെ വെക്കുക എന്ന സ്വയ രക്ഷക്കുള്ള കാര്യങ്ങളൊക്കെ ഉടന്‍ നോക്കിക്കൊള്ളുക. മിസ്റ്റര്‍ ബിരിയാണിക്കുട്ടിയുടെ വക ഇരുട്ടടി, ആളെ വിട്ടു തല്ലിക്കല്‍, സുപ്പാരി (വകുപ്പ്: വുഡ് ബിയ്ക്ക് ആവശ്യമില്ലാത്ത ഐഡിയകള്‍ കൊടുത്ത് അദ്ദേഹത്തെ കുത്തുപാള എടുപ്പിക്കാന്‍ ശ്രമിച്ചു)എന്നിവ ഉടനെ വരുന്നതാണ്. ഇതു കൂടാതെ, മിസ്(സിസ്) ബിരിയാണിക്കുട്ടിയുടെ വക ചിരവക്കേറ്, ചപ്പാത്തിക്കോലിനടി, തെറിവിളി - അതെ അന്ന് ആ തെലുങ്കനെ വിളിച്ചതിനു ശേഷം മനസ്സമാധാനമായിട്ടു വിളിക്കാന്‍ പറ്റീട്ടില്ലാന്നു പറയുന്നു - (വകുപ്പ്: കുടുംബ കലഹമുണ്ടാക്കാന്‍ ശ്രമിച്ചു, ആവശ്യമില്ലാതെ സ്വപ്നങ്ങള്‍ നെയ്യിച്ചു) എന്നിവയും മിനിമം വരാന്‍ സാധ്യതയുണ്ട്..

അപ്പൊ എല്ലാം പറഞ്ഞ പോലെ

(ബിരിയാണിക്കുട്ട്യേ, നമ്മളേക്കൊണ്ടിത്രയൊക്കെയല്ലേ.. ;-) )

myexperimentsandme said...

ബിരിയാണിക്കുട്ട്യേ.. എന്നാലും ഒരു മര്യാദയൊക്കെ ഉണ്ടാവില്ലേ? അതോ തലങ്ങനും വിലങ്ങനുമായിരിക്കുമോ? മുന്‍‌കൂട്ടി അറിവൊക്കെ തന്നതിനുശേഷമായിരിക്കുമോ?

എനിക്കെന്തോ മൂക്കില്ലാ രാജ്യത്ത് സിനിമയിലെ അധോലോകനായകന്‍ കൃഷ്ണന്‍കുട്ടി നായരെ ഓര്‍മ്മ വരുന്നു!

പാപ്പാന്‍‌/mahout said...

വക്കാരീ, ഉടനെ ഒരു വനജ്യോത്സ്യനെ പോയിക്കാണ്. ആയുസ്സ് എത്രയെന്നു ചോദിക്ക്. ബിരിയാണിക്കുട്ടന്റെ അടികിട്ടുമ്പൊ നമുക്കറിയാല്ലോ ജ്യോതിഷം ശരിയായിരുന്നോ തെറ്റായിരുന്നോന്ന്. മരണശേഷം ആളുകള്‍ ശവശരീരം റിസര്‍‌ച്ചിനു വേണ്ടി മെഡി. കോളജില്‍ കൊടുക്കുന്നതുപോലെ ജ്യോതിഷപഠനത്തിനുവേണ്ടി നടത്തുന്ന ഒരു യാഗമോ ത്യാഗമോ ആയിക്കരുതിയാല്‍ മതി (അപ്പൊ അടീടെ വേദനയും കുറയുമായിരിക്കും) :)

വികടന്റെ പുസ്തകത്തില്‍ നിങ്ങടെയൊക്കെ തീയതി എത്രയായിരുന്നൂന്നാ പറഞ്ഞേ? :) :)

Adithyan said...

