ടൈറ്റില്‍ വായിച്ച് ആര്‍ക്കെങ്കിലും ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാവുന്നത്’ എന്ന പുസ്തകവുമായി ബന്ധമുള്ള എന്തോ ആണ് ഞാന്‍ പറയാന്‍ പോകുന്നതെന്ന് വല്ല ധാരണയും വന്നുപോയിട്ടുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണെന്നു വ്യക്തമാക്കിക്കൊള്ളുന്നു. അല്ല, എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ സാഹിത്യസംബന്ധമായി എഴുതും എന്ന് തെറ്റിദ്ധാരണ വരാന്‍ സാദ്ധ്യതയില്ല എന്നെനിക്കറിയാം. എന്നാലും പുതിയ വല്ല ആള്‍ക്കാര്‍ക്കും ധാരണകള്‍ ഒന്നും ഉണ്ടാവണ്ട എന്നു കരുതി പറഞ്ഞതാണ്. ദേ, പറഞ്ഞു തുടങ്ങിന്നതിനു മുന്നെ തന്നെ ഓഫ്ടോപ്പിക്കായി. (അപ്പോള്‍ മനസിലായല്ലോ, ഇങ്ങനെ ഒക്കെ തന്നെയാണ് ഓഫ്ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്).
ങ്ഹാ, അപ്പോള്‍ നമുക്ക് (അപ്പോള്‍ ദമനകന്‍ എന്ന് എഴുതാനും അതു വഴി വേറൊരു ഓഫ്ടോപ്പിക്ക് തുടങ്ങാനും നല്ല പ്രലോഭനം) ടോപ്പിക്കിലേയ്ക്കു വരാം, അതായത് ഓഫ്ടോപ്പിക്കിലെയ്ക്കു വരാം. എന്താണീ ഓഫ്ടോപ്പിക്ക്? ഓഫ്, ഓടോ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഓഫ്ടോപ്പിക്കിന് ഒരു ക്രിത്യമായ നിര്‍വ്വചനം കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഓഫ് എവിടെയും ഉണ്ട്, എന്തിലും ഉണ്ട്. യൂണിവേഴ്സിന്റെ സ്പന്ദനം തന്നെ ഓഫിലാണെന്ന് വേണമെങ്കില്‍ ഫിലോസഫിക്കലായി പറയാം. ഓഫിന് ഒരു നിര്‍വചനം തേടിപ്പോയ ഞാന്‍ ചെന്നു നിന്നത് ദേവഗുരു പണ്ട് ബൂലൊക ക്ലബ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ചെയ്ത ഈ പ്രസംഗത്തിലാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കട്ടെ - “...ബൂലോഗര്‍ക്ക് സോഷ്യലൈസ് ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല് പെണ്ണുങ്ങള് കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ് ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച് അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത് എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ് ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ് ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ് ആയി വേറൊരാള് ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു.“
വിരോധാഭാസമെന്നേ പറയേണ്ടൂ, ബൂലൊകര്‍ക്ക് ഓഫ് ടോപ്പിക്ക് അടിച്ചു തെളിയാനായി തുടങ്ങിയ ക്ലബില്‍ ഓഫ് ടോപ്പിക്കുകള്‍ വിരളമായേ വരാറുള്ളു. എല്ലാവരും അളന്നു തൂക്കി കനപ്പെടുത്തിയ പോസ്റ്റുകളും വിഷയത്തില്‍ നിന്ന് അണുവിട മാറാതെയുള്ള കമന്റുകളുമായി ക്ലബ്ബിന് ഒരു പരിപാവനമായ ദേവാലയത്തിന്റെ ഭാവം നല്കി. അതെന്തൊക്കെയായാലും ഓഫ് അടിക്കാന്‍ മുട്ടിയവന് അതെവിടെയെങ്കിലും അടിച്ചല്ലേ പറ്റൂ, അങ്ങനെ ഓഫ് ടോപ്പിക്കുകള്‍ പഴയതിലും ശക്തിയായി അവിടവിടെ പോസ്റ്റുകളില്‍ കൂണു പോലെ വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങി.
