Diarios de motocicleta
ഇംഗ്ലീഷ് സബ്ടെറ്റില്‍ ഉള്ള സ്പാനിഷ് പടമാണ് ഞാന്‍ കണ്ടത്. ഏര്‍ണെസ്റ്റോ ഗുവെര എന്ന വൈദ്യവിദ്യാര്‍ത്ഥി സുഹൃത്ത് ആല്‍ബെര്‍ട്ടോ ഗ്രന്‍ഡോയൊടൊപ്പം 1952-ല്‍ ദക്ഷിണ അമേരിക്ക മുഴുവന്‍ ഒരു പഴഞ്ചന്‍ ബൈക്കിലും പിന്നെ കാല്‍നടയായും പര്യടനം നടത്തിയതിന്റെ അതി മനോഹരമായ ചലച്ചിത്രാവിഷ്കാരം. നയനാന്ദകരമായ ദക്ഷിണ അമേരിക്കന്‍ പ്രകൃതി ഭംഗിയും ത്രസിപ്പിയ്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലുടനീളം ഉടനീളം നമ്മെ അമ്പരപ്പിക്കുന്നു. യാത്രയ്ക്കിടയില്‍ ഏര്‍ണെസ്റ്റോ തന്റെ പെണ്ണ് ചെച്ചീനയെ കാണാന്‍ അവളുടെ വില്ലയില്‍ എത്തുന്നതും പിന്നെ സാന്‍പാബ്ലോയിലെ കുഷ്ടരോഗ കേന്ദ്രത്തില്‍ ഏര്‍ണെസ്റ്റോയും രോഗികളും തമ്മിലുള്ള ആത്മബന്ധവും എല്ലാം വളരെ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിയ്ക്കുന്നു. ‘ചെ’ എന്ന മഹാപ്രസ്ഥാനമായി ഏര്‍ണെസ്റ്റോ വളരുന്നതിന്റെ ആരംഭം ഈ യാത്രയില്‍ നിന്നാണെങ്കിലും ചലച്ചിത്രം ഒരു രാഷ്ട്രീയ ചിത്രമല്ല.
Schindler's List
ഒരുപാട് രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു നല്ല ചിത്രം. ആദ്യം കണ്ടു തുടങ്ങി കുറെ നേരത്തേക്ക് എനിക്ക് ഇഷ്ടപ്പെടാതിരുന്ന ചിത്രം. ഒടുവില്‍ ലയിച്ചിരുന്ന് മൂന്നു മണിക്കൂറില്‍ കൂടുതലുള്ള ഈ ചിത്രം കുറെയധികം തവണ കണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടില്‍ നടന്ന കഥ. നാസി അനുയായിയായിരുന്ന ഓസ്കാര്‍ ഷിന്‍ഡ്ലര്‍ പിന്നീട് മനസ്സുമാറി, 1000-ഓളം പോളിഷ് ജൂതന്മാരെ രക്ഷിച്ച കഥ. ഷിന്‍ഡ്ലറുടെ ഫാക്ടറിയിലെ തൊഴിലാളികളുടെ ലിസ്റ്റില്‍ ഈ ജൂതന്മാരെ ഉള്‍ക്കൊള്ളിച്ച് അവരെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച് തന്ത്രം. ആ ലിസ്റ്റ് പോലെ തന്നെ മഹത്തായ വെളുപ്പിലും കറുപ്പിലും എടുത്ത ചിത്രം.
Forrest Gump
ഒരു മന്ദബുദ്ധി ജീവിതമാകുന്ന ഓട്ടമത്സരം ഓടിത്തീര്‍ക്കുന്ന പ്രചോദനദായക കഥ. റ്റോം ഹാങ്ക്സ്-ന്റെ ‘മാരക’ അഭിനയം. ചെറുപ്പത്തില്‍ പലപ്പോഴും സഹപാഠികളാല്‍ പരിഹസിയ്ക്കപ്പെടുന്ന ഫോറസ്റ്റ് ഗമ്പ് എന്ന നായകകഥാപാത്രം പിന്നീട് യാദൃശ്ചികമായി 1950 മുതല്‍ 1970 വരെ അമേരിക്കയുടെ പല ചരിത്രപ്രധാന സംഭവങ്ങളിലും ഭാഗഭാക്കാവുന്നതും, പല പ്രമുഖരെയും മുഖാമുഖം കാണുന്നതും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. പക്ഷെ ഫോറസിന്റെ പ്രാണനായിരുന്ന ജെന്നി മാത്രം എപ്പോഴും അവന് കിട്ടാക്കനി ആയിരുന്നു. ജീവിതം അന്ധമായി ഓടിത്തീര്‍ത്ത ഒരു മന്ദന്‍.
Memento
ഇതിന്റെ കഥ എനിക്ക് അത്ര മെച്ചപ്പെട്ടതായി തോന്നിയില്ല, എന്നാല്‍ എടുത്തിരിയ്ക്കുന്ന രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ചെറിയ ചെറിയ ഓര്‍മ്മ ഇടവേളകള്‍ മാത്രം ഉള്ള ഒരു മനുഷ്യന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ത്രില്ലര്‍. നായകന്റെ ഓര്‍മ്മ ഇടവേളകളുടെ അത്ര തന്നെ നീളമുള്ള ഷോട്ടുകള്‍, അതും സമയത്തിന്റെ അവരോഹണക്രമത്തില്‍ അടുക്കിയിരിയ്ക്കുന്നു. തികച്ചും ഒരു വ്യത്യസ്ത ചിത്രം.
Bedazzled
“കാണുന്ന സ്വപനങ്ങളൊക്കെ ഫലിച്ചാല്‍
കാലത്തിന് കല്‍പ്പനയ്ക്കെന്തു ...” എന്ന കവിയുടെ സന്ദേഹത്തിന് ഒരു മറുപടി. ബ്രെന്‍ഡന്‍ ഫ്രെയ്സറുടെ വളരെ നല്ല അഭിനയം. ഒരു ഫാന്റസി ചിത്രമാണിത്. ചോദിച്ച വരങ്ങളൊക്കെ ലഭിച്ചിട്ടും അതിലൊന്നും തൃപ്തനാവാതെ പ്രയാണം തുടരുന്ന നായകന്. ഓരോ വരത്തോടുമൊപ്പം അയാള്‍ക്ക് പുതിയ ഒരു വ്യക്തിയായി ജീവിക്കേണ്ടി വരുന്നു. ഓരോന്നിലുമുള്ള രൂപമാറ്റങ്ങളും അഭിനയവും സ്പെഷ്യല്‍ ഇഫക്സും എല്ലാം അത്യുഗ്രന്‍ എന്നേ പറയാനുള്ളു. യഥാര്‍ത്ഥ സന്തോഷം മനുഷ്യന്റെ ഉള്ളില്‍ നിന്നു വരുന്നു എന്ന പ്രാഥമിക തത്ത്വം ഒരിയ്ക്കല്‍ കൂടി.
(ഇനിയും കൂട്ടണമെന്നുണ്ട്. മടി :)
കമന്റായി കിട്ടിയ സിനിമകള്‍ കൂടി ചേര്‍ക്കുന്നു.
Inji Pennu | ഫ്രെഞ്ച് പടം Amelie, വൂഡി അല്ലന് മൂവീസ്, Zorba the Greek, കിരീടം , ശ്രീനിവാസന്റെ എല്ല്ലാ സിനിമയും(വടക്കുനോക്കിയന്ത്രം ക്ലാസ്സിക്), Mr. and Mrs. Iyer, A Beautiful Mind, Gladiator, L.A. Confidential |
ആനപ്പുറത്തേറിയ(?) Anonymous | കാസാബ്ലാങ്ക, പഴയ Clint Eastwood വെസ്റ്റേണ്‍സ്, Jewel of the Nile സീരീസ്, Indiana Jones (പൊതുവെ സ്പീല്‍ബര്‍ഗ്ഗിന്റെ എല്ലാം), When Harry Met Sally, The Scent of a Woman, റാഷൊമോണ്‍, Jim Carrieയുടെ തമാശപ്പടങ്ങള്‍ (പ്രത്യേകിച്ചും Ace Ventura പടങ്ങള്‍ രണ്ടും. പിന്നെ ഒരു പഴയ ജിം കാരി പടമുണ്ട് - Once Bitten), Naked Gun പടങ്ങള്‍, Airplane, My Cousin Vinny, Silence of the Lambs |
Adithyan | Top Gun, When harry met sally, You got mail, erin brockovich |
ബിരിയാണിക്കുട്ടി | Mukundetta Sumithra Vilikkunnu, Pattana Pravesam, Gandhinagar Second Street, Varavelpu |
വക്കാരിമഷ്ടാ | ബാലന്, ജ്നാനസുന്ദരി, കണ്ടം ബെച്ച കോട്ട്, newspaper boy, എനിമി അറ്റ് ദ ഗേറ്റ്സ് , നോ മാന്‍സ് ലാന്റ്, സ്ലീപ്ലെസ്സ് ഇന്‍ സിയാറ്റില്‍, കാസ്റ്റ് എവേ, റണ്‍ എവേ ജ്യൂറി, ഗ്രീന്‍ മൈല്‍ , ലോസ്റ്റ് ഇന്‍ ട്രാന്സ്ലേഷന് |
Thulasi | Pather panchali (Bengali), Life is beautiful (Italy), somthing like happiness (Checzh), city of god (Brazil ), motor cycle diaries (spanish ), Amelie (French), No man's land (Bosnia), Anbe Sivam (Tamil), Machis (Hindi) |
വയനാടന്‍ | [An Occurrence At Owl Creek Bridge (heavy drama)1961- direction-Robert Enrico cast-Roger Jacquet,Anne Cornaly], [The sacrifice (tarkovsky)-1986], [does'kaden(kurasova)-1970], [wages of fear 9h.g. clouzot)1953], [Amistad-1997(war,drama) spielberg cast-Morgan Freeman, Anthony Hopkins], [enemy at the gates- 2001 (war,drama) Cast-Jude Law,Ed Harris.....], [savior-1998(war,drama, action) cast-dennis Quaid], [cast away-2000(drama,action) cast-tom hanks], [Chandni Bar-2002 direction-MADHUR Bhandarkar cast-Tabu,Atul Kulkarni], [Mr.and Mrs.Iyer-2002 direction-Aparna Sen cast-Rahul Bose,Konkona Sen Sharma], Bycycle thieves,intolerance,omar mukhtar,seventh seal, pather panjali,aparajitho |
ഷിജു അലക്സ് | Saving Private Ryan, Sound of Music, Benhur, Ten Commandments, |
vere anony | Gloomy Sunday |
അരവിന്ദ് | ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ , ഡാന്‍സെസ് വിത്ത് ദി വൂള്‍ഫ്സ്, സൈലന്‍സ് ഓഫ് ദി ലാംബ്സ്, ഫിലാഡെല്‍ഫിയ, ഡെഡ് മാന്‍ വാക്കിംഗ്, ഫോറെസ്റ്റ് ഗംപ്, കാസ്റ്റ് എവേ, ദി തിന് റെഡ് ലൈന്‍, സേവിംഗ് പ്രൈവറ്റ് റ്യാന്‍, കസീനോ, ഗ്യാങ്ങ്സ് ഓഫ് ന്യൂ യോര്‍ക്ക്, ദി മഞ്ചൂറിയന്‍ കാന്‍ഡിഡേറ്റ് ( ജോനാതന് ഡെമ്മെയുടെ ഫാനാണെങ്കില്‍ ഇഷ്ടപ്പെടും...), ക്രിംസണ്‍ റ്റൈഡ്, സൈന്‍സ്, ദി ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ഗ്ലാഡിയേറ്റര്‍, [ഫീല്‍ ബാഡ് മൂവീസ്]> ഓപെണ്‍ വാട്ടേര്‍സ്, ആര്‍ളിംഗ്ടണ്‍ റോഡ്, മിസ്റ്റിക് റിവര്‍, മില്ല്യണ്‍ ഡോളര്‍ ബേബി, ബോയ്സ് ഡോണ്ട് ക്രൈ, [ഹൊറര്‍..മസ്റ്റ് സീ]> എക്സോര്‍സിസം ഓഫ് എമിലി റോസ്, ബ്ലേയര്‍ വിച്ച് പ്രോജക്റ്റ്, “ലോസ്റ്റ്“ എന്ന സീരീസ് |
പെരിങ്ങോടന് | കള്ളന് പവിത്രന്, നിഴല്‍ക്കുത്തു്, പുഷ്പകവിമാനം, Rebel without a cause, Sahib Bibi Aur Ghulam, Pyaasa (Gurudutt), The Gods must be crazy, Mr & Mrs Iyer, പഞ്ചവടിപ്പാലം |
kuma® | motorcycle diaries, The postman, the godfather, cast away, french connection, life is beautiful, റൈഡേര്‍സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്ക്, ജിം കാരിയുടെ ‘മാസ്ക്’, kill bill series, the lord of rings series ല്‍ ചിലത്, my best friends wedding, the sixth sense, psyco |
Anonymous | ലങ്ക, ഭരത്ചന്ത്രന്‍ IPS, ഇന്‍സ്പെക്റ്റര്‍ ബല്രാം, പചകുതിര, രാജമാണിക്യം, തുറുപ്പു ഗുലാന്, നരസിംഹം, മധുചന്ദ്രലേക, സസ്നേഹം സുമിത്ര, ലൊകനാതന് IAS, അനന്തഭത്രം, പാവം ക്രൂരന്, 5.30ക്കുള്ള വണ്ടി, പാവം ലിസ, നീലക്കുറുക്കന്, CID മൂസ, The Hills have the eyes, The texas chainsaw massacre. |
സിദ്ധാര്ത്ഥന് | AS GOOD AS IT GETS, FEW GOOD MEN, MEN OF HONOUR, Dr. Zchivago (വിപ്ലവാനന്തര റഷ്യയുടെ പശ്ഛാത്തലത്തിൽ ഒരു (ഇരട്ട?)പ്രണയ കഥ. ബോറിസ് പാസ്റ്റർനാക്കിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം), Amistad 'ലാ അമിസ്റ്റഡ്' എന്ന സ്പാനിഷ് കപ്പലിലെ അടിമകൾ കലാപമുണ്ടാക്കി രക്ഷപെട്ടു് അമേരിക്കൻ തീരങ്ങളിൽ വന്നടിഞ്ഞ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി സ്പീൽബർഗ് എടുത്ത ചിത്രം, A time to kill, The runaway jury, The client നോവലിനേക്കാൾ മൊശമായിപ്പോയി. ഷിവാഗോ കണ്ടപ്പോല്‍ David leanന്റെ കൂടുതല്‍ പടങ്ങള്‍ തിരക്കി. ദേവന് മുന്‍പേ നിര്‍ദ്ദേശിച്ചിരുന്ന bridge on the river kwai ഉം പിന്നെ Lawrence of Arabiaയും കിട്ടി. |