മഹാരഥന്മാരെ പുലിവര്യന്മാരെ, ഒരു പൂ ചോദിച്ചപ്പോ പൂന്തോട്ടങ്ങള്‍ മൊത്തമായി ഫെഡെക്സില്‍ അയയ്ക്കുക പോലും ചെയ്യാതെ നേരിട്ട് വീട്ടിലെത്തിച്ചതിന് തീര്‍ത്താ തീരാത്ത നന്ദി. (ഇനം തിരിച്ച് നന്ദി പുറകെ വരുന്നു. ഇതൊരു ഇടക്കാലാശ്വാസം) ഒരുപാട് കാര്യങ്ങള്‍ നോക്കാനുണ്ടെന്നു മനസിലായി... എസ്സെല്ലാര്‍ എന്നെ മാടി വിളിയ്ക്കുന്നു. എന്നാലും ഒരു മടി. ഏതായാലും S2 ല്‍ നിന്ന് S3ലെക്കു അപ്പ്ഗ്രേഡ് ചെയ്തു. :) ഇനി S3 യും DSLR ഉം തമ്മിലാണു പ്രധാന വടംവലി :)

പിന്നെ വക്കാരീ, സപ്തം, ശനിയാ ആ പാവം(?) ബിരിയാണിക്കൊച്ചിന്റെ കുടുമ്പം ഉണ്ടാവുന്നേനും മുന്നേ കേറി വഴിയാധാരമാക്കരുത്....

പിന്നെ ബിരിയാണീ, എന്തു വന്നാലും വക്കാരിക്കുള്ള അടി ക്യാന്‍സല്‍ ചെയ്യരുത്. എന്തു ചിലവു വന്നാലും നമ്മക്കു നോക്കാന്ന്... ഞാനല്ലെ പറയുന്നെ.

Unknown said...

ശനിയാ,
താങ്കളുടെ സോണി സൈബര്‍ഷോട്ട് ഡീ എസ് സി എച്ച് 1 5.1നെ കുറിച്ചുള്ള പോസ്റ്റ് കണ്ടപ്പോള്‍, താങ്കള്‍ എസ് എല്‍ ആറിലേക്കു മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, എന്നു പറയട്ടെ!
സന്തോഷവാര്‍ത്ത: സോണി പുതിയ ഡി എസ് എല്‍ ആര്‍ ചന്തയില്‍ ഇറക്കിയിരിക്കുന്നു. Sony Alpha DSLR-A100 . ഒന്ന് ചിന്തിച്ച് നോക്കൂ..

(പാരക്കു മറുപാര!)


ബിരിയാണിക്കുട്ടി,
‘ ഈ പാവം പൊയ്ക്കോട്ടെ!‘ ഇത്രയും ഒക്കെ പറ്റൂ..!

ഓട്ടോയുടെ ഒക്കെ പുറകില്‍ എഴുതിവെച്ചു കണ്ടിട്ടില്ലേ..ഓട്ടോക്കാരനുമായി തര്‍ക്കിച്ച് ക്ഷീണിച്ചു കഴിഞ്ഞിട്ടാരിക്കും ഇതു വായിക്കുന്നത്!

പാപ്പാനെ,
ഞാന്‍ പറയാന്‍ വരുവാരുന്നു.. വികടനെ കൊണ്ട് 3 ഭാഗം എഴുതിക്കേണ്ടി വരും..ആ ഡേറ്റാബേസ്സ് ഒന്നു റീഡാനും പിന്നെ ആവശ്യമെങ്കില്‍ തിരുത്താനും!

ശനിയന്‍ \OvO/ Shaniyan said...

സപ്തന്‍ മാഷെ, അക്കാര്യത്തില്‍ ഇനിയും സ്വയം ഉറപ്പായിട്ടില്ലെന്നതു കൊണ്ടാ വാങ്ങാത്തത്ത്. ആ ആല്ഫാ‍യെ ഒന്നു സൂക്ഷിച്ചു നോക്കു, ഒരു മിനോള്‍ട്ട മണം വരുന്നില്ലേ? ;-)

Visala Manaskan said...

ക്യാമറെയെക്കുറിച്ച് ഒരു വസ്തുവും അറിയാത്തതുകൊണ്ടാണ് ക. മ. ന്നൊരക്ഷരം (?) കമന്റാഞ്ഞത്.

എനിവേ, ആദിയേ, വളരെ നന്ദി. അറിയാമ്പാടില്ലാത്ത കുറെ കാര്യങ്ങള്‍ കേട്ടു. കമ്പ്ലീട് എനിക്ക് മനസ്സിലായിട്ടുണ്ടായിരിക്കുമെന്നാ തോന്നണേ..!

Unknown said...

