Monday, September 11, 2006

മലയാളം ടെമ്പ്ലെറ്റുകള്‍

തമോഗര്‍ത്തങ്ങളില്‍ക്കൂടി അപ്പുറത്തേക്ക് നേരമ്പോക്കിന് നോക്കിയിരിക്കുന്ന ബൂലോകപുലി എന്നോട് മലയാളം ടെമ്പ്ലെറ്റുകള്‍ ഒന്ന് ലിങ്ക് ചെയ്തിടാന്‍ പറഞ്ഞു. ദേ ചെയ്യുന്നു. ബ്ലോഗറിന്റെ അടിസ്ഥാന ടെമ്പ്ലെറ്റുകളുടെ മലയാളം രൂപങ്ങള്‍ കൊടുത്തിരിക്കുന്നു.
DownloadDownload
DownloadDownload
DownloadDownload
DownloadDownload
DownloadDownload
Download


1. ഡൌണ്‍ലോഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന ടെക്‌സ്റ്റ് ഫയല്‍ അതേപടി മഷീനില്‍ സേവ് ചെയ്യുക. എന്നിട്ട് അത് തുറന്ന് ടെക്‌സ്റ്റ് മുഴുവനായി കോപ്പി ചെയ്യുക. ബ്ലോഗറില്‍ സൈന്‍ ഇന്‍ ചെയ്യുക. ബ്ലോഗില്‍ പോകുക. ടെമ്പ്ലെറ്റ് പേജില്‍ പോകുക. അവിടെയുള്ള മുഴുവന്‍ ടെക്‌സ്റ്റും സെലെക്ട് ചെയ്ത് ഡിലിറ്റ് ചെയ്യുക. എന്നിട്ട് നേരത്തെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് വച്ചിരിക്കുന്ന ടെക്‌സ്റ്റ് അവിടെ പേസ്റ്റ് ചെയ്യുക. സേവ് ചെയ്യുക, പബ്ലിഷ് ചെയ്യുക.
2. താഴെ കൊടുത്തിരിക്കുന്ന സെറ്റിങ്ങുകള്‍ അതേ പോലെ കൊടുക്കുന്നതായിരിക്കും നല്ലത്.


26 comments:

Rasheed Chalil said...

ആദീ ഇത് നന്നായി. ടെമ്പ്ലേറ്റുകള്‍ ഒരു പ്രശ്നമായിരിക്കുന്ന സമയമാണ് ഈ പോസ്റ്റ്. ഡാങ്ക്സ് ഗഡീ

Sreejith K. said...

ആദിയുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു. ഈ ടെമ്പ്ലേറ്റുകള്‍ ചിലര്‍ക്കെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാനും ചിലര്‍ക്ക് ഉപയോഗിക്കാനും പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.

ഈ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്തത് മഴനൂലുകള്‍ എന്ന് സൈഡ്ബാറില് ‍കൊടുത്തതും നന്നായി. ഇത്രയും നല്ല ഡിസൈന് മഴനൂലിന് പ്രശംസ കിട്ടാതിരിക്കുന്നതില്‍ ഒരു ചെറിയ അസ്കിത ഉണ്ടായിരുന്നു.

കുഞ്ഞാപ്പു said...

ഉപകാര പ്രദമാ‍യ ഇത്തരം വിവരങ്ങള്‍ എന്നെ പോലെ നവാഗതര്‍ക്കു വലിയ ഒരു സഹായ മാണ്.

വല്യമ്മായി said...

ഇത് നന്നായി.സാധാരണ പുതിയ ബ്ലോഗെര്സിന്‍ സ്വാഗതം പറഞ്ഞ് ആദിയുടെ സൈറ്റിലെ സെറ്റിങ്സ് ചെയ്യാന്‍ പറഞ്ഞാല്‍ ഉടനെ മെയില്‍ വരും:ചേച്ചി,ഇതൊക്കെ എവിടെ ചെയ്യണം എന്നു ചോദിച്ച്.

അലിഫ് /alif said...