ജേക്കബ് | ജേക്കബിന്റെ ലിസ്റ്റ് |
സ്നേഹിതന് | Cast Away, A Beautiful Mind, Silver Bullet, Savage Harvest |
പാപ്പാന് in and as പാപ്പാന് ;) | “താഴ്വാരം”, “ആള്‍ക്കൂട്ടത്തില്‍ തനിയെ”, “സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്”, “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” എന്നിവ (പദ്മരാജന്, ഭരതന്, ഹരിഹരന്, ശ്രീനിവാസന്, സത്യന് അന്തിക്കാട്, പ്രിയന്, കെ എസ് ഗോപാലകൃഷ്ണന് സാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കു പുറമെ എന്നു വിവക്ഷ). |
കണ്ണൂസ് | [English & Foreign Languages] Citizen Kane - Orson Welles Wild Strawberries - Bergmann The Mirror - Tarkvesky And the ships Sail On - Fellini Taste of Cherry - Abbas Kiarostami Bridge on the River Kwai - David Lean Raging Bull - Martin Scorsese (ഡീ നീറോ ലോകത്തിലെ ഏറ്റവും നല്ല നടന് ആകുന്നത് എങ്ങിനെയെന്നറിയണമെങ്കിലും million dollar baby എന്തു തരം ട്രാഷ് ആണെന്നറിയണമെങ്കിലും ഈ പടം കാണണം). പിന്നെ കുറേ പടങ്ങള്‍ ഇവിടെ തന്നെ പറഞ്ഞു കേട്ടു. Dances with Wolves, Forrest Gump, The Beautiful Mind എന്നിവ യഥാക്രമം കോസ്റ്റ്നറുടേയും, ടോം ഹാങ്ക്സിന്റേയും റസല്‍ ക്രോവിന്റേയും മാസ്റ്റര്‍ പീസുകള്‍ തന്നെ. അതു പോലെ ലിയാം നീസന്റെ മാസ്റ്റര്‍ പീസ് Michel Collins-ഉം (അല്ല, ഷിന്ഡ്ലറേ ഓര്‍മ്മ വെച്ചു കൊണ്ടു തന്നെയാണ് പറയുന്നത്) ടോം ക്രൂയിസിന്റേത് Jerry Maguire-ഉം ആണെന്ന് തോന്നുന്നു. [മലയാളം:] അശ്വത്ഥാമാ, പുരുഷാര്‍ത്ഥം, സ്വരൂപം - കെ.ആര്.മോഹനന്, കടല്‍ത്തീരത്ത്, കാവേരി, ജനനി - രാജീവ് നാഥ്, അപരാഹ്നം (ബാബു ആന്റണിയുടെ കഴിവ് മനസ്സിലാക്കാന്‍ ഈ പടം കാണുക), കഴകം, ശയനം - എം.പി.സുകുമാരന്‍ നായര്‍, ശേഷം - ടി.കെ. രാജീവ് കുമാര്‍ നിര്‍മാല്യം, കടവ് - എം.ടി., ഋഷിവംശം, മേഡ് ഇന്‍ യു.എസ്.എ. - രാജീവ് അഞ്ചല്‍ |
Jithu | a very long engagement, the english patient, identity, paycheck |
ആര്‍ദ്രം | ചൊക്ലെറ്റ് (ഫ്രഞ്ച്), Amelie |
ബിജോയ് മോഹന്‍ | മണിചിത്രത്താഴ്, The Fugitive, പെരുവണ്ണാപുരത്തെ വിശേഷങ്ങല്‍, പുഷ്പകവിമാനം, പേജ്3 (hindi), തൂവനതുമ്പികള്, ആരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പഞ്ഞവടിപാലം, രംജി റാവു സ്പീകിംഗ്, ഇംഗ്ലീഷ് മീഡിയം, ഉയരങ്ങളില്‍, അമൃതം ഗമയ, കാര്യം നിസ്സാരം, ഓരു വടക്കന്‍ വീരഗഥ, മുന്നാഭായ് M.B.B.S |
pranav | pattanapravesam,kilukkam, chinthavistayaya syamala,gandhinaga,vadakkunokkiyanthram, mukundetta sumitravilikkunnu, chithram |
ദിവാ (ദിവാസ്വപ്നം | പോള്‍ ജിയാമാട്ടി (ഗിയാമാട്ടി)യുടെ ചിത്രം : ‘സൈഡ് വേയ്സ്'. ലീഡ് ക്യാരക്ടേഴ്സ് : നോവലിസ്റ്റാകാന്‍ ആഗ്രഹിച്ച് പരാജയപ്പെട്ട ഒരു ഹൈസ്കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ് പോള്‍ അവതരിപ്പിക്കുന്ന മൈത്സ് എന്ന നായകന്. കൂട്ടിന്, ഹോളിവുഡ് നടനാകാന്‍ ശ്രമിക്കുന്ന ജാക്ക് എന്ന സുഹൃത്തും. പോളിന്റെ വൈന്‍-പ്രേമവും വൈനറികളും ചിത്രത്തില്‍ നിറഞ്ഞ് നില്ക്കുന്നു. പ്ലോട്ട് : ജാക്കിന്റെ വിവാഹത്തിന് മുന്‍പ്, ഒന്ന് അടിച്ചുപൊളിച്ച് ആഘോഷിക്കാനായി കാലിഫോര്‍ണിയയുടെ വൈന്‍ കണ്ട്രിയിലൂടെ ഇരുവരും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കാതല്‍ ഭാഗവും. ഹൈലൈറ്റ് : വര്‍ഷങ്ങളോളം മണ്ണീനടിയില്‍ കുഴിച്ചിട്ട വൈന്‍ സംഭരണികളെയും അത് കുഴിച്ചിട്ട കാലത്തെ മനുഷ്യരെപ്പറ്റിയും മൈത്സ് നടത്തുന്ന ഒരു ഗൃഹതുരത നിറഞ്ഞ കമന്റാണ് ചിത്രത്തില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗം വാര്‍ണിംഗ് : അപ്രതീക്ഷിതമായ നേരത്ത് ഉള്ള, ചില ഹോട്ട് സീനുകള്‍ ചിത്രത്തിലുണ്ട്. മൊത്തത്തില്‍ വളരെ സ്മൂത്ത് ആയിപോകുന്ന, ആസ്വദിച്ച് കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും ഒറ്റ നോട്ടത്തില്‍ ഗുണപാഠമൊന്നും കിട്ടിയെന്ന് വരില്ല. എന്നാലും, പിന്നീട് ഓര്‍ക്കുമ്പോള്‍ അപ്രധാനമല്ലാത്തൊരു മെസ്സേജ് ഈ സിനിമയില്‍ ഉണ്ട് എന്ന് തോന്നുന്നു... |
ഇഞ്ചിപ്പെണ്ണിന്റെ ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ് എന്ന പോസ്റ്റും സിനിമകള്‍ക്കായുള്ള ഒരു ത്രെഡ് ആണ്.
90 comments:
ഉം..ഫോറ്സ്റ്റ് എനിക്കത്ര ഇഷ്ടപ്പെട്ടില്ല
ഫ്രെഞ്ച് പടം Amelie കണ്ടുവൊ? എനിക്കിഷ്ടപ്പെട്ടു.
വൂഡി അല്ലന് മൂവീസ് കാണാറുണ്ടൊ?
നമുക്കിവിടെ ഒരു ലിസ്റ്റുണ്ടാക്കാം ഇല്ലെ? അരവിന്ദേട്ടനോടും പറയാം.. വേറെ ആര്‍ക്കെങ്കിലും താല്‍പ്പര്യം ഉണ്ടെങ്കില്‍?
"Here is looking at you, kid". കാസാബ്ലാങ്ക, അതാണെന്റെ ഒരു പ്രിയപടം. പിന്നെ പഴയ Clint Eastwood വെസ്റ്റേണ്‍സ്, Jewel of the Nile സീരീസ്, Indiana Jones (പൊതുവെ സ്പീല്‍ബര്‍ഗ്ഗിന്റെ എല്ലാം), There is Something About Mary, When Harry Met Sally, The Scent of a Woman അങ്ങനെയങ്ങനെ...
എന്നാല്‍ പിന്നെ നിങ്ങളെല്ലാം കൂടി ലിസ്റ്റുണ്ടാക്കൂ... :) ആദിയേ...
ഹൊ! സെന്റ് ഓഫ് എ വുമണ്‍! ഹൊ! സൂപ്പര്‍ പടം. ഞാനത് മമ്മൂട്ടി ചെയ്താല്‍ എങ്ങിനെയിരിക്കും അത് മലയാളീകരിച്ചല് എങ്ങിനെയിരിക്കും എന്ന് ഒരുപാട് കൂട്ടലും കിഴിക്കലും നടത്തിയിട്ടുണ്ട്.. ഓഹ്...എന്തു സൂപര്‍ പടം.
Zorba the Greek കണിട്ടുണ്ടൊ ആദി?
"റാഷൊമോണ്‍” ഇഞ്ച കണ്ടിട്ടുണ്ടോ? (സാരമില്ല, ഞാനും കണ്ടിട്ടില്ല്ല) :)
qw_er_ty
Amelie - യെസ്
അനോണിയുടെ ആദ്യ കമന്റില്‍ പറഞ്ഞ എല്ലാം തന്നെ. :)
വൂഡി അലന് അധികം ഇല്ല.
Zorba the Greek ഇല്ല.
റാഷൊമോണ്‍ ഇല്ല.
അനോണീ, അവസാനത്തെ കമന്റ് എനിക്കിഷ്ടപ്പെട്ടു. :))
ലിസ്റ്റ് പോരട്ടെ.
qw_er_ty
ലിസ്റ്റ് വേഗം പോരട്ടെ, കാണാന്‍ ഞാന്‍ റെഡി :-)
ഇല്ല.ഞാന്‍ കണ്ടിട്ടില്ല റാഷോമോണ്‍..ഹയ്..ഇങ്ങിനെ ലിസ്റ്റൊക്കെ പോരട്ടെ..
ഈ അനോണിമസ് ആണോ കവിതയെപറ്റി പറഞ്ഞ അനോണിമസ്? അപ്പൊ ദേവേട്ടനാണൊ? :-)
qw_er_ty
പറയാന്‍ വിട്ടു, ഞാന്‍ Jim Carrieയുടെ തമാശപ്പടങ്ങളുടെ ഒരാരാധകനാണ്. പ്രത്യേകിച്ചും Ace Ventura പടങ്ങള്‍ രണ്ടും. പിന്നെ ഒരു പഴയ ജിം കാരി പടമുണ്ട് - Once Bitten. പിന്നെ Naked Gun പടങ്ങള്‍, Airplane, My Cousin Vinny. Meg Ryan എന്റെ പ്രിയനടി :)
പിന്നെ ഇഷ്ടമുള്ള ഒരു പടം Silence of the Lambs.
ഓര്‍ത്താല്‍ ഇനിയുമെഴുതാം. പക്ഷേ ഇപ്പോള്‍ ഞാന്‍ കാണാന്‍ നിര്‍ബ്ബന്ധിതനാകുന്ന പടങ്ങള്‍ Shark Tales, Cars, Barnyard മുതലായവയാകുന്നു. (അതില്‍ അവസാനത്തേതു കണ്ടു ഞാന്‍ കരഞ്ഞു. അതിലെ നായകന്റെ അച്ഛന് ഒരു ആണ് പശു. നായകനും ഒരു ആണ് പശു (ഇതൊന്നും കാളയല്ല, അകിടുള്ള ആണ് പശുക്കള്‍). നായകനാണ് പശുവിന് ഒരു പെണ് പശുവിണോടു പ്രേമം. അങ്ങനെ പോകുന്നു കാര്യങ്ങള്‍. ഇന്ത്യയില്‍ ഈ പടം എങ്ങനെ ഓടുമെന്നു നോക്കാം :))
ഏനിക്കിഷ്ടമല്ലാത്തവ - Schwarzenegger പടങ്ങള്‍.
ഇഞ്ചീ അന്ത അനോണി താന്‍ ഇന്ത അനോണി. ലേകിന് ദേവരാഗം നഹിം. അവര്‍ പെരിയവര്‍, പുലവര്‍. നാനോ, “നാനൊരനോണീ, അപ്പാവിയനോണി, രാഹം പുരിയതില്ലൈ, ദേവരാഹം പുരിയതില്ലൈ”
Jim Carrie, Top Gun range ഒക്കെ സേം റ്റു സേം :)
Schwarzenegger എനിക്കും ഇഷ്ടമല്ല. :)
പക്ഷെ There is Something About Mary ഒരു ഷാബി പടമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.
When harry met sally, You got mail പോലെയുള്ള soft romantic പടങ്ങള്‍ ഞാന്‍ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാണ്.
erin brockovich ഈ പറയുന്ന രണ്ടു പേര്‍ക്കും ഇഷ്ടമാണെന്നു ഞാന്‍ ഒന്നു ഗസ്സ് ചെയ്യട്ടേ? :)
ഇഞ്ചീസിന് ഗമ്പ് ഇഷ്ടമല്ലാത്തതെന്താ?
ബൈദിബൈ ഇതു ദേവേട്ടനല്ല കേട്ടാ ;))
ആനോണീ, മോനെത്രയിലാ പഠിക്കുന്നെ എന്നു പറഞ്ഞില്ല :) അതോ ഇപ്പൊഴും റ്റോഡ്ലര്‍ സീറ്റിന്റെ ആവശ്യം ഉണ്ടോ? ;))
qw_er_ty
Something About Mary എന്റെ ഒരു നമ്പറായിരുന്നു :) സത്യത്തില്‍ എനിക്കത്ര ഇഷ്ടമൊന്നുമില്ലായിരുന്നു. Dumb and Dumber ആയപ്പോഴേക്കും മഹാപൊളി (Jim C ഉണ്ടായിട്ടുപോലും).
Erin Brokovich കണ്ടിട്ടില്ല.
Top Gun അല്ല, ഞാന്‍ പറഞ്ഞതു Naked Gun - അതിഭീകരതമാശപ്പടങ്ങള്!
ആദിത്യാ,
ടെമ്പ്ലേറ്റിന്റെയാണോ അതോ എന്റെയാണോ, ടെക്സ്റ്റ് സൈസ് ചെറുതായിട്ടാണല്ലോ കാണുന്നത്... അതോ ഇനി ചെറിയ സൈസില്‍ പോസ്റ്റുന്നതുകൊണ്ടാണോ...
ഇത്തിരി കൂടി വലിയ അക്ഷരങ്ങളായിരുന്നെങ്കില്‍ വായിക്കാന്‍ എളുപ്പമായിരുന്നു. (വല്യമ്മച്ചിയുടെ അതേ ടോണില്‍...)
എന്റെ ബലമായ സംശയം ദിവാ അഞ്ചലി ഓള്‍ഡ് ഫോണ്ട് അല്ല ഉപയോഗിക്കുന്നത് എന്നാ. (ഇതു പറയാന്‍ കാരണം വേറെ ഒരാളും ഇതേ കാര്യം പറഞ്ഞിരുന്നു.)
വക്കാരി സാറിന്റെ ഈ പോസ്റ്റില്‍ ഇംഗ്ലീഷില്‍ ഉള്ള രണ്ടാമത്തെ പാരയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നു ചെയ്യാമോ?
Toddler Seat:
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാനായിരുന്നു രാജാവ്. ചിതറിക്കിടക്കുന്ന പുസ്തകങ്ങളെയും, ഒഴിഞ്ഞ ബിയര്‍ കുപ്പികളെയും, നിറഞ്ഞ ആഷ്ട്രേകളെയും ഞാന്‍ സ്നേഹത്തോടെ ഭരിച്ചു. അവര്‍ക്കെല്ലാം എന്റെ കവിതകളും ഗസലുകളും ഇഷ്ടമായിരുന്നു. ഇഷ്ടമല്ലെങ്കില്ത്തന്നെ അവര്‍ പേടികൊണ്ട് അതു പറയാന്‍ മടിച്ചു.