ശനിയാ,
കോണിക്കാ-മിനൊള്‍ട്ടാ യെ സോണി കല്യാണം കഴിച്ച് കോണിക്കാ-മിനൊള്‍ട്ടായുടെ മകനായ 5ഡി ക്കു സോണി വക പുതിയ ഉടുപ്പും ഷൂ‍യും കൊടുത്താണ് ചന്തയില്‍ ഇറക്കിയിരിക്കുന്നതു എന്ന് ഡിപ്രിവ്യു പറയുന്നു. ഒരു സോണി ഹാന്റിക്യാം എക്സ് ഉടമസ്തന്‍ എന്ന നിലയില്‍ സ്വന്താ‍മായി ഒരു സോണി ഐ ഡി ഉള്ളതിനാല്‍ സോണി ആ ക്യാമറ ഇവിടെ സിംഗപ്പൂരില്‍ ലാഞ്ച് ചെയ്യുന്ന മഹാമഹത്തിലേക്കു എന്നെയും ക്ഷണിച്ചിട്ടുണ്ട്‌. വേറെ പണി ഇല്ലാത്തതിനാലും, ഫ്രീ ശാപ്പാട് തടയുന്നതിനാലും ആ പരിപാടി 18 ന്റെ എന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി നോക്കിയിരിക്കുന്നു ആല്ഫാ‍യില്‍ കൈ വെക്കാന്‍!

കുറുമാന്‍ said...

ആദിയേ, പടം പിടിക്കുന്നതൊരൊന്നൊന്നര കഴിവാണെന്നാ എനിക്ക് തോന്നുന്നത്. വെറുതെ എന്തിനേം ആര്‍ക്കും ഞെക്കാം, എപ്പോളും ഞെക്കാം,പച്ചേങ്കില്, ഏന്തിനെ, ഏതിനെ, എവിടെ, ഏതു സമയത്ത്, ഏത് ആങ്കിളില്‍, ചരിഞ്ഞോ, നിവര്‍ന്നോ,കിടന്നോ, മറിഞ്ഞോ, എന്നൊക്കെ അറിയാന്‍ ഒരു ഇത് വേണം.....ആദിക്കാ ഇത് അല്പസ്വല്പം ഉണ്ടെല്ലോ...

പണ്ട് എന്റെ കൂട്ടുകാരന്‍ ഷോബിയുടെ കല്യാണത്തിന്ന്, ഞാന്‍ ആദി കുറുമന്റെ നിക്കോണ്‍ ക്യാമറയും, പൂട്ടുകുറ്റി പോലത്തെ ഒരു ലെന്‍സും, കുപ്പി ഗ്ലാസ്സു പോലത്തെ മറ്റൊരു ലെന്‍സും, സ്റ്റീല്‍ ഗ്ലാസ്സുപോലത്തെ മറ്റൊരു ലെന്‍സും (മൊത്തം മൂന്ന് ലെന്‍സ്, ഒരെണ്ണം പോലും ആരും കുറയുമോന്ന് ചോദിക്കേണ്ട)കൊണ്ട് പോയി. എന്റെ ക്യാമറയും, ലെന്‍സുകളും ഒക്കെ കണ്ടപ്പോള്‍, എന്തിനാ വെറുതെ പ്രൊഫഷണല്‍ ക്യാമറക്കാരനെ ഏല്‍പ്പിച്ചത് എന്നു വരെ ഷോബിക്ക് തോന്നി. എന്തായാലും, അവന്‍ ഒരു നാല് റീല് ഫിലിം വാങ്ങി എന്റെ കയ്യില്‍ തന്നിട്ടു പറഞ്ഞു നീയും പിടിക്കടാന്ന്.

അങ്ങനെ അഴിക്കോട് പള്ളിയില്‍ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പടം പിടുത്തത്തോട് പിടുത്തം. ഇടക്കിടെ ക്യാമറയുടെ ലെന്‍സ് മാറ്റുന്നു, വലിയതും, ചെറിയതും മാറ്റി മാറ്റി ഇടുന്നു. ഇതെല്ലാം കണ്ട് ഒരു മീഡിയം ക്യാമറയും, ലെന്‍സും ആയി പടമെടുത്തിരുന്ന പ്രൊഫഷണലിന്റെ മുഖത്ത് മൊത്തം ശോക ഭാവം എന്നു മാത്രമല്ല, അയാള്‍ക്ക് പടം പിടിക്കുവാന്‍ സ്ഥലം കൊടുത്തില്ലെങ്കിലും, എനിക്ക് പടം പിടിക്കുവാന്‍ എല്ലാവരും സ്ഥലവും, അവസരവും ഒരുക്കി തന്നു.