ഓഫ് ടോപ്പിക്കെന്ന പരമ്പരാഗത കലാരൂപത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുമ്പോള്‍ അതിലെ അഗ്രഗണ്യരായ ചിലരെക്കുറിച്ച് പറയാതിരിയ്ക്കാന്‍ വയ്യ. ഒരു പോസ്റ്റില്‍ തന്നെ നൂറിലധികം കമന്റുകള്‍ എഴുതിയ വക്കാരി സാര്‍ തന്നെയായിരിയ്ക്കും ഓഫ് ടോപ്പിക്കിന്റെ കുലപതി എന്ന പേരില്‍ അറിയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ വക്കാരി സാര്‍ സ്വെഞ്ചുറി അടിച്ച പോസ്റ്റ് ഓഫ് ടോപ്പിക്കിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്. ഇപ്പൊഴത്തെ കണക്കു വെച്ച് 846 കമന്റുകള്‍. മഹാഭാരതത്തില്‍ എല്ലാമുണ്ടെന്നു പറയപ്പെടുന്നതു പോലെ, ആ കമന്റ് കൂമ്പാരത്തില്‍ ‘അറിയേണ്ടതായ എല്ലാത്തിനെയും’ പറ്റി പരാമര്‍ശമുണ്ട്.
ഓഫ് ടോപ്പിക്ക് യൂണിയനെ വളരെയധികം ശക്തിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ശ്രീ ശ്രീ ആനപ്പുറം ഉമേഷ് ഗുരുക്കള്‍ ഒരു മുഴുവന്‍ സമയം ഓഫ് തൊഴിലാളിയായത്. അതുവരെ കടിച്ചാല്‍ പൊട്ടാത്ത സംസ്കൃത ശ്ലോകങ്ങളും മനുഷ്യന് കേട്ടിട്ടില്ലാത്ത വൃത്തങ്ങളുടെയും ലക്ഷണങ്ങളും ഒക്കെയായി തന്റെ പര്‍ണ്ണകുടീരത്തില്‍ അലസം പാര്‍ത്തിരുന്ന ഇലവന്തൂര്‍ ഗുരുക്കള്‍ അരയും തലയും മുറുക്കി ഓഫ് രംഗത്തേയ്ക്ക് കടന്നു വന്നത് ഓഫ് പ്രസ്ഥാനത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ ഒരു ഒറ്റ സംഭവത്തോടെ, ഒളിഞ്ഞും മറഞ്ഞും പോസ്റ്റുടമ കാണാതെ ഓടി വന്ന് ഒരു ഓഫിട്ടിട്ട് ഓടി മറഞ്ഞിരുന്ന ഓഫ് ബാലകരും ബാലികമാരും സധൈര്യം പകല്‍ വെളിച്ചത്തില്‍ കടന്നു വന്ന് ഓഫ് മാമാങ്കങ്ങള്‍ തന്നെ നടത്താന്‍ തുടങ്ങി. രസകരമായ വസ്തുത എന്തെന്നാല്‍ പലപ്പോഴും ഈ മാമാങ്കങ്ങള്‍ നടന്നത് ഗുരുവിന്റെ നെഞ്ചത്തു തന്നെയായിരുന്നു. ഗുരുകുലം ഓഫ് ടോപ്പിക്കുകളെക്കൊണ്ട് നിറഞ്ഞു തുളുമ്പി. “എന്നാലും എന്റെ മാളോരേ! എന്റെ ബ്ലോഗില്‍ കയറി നിങ്ങള്‍ മത്തിവില്പനയും തുടങ്ങിയല്ലോ! ആ ബിന്ദുവിന്റെയും എല്‍.ജി.യുടെയും ആദിത്യന്റെയുമൊക്കെ കൂട്ടുകെട്ടില്‍പ്പെട്ടു് കൊള്ളാവുന്ന ബ്ലോഗിലൊക്കെ ഓഫ്ടോപ്പിക്കടിച്ചു നടന്നപ്പോള്‍ വിചാരിക്കണമായിരുന്നു എനിക്കും ഒരിക്കല്‍ ഇതൊക്കെ വരുമെന്നു്.“ എന്ന് ഗുരു വിലപിയ്ക്കുന്നിടത്തു വരെയെത്തി കാര്യങ്ങള്‍.
ഓഫിന്റെ ചരിത്രത്തിലേയ്ക്ക് വീണ്ടും ഊളിയിട്ടു ചെന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ശക്തമായ സ്ത്രീആധിപത്യമാണ്. എല്‍ജി, ബിന്ദു എന്നീ അഭിനവ ഉണ്ണിയാര്‍ച്ചകളാണ് ഇന്നീ പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചത്. പിന്നെ സൂ, കുട്ട്യേടത്തി തുടങ്ങിയവരുടെ സംഭാവനകളും വില കുറച്ചുകാണാനാവില്ല. ഒരിക്കല്‍ ഓഫ് എഴുതാനായി ഇട്ട ഒരു പോസ്റ്റില്‍ ബിന്ദു ഇട്ട കമന്റ് ഇവിടെ പ്രത്യേകം സ്മരണീയമാണ്. താന്‍ ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത കൂറും വിധേയത്വവും ബിന്ദുവിന്റെ ഈ വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാവും - “ഓഫ്ടോപിക് എന്നെഴുതി വച്ചിരിക്കുന്നിടത്തു വന്നു ഓഫ്ടോപിക്കടിച്ചാല്‍ അതു ടോപിക് ആയിപ്പോകും. അതിനെന്നെ കിട്ടില്ല“.