അന്നൊരുദിവസം അവള് കയറിവന്നു. സാമന്തനായി തരംതാഴ്ത്തപ്പെട്ട എന്റെ സാമന്താ ഫോക്സ് പോസ്റ്റര്‍ ചവറ്റുകുട്ടയെ കൊതിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ വലി നിറുത്തി. പാട്ട് കുളിമുറിയില്‍ മാത്രമായി, പിന്നെ അതും ഇല്ലാതായി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ മാത്രം ഇയര്‍ഫോണുകളില്‍ പതുങ്ങിയിറങ്ങി മെഹ്ദി ഹസ്സനും, ഇക്ബാല്‍ ബാനുവും.
പിന്നെ അവര്‍ വന്നു. ലിലിപ്പുട്ടുകാര്. അവര്‍ രാജ്യം കീഴടക്കി. കളിപ്പാട്ടങ്ങളും, കാര്‍ട്ടൂണ്‍ ചിത്രങ്ങളും. “റോക്ക്-എ-ബൈ ബേബി” കേട്ട മിര്‍സാ ഗാലിബ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. പക്ഷേ ഇന്നെനിക്കു “ബാണ് യാര്‍ഡി”ന്റെ നിരൂപണം എഴുതാന്‍ കഴിയുന്നുണ്ടല്ലോ :)
ഓക്കേ, ഇപ്പോള്‍ കുറച്ചുകൂടി വലുതായിട്ടുണ്ട്, ഈ ബ്ലോഗില്‍.
നന്ദി.
ദേവേട്ടന് അല്ലെങ്കില്‍ പാപ്പാന് ചേട്ടന്..
വേറെ ആര്‍ക്കാ ഇവിടെ ഇത്രേം വിവരമുള്ളത്.
erin brockovich...ങ്ങാ ഓകെ. കണ്ടില്ലെങ്കില്‍ മരിച്ച് പോവുകയൊന്നുമില്ല.
എനിക്ക് ഭയങ്കര ഇഷ്ടപെട്ടുന്നു പറയണതൊക്കെ കണ്ടില്ലെങ്കില്‍ ജീവിച്ച് ഇരുന്നിട്ട് കാറ്യമില്ലാത്ത പോലത്തെ...
ഫോറസ്റ്റ് ഗമ്പ് - ങ്ങാ...എറിന് പോലെയൊരു പടം. അങ്ങിനെയൊക്കെ കുറേ പടങ്ങള്‍ ഇല്ല്ലിയോ? ഞാനും എന്റെ ബോസ്സും ഉഗ്രന്‍ അടി തന്നെ വെച്ചിട്ടുണ്ട്.ഫോറസ്റ്റിന്റെ കാര്യത്തില്‍..
അത് ഒരു അമേരിക്കന്‍ ഐകണ്‍ പടമാണെന്നും പറഞ്ഞ് അദ്ദേഹം എന്നെ തിന്നാന്‍ വന്നു...
അതൊന്നുമല്ല ദിവേട്ടാ
വയസ്സും പ്രായവും ഒക്കെ ആയിട്ടാ കണ്ണ് പിടിക്കാത്തെ :)
qw_er_ty
അങ്ങനെ ഇഞ്ചീസ് നേര്വഴിക്കെത്തുന്നു ;)
=))
qw_er_ty
ഹി ഹി ഹി.. എനിക്കേറ്റവും ഇഷ്ടം Mukundetta Sumithra Vilikkunnu, Pattana Pravesam, Gandhinagar Second Street, Varavelpu. എല്ലാം ലോക ക്ലാസിക്കുകളാ. :)
ബിരിയാണിക്കുട്ടീ
എനിക്കിഷ്ടം കിരീടം പിന്നെ ശ്രീനിവാസന്റെ എല്ല്ലാ സിനിമയും. വടക്കുനോക്കിയന്ത്രം ക്ലാസ്സിക്!
പിന്നെ ഒരു പടമുണ്ട് - Mr. and Mrs. Iyer (ഇത് കാണണം..നവ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു നല്ല പടം എന്ന് ഞാന്‍ പറയും.. വയലന്‍സിന്റെ ബാക്ക്ഗ്രൌണ്ടില്..ഹൊ! നന്നായി എടുത്ത പടം..ഗുഡ് സ്റ്റോറി ടെല്ലിങ്ങ് )
ഇതാരെന്ന് കണ്ട് പിടിക്കാന്‍ ഈ കുതിരത്താളില് നമുക്കൊരു അശ്വമേധം കളിക്കേണ്ടി വരികയാണെങ്കില്‍..
1. ഈ അനോണി ആണാണൊ? -യെസ്.
2. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഇരുന്നാണൊ അനോണി കളിക്കുന്നത്? -യെസ്.
3. ഇതിനു മുന്‍പും പേര് മാറ്റി കളിച്ചിട്ടുണ്ടോ? -യെസ്.
4. ആദ്യത്തെ പേര് ഒരു ജീവിയുമായി ബന്ധപെട്ട് ചെയ്യുന്ന തൊഴിലിന്റെ നിര്‍വചനം ആയിരുന്നോ? -യെസ്.
5. രണ്ടാമത്തെ പേരില്‍ തന്റെ മാതൃഭാഷയൊടുള്ള സ്നേഹം തുളുമ്പി നിന്നിരുന്നോ? -യെസ്, യെസ്.
ഹാ..ഹാ.. ഹാ.. കിട്ടിപ്പോയ്.!!
ബിരിയാണിക്കുട്ടിയെ ഞാന്‍ ബിരിയാണി വയ്ക്കും എന്ന്നു മുന്നറിയിപ്പുതരുന്നു. പത്തമ്പതു ദിര്‍ഹം വിലയുള്ള കീ ബോര്‍ഡിലാണു ഞാന്‍ ഇപ്പോള്‍ ചിരിച്ചു കാപ്പി തുപ്പിയത് :)
[ഈ കമന്റ് “Gandhinagar" മുതലായവയ്ക്ക്]
“ഇതിനു മുന്‍പും പേര് മാറ്റി കളിച്ചിട്ടുണ്ടോ? -യെസ്.”
അതെവിടെ ബിരിയാണിക്കുട്ടീ? ശ്വാസകോശത്തില്‍ വല്ലോമാണൊ? :-)
ഇന്ന് നല്ല ഫോമിലാണല്ലൊ അനോണിചേട്ടന്! ഞാന്‍ ഫാന്‍ ആയി...ഭയങ്കര ഫാന്‍ ആയി...ഉഷാ ഫാന്‍ പോലെയായി ! അനോണിയാണെങ്കിലും സാരുല്ല്യ...എന്നും ഇതുപോലത്തെ കമന്റുകള്‍ വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍... :)
qw_er_ty
ബീക്കുവേ,
യെന്നാ കമന്റ്. യെനിക്കിഷ്ടപ്പെട്ടു കേട്ടാ :)) മലയാളം സിനിമാ കഴിഞ്ഞിട്ടേ ഒള്ളു ഈ പറഞ്ഞതൊക്കെ ;)
ഇഞ്ചിയേ ഞാനും രാഹുല്‍ ബോസ് മൂവീസ് ഫാന്‍ ആണേയ്...
റ്റോഡ്ലര്‍ സീറ്റിന്റെ ദിര്‍ഹത്തില്‍ ഉള്ള വില കൂടി പറഞ്ഞു തന്നാല്‍ ;)).... (ചുമ്മാതാണേ)
Silence of the Lambs - കാണമെന്നുണ്ട്. പക്ഷെ പേടിയാണ്. അതോണ്ട് മുഴുവന്‍ കണ്ടിട്ടില്ല. Anthony Hopkins എന്റെ ജീവന്റെ ജീവനാണ്. കണ്ണ് മാത്രം മതിയല്ലൊ ആശാന്റെ...അതു മാത്രം വെച്ച് അഭിനയിച്ച് കളയും...
qw_er_ty
കമന്റുകളുടെ രാജകുമാരിയാണ് (അതോ ഒരു രാജവെമ്പാലയോ) ആണ് ബിരിയാണിക്കുട്ടി. കല്യാണം കഴിഞ്ഞാലും ബീക്കെയെ ബ്ലോഗുചെയ്യാനനുവദിക്കണമെന്നാവശ്യപ്പെട്ട് ആ കശ്മലന് ഒരു ഭീമഹരജി കൊടുത്താലോ?
Silence of the Lambs കാണുമ്പോള്‍ ഇന്നും ഞാന്‍ എന്റെ കൊന്ത വിരലുകള്ക്കിടയിലാക്കും.
qw_er_ty
എനിക്കേറ്റവും ഇഷ്ടപ്പെട്ട ശൂന്യാകാശ ക്ലാസ്സ് ഇക്കുകള് എന്റെ പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്. അത് കഴിഞ്ഞേ ഉള്ളൂ ഏതും.
കണ്ണ് ഭീമന് രഘുവിന്റെ കഴിഞ്ഞേ ഉള്ളൂ വേറേ ആരുടേയും. അത് കഴിഞ്ഞ് ടി.ജി. രവീടേം.
(കമന്റ് സമ അര്‍പ്പണം ബിരിയാണിക്കുട്ടിക്ക്).
ക്യൂഡബ്ല്യു_ഇയാര്‍_റ്റീവൈ
“കണ്ണ് ഭീമന് രഘുവിന്റെ കഴിഞ്ഞേ ഉള്ളൂ വേറേ ആരുടേയും. അത് കഴിഞ്ഞ് ടി.ജി. രവീടേം.“
വക്കാരിയേ.. :)
എന്നെ അങ്ങ്...
ഇഞ്ചിച്ചേച്ചി ഇനി മേലാല്‍ ആന്തണിച്ചേട്ടന്റെ കണ്ണീല് നോക്കൂല്ല. എങ്ങാനും നോക്കിയാല്‍ ഭീമന് രഘുന്റെ ചത്ത മത്തി പോലത്തെ കണ്ണല്ലേ കാണാന്‍ പറ്റൂ =))
ശ്ശൊ! ഈ മനുഷ്യന്മാരെ കൊണ്ട് ഞാന്‍ തോറ്റു! ഇനി എനിക്ക് ഭീമന് രഘുനെ ഓര്‍മ്മ വരും!
ഈ മിമിക്രികാര് കളിയാക്കി ഇതുപൊലെ...
ഞാന്‍ മര്യാദക്ക് ഏഷ്യനെറ്റിലെ കണ്ണാടി കണ്ടോണ്ടിരുന്നതാ..ഇപ്പൊ അയാളെ കാണുമ്പൊ എനിക്ക് ഭയങ്കരമായിട്ട് ചിരിവരും..
ഹിഹിഹി..ഇനി ലാമ്പ്സ് എടുത്ത് കാണാം.അത്രേം പേടി വരൂല്ലാ..ഭീമന് രഘുനെ ഓര്‍മ്മ വരും..ഇനി ലാമ്പ്സ് കണ്ട് ചിരിച്ച് പെണ്ണ് എന്ന് എനിക്ക് പേരും വരും!
അനോണിമസ് ചേട്ടന്റെ കണ്ണ് എവിടെയൊക്കെയെത്തുന്നു. ബിരിയാണിക്കുട്ടി ബ്ലോഗിംഗ് നിറുത്തും എന്നുള്ള ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം വരെ....ചുമ്മാതല്ലെ! ഏറ്റവും വലിയ ജീവിന്റെ പുറത്തല്ലെ സ്ഥാനം! :)
കൊന്ത വിരലിനിടയില്‍ പിടിക്കുന്ന കോന്തനന്തോണി തന്നെ... :)
വെവരത്തിന്റെ കാര്യത്തില്‍ പുള്ളിയും ഒരു പുലിയാ... :)
1) Pather panchali (Bengali)
3) Life is beautiful (Italy )
4) somthing like happiness(Checzh)
5) city of god (Brazil )
6) motor cycle diaries (spanish )
7) Amelie (French)
8) No man's land (Bosnia)
9) Anbe Sivam (Tamil)
10)Machis (Hindi)
ആദി, ഈ സിനിമകളുടെ ഒക്കെ ഡി.വി.ഡി വേണമെങ്കില്‍ എറണാകുളത്ത് “പെന്റാ മേനകയിലും”, തിരുവനന്തപുരത്ത് ഭീമപള്ളിയിലും കിട്ടും.
ഇഞ്ചി പറയുകയുണ്ടായി:
ചുമ്മാതല്ലെ! ഏറ്റവും വലിയ ജീവിന്റെ പുറത്തല്ലെ സ്ഥാനം! :)
ആരെയാണുദ്ദേശിച്ചതെന്നു് ഇഞ്ചി വ്യക്തമാക്കണം. നീലത്തിമിംഗലത്തിന്റെ പുറത്തു കയറുന്ന ആരെയും എനിക്കറിയില്ല.
കരയിലുള്ള ഏറ്റവും വലിയ ജീവിയാണെങ്കില്‍... അതിന്റെ പുറത്തു ഞാനും വിശാഖും മാത്രമേയുള്ളൂ. ഞങ്ങള്‍ രണ്ടുപേരും അനോണികളാകാറില്ല എന്നു് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...
പിന്നെ, ആനയുടെ കാലില്‍ ഒരു തോട്ടിയുടെ കൂര്‍ത്ത അറ്റം ചേര്ത്തുവെച്ചിട്ടു് ഒരുത്തന് അതിന്റെ കാലും ചാരി ഇരുന്നുറങ്ങുന്നുണ്ടു്. ഫുള്‍ തണ്ണിയാ. അയാളെയോ മറ്റോ ആണോ ഉദ്ദേശിച്ചതു്. ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ അയാള്‍ കയറും. വല്ലപ്പോഴും മാത്രം...
:)
തുളസീടെ ലിസ്റ്റ് കണ്ടപ്പോഴാ Life is Beautiful ന്റെ കാര്യം ഓറ്മ വന്നത് (ഈ ഓറ്മയിലെ രണ്ടാമത്തെ അക്ഷരം എങ്ങനെയാ കീമാന്‍ ഉപയോഗിച്ച് എഴുതുക?) ആ സിനിമ ആദ്യം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു. കൊച്ചിന് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്ന് അതിന്റെ തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷാ എടുത്ത് വായിച്ചിട്ട് മതിയാവാതെ ഒരു ഫോട്ടൊ കോപ്പി എടുത്ത് സൂക്ഷിച്ച് വെയ്ക്കുക വരെ ചെയ്തു. പിന്നീട് അത് തുറന്നു നോക്കിയില്ലെന്നത് വേറെ കാര്യം.
ഇഞ്ചി പണ്ട് പുസ്തകങ്ങളുടെ കാര്യം ചോദിച്ച് പോസ്റ്റിട്ടത് പോലെ ഞാനും ഒരു അപേക്ഷ വെയ്ക്കുന്നു. മലയാളത്തിലെ കുറെ നല്ല പടങ്ങള്‍ കണ്ടിട്ടുണ്ടെന്നല്ലാതെ നല്ല ഇംഗ്ലിഷ് പടങ്ങളുടെ കാര്യത്തില്‍ എല്‍ കെ ജീല്‍ ഇരിക്കാനുള്ള യോഗ്യത പോലും എനിക്കില്ല. അതിനാല്‍ ഇത്തരം സിനിമകളുടെ ലിസ്റ്റ് അതിനെക്കുറിച്ചുള്ള ഒരു ചെറിയ ഒരു കുറിപ്പോടെ തയ്യാറാക്കിയാല്‍ ഉപകാരമായിരുന്നു
ആദീ, സിനിമകളൊക്കെ ഈ കമന്റ്സില്‍ നിന്ന് പെറുക്കിയെടുത്ത് ആ ലിസ്റ്റ് ഒന്നു ക്രോഡീകരിച്ച് സൂക്ഷിക്കാമോ?