നന്നായിരിക്കുന്ന്..ആദി മാഷേ..ഞാനും ഈ സ്കൂളിലെ കുട്ടിയാണ്..ഒന്ന് രണ്ട് സംശയം കൂടി തീര്‍ത്ത് തരുമോ..
1. ബ്ലോഗ് പോസ്റ്റിലും കമന്റിലും നിങ്ങളൊക്കെ ലിങ്ക് കൊടുക്കാറുണ്ടല്ലോ..കൂടുതല്‍ വിവരങ്ങള്‍ “ഇവിടെ“ എന്നൊക്കെ..ആ കലാപരിപാടി എങ്ങിനെയാണന്നു ഒന്നു പറയാമോ..?
2. നൈജീരിയവിശേഷങ്ങള്‍ എന്ന തലക്കേട്ട് (ചിത്രത്തിനുള്ളിലല്ലാത്തത്) ചെറുതാക്കാന്‍ എന്താ വഴി..?

Sreejith K. said...

ചെണ്ടക്കാരാ, താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചുവടെ.
1) മള്‍ട്ടി മീഡിയ എന്ന പോസ്റ്റില്‍ പോയി കണ്ണി/link എന്ന സെക്ഷന്‍ നോക്കിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടും.
2) നൈജീരിയ വിശേഷങ്ങള്‍.. എന്ന ബ്ലോഗില്‍ തലക്കെട്ട് കൊടുത്തിരിക്കുന്നത് H1 എന്ന ടാഗ് വച്ചാണ്. അത് H2 ആക്കിയാല്‍ ചെറുതാവും. ഇനിയും ചെറുതാവണമെങ്കില്‍ H3, H4, .. എന്നിങ്ങനെ H6 വരെയുള്ള ഏതെങ്കിലും ടാഗ് ഉപയോഗിച്ചാല്‍ മതിയാകും.

Adithyan said...

ഇത്തിരീ, വല്യമ്മായീ, കുഞ്ഞാപ്പൂ, ചെണ്ടക്കാരാ താങ്ക്സ്‌ണ്ട് :) ഉഡായിപ്പുകള്‍ വീണ്ടും പ്രതീക്ഷിക്കാം.

ശ്രീജിത്തേ ഉത്തരങ്ങള്‍ കൊടുത്തതിന് നന്ദി :) പഴയ പോസ്റ്റിലെ ഞാന്‍ ഇപ്പൊഴാണ് കണ്ടത്. അത് ഞാന്‍ ചെയ്തു നോക്കിയിട്ടില്ലാരുന്നു. ഒരു നന്ദി കൂടി പിടിച്ചോ. അത് ഞാന്‍ പോസ്റ്റിലേക്കെടുത്തോട്ടേ?

Sreejith K. said...

എന്ത് എടുക്കുന്നകാര്യമാണെന്ന് മനസ്സിലായില്ല്ല. എന്തെടുത്താലും ഒരു വിരോധവുമില്ലാത്തത് കൊണ്ട് കുഴപ്പവുമില്ല. കൊടുക്കലും വാങ്ങലും കൂടി ചേര്‍ന്ന ഒരു ... [വേണ്ടല്ലേ]

Unknown said...

ആദീ,
വളരെ ഉപയോഗപ്രദം.

(ഓടോ: ബാച്ചിലേഴ്സ് ക്ലബിന് ഇതിലേത് ടെമ്പ്ലേറ്റ് വേണം?) :)

Anonymous said...

ഇതു നന്നായി. ഇതും ആ ബ്ലോഗ് സെറ്റിങ്ങ്സും വക്കാരിജീന്റെ ലേഖനവും എല്ലം കൂടി ഒരു സ്ഥലത്ത് ഒന്ന് ഇടൊ? അപ്പൊ ഒരൊറ്റ ലിങ്ക് മതീലൊ? അല്ലെങ്കില്‍ ഇതിന്റെ സ്റ്റാര്‍ട്ടിങ്ങില്‍ ആ സെറ്റിങ്ങ്സ് നിങ്ങള്‍ കണ്ടിരിക്കുമല്ലൊ എന്നൊ മറ്റൊ പറഞ്ഞ് ഒരു ലിങ്ക് കൊടുക്കൊ..

kusruthikkutukka said...

ഇന്‍ഫര്‍മേറ്റീവ്.... അന്ത്യമില്ലാത്ത കണ്ടുപിടുത്തങ്ങളുമായി ആദി ...:)

അലിഫ് /alif said...