ഈ പ്രസ്ഥാനം വളര്‍ന്നു കൊണ്ടിരിയ്ക്കുകയാണ് സുഹൃത്തുക്കളേ, അപ്പോള്‍ വരൂ അര്‍മ്മാദിയ്ക്കൂ എന്ന പതിവു സന്ദേശവുമായി ഞാന്‍ നിര്‍ത്തുന്നു. ഓഫ് ടോപ്പിക്കിനെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ശനിയന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. കൂടുതല്‍ ഓഫുകള്‍ ഉണ്ടാവുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട്. എല്ലാ കമന്റിനും ഒരു ഓഫ് ടോപ്പിക്ക് കമന്റ് എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
അല്‍പ്പം ഓടോ: ആര്‍ക്കെങ്കിലും അവരുടെ പോസ്റ്റില്‍ ഓഫ് ടോപ്പിക്ക് കമന്റുകള്‍ വരുന്നത് ഇഷ്ടമല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് എഴുതി ആ കാര്യം സൂചിപ്പിയ്ക്കാന്‍ അപേക്ഷ. ഞങ്ങള്‍ താങ്കളുടെ ബ്ലോഗ് ഒഴിവാക്കുന്നതായിരിയ്ക്കും.
53 comments:
ഇന്നിവിടെ നല്ല ചൂട്. മഴ എപ്പൊ പെയ്യുമോ?
അപ്പോഴേ എല്ജീസെ കുമാറിനോടു 1001 വാങ്ങിയപ്പോള്‍ ടി ആന്‍ഡ് സി പറഞ്ഞായിരുന്നോ? കനേഡിയന്‍ ഡോളറില്‍ ആക്കിതരണേ...
ആദിയേ.. എന്തു പറയുന്നു? കുമാര്ജിയെക്കൂടി കൂട്ടിയേക്കാം അല്ലേ? ഞാന്‍ കമന്റാനായിട്ടു വരുമ്പോഴേയ്ക്കും ഒറ്റയെണ്ണത്തിനെ കാണില്ല ഇവിടെയെങ്ങും.. ഇങ്ങനെ ആയാല്‍ എന്തു ചെയ്യും എന്റെ ഈശ്വര..
ഒരു പഴയകാല ഓഫര്‍ എന്ന നിലയില്‍ ഗതകാല സ്മരണകള്‍ അയവിറക്കി ഇങ്ങിനെ ഇരിക്കുന്നു.
പുതുതലമുറയൊന്നും ഓഫടിക്കുന്നതില് വട്ടം, വായ്ക്കരണി, അലങ്കാരം, ചിട്ട, വട്ടി ഇതൊന്നും നോക്കുന്നില്ല എന്നുള്ളത് സങ്കടകരമായ ഒരു വസ്തുതയാണ്. എല്ലാവര്ക്കും “ലഞ്ജാവതിയേ” ടൈപ്പ് ഓഫിനോടാണ് താത്പര്യം (ഉമേഷ്ജിയേ, ലജ്ഞാവതിയേ ആണോ ലഞ്ജാവതിയേ ആണോ). പണ്ട് യേശുദാസ് പറഞ്ഞതുപോലെ “എന്തുരോ മഹാനുഭാവലൂ” ടൈപ്പ് ഓഫൊക്കെ എത്രകാലം കഴിഞ്ഞാലും അവിടെ കാണും. പക്ഷേ “മുക്കാലാ, മുക്കാബ്ബുലാ” ടൈപ്പ് ഓഫൊക്കെ രണ്ട് ദിവസം കഴിഞ്ഞാല്‍ എല്ലാവരും മറക്കും. ഉദാഹരണത്തിന് പണ്ട് ഞാന്‍ വാര്‍ദ്ധായിലായിരുന്ന കാലത്ത്.........
(പക്ഷേ ഏതോഫും ബ്ലോഗ് ബ്ലോക്ക് ചെയ്താല്‍ ഗോപിയെന്നുള്ളതാണ് വാസ്തവം).