ഈ ലിസ്റ്റില്‍ Saving Private Ryanഉം Sound of Musicഉം പെടുത്തികൂടെ. Sound of Muസിക് ശരിക്കും ഒരു കവിത തന്നെയാണ്.
Benhurഉം, Ten Commandmentsഉം അതേ പോലെ ക്ലാസ്സിക്കായ രണ്ട് പടങ്ങളാണ്. പുറത്തിറങ്ങി 50 വര്‍ഷം കഴിഞ്ഞെങ്കിലും ഈ അവസാന പറഞ്ഞ രണ്ട് പടങ്ങള്‍ അനുപമം തന്നെ. പ്രത്യേകിച്ച് dialogues.
Charlton Heston തന്നെ ഈ രണ്ട് പടങ്ങളിലേയും നായകനായത് യാദൃശ്ചികമാകാം.
Forrest Gump എനിക്ക് ഏറ്റവും ഇഷ്ടപെട്ട Tom Hanks പടമാണ്.
AArum entha 'Gloomy Sunday' yekkurichu parayathe? Aarum Kandittille?
PS: Ithu vere anony ane. Malayal Setup poornamayi install ayittilla. athinal ellavarum KShamikkuka.
ക്ഷമിക്കൂ ആദീ..ഇന്നലെ ലീവായിരുന്നു..പിന്നെ വൈകിട്ട് ഡ്രാമാ പ്രാക്റ്റീസ്...
ഹും...ലിസ്റ്റ് കൊള്ളാം പക്ഷേ ഫുള്ളല്ല.
ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ കണ്ടിട്ടുണ്ടോ???
ചുമ്മാ ഒരു ജാഡക്ക് കാച്ചിയതാ..ഞാനും കണ്ടിട്ടില്ല.
ഇന്നാ പിടി എന്റെ ലിസ്റ്റ് (അപൂര്‍ണ്ണം)
ഡാന്‍സെസ് വിത്ത് ദി വൂള്‍ഫ്സ്
സൈലന്‍സ് ഓഫ് ദി ലാംബ്സ്
ഫിലാഡെല്‍ഫിയ
ഡെഡ് മാന്‍ വാക്കിംഗ്
ഫോറെസ്റ്റ് ഗംപ്
കാസ്റ്റ് എവേ
ദി തിന് റെഡ് ലൈന്‍
സേവിംഗ് പ്രൈവറ്റ് റ്യാന്‍
കസീനോ
ഗ്യാങ്ങ്സ് ഓഫ് ന്യൂ യോര്‍ക്ക്
ദി മഞ്ചൂറിയന്‍ കാന്‍ഡിഡേറ്റ് ( ജോനാതന് ഡെമ്മെയുടെ ഫാനാണെങ്കില്‍ ഇഷ്ടപ്പെടും...)
ക്രിംസണ്‍ റ്റൈഡ്
സൈന്‍സ്
ദി ബ്യൂട്ടിഫുള്‍ മൈന്‍ഡ്
ഗ്ലാഡിയേറ്റര്‍
(ഫീല്‍ ബാഡ് മൂവീസ്)
ഓപെണ്‍ വാട്ടേര്‍സ്
ആര്‍ളിംഗ്ടണ്‍ റോഡ്
മിസ്റ്റിക് റിവര്‍
മില്ല്യണ്‍ ഡോളര്‍ ബേബി
ബോയ്സ് ഡോണ്ട് ക്രൈ (***)
ഹൊറര്‍..മസ്റ്റ് സീ
എക്സോര്‍സിസം ഓഫ് എമിലി റോസ്. നടന്ന കഥയാണ്. വിക്കിയിലോ വെബ്ബിലോ പരതിയാല്‍ നടന്ന കഥയുടെ വിവരം കിട്ടും..എന്നിട്ട് കണ്ടു നോക്കൂ..നല്ല എഫക്റ്റാണ് :-)
ബ്ലേയര്‍ വിച്ച് പ്രോജക്റ്റ്
:-)) അങ്ങനെ പലതും...തരം പോലെ എഴുതാം.
പിന്നെ ആദീ ഇഞ്ചീ, മറ്റുള്ളവരേ..
“ലോസ്റ്റ്“ എന്ന സീരീസ് കാണുമോ? ഇല്ലെങ്കില്‍ അത് ഭയങ്കര ഒരു നഷ്ടമായിരിക്കും...ഇടക്ക് വച്ച് കാണാന്‍ തുടങ്ങാതെ സീസണ് വണ്‍ പാര്‍ട്ട് വണ്‍ ആന്റ് റ്റു വാങ്ങി കാണൂ..ദേ ഇന്നലെ ഞാന്‍ സീസണ് റ്റു വാങ്ങി കാണാന്‍ തുടങ്ങി....തകര്‍പ്പന്‍ സസ്പെന്‍സ് ആണ്. എല്ലാം കൊണ്ടും ഞാന്‍ കണ്ടതില്‍ ഓള്-മോസ്റ്റ് പെര്‍ഫെക്റ്റ് ആയി എടുത്ത സീരീസ്...മസ്റ്റ് സീ. (ടി വിയില്‍ കണ്ടാല്‍ ഒരോ അഴ്ച കാത്തിരിക്കണം അടുത്ത എപ്പിസോഡിന്..അതു കൊണ്ട് ഒരു സുഖം കിട്ടില്ല.)
ഉഗ്രന്‍ ത്രെഡ്. അനോണിയുടെ തകര്‍പ്പന്‍ കമന്റുകള്‍ ഈ പോസ്റ്റിനെ വീണ്ടും ഉഗ്രനാക്കി [പിന്നെ അവര്‍ വന്നു. ലിലിപ്പുട്ടുകാര്... ഇതാണു സംഭവം ;)]
ഈയടുത്തു് എനിക്കു കാണുവാന്‍ കഴിഞ്ഞ സിനിമകള്‍:
* കള്ളന് പവിത്രന്
* നിഴല്‍ക്കുത്തു്
* പുഷ്പകവിമാനം
* Rebel without a cause
* Sahib Bibi Aur Ghulam
* Pyaasa (Gurudutt)
* The Gods must be crazy
* Mr & Mrs Iyer
* പഞ്ചവടിപ്പാലം
എല്ലാം നല്ല സിനിമകളായിരുന്നു.
ഇതില്‍ പറഞ്ഞതില്‍ ഫോറന്‍സ്റ്റ് ഗമ്പും ഷിന്‍ഡ്ലേര്‍സ് ലിസ്റ്റും മാത്രമാണ് ഞാന്‍ കണ്ട സിനിമ. ഫോറസ്റ്റ് ഗമ്പ് എന്റെ എവര്‍ടൈം ഫേവറിസ്റ്റുകളില് ഒന്നാണ്.
ടോം ഹാങ്ക്സ് ചെയ്ത ടൈറ്റില്‍ റോള്‍. ഇപ്പോഴും ഓര്‍മ്മയില്‍ നില്ക്കുന്ന ഓട്ടം. കാമുകിക്കൊപ്പം നടന്നപ്പോള്‍ “വാളിപ്പിള്ളേര്” ഓടിച്ചതു മുതല്‍ തുടങ്ങിയ ഓട്ടം.. റഗ്ബി മൈതാനത്തില്‍ പോലും നിര്‍ത്താനാകാതെ നീണ്ട ഓട്ടം.
വാ തുറന്നാല്‍ ഷ്രിമ്പിനെ കുറിച്ചുമാത്രം സംസാരിക്കുന്ന, വലിയ മോണയുള്ള ബുബ്ബ.
വീരമൃത്വ്യുവിലൂടെ ഒരു വീരചരമം പോലും ലഭിക്കാതെ വികലംഗനായ, പിന്നെ ജീവിതത്തെ തോല്‍പ്പിച്ച ലെഫ്റ്റനന്റ് ഡാന്‍ ടൈലര്‍.
ഇതിന്റെ തിരക്കഥ എഴുതിയ ആളിനെ സമ്മതിക്കണം. ലോകം കണ്ട ചില അപൂര്‍വ്വമായ തിരക്കഥകളില്‍ ഒന്നാവണം ഇത് (എന്റെ അഭിപ്രായം). കാരണം ഒരു വ്യക്തിയുടെ വികാസം ഒരുപാട് വ്യക്തിത്വങ്ങളുടെ വളര്‍ച്ച ഒക്കെ എത്ര അനായാസം സ്ക്രിപ് ചെയ്തിരിക്കുന്നു.
ഗ്രാഫിക്സിന്റെ പുതിയ മാനങ്ങള്‍ ഉണ്ട് എന്ന് കരുതി പണ്ട് കാണാന്‍ പോയ ചിത്രം ആണിത്. കാരണം അന്നു കേട്ടിരുന്നു, കെന്നഡിയേയും, എല്‍വിസ് പ്രിസ്ലിയേയും ഒക്കെ ഇതില്‍ മിക്സ് ചെയ്തു ചേര്‍ത്തിരിക്കുന്നു എന്ന്.
പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ മറ്റൊരു അനുഭവംകൂടി സ്വന്തമായി.
ഞാന്‍ സ്വന്തമായി സൂക്ഷിക്കുന്ന ഡിവിഡി കളില്‍ ഒന്നാണ് ഈ സിനിമ.
ഷിന്‍ഡ്ലേര്‍സ് ലിസ്റ്റ് ആദ്യമായി കണ്ടത് തിരുവനന്തപുരത്ത് ഒരു ഫിലിം ഫെസ്റ്റിവലിലാണ്.
അന്ന് സ്പില്ബര്ഗ്ഗിന് അത്രവലിയ കക്ഷി എന്നൊന്നും അറിയില്ലായിരുന്നു എനിക്ക്.
തടവുകാരില്‍ ഒരാളുടെ സ്വര്‍ണ്ണപ്പല്ലു ഊരി ഉരുക്കി മെനഞ്ഞ് ഓസ്കാര്‍ ഷിഡ്ലര്ക്ക് സമ്മാനം കൊടുക്കുന്ന രംഗമൊക്കെ ഇപ്പോഴും മനസിലുണ്ട്.
പിന്നെ കാലാപാനി കണ്ടപ്പോള്‍, ആന്റമാനിലെ ക്യാംബിലെ രംഗങ്ങള്‍ പലതും പണ്ട് ബ്ലാക്ക് & വൈറ്റില്‍ (ഒടുവില്‍ മാത്രം കളറില്‍)സ്പില്‍ബര്‍ഗ്ഗ് കാണിച്ചത് അതേ ക്യാമറാ ആംഗിളില്‍ പ്രിയന് കളറില്‍ കാട്ടുന്നു.
ആദിത്യാ നന്നായി ഇങ്ങനെ ഒരു പോസ്റ്റ്.
ഇനിയും വരണം ലിസ്റ്റ്..
എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, ഞാന്‍ അധികം നല്ലതൊന്നും കണ്ടിട്ടില്ല എന്നു തന്നെ.
ഈ അടുത്ത കാലത്തു കണ്ട motorcycle diaries, നെരുദയെ കാണാന്‍ വരുന്ന The postman എന്നിവ പുതിയ അനുഭവമായി മനസില്‍ നില്ക്കുന്നു.
ഓര്‍മ്മയില്‍ നിന്നെടുത്താല്‍ ചിലതൊക്കെ കിട്ടും ചെറിയവെടികള്; മെര്‍ലന്‍ ബ്രാണ്ടോയും അല്പ്പാചി(സി)നോയും മത്സരിച്ചു കളിച്ച the godfather, tom hanks ന്റെ തന്നെ cast away, പിന്നെ the french connection, life is beautiful, റൈഡേര്‍സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്ക്, ജിം കാരിയുടെ ‘മാസ്ക്’:), kill bill series, the lord of rings series ല്‍ ചിലത്, my best friends wedding. പിന്നെ വെറുതെ ജാഡയ്ക്ക് വേണമെങ്കില്‍, the sixth sense, psyco എന്നൊക്കെ പറഞ്ഞ് കോളര്‍ പൊക്കാം. :)
തോന്നിയപോലെയൊക്കെ സിനിമകള്‍ കാണുന്നത്കൊണ്ട് നല്ലതേത് ചീത്തയേത് എന്നൊന്നും നോക്കാറില്ല. നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കാണാറുണ്ട്. ഇംഗ്ലീഷ് അവസാനം കണ്ടത് Venom, Infested, പിന്നെ ഒരു ലേഡി ബോക്സറുടെ കഥയുള്ളത്(എനിക്ക് അള്‍ഷിമേഴ്സ് ആയി :( അതുകൊണ്ട് പേരു മറന്നു.) ആദ്യത്തെ രണ്ടും കണ്ടിട്ട് പേടിച്ചു. ബോക്സറുടെ സിനിമ കണ്ടിട്ട് വിഷമിച്ചു.
Erin brockovich കാണണംന്ന് എപ്പോഴും വിചാരിക്കും. ടി.വി.യില്‍ കാണിച്ചു. എന്നിട്ടും കണ്ടില്ല.
പിന്നെ നല്ലത് എന്ന് പലരും പറഞ്ഞ പല ചിത്രങ്ങളും കണ്ടു.
അവസാനം കണ്ടത് “कभि अल्विदा ना केहना" ആണ്. ;)
ഇനിയിപ്പോ ആദി പറഞ്ഞതും മറ്റെല്ലാവരും പറഞ്ഞതും കാണാം.
(അങ്ങനെയെങ്കിലും കുറച്ച് ബ്ലോഗിങ്ങില്‍ നിന്ന് മാറിനില്‍ക്കുമല്ലോ എന്നല്ലേ)
അയ്യടാ...
ലങ്ക
ഭരത്ചന്ത്രന്‍ IPS
ഇന്‍സ്പെക്റ്റര്‍ ബല്രാം
പചകുതിര
രാജമാണിക്യം
തുറുപ്പു ഗുലാന്
നരസിംഹം
മധുചന്ദ്രലേക
സസ്നേഹം സുമിത്ര
ലൊകനാതന് IAS
അനന്തഭത്രം
പാവം ക്രൂരന്
5.30ക്കുള്ള വണ്ടി
പാവം ലിസ
നീലക്കുറുക്കന്
എനിക്കും പമ്പ്രന്നോത്തിക്കും ഒരുമിച്ചു രസിക്കുന്ന എന്തെങ്കിലും വിനോദ പദ്ധതി സ്വീകരിക്കണമെന്ന നിർബന്ധിതാവസ്ഥ വന്നു പോയതിനാൽ, കുറച്ചുനാളായി ഞാനും ഈ സിനിമകളിൽ ഗവേഷണം നടത്തിക്കൊപ്ണ്ടിരിക്കുകയാണു്.;-)
അക്കൂട്ടത്തിൽ ഈയിടെ കണ്ടവയിൽ ഇവിടെ വന്നിട്ടില്ലാത്ത ചിലതു പറയാം.
1) AS GOOD AS IT GETS
2) FEW GOOD MEN
3) MEN OF HONOUR (ഇതരവിന്ദൻ പണ്ടു് ക്ലബ്ബിൽ ഇതു പോലത്തെ ഒരു പോസ്റ്റിട്ടപ്പോൾ തേടിപ്പിടിച്ചു കണ്ടവയിലൊരെണ്ണം)
4) Dr. Zchivago വിപ്ലവാനന്തര റഷ്യയുടെ പശ്ഛാത്തലത്തിൽ ഒരു (ഇരട്ട?)പ്രണയ കഥ. ബോറിസ് പാസ്റ്റർനാക്കിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം.