വളരെ നന്ദി ശ്രീജിത്ത്...വലുപ്പം കുറയ്കാനായില്ലങ്കിലും അതവിടുന്ന് എടുത്തു കളയാനായി.അതു തന്നാണു ഞാന്‍ ഉദ്ദേശിച്ചിരുന്നതും. ‘ടാഗ്’എന്നൊക്കെ പറഞ്ഞാല്‍ പേപ്പര്‍കെട്ടുന്ന ടാഗാണോന്ന് ചോദിക്കുന്ന മണ്ടന്‍ തന്നെ ഞാനും. നിങ്ങളുടെ കൂടെയൊക്കെ പിടിച്ചുനില്‍ക്കാനുള്ള ഒരു പാടേ..
ലിങ്കുകളെ കുറിച്ചുള്ള സംശയവും മാറി..വളരെ നന്ദി.

അരവിന്ദ് :: aravind said...

ങ്‌ഹേ????????
ഈ ടെമ്പ്ലേറ്റ് (എന്താന്നറീല..ടെം‌പ്ലേറ്റ് എന്ന് എഴുതുമ്പോള്‍ ഓം‌പ്ലേറ്റ് എന്ന് മനസ്സില്‍ വരുന്നു..വായില്‍ വെള്ളം നിറയുന്നു) മഴനൂലുകള്‍ ഉണ്ടാക്കിയതാണെന്നോ? നമ്മടെ മഴനൂല്‍‌സ്? ആ ബാഗ്ലൂരിലെ...? ശരിക്കും? നമ്മടെ ആ വെള്ളമടിക്കുന്ന ചങ്ങായി...ശ്ശോ!!! എന്റെ മഴേ...നീ മഴനൂലല്ലെടാ..നീ മഴത്തൂണാണ്...
നമിച്ചു നമിച്ചു...

അപ്പോ ആദീ...തീപ്പട്ടിപടത്തിന്റെ സൈഡില്‍ പ്രിന്റഡ് ഇന്‍ ശീവകാശീന്ന് കുനുകുനെ അടിച്ച് വച്ചപോലെ മഴനൂലിനെ സൈഡാക്കി അല്ലേ...ഹൂം.........ഞാന്‍ എന്തൊക്കെയാ അപ്പാ ആദിയേക്കുറിച്ച് വിചാരിച്ച് കൂട്ടീത്!!
ഈ ആദിയുടെ ആ എയ്സ്തെറ്റിക് സെന്‍‌സ്...ആ കളര്‍ കോംബിനേഷന്‍ സെന്‍സ്....ഹോ ആദീ....തകര്‍ന്നല്ലോ...ആദിയുടെ ആര്‍ട്ടിസ്റ്റിക് എബിളിറ്റിയെക്കുറിച്ച് എനിക്കുണ്ടായിരുന്ന ഇം‌പ്രഷന്‍ പൊരിക്കൂനയില്‍ അഞ്ചിന്റെ കട്ടി പൊത്തോന്ന് വീണ പോലെ തകര്‍ന്നല്ലോ..

ഗുഹു-ഗുഹു-ഗുഹു ഈ----ശ്വരാ....(ഏങ്ങല്‍)

ആരവിഠേ!!! മഴനൂലിന്റെ പേര് പട്ടരു നെറ്റിയില്‍ കളഭം ചാര്‍ത്തിയത് പോലെ ഓമ്പ്ലേറ്റിന്റെ മുകളില്‍ പരത്തിവിടര്‍ത്തി കൊടുക്കൂ..
അശ്വമേധം എന്നെഴുതിയത്......അത്..അത്...അതെവിടേലും കൊണ്ടോയിക്കള.


ഒരല്പം വൈകിയാണ് ശ്രീജി ഈ സത്യം പറഞ്ഞിരുന്നെങ്കില്‍, ശ്രീജി അല്പം മടിച്ചിരുന്നുവെങ്കില്‍......ഈശ്വരാ..ഞാന്‍ ജന്മം മുഴുവന്‍ ഈ ആദിയെ...


:-))

എനിക്കിന്നു പണിയൊന്നുമില്ല മക്കളേ...

Adithyan said...

അരവിന്ദ്ജീ , ഹഹഹഹ
എന്നെ അങ്ങ് മരി.. ;)
കളഞ്ഞല്ലോ എല്ലാം... എല്ലാം ആ ശ്രീജിത്ത് കാരണമാ‍ാ... ഞാന്‍ ഒരു ഗിഡിലം വെബ് ഡിസൈനറാണ്, പതെറ്റിക് അല്ല ഐസ്തെറ്റിക് സെന്‍സാണ്, കലാകാരനാണ്, തരളിത ഹൃദയനാണ് എന്നൊക്കെ വിശ്വസിച്ചിരുന്ന തരുണീമണികളോട് നിങ്ങള്‍ രണ്ടാളും സമാധാനം പറയുമോ ദുഷ്ടന്മാരെ? :(