അങ്ങനെ കല്യാണമെല്ലാം കഴിഞ്ഞു. ഫിലിം ഊരി ഡെവലപ്പ് ചെയ്യാന്‍ കൊടുത്തു. പടം ഡെവലപ്പ് ചെയ്യ്ത വാങ്ങികൊള്ളാന്‍ ഞാന്‍ ഷോബിയെ ഏല്‍പ്പിച്ച്ച്ചു.

പ്രൊഫഷണല്‍ ഗഡി തന്റെ ആല്‍ബമെല്ലാം വീട്ടിലെത്തിച്ചപ്പോള്‍ സംഭവം ഗംഭീരം. വന്നവര്‍ വന്നവര്‍, കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു,ഫോട്ടോ മനോഹരം, ഗംഭീരം. അപ്പോഴെല്ലാം ഷോബി പറഞ്ഞു, ഇതൊന്നുമല്ല ഫോട്ടോ, എന്റെ കൂട്ടുകാരന്‍ കുറുമാന്‍ എടുത്ത ഫോട്ടോ വാഷ് ചെയ്തൊന്ന് കിട്ടികോട്ടെ, ഞാന്‍ കാണിച്ചു തരാം.

അങ്ങനെ തിരക്കെല്ലാം ഒഴിഞ്ഞ് അവന്‍ ഫോട്ടോ വാങ്ങാന്‍ പോയപ്പോള്‍, പ്രിന്റെടുക്കാന്‍ കൊടുത്ത സ്റ്റുഡിയോക്കാരന്‍ പറയുന്നു, ഞാന്‍ പ്രിന്റെടുത്തിട്ടില്ല, ആവശ്യമുള്ളത് പറഞ്ഞാല്‍ പ്രിന്റെടുത്ത് തരാം കാരണം എല്ലാം എനേ താനെ കോനേന്നും പറഞ്ഞാ ഇരിക്കുന്നത്. ഒരാളുടെ പോലും തല മുഴുവന്‍ കിട്ടിയിട്ടില്ലാ എന്ന്.

അന്ന് ഷോബി ഓട്ടോ വിളിച്ച് എന്റെ വീട്ടില്‍ വന്നു, ഡെവലപ്പ് ചെയ്തതിന്റെ കാശും, ഫിലിമിന്റെ കാശും വാങ്ങാന്‍ :)

അന്നായിരുന്നു ഞാന്‍ അവസാനമായി ക്യാമറ കയ്യിലെടുത്തത്

Unknown said...

ഹോ കുറുമാ..
ഒരു പോസ്റ്റാണെല്ലോ കമെന്റാക്കി കളഞ്ഞതു!
കല്യാണം, പാര്‍ട്ടികള്‍ ഇവക്ക് പടം പിടിക്കാന്‍ ക്യാമറ എടുത്താല്‍ ഉടനേ ശ്രീമതിയുടെ ഓര്‍മ്മപ്പെടുത്തല്‍ വരും.. ‘മാ‍നുവല്‍ മൊഡ്, പരീക്ഷണം , മാങ്ങാത്തൊലി ഒന്നും വേണ്ട, മര്യാദക്ക് ഓട്ടോ മോഡില്‍ എടുത്താല്‍ മതി’. അതു അക്ഷ്രം പ്രതി പാലിക്കുന്നതു കൊണ്ട് നൊ മാനഹാനി & പണനഷ്ടം ഇതു വരെ!

Visala Manaskan said...

കുറുമാന്റെ കമന്റ് വായിച്ച് ചിരിച്ച് ഒരുവഴിക്കായി. അടിപൊളീ. പോസ്റ്റാക്കായിരുന്നു. നമുക്ക് മിസ്സിങ്ങ്.. മിസ്സിങ്ങ്.!

Cibu C J (സിബു) said...

കുറുമാനേ.. കഥയില്‍ ചോദ്യമില്ലെന്നറിയാം. എന്നാലും...

പരിചയമില്ലെങ്കില്‍ SLR-ഇല്‍ എന്തും സംഭവിക്കും - തലവെട്ടിപ്പോകുന്നതൊഴിച്ച്‌. വ്യൂഫൈന്ററില്‍ തലകണ്ടിട്ടുണ്ടെങ്കില്‍ ഫിലിമിലും തലയുണ്ടാവും. മൂന്നുതരം :)

Adithyan said...