5) Amistad 'ലാ അമിസ്റ്റഡ്' എന്ന സ്പാനിഷ് കപ്പലിലെ അടിമകൾ കലാപമുണ്ടാക്കി രക്ഷപെട്ടു് അമേരിക്കൻ തീരങ്ങളിൽ വന്നടിഞ്ഞ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി സ്പീൽബർഗ് എടുത്ത ചിത്രം. അന്നത്തെ കോടതി വാദങ്ങളും കേസിന്റെ വിശദാംശങ്ങളും നെറ്റിൽ ലഭ്യമാണു്.
നിയമയുദ്ധങ്ങൾ എനിക്കിഷ്ടമായതിനാൽ ഗ്രിഷാമിന്റെ നോവലുകളിൽ സിനിമയാക്കപ്പെട്ട ചിലതു് എനിക്കിഷ്ടമായിരുന്നു. അക്കൂട്ടത്തിൽ നിന്നു്
6)A time to kill ( മലപ്പുറത്തുണ്ടായ ക്രിഷ്ണപ്രിയ കൊലക്കേസ് പോലുള്ള കഥ)
7)The runaway jury എന്നിവ നിർദ്ദേശിക്കാവുന്നവയാണു്. The client നോവലിനേക്കാൾ മൊശമായിപ്പോയി.
ഇതത്രയും കഴിഞ്ഞ ഒന്നു രണ്ടുമാസങ്ങളിൽ കണ്ടു തീർത്തവയിൽ ചിലതാണു്. കാണുന്ന മുറയ്ക്കു് കൊള്ളാമെന്നു തോന്നിയവ ഇവിടെ എഴുതിയിടാം. എല്ലാരും എഴുതിയിട്ടാൽ ഒരു ഗൈഡ് ആയി. ല്ലേ ആദീ.
വയനാടന്റെയും മറ്റും ലിസ്റ്റ് ഒന്നു തിരക്കി നോക്കട്ടെ. സെന്റ് ഓഫ് അ വിമനും.
പെട്ടെന്ന് ഓര്‍മ്മ വന്നത്-പലരും പറഞ്ഞതുതന്നെ, കുമാര്‍ജി പറഞ്ഞതുപോലെ കോളറൊന്ന് പൊക്കട്ടെ:)
എനിമി അറ്റ് ദ ഗേറ്റ്സ്
നോ മാന്‍സ് ലാന്റ് (ലഗാനുമൊക്കെയായി മത്സരിച്ച് ഓസ്കാര്‍ കിട്ടിയ പടം-കിട്ടേണ്ടത് ഇതിനു തന്നെയെന്ന് എന്റെ അഭിപ്രായം)
സ്ലീപ്ലെസ്സ് ഇന്‍ സിയാറ്റില്‍
കാസ്റ്റ് എവേ
റണ്‍ എവേ ജ്യൂറി
ഗ്രീന്‍ മൈല്‍
പിന്നെ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും- ലോസ്റ്റ് ഇന്‍ ട്രാന്സ്ലേഷന് അഥവാ എന്റെ കഥ
തുടരും
cast away - അയ്യോ അരവിന്ദേട്ടന് അതു ഇഷ്ടപ്പെട്ടൊ? കൂട്ടില്ല! അതെന്തോന്ന് പടം?സായിപ്പിനാണെങ്കില്‍ പിന്നേം ഒകെ. ഇത്രേം തെങ്ങൊക്കെയുള്ള ഒരു സ്ഥലത്ത് വേറെയാരെങ്കിലും ചെന്നു പെട്ടാല്‍ ഹാപ്പിയായല്ലെ ജീവിക്കാ? :-) അതെനിക്കൊരു വേസ്റ്റ് പടം ആയി തോന്നി... അങ്ങിനത്തെ എത്ര കഥകളുണ്ട്? അതിലെന്താണ് യുണീക്കനെസ്സ്? ഗള്ളിവര്‍ ഐലണ്ട് എന്നുള്ള ഒരു ടി.വി സീരിയല്‍ പോലും അതിലും നല്ലതെന്നെ ഞാന്‍ പറയൂ..
sixth sense അടിപൊളിയല്ലെ? അതെന്തിനാ ജാഡക്കാക്കണെ? അതു അടിപൊളി...നമ്മടെ ചെക്കന്റെയല്ലയോ....
ആദിക്കുട്ടിയെ, എന്നാ എന്റെ ആാ ഹൌസ് ഓഫിന്റെ ലിങ്കും കൂടി കൊടുക്കുവൊ? അവിടേം നമ്മള് കുറച്ച് സിനിമകള്‍ പറഞ്ഞിട്ടുണ്ട്..
ഇംഗ്ലീഷ് പടമോ അല്ലെങ്കില്‍ വേറെ പടമോ കാണണത് ജാഡയാണൊ? ശരിക്കും പറഞ്ഞാല്‍ പണ്ടത്തെ ഫ്രെഞ്ചും ഇംഗ്ലീഷും ഒക്കെ കാണുമ്പോഴാണ് മലയാളത്തിലെ പല ‘ജീനിയ്സ്’ വര്‍ക്കുകള്‍ ഒക്കെ നമുക്ക് മനസ്സിലാവുന്നത്..:-)
പക്ഷെ ഒരു കാര്യം...അതിത്രയും ഭംഗിയായിട്ട് മലയാളീകരിക്കാന്‍...അതും ഒരു കഴിവാണ്.. :-) Pink Panther ഒക്കെ ഒന്നു കണ്ട് നോക്കൂ..അപ്പൊ മനസ്സിലാവും :)
പിന്നെ സബ് ടൈട്ടില്‍ വെച്ചല്ലാണ്ട് എനിക്ക് അതിലെ nuance ഒന്നും തന്നെ മനസ്സിലാവാറില്ല.
അതോണ്ട് മലയാളം അല്ലാത്തെ എല്ലാ പടവും സബ് ടൈട്ടില്‍ വെച്ചാണ് കാണുന്നെ.
ഇഞ്ചീ...ആ പടം ഇഞ്ചിക്ക് ഇഷ്ടപെട്ടില്ലെ...ഈശ്വരാ..(പിന്നില്‍ സിംബലടിക്കുന്ന ശബ്ദം)
ആ പടത്തിനെ ഒരു ദ്വീപില്‍ പെട്ടുപോകുന്ന ഒരാളുടെ അഡ്വഞ്ചര്‍ ആയിട്ട് കാണരുത്. അയാളുടെ നിസ്സഹായത, ഒറ്റപ്പെടല്‍, ജീവിക്കാന്‍ വേണ്ടി നടത്തുന്ന അഡാപ്റ്റേഷന്(മാനസികവും ശാരീരികവും), വില്‍സണ്‍ എന്ന പന്തിന്റെ കണ്‍സെപ്റ്റ്...പിന്നെ എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍, അയാളില്ലാത്ത ലോകത്ത് അയാളുടെ സാന്നിദ്ധ്യം വരുത്തുന്ന പ്രശ്നങ്ങള്‍...അവസാനം ഹെലന്ഹണ്ട് കാറില്‍ കയറി ഇരിക്കുമ്പോള്‍ ഹാന്ക്സ് തന്നെ തിരിച്ച് കൊണ്ട് വിടുന്നത്, അതു തന്നെ പ്രതീക്ഷിച്ച് ഹണ്ട്...അപ്പൊളുള്ള ആ അഭിനയം, ആ മ്യൂസിക്..സിമ്പ്ലീ മാഗ്നിഫിഷ്യന്റ് അല്ലിയോ? ഒന്നൂടെ കണ്ട് നോക്കിക്കേ...
പിന്നതിന്റെ സിനിമോട്ടോഗ്രാഫി, ബാക്ഗ്രൌണ്ട് സ്കോര്‍, എടുത്തിരിക്കുന്ന രീതി..എല്ലാത്തിനുമുപരി എന്റെ ഫേവറിറ്റ് നടന് ടോം ഹാങ്ക്സ്..അങ്ങേരുടെ പെര്‍ഫോമന്‍സ്..പോരേ ഇഷ്ടപ്പെടാന്‍?
അധികമൊന്നും നല്ലതല്ലാത്ത ടെര്‍മിനല്‍ പോലും ടോം ഹാങ്ക്സ് മൂലം ഞാനറിയാതെ സഹിച്ചിരുന്നു. (ക്യാച്ച് മീ ഇഫ് യൂ കാന്‍..അതു കൊള്ളാം..)
ഞാന്‍ റോബിന്‍സണ്‍ ക്രൂസോ വായിച്ചിട്ടില്ല...വേറെ ഇതു പോലെയുള്ള കഥകള്‍ കണ്ടിട്ടുമില്ല..പക്ഷേ അതു കൊണ്ടാണ് ഇത് ഇഷ്ടപ്പെട്ടത് എന്ന് തോന്നുന്നില്ല...!
*******
ഹോയ് വക്കാര്യേ...ലോസ്റ്റ് ഇന്‍ ട്രാന്സ്ലേഷന്!!!!
ഞാന്‍ വിട്ടുപോയതാണ്!! ഹോ ഉഗ്രന്‍ പടമല്ല്യോ!
സ്കാര്‍ലറ്റിന്റെ ഫാനായിപ്പോയി ഞാന്‍..ബില്മുറേയും സൂപ്പര്‍ (മലയാളത്തിലാരുന്നേല് നരേന്ദ്രപ്രസാദ് ചെയ്തേനെ ആ റോള്‍..എനി ഒബ്ജക്ഷന്???)
അല്ലാ, വക്കാരി അവടെ മോഡലിംഗിലാണോ? അലങ്കാര്‍ ജ്യുവലേഴ്സ് സ്റ്റൈല്‍ പരസ്യത്തില്‍ ആയിരിക്കും അല്യോ?
ഉം..ഓ അത്രക്കൊക്കൂണ്ടൊ? എന്നാ ടോം ഹാങ്ക്സിനെ ഇഷ്ടമായതുകൊണ്ടാവും. ഞാന്‍ തിയറ്ററില്‍ വെച്ച് കണ്ടതാ..അതിനെക്കളൊക്കെ എന്ത് നല്ലതാ ടോം ഹാങ്ക്സിന്റെ അപ്പോളോ-13ഉം ഫിലാഡെല്ഫിയായും ഒക്കെ. അതില്‍ കൂടുതല്‍ എന്താണ് കാസ്റ്റ് എവേയില്‍ അഭിനയിച്ചെ? എനിക്കറിഞ്ഞൂടാ.
അയ്യോ, ഞാന്‍ ഒരു വലിയ കാര്യം വിട്ടു.
A Beautiful Mind
Gladiator
L.A. Confidential
ഈ മൂന്ന് പടം കാണാത്തോരുടെ ഒരു ലിസ്റ്റും സ്വീകരിക്കുന്നതല്ല :-)
ഇഞ്ചിക്കമന്റ് കണ്ടു.cast Away ഇഷ്ടമായില്ലാന്ന്..പക്ഷെ എന്നെ വളരെ സ്വാധീനിച്ച ഒരു പടമാണ് അത്..എത്ര വട്ടം കണ്ടാലും അവസാനിക്കുമ്പോള്‍ ഒരു വിങ്ങലാണ് മനസ്സില്‍.may be it depends അല്ലെ..
ഒത്തിരി ഇണക്കമില്ലത്ത ഒരു രംഗമാണിത്.എന്നാലും നല്ല പടങ്ങള്‍ ഉറക്കമൊഴിച്ച് കാണും.
-പാര്‍വതി.
ഹ...ഹ... അരവിന്ദാ, ഒരു മോഡല്‍ സ്റ്റൈലായിരുന്നു വന്ന കുറേനാള്‍. ഞാന്‍ അനുഭവിച്ചതിന്റെ പത്തിലൊന്ന് പോലും ബില്‍ മുറെ അനുഭവിച്ചിട്ടില്ല; അനുഭവിച്ചതിനൊക്കെ പുള്ളി കാശെണ്ണി വാങ്ങുകയും ചെയ്തു.
അതില്‍ തല തിരിക്കാന്‍ ജാപ്പനീസ് ഡയറക്ടര്‍ ബില്‍ മുറെയോട്
“കൊനൊ തല വാ സ്കോഷി തിരിച്ച് അങ്ങിനെ ദാകെ കൊച്ചിരാവാ എയൂ ദസ് കോണീച്ചിവാ കൊന്ബാവാ അരിഗത്തോ വക്കാരനായി വടാഷിനോ നാമായേവാ വക്കാരി ദസ് ഓ കുദാസായി”
എന്നതിന്റെ ടാന്‍സ്ലേഷന്‍ ജാപ്പനീസമ്മൂമ്മ
“യു പ്ലീസ് ടേണ്‍ യുര്‍ ഹെഡ് സ്ലോലി ഫ്രം ദിസ് സൈഡ്”
എന്ന് പറയുമ്പോള്‍
“ദാറ്റ്സ് ആള്? ദാറ്റ്സ് ആള്? ഐ തിങ്ക് ഹി റ്റോള്‍ഡ് സംതിംഗ് മോര്“
എന്ന് മുറെയണ്ണന് പറയുന്ന സ്റ്റൈലില്‍ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. സാധനം കൈയ്യിലുണ്ടോ എന്നുള്ള ചോദ്യത്തിന്
“അതിങ്ങിനെയും അങ്ങിനെയും അങ്ങിനെയും അപ്പുറത്തെയും ഇപ്പുറത്തെയും സ്വയം പുറത്തെയും ആയതുകാരണവും അത് അങ്ങിനെയല്ലാത്തതുകൊണ്ടും ഇങ്ങിനെയല്ലാത്തതുകൊണ്ടും അതല്ലാത്തതുകൊണ്ടും ഇതല്ലാത്തതുകൊണ്ടും ഒന്നുമല്ലാത്തതുകൊണ്ടും ആ സാധനം ഇവിടെയില്ലാത്തതുകൊണ്ടും ഇവിടെയെങ്ങുമില്ലാത്തതുകൊണ്ടും ഞങ്ങള്‍ക്ക് ആ സാധനം നിങ്ങള്‍ക്ക് തരാന്‍ സാധിക്കാത്തതില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു, ക്ഷമിച്ചാലും ക്ഷമിച്ചാലും ക്ഷമിച്ചാലും“
എന്നേ മറുപടി കിട്ടൂ. പൊളൈറ്റ്നെസ്സ് കാണിക്കുന്നതാണേ. ഭാഷ അറിയാന്‍ വയ്യാത്ത നമ്മള് സാധനം കൈയ്യിലുണ്ടോ ഇല്ലയോ എന്ന് വണ്ടറടിച്ച് ചിരിച്ചോണ്ട് നില്ക്കും.
CID മൂസ
സഹൃദയരേ സിനിമാ പ്രേമികളേ എന്നു ചുരുക്കി വിളിച്ചിട്ട് എനിക്കങ്ങ് മതിയാവുന്നില്ല, ദേ മുഴുവനായി വിളിക്കട്ടേ -
ഇഞ്ചിപ്പെണ്ണ്, കരയിലുള്ള ഏറ്റവും വലിയ ജീവിയുടെ പുറത്തുള്ള അനോണി, ബിന്ദു, കല്ല്യാണി, ദിവാ, ബീക്കുട്ടീ, വക്കാരി, കുട്ടപ്പായി, തുളസി, വയനാടന്‍, ഉമേഷ്ജി, ഷിജു, വേറെ അനോണി, അരവിന്ദാ, പെരിങ്ങ്സ്, കുമാറേട്ടന്, സൂച്ചേച്ചി, അനോണി, സിദ്ധാര്ത്ഥന്, പാര്‍വതി...