ഇതിന്റെ പേരിലെങ്ങാനും എന്റെ കല്ല്യാണം മുടങ്ങിപ്പോയാ, അച്ചിപ്പാറ അമ്മച്ചിയാണേ രണ്ടുപേരുടേം വീട്ടി ഞാന്‍ ഘരാവോ നടത്തും ;)

മദ്യനൂലേ, ഞാന്‍ ആ ലിങ്ക് പണ്ടേ ഇട്ടതാരുന്നു. ഇവരു പറയുന്നതൊന്നും നീ വിശ്വസിക്കല്ല്. :))

ബിന്ദു said...

ഇതു കുറച്ചു നേരത്തേ ഇടാമായിരുന്നില്ലേ എന്നൊരു ചോദ്യം മാത്രം... :)കുതിരയും കൂടെ ഉണ്ടോ? ;)

ദിവാസ്വപ്നം said...

ഇതാണ്, ഇതാണ്, ഇതു തന്നെയാണ് ഈ ഡെഡിക്കേഷന്‍ എന്ന് പറയുന്നത്... സെല്‍ഫ്-ലെസ്സ് ഡെഡിക്കേഷന്‍... (സമ്മതിക്കണം തന്റെ മാനേജരെ :^)

കേ, ജോക്സ് എപാര്‍ട്ട്,

വളരെ നന്നായിരിയ്ക്കുന്നൂ ആദീ... എനിക്കിതൊക്കെ ഇപ്പോഴും ഒരത്ഭുതമാണ്. എം.സി.എ.യ്ക്ക് പോണോടാന്ന് കാര്‍ന്നോര് ചോദിച്ചതാണ്. റാഗിംഗ് ഭയന്ന് വേണ്ടാന്ന് വച്ചു. (അതിന് പോയാലും ഞാന്‍ കണക്കാ...) അന്ന് പോയിരുന്നെങ്കില്‍ ആദിയുടെ അസിസ്റ്റന്റ്റായി കൂടാര്‍ന്നു.

(കൂടല്ലൂര്‍, കോട്ടപ്പുറം കാരുടെ ഭാഷയാണ് കൂടാര്‍ന്നു, പോകാര്‍ന്നു... ഒക്കെ. അറിയാമായിരിയ്ക്കുമെന്ന് കരുതുന്നു)

അനംഗാരി said...

ശ്ശെടാ...ഇതിനു ഞാനൊരു കമന്റിട്ടിരുന്നു.അതിപ്പോള്‍ കാണുന്നില്ല. എന്തൊരു മറിമായം?(അതോ മറിയമോ).എന്തായാലും ഞാന്‍ ആവര്‍ത്തിക്കുന്നു. ആദിയും, ശനിയനും കൂടിയുള്ള മള്‍ട്ടി മീഡിയ പാഠങ്ങള്‍ കുറച്ച് കൂടി എന്നെപോലെ കം‌പ്യൂട്ടര്‍ അറിയാത്ത വിഡ്ഡ്യാന്മാര്‍ക്ക് വേണ്ടി ലളിതമായി പറയാമോ?.ഞാനീ കം‌പ്യൂട്ടര്‍ എന്ന സാധനം പഠിച്ചിട്ടില്ല. ആദ്യമായി വക്കിലാഫീസില്‍ ഒരു കം‌പ്യൂട്ട്രര്‍ വാങ്ങി അതിന്‍‌മേല്‍ ഒരു ഞാണിന്‍‌മേല്‍ കളിയായിരുന്നു.
ഇതുപോലുള്ള സേവനങ്ങള്‍ ഇനിയും ചെയ്യണം എന്ന് അപേക്ഷ.( അതോ ഉത്തരവായിട്ട് വേണോ).

Adithyan said...