പക്ഷേ വെടിയുണ്ടകളേയും പീരങ്കികളേയും എല്ലാം ചെറുത്ത് തോല്പിച്ചുകൊണ്ട് എവിടേയും ഓഫടിക്കാനുള്ള പുതിയ തലമുറയുടെ ചങ്കൂറ്റം സമ്മതിച്ചുകൊടുക്കുക തന്നെ വേണം. ഞങ്ങക്കൊക്കെ അതിനുള്ള പാങ്ങുണ്ടോ.
അപ്പോള്‍ ദമനകന്‍, അപ്പോള്‍ പറഞ്ഞുവന്നത് ഞങ്ങള്‍ പഴയകാല ഓഫര്‍മാര്‍ക്ക് ഗൂഗിള്‍ വല്ല അവശഓഫകാര നിധിയോ വല്ലതും ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ഞങ്ങടെ കാര്യം വലിയ കഷ്ടത്തിലാകും. ഞങ്ങളും വട്ടം, വായ്ക്കരണി, അലങ്കാര്‍ ഇവയൊന്നും നോക്കാതെ ഓഫടിക്കാന്‍ നിര്‍ബദ്ധിതരാകും.
പിന്നെ ആദിവതിയാ, ആ റിക്കാഡ് കമന്റിലെ ഒരു കമന്റും ഓഫല്ലെന്നാണ് ടെക്ക്‍നിക്കറലി പറയുന്നത്. അത് ഓഫാന്‍ വേണ്ടിയുള്ള ഒരു പോസ്റ്റായിരുന്നല്ലോ. ബിന്ദു പറഞ്ഞതുപോലെ ഓഫാന്‍ വേണ്ടിയുള്ള ഒരു പോസ്റ്റില്‍ ഓഫിട്ടാല് അത് ടോപ്പിക്കല്ലേ ആവൂ. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം തീരുമാനിക്കാമെന്നാണ് പറഞ്ഞത്. നല്ലനടപ്പും പിഴയും ഒരുമിച്ചുണ്ടാവുമോ ആവോ. എന്റെ നടപ്പ് അല്ലെങ്കിലും ഒരു വശം ചെരിഞ്ഞാ.
അങ്ങിനെ വന്നുവന്ന് ഓഫിനെപ്പറ്റി പോലും പോസ്റ്റായി. കാലം പോയ പോക്കേ....
ഉപ്പില്ലാതെന്തു കഞ്ഞി എന്നു പറഞ്ഞതു പോലെ വക്കാരിയില്ലാതെയെന്തോഫ്? ശിങ്കം എപ്പോഴും ശിങ്കം തന്നെയല്ലിയോ? :)
എന്തു ചെയ്യാം ബിന്ദൂ.. ഉപ്പ് കൂടി കൂടി ബീപ്പീ കൂടി. ബീപ്പീ കൂടിയാല്‍ പിന്നെ ഉപ്പ് പാടില്ലല്ലോ.. :)
വക്കാരീ... മൂന്നു ദിവസമായിട്ടു മനരമ പണിമുടക്കിലാണല്ലോ. അവിടെ ?
ആദിത്യന് ഈ ഓഫ് മുട്ട് തുടങ്ങിയിട്ട് നാള് കുറേയായി. പക്ഷേ പ്രസ്ഥാനത്തിന് ഇതു പോലൊരു അടിത്തറ രൂപപെട്ട് വന്നതില്‍ സന്തോഷിക്കുന്നു.
ഓ.ടോ: അടിത്തറ എന്ന് പറഞ്ഞപ്പോഴാണ് സബ്കോണ്ട്രാക്റ്റേഴ്സിന്റെ അവൈലബിലിറ്റിയെ പറ്റി ഓര്‍മ്മ വന്നത്..കഴിഞ്ഞ ആഴ്ചയും ദുബൈ റോഡ്സ് അതോറിറ്റി 1.8 മില്യണ്‍ ദിര്‍ഹത്തിന്റെ പ്രൊജക്റ്റുകള്‍ക്ക് അനുമതി നല്കിയിരിക്കുന്നു. ഒരു ക്വറി അയച്ചാല്‍ ക്വട്ടേഷന്റെ പ്രളയം എന്ന അവസ്ഥ ഇവിടെ മാറിയിരിക്കുന്നു..കലികാലമെന്നല്ലാതെന്തു പറയാം!!! മെയിന്‍ കോണ്‍ട്രാക്റ്റേഴ്സ് സബ് കോണ്ട്രാക്റ്റേഴ്സിന്റെ കാലു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ബിന്ദൂ,
http://www.malayalamanorama.com/
-ല്‍ സംഗതി കിട്ടും. മനോരമഓണ്‍ലൈന്‍ ഡോട്ട് കോമില് സംഗതി കിട്ടുന്നില്ല.