സിനിമാ പറഞ്ഞു തന്ന എല്ലാവര്ക്കും നന്ദി. ഇത് എല്ലാം കൂടി ലിസ്റ്റാക്കി ഞാന്‍ പോസ്റ്റില്‍ തന്നെ ഇടുന്നതായിരിയ്ക്കും. കൂലംകഷമായ ഡിസ്കഷന് വഴിയേ..
അനോണിയേ, മലയാളം പടത്തിന്റെ ലിസ്റ്റ് പറയാന്‍ നാണിക്കുന്നതെന്തിന്? കണ്ട്രി മല്യാലം മൂവീസ് കാണില്ല, ഇംഗ്രീസ് സിനിമ മാത്രമേ കാണൂ എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ? പേരു വെച്ചെഴുതാന്‍ ഒരു നാണം പോലെ തോന്നി. അതു കൊണ്ട് ചോദിച്ചതാ :)
ആദ്യേ ,ദേ പിടിച്ചോ എന്റെ വക ഒരു ലിസ്റ്റ്...
പെട്ടെന്ന് മനസ്സിലേയ്ക്ക് വന്നത് Cast Awayയും A Beautiful Mind ഉം ആണ്.
എന്നെ അകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ട് പഴയ സിനിമകള്‍ Silver Bullet ഉം Savage Harvest ഉം ആണ.
കമന്റായി കിട്ടിയ സിനിമകള്‍ കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഞാന്‍ തെറ്റിദ്ധരിച്ചു ആദിയേ, ഞാന്‍ കരുതി ഹോളീവുഡ് സിനിമകള്‍ മാത്രമാണ് ഈ പോസ്റ്റില്‍ കളിക്കുന്നത് എന്ന്. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ എഴുതിയത്.
എനിക്കിഷ്ടം എന്റെ മലയാളത്തിലെ ചുള്ളന് പടങ്ങളാ.. അയ്യോ അതിന്റെ ലിസ്റ്റ് അടിച്ചാല്‍ ഈ നൂറ്റാണ്ടിലൊന്നും തീരില്ല.
അതുകൊണ്ടാണേ ‘ഹാളീവുഡിലെ‘ ചില ഹിറ്റുകളുടെ പേരടിച്ച് ‘കാളര്‍’ പൊക്കി തടി ഊരിയത്. (തടിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, 2 മാസം കൊണ്ട് ഞാന്‍ 4 കിലോ കുറച്ചു. ഇപ്പോള്‍ വെരും 59! ടന്ണ്ട ടേം!)
കുമാറേട്ടാ, ഞാന്‍ തുടങ്ങിയത് ആ രീതിയിലാരുന്നു. പിന്നെ എല്ലാവരും കൂടെ പറഞ്ഞു വന്നപ്പോ മലയാളത്തിനെ പടിക്കു പുറത്തു നിര്‍ത്തണ്ട ആവശ്യം ഇല്ല എന്നെനിക്കു തോന്നി. :)
പിന്നെ തടി കുറച്ച കാര്യം ഒക്കെ പറയുന്നതു കേട്ടു. അവിവാഹിതനായ പെരിങ്ങ്സ് പോസ്റ്റുകളിലൊക്കെ പോയി അഡ്വെര്‍ടൈസ് ചെയ്യുന്നത് മനസിലാക്കാം. കെട്ടി ഒരു കല്ല്യാണിക്കുട്ടീം ഉള്ള കുമാറേട്ടന് എന്തിനാണീ അഡ്വെര്‍ടൈസ്മെന്റ് ;)) ശ്രീജിത്തേ, എന്തു പറയുന്നു? ;)
സിനിമ എനിക്ക് അത്ര പഥ്യമല്ല. പ്രത്യേകിച്ചും ആംഗലേയ സിനിമകള്‍. കാണാന്‍ അത്ര അവസരം കിട്ടിയില്ല എന്നതാവണം കാരണം, എന്തായാലും ഈ ലിസ്റ്റ് എനിക്ക് ഉപകാരപ്പെടും. നന്ദി.
ഒന്നു പറയാന്‍ മറന്നു. ഈ തവണ ഒരു മലയാള സിനിമക്ക് പോലും ദേശീയ അവാര്‍ഡില്ല. ബ്ലാക്കിലെ അഭിനയത്തിന് അതു ബച്ചന് കൊണ്ട് പോയി. ബച്ചന് ആദ്യമായി “അഭിനയിച്ച“ സിനിമ ഏതാണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക അത് ബ്ലാക്ക് എന്ന ചിത്രമാവും.ഒരു പഴയ ആംഗലേയ സിനിമയുടെ പകര്‍പ്പ് ആണെങ്കിലും വളരെ നല്ല സിനിമയെന്ന് എനിക്ക് തോന്നിയ ഒരു ചിത്രം.
ശരിയാ...! 'ബ്ലാക്കില്‍' എനിക്കും ആ "ബിഗ് ബി" യുടെ അഭിനയം ഇഷ്ടപെട്ടില്ല, പക്ഷെ "കബി അല്വിതനാ കഹ്നാ" കണ്ടപ്പോള്‍ അമിതാബിനെ ഇഷ്ടപ്പെട്ടു.
മലയാള ഭാഷാചിത്രങ്ങളെ ഏറ്റം സ്നേഹിക്കുന്നതോടപ്പം,
ഇതര ഭാഷാചിത്രങ്ങളെ കുറിച്ചുള്ള വിശകലനം താല്പര്യപൂര്വ്വം ശ്രദ്ധിക്കുന്നു.
ലൈബ്രറിയില്‍ നിന്നു അതുമാത്രം വാങ്ങാന്‍ ഒരു സഹായമായി. സാമ്പത്തികവും സമയവും ലാഭം.
ഈ ആശയത്തിനു നന്ദി.
ഇതിനൊരു പ്രത്യേക ബ്ലോഗായിക്കൂടെ?
ആദിത്യന്,
അനോണി-1,
ബിരിയാണിക്കുട്ടി,
വക്കാരിമഷ്ടാ,
തുളസി,
വയനാടന്‍,
ജേക്കബ്,
സ്നേഹിതന്,
ഷിജു,
അനോണി-2,
ദിവാസ്വപ്നം,
അരവിന്ദ്,
പെരിങ്ങോടര്,
കുമാര്‍,
സു,
സിദ്ധാര്ത്ഥന്
ഇഞ്ചിപ്പെണ്ണു.
ഉമേഷ്,
ബിന്ദു,
കല്ല്യാണി,
പാര്‍വ്വതി,
കുടിയന്.
നമുക്കു നല്ല ഫിലിം കൃറ്റിക്സ് ഉണ്ടെന്നു മനസ്സിലായി.
ഈ ഇഞ്ചിപ്പെണ്ണു ചെല്ലാത്ത മേഖലകള്‍ ഇല്ലല്ലോ പടച്ചൊനേ..!
(എനിക്കും സംശയമുണ്ട് ഇതൊരാളല്ല.)
ഇംഗ്ലീഷില്‍ അമിതമായ സെക്സും വയലന്‍സും ഉള്ളതൊരു മുന്നറിപ്പു തന്നാല്‍ കുട്ടികളുടെ ദൃഷ്ടിയില് നിന്നൊഴിവാക്കായിരുന്നു.
മലയാളത്തില്‍ എനിക്കു പ്രത്യേകിച്ചിഷ്ടമുള്ള പഴയ ഒന്നുരണ്ടു പടങ്ങളാണ് “താഴ്വാരം”, “ആള്‍ക്കൂട്ടത്തില്‍ തനിയെ”, “സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്”, “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” എന്നിവ (പദ്മരാജന്, ഭരതന്, ഹരിഹരന്, ശ്രീനിവാസന്, സത്യന് അന്തിക്കാട്, പ്രിയന്, കെ എസ് ഗോപാലകൃഷ്ണന് സാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കു പുറമെ എന്നു വിവക്ഷ). അവസാനത്തേതു കണ്ട് ഒരു പാര്വതിബ്ഭ്രാന്തനായിമാറിയിരുന്നു കോളജില്‍ പഠിക്കുമ്പോള്‍. അതോര്മ്മയുണ്ടായിരുന്ന ഒരു സ്നേഹിതന് ഈയടുത്തകാലത്ത് ജയറാമും പാര്‍വ്വതിയും പങ്കെടുത്ത “സ്വര്‍ണ്ണമഴ”യുടെ എപ്പിസോഡ് ഡിവിഡിയിലാക്കി അയച്ചുതന്ന് എന്നെ ചമ്മിച്ചു (ഇങ്ങനത്തെ പ്രാന്തുകള് ഇടയ്ക്കിടയ്ക്കു കാട്ടുന്ന ആ സുഹൃത്തിനെ സിബു അറിയും).
ഓടോ (ആണോ, അറിയില്ല): ഇന്നു പോയി വടക്കുന്നാഥന് കണ്ടു. ഇനിയൊരിക്കലും ലാല്‍ ചിത്രങ്ങള്‍ കാണില്ല എന്നു രസതന്ത്രം കഴിഞ്ഞപ്പോള്‍ പ്രതിജ്ഞ എടുത്തിരിന്നിട്ടും ഭാര്യയുടെ നിര്‍ബ്ബന്ധത്തില്‍ പോയി. ഈ ലാലിനെയാണ് എനിക്കു പരിചയവും ഇഷ്ടവും. ഇതാണ് ശരിയായ അണ്ണന്.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ സത്യന്റേതാണെന്നാ ഞാനിതുവരെ ഓര്ത്തിരുന്നതു്. കമലിന്റെയാണെന്നു് ഇപ്പോള്‍ ഐ.എം.ഡി.ബി നോക്കുമ്പോഴാണു് അറിയുന്നതു്. സിനിമയുടെ തുടക്കത്തില്‍ വേണു നാഗവള്ളി പെരുവണ്ണാപുരത്തെ പരിചയപ്പെടുത്തുന്നതു മാത്രം മതി ആ സിനിമയെ എക്കാലവും ഞാനോര്‍ക്കാന്‍.
പാപ്പാന്റെ ലിസ്റ്റില്‍ ഹരിഹരന്റെ പേരു കണ്ടപ്പോള്‍ അത്ഭുതമായി, എം.ടിയുടെ കൂടെയല്ലാതെ ഹരിഹരന് ചെയ്ത ഒരു സിനിമയും കണ്ടിരിക്കുവാന്‍ കഴിയില്ല, ശരപഞ്ചരം തന്നെ ‘വക്കുപൊട്ടി’ക്കുന്ന ടൈപ്പായിരുന്നു. അയാള്‍ എം.ടിയുടെ കൂടെ ചെയ്തതിനേക്കാള്‍ നല്ലവ എം.ടി ഒറ്റയ്ക്കു ചെയ്ത ‘കടവ്’, ‘മഞ്ഞു്’, ‘നിര്‍മ്മാല്യം’ എന്നിവയാണു്. ഇങ്ങിനെയൊക്കെയാണെങ്കിലും പ്രിയദര്‍ശന്റെ പേര് എഴുതിയതു എനിക്കിഷ്ടമായി :) അതോ ‘ഉദയനാണു താരം’ എന്ന സിനിമയില്‍ അരവിന്ദന്റേയും സത്യജിത് റായുടേയും മറ്റും കൂടെ പ്രിയദര്‍ശന്റെ ഫോട്ടോവച്ചു പ്രിയനെ ആക്കിയപോലെ ആക്കിയതോ? ;)
പാപ്പാനേ, മോഹന്‍ലാല്‍ നായകപരിവേഷത്തില്‍ അഭിനയിക്കാത്ത ഒരു ചിത്രം ഇവിടെ തീയറ്ററുകളില്‍ നിറഞ്ഞോടുന്നു, കീര്‍ത്തി ചക്ര.
വെറും ഒരു മിലിട്ടറി സിനിമ. കണ്ടവരൊക്കെ നന്നായി എന്നു പറയുന്നു. ഞാന്‍ കണ്ടില്ലാട്ടൊ :(
ആദിത്യാ എന്റെ തടിപോയ കഥ പറഞ്ഞു എന്നെ ഓഫടിപ്പിക്കാന് കൊതിപ്പിക്കല്ലെ. ഞാന്‍ ഒരു പൊടിക്ക് ഒതുങ്ങി നടക്കുകയാണിവിടെ.
നാലുകിലോ കുറഞ്ഞുകണ്ടപ്പോള് കൂടിവന്ന സന്തോഷം അല്പം വിഷമവും കൊണ്ട് എഴുതിപ്പോയതാണ്
പിന്നെ അതിനൊരു പബ്ലിസിറ്റിയും കൂടി ഇരുന്നോട്ടെ എന്നുകരുതി. കൃത്യം നാലുകിലോ കുറഞ്ഞ ആരെയെങ്കിലും നോക്കുന്നവരുണ്ടെങ്കിലോ? ഒരു കുടുംബം (എന്റെ) രക്ഷപ്പെടുമല്ലൊ!
ആംഗലേയ പടങ്ങളില്ലായിരുന്നെങ്കില് നമ്മുടെ പ്രിയസംവിധായകര് (പ്രിയദര്ശന് പ്രത്യേകിച്ചും) എന്തെരെടുക്കുമായിരുന്നു എന്ന് ചിന്തിച്ചുപോയി. താഴെയുള്ള ചേരുംപടി ലിസ്റ്റ് ഒന്നു കണ്ണോടിക്കുക (ഈ പട്ടിക അപൂര്‍ണ്ണമാണ്, പൂര്ത്തിയാക്കുകാന് സഹായിക്കുക)
പച്ചക്കുതിര - the Rainman
താളവട്ടം - One Flew Over Cuckoo's Nest
വന്ദനം - Police Academy
നിര്‍ണ്ണയം - The Fugitive
യാത്ര - First Blood
ചന്ദാമാമ - An Holiday with Deadman
വീണ്ടും ലിസ - Nightmare on ELM Street - Part 1,2 & 3
ചെമ്മീന്‍ & അമരം - An Oldman and the Sea (പക്ഷെ ഇവിടെ നോവലിസ്റ്റുകളാണ് പ്രതിക്കൂട്ടിലെന്ന് ഒരു വാര്‍ത്ത പണ്ടേയുണ്ട്)
ഏറനാടന്‍ Leukotomy -യ്ക്കു വിധേയനാക്കപ്പെട്ട ഒരുവനെ ദയാവധമെന്നോണം സുഹൃത്തു വധിക്കുന്നതും മെന്റല്‍ അസൈലത്തിലെ ചില രംഗങ്ങളിലുമാണു ‘താളവട്ടം’ One Flew Over the Cuckoo's Nest എന്ന ഇംഗ്ലീഷ് സിനിമയുടെ അനുകരണമാകുന്നതു്. ബോയിങ്-ബോയിങ് പോലെ ഒരു സമ്പൂര്‍ണ്ണ കോപ്പിയടിയാണു താളവട്ടമെന്നു തോന്നുന്നില്ല. കാര്‍ത്തിക, ലിസി എന്നിവരുടെ കഥാപാത്രങ്ങളും, ജഗതി, സോമന് എന്നിവരും താളവട്ടത്തിനു കേരളീയ ഇമേജ് നല്‍കിയിരുന്നു. നെടുമുടിയുടെ ഉണ്ണിയേട്ടന് എന്ന കഥാപാത്രവും ഇംഗ്ലീഷില്‍ നിന്നും അതുപോലെ അടിച്ചുമാറ്റിയതാണെന്നു പറയുകവയ്യ. മൂലകഥ മോഷണമാണെങ്കിലും സാമാന്യം നന്നായിട്ടാണു പ്രിയന് അതു ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. മോഷ്ടിക്കാനും വേണമല്ലോ കഴിവ് ;) Plagiarism ഫീല്‍ ചെയ്തില്ല എന്നര്‍ഥം.