ദില്‍ബാ, കുസൃതീ, നന്ദി :)
ഇഞ്ചിയേ, ഇതും അതും വേറേ വേറേ നിര്‍ത്തിയാപ്പോരെ?
ബിന്ദ്വേച്ചീ, ഇല്ലില്ല.. കുതിര എന്റെ സ്വന്തം :) അത് ഫ്രീ അല്ല. :)

ദിവാ, കൊല്ല് കൊല്ല് :ഞാന്‍ ഇവിടെ പലരുടെയും അസിസ്റ്റന്റായി സംഭവം ഒക്കെ തട്ടിമുട്ടി കൊണ്ടു നടക്കുമ്പോഴാണ്. :) ഇവിടെ പിന്നെ എല്ലാരും വിനയത്തിന്റെ ഹോള്‍ സെയിലാണല്ലോ. എയര്‍ ഷോടെ ഫോട്ടോ എടുക്കാന്‍ എന്നെ അസിസ്റ്റന്റ് ആക്കാമോ? ;)

അനംഗരീ,
ദേ പിന്നേ കളിയാക്കുന്നു അടുത്ത ആള്‍. :)
ഇനി എന്ത് ആണ് ഇടാന്‍ ഉദ്ദേശിക്കുന്നത് എന്നു പറയാമോ? ഞങ്ങള്‍ ശ്രമിക്കാം. ഒരു മാതിരി ബ്ലോഗ് ഒക്കെ എഴുതാന്‍ അറിയാവുന്ന ഒരാളെ പഠിപ്പിക്കാന്‍ പിന്നെ ബെസിക്‌സ് ഒന്നും ബാക്കി ഇല്ല എന്നാണ് എന്റെ അഭിപ്രായം. :)

Sreejith K. said...

ആദീ, ഈ പോസ്റ്റ് ഞാന്‍ ബൂലോക ക്ലബിന്റെ സൈഡ് ബാറില്‍ ലിങ്ക്സ് എന്ന സ്ഥലത്ത് ഇട്ടിട്ടുണ്ട്. വിരോധമുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു, ആര്‍ക്കും.

Anonymous said...

How can i write in malayalam

Chullan

Anonymous said...

Goto school, learn Malayalam to write. Then take a pen and paper, write whatever you need.

Editor said...

ആദിത്യാ,ഞാനിതിലൊരു ടെമ്പ്ലെറ്റു് പരീക്ഷിച്ചുനോക്കിയിട്ടു് ശരിയാവാത്തതെന്താണു്? ഒന്നാം നിര്‍ദേശം പൂര്ണമായും പാലിച്ചു് പലവട്ടം ശ്രമിച്ചു.ഫലം വിഫലം.ഇനിയെന്തു് ചെയ്യും?

rajan vengara said...

സ്വാര്‍ഥത നിറഞ്ഞ ലോകത്തെ ഒരു പാടു അനുഭവിച്ചു പോന്നിട്ടുള്ളതു കൊണ്ടാവാം,ബൂലൊകത്തു, നിസ്വാര്‍ഥ സേവനം ചെയ്യുന്ന നിങ്ങളുടെയൊക്കെ ശ്രമങ്ങള്‍ കാണുകയും,അതു ബൂലൊകത്തെ ഒരു പുതുക്കക്കാരന്‍ എന്ന നിലയില്‍ കുറെ ഉപകരിക്കയും
ചെയ്തപ്പൊള്‍ എങ്ങിനെയാ ഈ നല്ല കര്യങ്ങള്‍ ചെയ്തു തന്നവര്‍ക്കായി രണ്ടു നല്ല വാക്കുകള്‍ പറയാതെ പോവുന്നതു? തീര്‍ച്ചയായും നിങ്ങള്‍ അഭിനന്ദനാര്‍ഹര്‍ തന്നെ വലിയവരെ. നന്ദി.
ഇനിയും പലകര്യങ്ങളും നിങ്ങളില്‍ നിന്നും പഠിക്കാന്‍ ആവും എന്ന വിശ്വാസത്തോടെ സ്നേഹപൂര്‍വ്വം.രാജന്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇത്തരം കാര്യങ്ങള്‍ നല്ലതുതന്നെ പുതിയ അറിവു പകര്‍ന്നുകൊടുക്കുക്ക എന്നത് നല്ല മനസ്സുള്ളവര്‍ക്കേ പറ്റൂ

ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്‍സരാശംസകള്‍

kaderka said...

നന്ദി. വരമൊഴി ഇനസ്ടാ ലെശന്‍ ഇപ്പോഴും എനിക്കൊരു പ്രശ്നമായി അവശേഷിക്കുന്നു. ഒന്നു സഹായിക്കുമോ , സാറേ

സഹകാരി

Anonymous said...

ചങ്ങാതീ..ഡൌണ്‍ലോഡില്‍ ക്ലിക്ക് ചെയ്തിട്ടു എനിക്കു ടെക്സ്റ്റ് ഫയല്‍ കിട്ടുന്നില്ലല്ലോ..