കല്ല്യാണ്യേ, എന്റെ സ്‌ട്രാറ്റെജിക്ക് ഫോട്ടോസിനെപ്പറ്റി അഭിപ്രായം ഒന്നും പറഞ്ഞില്ല.

വര്‍ണ്ണം, യെല്ലാ പയലുകളും ക്യാമറകളും പിടിച്ച് കന്നംതെരവുകളു കാണിക്കണു. യെന്നാ പിന്നെ ഞാനും ലവനെ അങ്ങു കയ്യിലോട്ടെടുക്കാന്നും വെച്ചു. യേത്.

ബിര്യാണ്യേ, നമ്മക്കൊരു അഡ്‌ജസ്റ്റ്മെന്റില്‍ പോകാം... ബീക്കുട്ടിക്ക് (ഭാവി)കണവന് എത്ര സ്നേഹമൊണ്ടെന്ന് അളന്നാ മതി. എനിക്കാണേ ക്യാമറാ‍ാ വേണം. ബീക്കുട്ടി ഈ പുലികള്‍ ഒക്കെ പറഞ്ഞ ആ സാധനം തന്നെ ചോദിക്ക്. കിട്ടിയാല്‍ എനിക്കത് ഗിഫ്റ്റായി തന്നേരെ.

ബിന്ദൂട്ടിയേച്ചിയേ, ഞാന്‍ മണ്ണില്‍ ഫോട്ടോ പിടിയ്ക്കുന്ന ഫോട്ടോ എന്റെ കൂട്ടുകാര്‍ പിടിച്ച്. പക്ഷെ അതു ഞാന്‍ ഇവിടെ ഇടൂലല്ലാ‍ാ ;)

പാപ്പാന്‍, എന്നാലും വക്കാരിയെ കൊല്ലണ്ടാരിന്നു.. മാക്സിമം പോയാല്‍ ആ കാലും രണ്ടും ഒടിച്ചാ മതിയാരുന്നു.

വിശാലോ, ഞാനും പഠിച്ചോണ്ടിരിക്കുവാ.., നമ്മക്കു കമ്പയിന്‍ഡ് സ്റ്റഡി നടത്തിയാലോ? :)

കുറുമാന്‍ താരമേ, കമന്റോ പോസ്‌റ്റോ ? :))
കൂട്ടുകാരന്‍ കൈ വെക്കാത്തതു ഭാഗ്യം...
പൂട്ടുകുറ്റി പോലത്തെ ഒരു ലെന്‍സും, കുപ്പി ഗ്ലാസ്സു പോലത്തെ മറ്റൊരു ലെന്‍സും, സ്റ്റീല്‍ ഗ്ലാസ്സുപോലത്തെ മറ്റൊരു ലെന്‍സും .. ഐവാ‍ാ‍ാ :))

സിബുവേ, വ്യൂഫൈന്ററില്‍ തല കണ്ടു കഴിഞ്ഞിട്ട് ക്ലിക്കു ചെയ്യുന്നതിനു മുന്നെ പൂട്ടുകുറ്റിയുടെയും കുപ്പി ഗ്ലാസിന്റെയും ഒക്കെ ഭാരം കാരണം ക്യാമറ താഴോട്ടിരിയ്ക്കുന്ന കാര്യമാരിക്കും കുറുമാന്‍ പറഞ്ഞെ :))

കല്യാണി said...

കുറച്ചു പണി തലയില്‍..അതാ അഭിപ്രായം താമസിച്ചത്‌....ഈ ചേട്ടന്മാരുടെയെല്ലാം കമന്റ്‌സ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ഇനി അഭിപ്രായം പറയാനൊരു പേടി, യേത്‌? :-) (പടം കണ്ടെന്റെ കഴുത്തു വേദനിക്കുന്നു)

നല്ല കുട്ടിയായിട്ട്‌ കൂട്ടുകാരെടുത്ത ആ പടം ഒന്ന് പോസ്റ്റിക്കേ, വേഗം, വേഗം..