പെരിങ്ങ്സ് പറഞ്ഞതു വാസ്തവം -- “ഹരിഹരന്” എന്നെഴുതിയപ്പോള്‍ ഉദ്ദേശിച്ചത് എംടി-ഹരിഹരന് പടങ്ങള്‍ മാത്രം. [ഞാന്‍ ശക്തമായി മലയാളസിനിമ കണ്ടിരുന്ന കാലം 84-90 എന്ന ആറു വര്‍ഷങ്ങളാണ്. അന്നത്തെക്കാലത്തെ പ്രിയപടംപിടിപ്പുകാരുടെ പേരെഴുതിയെന്നേ ഉള്ളൂ]
പെരുവണ്ണാപുരം രഞ്ജിത്തിന്റെ ആദ്യത്തെ സിനിമാക്കഥ കൂടിയാണല്ലോ. ലവന് പുലിയാണെന്ന് അന്നുതന്നെ തോന്നി.
ആരൊക്കെ കള്ളനെന്നും, കൊള്ളക്കാരനെന്നും പ്രിയനെ വിളിച്ചാലും എനിക്ക് “അക്കരെയക്കരെയക്കരെ”യൊഴികെയുള്ള എല്ലാ പ്രിയന് പടങ്ങളും ഇഷ്ടമാണ്. Absurd comedy എന്നോ burlesque എന്നോ മറ്റോ വിളിക്കാവുന്ന തമാശകള്‍ നിറഞ്ഞവയാണ് ആ പടങ്ങളെല്ലാം. കഥാപാത്രങ്ങളുടെ പേരുകള്‍ പോലും പ്രിയന് കഞ്ചാവടിച്ചിരുന്നിട്ടാണിടുന്നതെന്ന് എനിക്കു പലപ്പോഴും തോന്നും. “തേന്മാവിന്കൊമ്പത്തെ” ഇന്‍സ്പെക്റ്റര്‍ക്ക് “മല്ലിക്കെട്ട്” എന്നുപേരുകൊടുക്കാന് വേറാര്‍ക്കു കഴിയും?
കുമാരാ, “കീര്‍ത്തിചക്ര” ഇവിടെ എത്തിയിട്ടില്ല. വടക്കുന്നാഥന് ഇഷ്ടപ്പെട്ട സ്ഥിതിയ്ക്ക് “കീര്‍ത്തിചക്ര”യും ഇവിടെവരുമ്പോള്‍ കാണാം.
പ്രിയന്റെ ഒരു വ്യത്യസ്തമായ ചിത്രമായിരുന്നു, “വെള്ളാനകളുടെ നാട്”
പക്ഷെ പ്രിയന് എന്ന സംവിധായകനൊപ്പം ചിലപ്പോള്‍ അതിനേക്കാളും കട്ടയ്ക്ക് നിന്നത്, ശ്രീനിവാസന് ആണ്.
മോഹന്‍ലാല്‍ വളരെ നന്നായി കൈകാര്യം ചെയ്ത കോണ്ട്രാക്റ്റര് സി പി എന്ന സി പവിത്രന് ഇന്നും നമ്മുടെ മനസില്‍ ഉണ്ടാവും. അതിനൊപ്പം മനസില്‍ നില്ക്കും, താമരശ്ശേരി ചുരത്തിലൂടെ റോഡ് റോളര്‍ ഉരുട്ടിവരുന്ന സുലൈമാനെന്ന ഹനുമാനെ.
ഇതെന്തോന്ന് എന്നോട് മാത്രം ഈ രണ്ടാനമ്മ സ്റ്റയില്? ശ്ശെടാ! നിങ്ങളൊക്കെ പടം വരക്കുന്നു,ഗ്ലാസ്സില്‍ വരക്കുന്നു, നിലത്ത് വരക്കുന്നു, പെന്‍സില്‍ കൊണ്ട് വരക്കുന്നു, തലിയില് വരക്കുന്നു, പെയിന്റടിക്കുന്നു, വളഞ്ഞ ഊഞ്ഞാല് വരെ വിരിച്ച് ലോ ഓഫ് തെര്മോഡയ്നാമിക്സ്നെ ക്കുറിച്ച് ചിന്തിപ്പിക്കുന്നു,സിനിമ കാണുന്നു,കവിത ചൊല്ലുന്നു,ഒള്ള കഥ മൊത്തം എഴുതിതീര്‍ത്ത് മനുഷ്യന് ഇനി എഴുതാന്‍ ഒന്നും ഇല്ലാണ്ടാക്കുന്നു, കള്ള് കുടിക്കുന്നു,ഫോട്ടോ പിടിക്കുന്നു, സിഗററ്റ് വലിക്കുന്നു....ഇത്രേം മേഖലയില്‍ ഒരുമിച്ച് കൈയും കാലും വയറും വായും വെക്കുന്നു...
ഞാന്‍ ചുമ്മാ ഒരു സിനിമായെക്കുറിച്ച് പറഞ്ഞപ്പൊ എന്നോട് മാത്രം എന്തിനീ സെക്കണ്ട് മദര്‍ മനോഭാവം? ഞാന്‍ ശക്തമായി പ്രതീഷേദ്ധിക്കുന്നു!!!! ഇത് ഞാന്‍ ഒരു പെണ്ണായതുകൊണ്ടാണ് ഇവിടെ ഈ ചിറ്റമ്മ നയം എന്ന് ഞാന്‍ ശക്തമായി വാദിക്കുന്നു..!!!!
(ന്റെ പൊന്നെ ഇത് തമാശയാണെ, ഇത് കണ്ട് ഇനി ആരും ബൂലോകത്തില്‍ അത് വേ ഇത് റെ എന്നും പറഞ്ഞ് പോസ്റ്റാക്കരുതു...)
സോറി ഇഞ്ചി പെണ്ണേ! ഞാനോന്ന് പോക്കി പറഞ്ഞതല്ലേ.. രണ്ടാളെ ആക്ടിവിറ്റിയും ഒരാളെ ഉടലും.
പിണങ്ങാതെടി.........
qw_er_ty
പഴയ അരവിന്ദന്, അടൂര്‍ സിനിമകളുടെ വി സി ഡി / ഡി വി ഡി എവിടെ കിട്ടും ആര്‍ക്കെങ്കിലും അറിയുമൊ? പ്രതിയെകിച്ച് എലിപത്തായം, കൊടിയേറ്റം, ചിദംബരം ...
മലയാള സിനിമാഭിനേതാക്കള്ക്ക് മറ്റ് ഭാഷാ നടീനടന്മാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രതിഫലം വളരെ കുറവാണ്.
ഇയ്യിടെ പൊട്ടിപ്പാളീസായ ഒരു പടത്തില്‍ മമ്മൂട്ടിയുടെ ഒപ്പം നടിച്ച ഒരു ഹിന്ദിഗ്ലാമര് നടിയ്ക്ക് നിര്‍മ്മാതാവ് 15 ലക്ഷം അധികം നല്കിയത്രേ! പാവം മമ്മൂട്ടി. കാല് നൂറ്റാണ്ടിലധികമായി ചായംപൂശി കസര്ത്തുവാന് തുടങ്ങീട്ട്. അടുത്തെന്നോ രംഗത്തെത്തിയ അന്യഭാഷാ നടി കൊണ്ടുപോയത് നോക്കി നിന്നിട്ടുണ്ടാവാം.. മലയാളിയായ നയന്‍താര വാങ്ങുന്നതും നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് സ്വപ്നം കാണുവാന്‍ മാത്രം പറ്റുന്നത്ര പണമാണ്!
ഒന്നോടിച്ചു വായിച്ചതേ ഉള്ളൂ. എനിക്കിഷ്ടപ്പെട്ട ചില പടങ്ങള്‍ ഇതാ:
English & Foreign Languages Citizen Kane - Orson Welles Wild Strawberries - Bergmann The Mirror - Tarkvesky And the ships Sail On - Fellini Taste of Cherry - Abbas Kiarostami Bridge on the River Kwai - David Lean Raging Bull - Martin Scorsese
( ഡീ നീറോ ലോകത്തിലെ ഏറ്റവും നല്ല നടന് ആകുന്നത് എങ്ങിനെയെന്നറിയണമെങ്കിലും million dollar baby എന്തു തരം ട്രാഷ് ആണെന്നറിയണമെങ്കിലും ഈ പടം കാണണം).
പിന്നെ കുറേ പടങ്ങള്‍ ഇവിടെ തന്നെ പറഞ്ഞു കേട്ടു. Dances with Wolves, Forrest Gump, The Beautiful Mind എന്നിവ യഥാക്രമം കോസ്റ്റ്നറുടേയും, ടോം ഹാങ്ക്സിന്റേയും റസല്‍ ക്രോവിന്റേയും മാസ്റ്റര്‍ പീസുകള്‍ തന്നെ. അതു പോലെ ലിയാം നീസന്റെ മാസ്റ്റര്‍ പീസ് Michel Collins-ഉം (അല്ല, ഷിന്ഡ്ലറേ ഓര്‍മ്മ വെച്ചു കൊണ്ടു തന്നെയാണ് പറയുന്നത്) ടോം ക്രൂയിസിന്റേത് Jerry Maguire-ഉം ആണെന്ന് തോന്നുന്നു.
മലയാളം:
അശ്വത്ഥാമാ, പുരുഷാര്‍ത്ഥം, സ്വരൂപം - കെ.ആര്.മോഹനന്
കടല്‍ത്തീരത്ത്, കാവേരി, ജനനി - രാജീവ് നാഥ്
അപരാഹ്നം (ബാബു ആന്റണിയുടെ കഴിവ് മനസ്സിലാക്കാന്‍ ഈ പടം കാണുക), കഴകം, ശയനം - എം.പി.സുകുമാരന്‍ നായര്‍
ശേഷം - ടി.കെ. രാജീവ് കുമാര്‍
നിര്‍മാല്യം, കടവ് - എം.ടി.
ഋഷിവംശം, മേഡ് ഇന്‍ യു.എസ്.എ. - രാജീവ് അഞ്ചല്‍
വലിയ താപ്പാനകളുടേതല്ലാത്ത, ആള്ക്കാര് അധികം കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത നല്ല ചിത്രങ്ങളാണ് ഞാന്‍ മോളില് എഴുതിയത്.
ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഉള്ള ചിത്രങ്ങളെപ്പറ്റി കൂടി എഴുതണം എന്നുണ്ടായിരുന്നു. തിരിച്ചു വരാം.
ve: ve: actopt :-)
പാപ്പാന്റെയും കണ്ണൂസിന്റെയും ഇഷ്ടചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
ചിത്രങ്ങള്‍ സംഭാവന ചെയ്ത (:)) എല്ലാവര്ക്കും നന്ദി.
njanum kuraykkunnilla.. :-)
1. a very long engagement
2. the english patient
3. identity
4. paycheck
ചൊക്ലെറ്റ് എന്നൊരു പടമുണ്ട് ഫ്രഞ്ച്.
പിന്നെ Amelie ,
രണ്ടൂം കാണേണ്ടതാ....
ചൊക്ലെറ്റ് എന്നൊരു പടമുണ്ട് ഫ്രഞ്ച്.
പിന്നെ Amelie ,
രണ്ടൂം കാണേണ്ടതാ....
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ - ഇതും താങ്കളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തൂ
മണിചിത്രത്താഴ്
The Fugitive
പെരുവണ്ണാപുരത്തെ വിശേഷങ്ങല്‍
പുഷ്പകവിമാനം
പേജ്3 (hindi)
തൂവനതുമ്പികള്
ആരപ്പട്ട കെട്ടിയ ഗ്രാമത്തില്‍
പഞ്ഞവടിപാലം
രംജി റാവു സ്പീകിംഗ്
ഇംഗ്ലീഷ് മീഡിയം
ഉയരങ്ങളില്‍
അമൃതം ഗമയ
കാര്യം നിസ്സാരം
ഓരു വടക്കന്‍ വീരഗഥ
മുന്നാഭായ് M.B.B.S
lagaan,titanic
"The Hills have the eyes"
The texas chainsaw massacre"
Ee randum kaanoo.. Kashaappu kaar direct cheytha cinema aano ennu thonnum
Garbhinikalaaya aarum kaanaruthe..
അയ്യേ, ആദിയേ ഇതൊക്കെ ഞാന്‍ ഇപ്പോ കണ്ട സിനിമയില്പ്പെട്ടതാ. ഇതൊക്കെ ആരെങ്കിലും കണ്ടാല്‍ എന്നെ തല്ലിക്കൊല്ലും. അത്ര നല്ലതൊന്നുമല്ല. ഹിന്ദിയുടെ കാര്യം പറയുകയും വേണ്ട. ;)
ലിസ്റ്റില്‍ നിന്ന് കളഞ്ഞേക്ക്.
ഷിവാഗോ കണ്ടപ്പോല്‍ David leanന്റെ കൂടുതല്‍ പടങ്ങള്‍ തിരക്കി.
ദേവന് മുന്‍പേ നിര്‍ദ്ദേശിച്ചിരുന്ന bridge on the river kwai ഉം പിന്നെ Lawrence of Arabiaയും കിട്ടി. സിനിമാ പ്രേമികള്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളാണിവ.
രണ്ടാമത്തേതിനേയാണു് ശരിക്കും ദൃശ്യവിസ്മയം എന്നു പറയേണ്ടതു്. A miracle of the film എന്നോ മറ്റോ സ്പീല്‍ബര്‍ഗ് ഇതിനെ പറ്റി പറഞ്ഞിരിക്കുന്നു
പോള്‍ ജിയാമാട്ടി (ഗിയാമാട്ടി)യുടെ ചിത്രം : ‘സൈഡ് വേയ്സ്’
ആമുഖമായി പറഞ്ഞോട്ടേ... വളരെ ഒറിജിനലായി അഭിനയിക്കുകയും അടുത്തകാലത്തായി വളരെ പോപ്പുലറായി മാറുകയും ചെയ്ത ഒരു ഹോളിവുഡ് നടനാണ് ഇയാള്‍. ഇഷ്ടപ്പെട്ടു പോകുന്ന അഭിനയശൈലി. തികച്ചും സ്വാഭാവികമായ, മികച്ച അഭിനയം ഇഷ്ടപ്പെടുന്നവര്‍ പോള്‍ ജിയാമാട്ടിയെ ശ്രദ്ധിക്കുന്നതില്‍ തെറ്റില്ല.
‘അമേരിക്കന്‍ സ്പ്ലെന്‍ഡര്‍‘ എന്ന കോമിക് സീരീസിന്റെ സൃഷ്ടാവായ ഹാര്‍വീ പീക്കറെപ്പറ്റിയുള്ള (അതേ പേരുള്ള) ചിത്രത്തിലൂടെയാണ് ഇദ്ദേഹത്തെ എനിക്ക് ഇഷ്ടമായിത്തുടങ്ങുന്നത്. പിന്നെ, ‘പേ ചെക്ക്‘ എന്ന ബെന്‍ അഫ്ലിക്ക് ത്രില്ലറിലും കണ്ടു.