പാലാക്കാരന്‍ ആദി ബാംഗളൂരില്‍ എന്റെ അയല്‍വക്കത്താ വാസം എന്നാണ്‌ പഴയ 'ന്റെ ദുനിയാവ്‌' പോസ്റ്റൊക്കെ വായിച്ച്‌ ഇത്രയും നാള്‍ കരുതിയെ, ഞാനൊരു പൊട്ടി. അല്ലാ, എപ്പോഴാ, ചിക്കാഗോയില്‍ ലാന്‍ഡ്‌ ചെയ്തത്‌. ഇനി എന്നാ പാലായ്ക്ക്‌? പുതുപുത്തന്‍ SLR ഒക്കെ വാങ്ങി വന്ന് ഒരു കിടിലന്‍ പടമെടുത്തിടൂ...

Adithyan said...

വക്കാരീ,
ആ മെമ്മറികാര്‍ഡിന്റെ ഡീറ്റയിത്സ് ഒന്നു വേണമായിരുന്നു. ഏതു കമ്പനി ഏതു മോഡല്‍ റിലയബിള്‍ ആണ്? (ചുരുക്കി ചോദിച്ചാല്‍, താങ്കള്‍ ഏതു സാധനം ആണു വാങ്ങിയിരിയ്ക്കുന്നതു :))

സീയെസ്,
വലിപ്പത്തിന്റെ കാര്യം പറഞ്ഞിരിയ്ക്കുന്നത് സത്യമാണ്. എന്നാലും ഞാന്‍ മിക്കവാറും പുറത്തു പോകുമ്പോ എന്റെ ഷോള്‍ഡര്‍ ബാഗ് പുറത്തുകാണും. :) അതു കൊണ്ടാണീ S2/S3 എന്നൊക്കെ പറഞ്ഞ് ചാടുന്നത് :)

വഴിപോക്കാ, ഉപദേശം ശിരസ്സാ വഹിയ്ക്കുന്നു. :)
SLR മിക്കവാറും ഇല്ല.

സിബുവേ, ആ താരതമ്യം ഇഷ്ടായി :) എന്നെ SLR-ലെക്കു വലിച്ചിടും അല്ലെ? (ഞാന്‍ ഓടി) SLR മേടിച്ചാല്‍ ചിലപ്പോ ഫോട്ടേയേ എടുക്കൂലാ എന്നു തോന്നുന്നു.. എനിക്ക് ഒരുപാട് കെയര്‍ കൊടുക്കാന്‍ വയ്യ. ട്രിപ്പിനൊക്കെ പോകുമ്പോള്‍ ഈസിയായി വലിച്ചോണ്ടു നടക്കണം. എനിക്ക് ഡെയിലി ലൈഫ് ഫോട്ടോസ് എടുക്കാനാണേയ് :)

സപ്തമേ, 200 അല്ല 2000-ഇന് അടുത്തോണ്ടിരിയ്ക്കുന്നു. :) ഒന്നാ‍മത്തെ ചോദ്യം ഇതേ വരെ തീര്‍ക്കാത്തതിനാല്‍ രണ്ടാമത്തേതിലേയ്ക്കു പോയിട്ടില്ല :)

മൊഴിയേ, എനിക്കും കാനനോടൊരു ചായ്‌വ് ഉണ്ട്. :) റി-ചാര്‍ജബള്‍ ബാറ്ററി മാത്രമേ ഉപയോഗിയ്ക്കൂ... ആ ഡിസ്കഷന്‍ ഫോറംസ് ഒക്കെ ഒന്നു തപ്പണം. 90% ഞാന്‍ മൊഴി പറഞ്ഞ ‘ക്യാമറ പാക്കേജ്‘ തന്നെ വാങ്ങും :)

ശനിയോ, സോണീക്കാര് കണ്ടാ അവരടെ സൈറ്റില്‍ ഇട്ടുകളയും :) വന്‍ അനാലിസിസ്. എന്റെ ബാഗില്‍ 2 ബാറ്ററി കൂടുതല്‍ ഇടാം എന്നു തീരുമാനിക്കേണ്ടി വരും:) അവസാനം പറഞ്ഞ കാര്യം ഞാന്‍ അതേ പോലെ ചെയ്യുന്നതായിരിയ്ക്കും :))

കല്യാണി said...

:-(

aneezone said...

ഹി ഹി.. എനിക്കുമുണ്ട് ഇത്തരം ചില വട്ട്. ചിലതൊക്കെ ഇവിടെ കാണാം: aneezone.blogspot.com