വളരെ ആസ്വാദ്യകരമായിത്തോന്നിയ പോളിന്റെ മറ്റൊരു സിനിമയാണ് :
‘സൈഡ് വേയ്സ്’
ലീഡ് ക്യാരക്ടേഴ്സ് :
നോവലിസ്റ്റാകാന്‍ ആഗ്രഹിച്ച് പരാജയപ്പെട്ട ഒരു ഹൈസ്കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ് പോള്‍ അവതരിപ്പിക്കുന്ന മൈത്സ് എന്ന നായകന്. കൂട്ടിന്, ഹോളിവുഡ് നടനാകാന്‍ ശ്രമിക്കുന്ന ജാക്ക് എന്ന സുഹൃത്തും. പോളിന്റെ വൈന്‍-പ്രേമവും വൈനറികളും ചിത്രത്തില്‍ നിറഞ്ഞ് നില്ക്കുന്നു.
പ്ലോട്ട് :
ജാക്കിന്റെ വിവാഹത്തിന് മുന്‍പ്, ഒന്ന് അടിച്ചുപൊളിച്ച് ആഘോഷിക്കാനായി കാലിഫോര്‍ണിയയുടെ വൈന്‍ കണ്ട്രിയിലൂടെ ഇരുവരും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കാതല്‍ ഭാഗവും.
ഹൈലൈറ്റ് :
വര്‍ഷങ്ങളോളം മണ്ണീനടിയില്‍ കുഴിച്ചിട്ട വൈന്‍ സംഭരണികളെയും അത് കുഴിച്ചിട്ട കാലത്തെ മനുഷ്യരെപ്പറ്റിയും മൈത്സ് നടത്തുന്ന ഒരു ഗൃഹതുരത നിറഞ്ഞ കമന്റാണ് ചിത്രത്തില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗം
വാര്‍ണിംഗ് :
അപ്രതീക്ഷിതമായ നേരത്ത് ഉള്ള, ചില ഹോട്ട് സീനുകള്‍ ചിത്രത്തിലുണ്ട്. മൊത്തത്തില്‍ വളരെ സ്മൂത്ത് ആയിപോകുന്ന, ആസ്വദിച്ച് കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും ഒറ്റ നോട്ടത്തില്‍ ഗുണപാഠമൊന്നും കിട്ടിയെന്ന് വരില്ല. എന്നാലും, പിന്നീട് ഓര്‍ക്കുമ്പോള്‍ അപ്രധാനമല്ലാത്തൊരു മെസ്സേജ് ഈ സിനിമയില്‍ ഉണ്ട് എന്ന് തോന്നുന്നു...
- നല്ല നല്ല സിനിമകളുടെ (പ്രത്യേകിച്ചും ഓഫ്-ബീറ്റ്) പേരു മാത്രം പറഞ്ഞ് പോകാതെ അല്പം കൂടി വിശദമായി എഴുതിയാല്‍ പ്രയോജനപ്രദമായേക്കും എന്ന് തോന്നി. തന്നെയല്ല, പൊതുവെ പോപ്പുലറല്ലാത്ത, എല്ലാവരും കാണാത്ത, സിനിമയെപ്പറ്റി പറയുമ്പോള്‍ നീളം കൂടിപ്പോകുന്നു. എന്ന് വച്ചൊരു നീണ്ട നിരൂപണം എഴുതിയാല്‍ ബോറായേക്കും.
(ചില വിവരങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍, ഐഎംഡിബി റഫര്‍ ചെയ്യുന്നുണ്ടെങ്കിലും) മനസ്സറിഞ്ഞ് ആസ്വദിച്ച ചില സിനിമകളെപ്പറ്റി, ഓര്‍മ്മ വരുന്നതനുസരിച്ച് ഇതില്‍ ചേര്‍ക്കാമെന്ന് കരുതുന്നു. നീളം കൂടി വരുന്നതനുസരിച്ച് ക്രോഡീകരിക്കേണ്ടി വരും; പിന്നീട്. ഒരു പോസ്റ്റായിട്ടോ മറ്റോ.
ജിത്തു, ആര്‍ദ്രം, ബിജോയ് മോഹന്‍, പ്രണവ് സിനിമകള്‍ക്ക് നന്ദി.
സൂച്ചേച്ചീ, സിനിമകള്‍ മാറ്റിയിട്ടുണ്ട്. :))
സിദ്ധാര്‍ത്ഥാ, നന്ദി. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഇതൊക്കെ ഒന്ന് തപ്പിപ്പിടിച്ച് കാണണം.
ദിവാ, ഇതൊരു റിവ്യൂ തന്നെ ആയല്ലോ. വളരെ ഉപകാരം. സിനിമ കണ്ട പോലെ ആയി. :) ‘സൈഡ് വേയ്സ്’ തപ്പിപ്പിടിക്കണം.
സമയം മിച്ചം ഉണ്ടെങ്കില്‍ നെറ്റ്ഫ്ലിക്സോ ബ്ലോക്ക് ബസ്റ്റര്‍ ഓണ്‍ലൈനോ പരീക്ഷിക്കുന്നത് ബുദ്ധിയായിരിക്കും.
മാസം ആറ്-പത്ത് ഡോളറിന് ഇഷ്ടം പോലെ സിനിമ !
ബ്ലോക്ക് ബസ്റ്റര്‍ ഓണ്‍-ലൈന്‍ എടുത്താല്‍, കൂടെ ഇന്‍-സ്റ്റോര്‍ റെന്റല്‍ കൂപ്പണുകളും സൌജന്യമായി കൊടുക്കുന്നുണ്ട്. അതല്ലാതെ ബ്ലോക്ക്ബസ്റ്ററ് സ്റ്റോറില്‍ പോയാല്‍ അവര്‍ കൊള്ളയടിയ്ക്കും. കാര്യം ഫോറിന് സിനിമകളുടെ നല്ല ശേഖരമുണ്ടായിട്ടെന്താ...
സമയക്കുറവ് കൊണ്ട് നിര്‍ത്തുന്നത് വരെ ഒരു സന്തുഷ്ടനായ നെറ്റ്ഫ്ലിക്സ് കസ്റ്റമറായിരുന്നു ഈയുള്ളവന് :(
vcd's/dvd's of malayalam movies are available at MaEbag.com.
thanx.
രണ്ട് ചിത്രങ്ങള്‍; ഒന്ന് കാണൂ, മറ്റേത് കാണാതിരിക്കുന്നതാണ് ഭേദം :
1. ‘ലിറ്റില്‍ മിസ്സ് സണ്‍ ഷൈന്‍‘ - ഗ്യാരണ്ടിയായി പറയാം - ധൈര്യമായി കാണൂ. ചിരിക്കും എന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പ്.
(പുതിയ സിനിമയാണ്. തീയേറ്ററില്‍ ചെന്ന് കാണേണ്ടിവരും. ഡിവിഡി കിട്ടാറായില്ല)
‘ലിറ്റില്‍ മിസ്സ് സണ്‍ഷൈന്‍‘ എന്ന പ്രീ-ടീന്‍ ബ്യൂട്ടി കോണ്ടസ്റ്റില് പങ്കെടുക്കാന്‍ കൊതിക്കുന്ന ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും ആണ് പ്രധാന കഥാപാത്രങ്ങള്‍. കണ്‍സെപ്റ്റ് സെയിത്സ്മാനായ അവളുടെ അച്ഛന്, മിണ്ടാവ്രതവുമായി നടക്കുന്ന സഹോദരന്, കര്‍ക്കശക്കാരിയായ അമ്മ, ശകലം എക്സന്‍ട്രിക്കായ വല്യപ്പന്, ഒരു ‘പ്രേമബന്ധം‘ തകര്‍ന്നതില്‍ നിരാശനായി നടക്കുന്ന അമ്മാവന് എന്നിവരാണ് കുടുംബം.
ഈ ബ്യൂട്ടി കോണ്ടസ്റ്റില് പങ്കെടുക്കാനായി ഇവരെല്ലാം കൂടി അവരുടെ പഴയ വോള്‍വോ വാനില്‍ കയറി കാലിഫോര്ണിയായിലേയ്ക്ക് ചെയ്യുന്ന യാത്രയാണ് ചിത്രത്തിന്റെ കാതല്‍.
കുടുംബാംഗങ്ങളെക്കുറിച്ചും ഈ യാത്രയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിര്‍വാഹമില്ല. ചിത്രത്തിന്റെ രസം നഷ്ടപ്പെടാന്‍ പാടില്ലല്ലോ.
സ്വയം അറിയാതെ ചിരിച്ചുപോകും എന്നതുകൊണ്ടാണ് ‘ഞാന്‍ ഗ്യാരണ്ടി‘ എന്ന് പറഞ്ഞത്. തുടക്കം മുതല്‍ പല ഡയലോഗുകളിലും അറിയാതെ ചിരിവന്നുപോകും.
അരസികനായ, സിനിമകളിലും പാര്‍ട്ടികളിലും താല്പര്യമില്ലാത്ത ഒരു സായിപ്പിനെ (എന്റെ സഹപ്രവര്ത്തകന്) നിര്‍ബന്ധിച്ച് ഈ സിനിമയ്ക്ക് പറഞ്ഞ് വിട്ടിട്ട് അവനു പോലും ഈ സിനിമ ഇഷ്ടപ്പെട്ടു പോയി.
എക്സണ്ട്രിക്കായ വല്യപ്പന്റെ ചില ഡയലോഗുകളില്‍ ‘ഫ വാക്കുകള്‍‘ കടന്നു വരുന്നതും മറ്റു ചില അല്ലറ ചില്ലറകളും ഒഴിവാക്കാന്‍ വേണ്ടി കുട്ടികളുമായി പോകാതിരിക്കുന്നതാവും ഉത്തമം.
പക്ഷേ, ശരിക്കും പൊട്ടിച്ചിരിപ്പിക്കുന്ന തമാശ-സിനിമകള്‍ മിസ്സാക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഈ സിനിമ കാണാതിരിക്കരുത്.
(ഓഫ് - ആദീ, വീക് ഡേയ്സില്‍ നിസ്സാരമായ തുകയ്ക്ക് ലേറ്റ് സ്കെഡ്യൂള്‍ഡ് ഷോകള്‍ കാണാമെന്നൊരു സൌകര്യം മിക്ക തീയേറ്ററുകളിലുമുണ്ടെന്നത് അറിയാമെന്ന് കരുതുന്നു)
*
2. ഇതും പുതിയ സിനിമയാണ്. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കാവുന്നൊരു ചിത്രം : ‘ബാണ് യാര്‍ഡ്‘.
കുട്ടികള്‍ക്ക് വേണ്ടി നിക്കളോഡിയോണ് വക ഒരു ബോറന് ചിത്രമാണിത്. ഒരു കൃഷിക്കാരന്റെ ഫാമിലെ വളര്‍ത്തുമൃഗങ്ങളുടെ കഥ, ഗ്രാഫിക്സില്‍ പറയുന്നു.
‘സാധാരണ ഗ്രാഫിക്സ്/ആനിമേഷന്‍ ചിത്രങ്ങളുടെ, നിലവാരമില്ലാത്ത ഒരു അനുകരണം‘ എന്നതിലുപരി ഒന്നും പ്രതീക്ഷിക്കേണ്ടാത്ത ചിത്രം. കുട്ടികള്‍ക്കും പൊതുവേ ഇഷ്ടപ്പെടാത്ത ഈ ചിത്രം, വളരെ വേഗം ഓഫ്-പീക്-അവര്‍ ഷോകളിലേക്ക് ചുരുങ്ങി.
കാര്യം, എനിക്കിഷ്ടപ്പെട്ട, എന്ന് വച്ചാല്‍ വളരെയധികം ഇഷ്ടപ്പെട്ട, ഒരു സീരിയല്‍ നടന് (കെവിന് ജെയിംസ് - ‘കിംഗ് ഓഫ് ക്യൂന്‍സ് - WCIU) പ്രധാനകഥാപാത്രത്തിന് ശബ്ദം കൊടുക്കുന്നു എന്ന ആവേശത്തില്‍ പോയതാണ്. പക്ഷേ, കാശുപോയി.
എന്ന് വച്ച് ആര്‍ക്കും തീരെ ഇഷ്ടപ്പെടില്ലെന്നല്ല. ഗ്രാഫിക്സ് സിനിമകള്‍ ധാരാളമായി കണ്ടിട്ടില്ലാത്തവര്‍ക്ക്, കണ്ടിരിക്കാവുന്നതേയുള്ളൂ.
പക്ഷേ, മിനിയാന്ന് യാദൃശ്ചികമായി ടീവിയില്‍ ‘ഫൈന്‍ഡിംഗ് നീമോ’ വീണ്ടും കണ്ടപ്പോള്‍ തോന്നിയ എഞ്ജോയ്മെന്റും ഇന്‍-വോള്വ്മെന്റും പോലും ‘ബാണ് യാര്‍ഡ്’ തന്നില്ല :(
=========
ഇത്തരം ചിന്തകള്‍ ‘സിനിമാ നിരൂപണ‘ത്തിലിടണമോ, അതോ ഇവിടെ തന്നെ ഇടണമോ എന്നൊരു കണ്ഫ്യൂഷന്. ആഴത്തിലിറങ്ങി നിരൂപിക്കാത്തതുകൊണ്ടാണ് സിനിമാനിരൂപണത്തിലിടാനൊരു മടി.
എന്റെ തോന്നല്‍ തെറ്റാണെങ്കില്‍ പറയുക...
===========
പുളകിതന്‍, അത് മെമെന്റൊ തന്നെ ആയിരുന്നു...പക്ഷെ ഗജിനിയുടെ കഥ വ്യത്യാസം ഉണ്ട്..
എന്റെ ഒരു ലിസ്റ്റ് ഉണ്ട്, അത് ഒന്നു നോക്കു(ഹോളിവുഡ്)
...
Godfather(FFCopola)
Reservoir dogs(Quentin tarantino). Jaws(spielberg)
Shawshank Redemption(Frank darabond)
Schindlers list( Spielberg)
Pulp Fiction(Qentin Tarantino) Taxi Driver(Martin Scorsese)
One flew over the cuckoos nest (milos forman)
Return of king(peter jackson)The shining(stanley Kubrick)
Another Suggestions:::
Northby Northwest(Alfred hitchcock)The Exorcist(William Friedkin)Halloween(John Carpenter)
Usual Suspects(Bryan singer)
The matrix(Wachowski brs)
Cast Away(Robert Zemeckis)
The silence of the lambs(johnathan demme)
300(Zack Snyder)
Memento(Christopher Nolan)The Ring(Ghore webinsky)
Titanic(James cameroon)
Blue velvet(David lynch)
Saving private ryan(Spielberg)
റിസറ്വോയറ് ഡോഗ്സ് എന്ന ചിത്റം കണ്ടവരുണ്ടോ?Qentine Tarantino യുടെ ആദ്യ ചിത്റം, ഒരു ഇന്‍ഡിപെന്റന്റ് ഫിലിം.
ചിത്റത്തിന്റെ കഥക്ക് ആധാരം ഒരു കൊള്ളയടിയാണ്, പക്ഷേ ഒരിക്കല്‍ പോലും അത് ചിത്റത്തില് കാണിക്കുന്നില്ല.നാലോ അഞ്ചോ മണിക്കൂറില്‍ നടക്കുന്ന കഥ ഫളാഷ്ബാകുകളിലൂടെ ആണ് കൂടുതലൂം മുന്നോട്ട് പോകുന്നത്, ബാക്ഗ്രൗണ്ട് സകോറ് എന്നൊന്ന് ഇല്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്ലൈമക്സ് ഈചിത്റത്തിനാണ്.
For more informations:
en.wikipedia.org/wiki/Reservoir_Dogs
Post a Comment