കഴിഞ്ഞ ആഴ്ചയും ദുബൈ റോഡ്സ് അതോറിറ്റി 1.8 മില്യണ്‍ ദിര്‍ഹത്തിന്റെ എന്നത് 1.8 ബില്യണ്‍ ദിര്‍ഹത്തിന്റെ എന്ന് തിരുത്തി വായിക്കാനപേക്ഷ :)
കമന്റില്‍ അത് ഓഫായാലും ഓണായാലും നമ്മുടെ വക്കാരിക്കു സമം വേറെ ആരുണ്ട്?? വക്കാരി നീണാല്‍ വാഴട്ടെ.
ആദി,
‘ഭീമന് ഒന്നാം പോസ്റ്റില്‍ നിന്നും രണ്ടാം പോസ്റ്റിലെക്കു നടന്നു. പാണ്ടവരുടെ വിശ്വസ്തനായ് ഗോള്‍ കീപ്പര്‍. പാണ്ടവരും കൌരവരും തമ്മിലുള്ള തര്‍ക്കങള്‍ തീര്‍ക്കാനുള്ള മഹാമത്സരമാണു നടക്കുന്നതു്. അവസാനത്തെ മത്സരം. ഭാരതവര്‍ഷത്തിലെ കേള്‍വികെട്ട കളിക്കാര്‍ മുഴുവന്‍ ഇരു പക്ഷത്തുമായി അണി നിരക്കുന്ന, എല്ലാം അവസാനിപ്പിക്കാനുള്ള മത്സരം. ഇപ്പൊള്‍ കളി നടക്കുന്നതു കൌരവരുടെ ഭാഗത്താണ്. ദിവസങ്ങളുടെ കണക്കു വെക്കുന്നതു ഭീമന് പണ്ടെ നിര്‍ത്തിയിരുന്നു‘
ഇത് ആദിയുടെ ആദ്യ പോസ്റ്റിലെ ആദ്യ പേരഗ്രാഫ്.
ഇതേ ശ്രേണിയില്‍ പിന്നെ പുതിയതൊന്നും ഇറക്കാഞ്ഞത് എന്തേ??
" എന്റെ ബ്ലോഗ് ഓഫ് കമ്മന്റുകള്‍ കൊണ്ട് നിറക്കൂ” എന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്, നിങ്ങടെ യൂണീയനിലെ ആരെയാ കോണ്ടാക്റ്റ് ചെയ്യേണ്ടത് ??
ഐ മീന്‍, ഈ സംഘടനറ്യുടെ , പ്രസിഡന്റ്, സെക്രട്ടരി, ഖജാന്‍ജി എന്നീ പോസ്റ്റുകള്‍ കയ്യാളുന്നത് ആരു ??
ഒരു ഓ:ടോ:
ഇബ്രുവേ.. മറ്റെ, പാര്‍ട്ടി ഹാളീന്റെ കാര്യം പറഞ്ഞില്ലേ.. അതി ശെരിയായി കേട്ടാ.... ;)
ഓ:ടോ: 2..
കലേഷേ.. ഇമറാത്തി മീറ്റ് ഇന്നത്തെ ഗള്‍ഫ് റൌണ്ടപ്പില്‍ വരുമോ ?
ഓ:ടോ: 3
ഹോ.. ദുബായില്‍ എന്തൊരു ചൂട്... എന്നാണാവോ ഈ ചൂടൊന്നു കുറയുക ;)
നേരം വെളുത്തിട്ട് ആദ്യത്തെ ഓഫ് അടിക്കാനായി ഇവിടെ വന്നപ്പോള്‍ ഇവിടെ ഓഫ് ടോപ്പിക് ഓണ്‍ ടോപ്പിക്ക് ആണെന്ന് ആലോചിച്ചകാര്യവും ഓണ്‍ ടോപ്പിക്കാണെന്ന് ആലോചിച്ചെന്ന കാര്യവും ഓണ്‍ ടോപ്പിക്കാണെന്നകാര്യവും.. അയ്യയ്യോ ലൂപ്പില്‍ വീണേ.
ഓഫടിക്കാന്‍ കഴിയുന്നില്ലേ..
ദയവുചെയ്തു് ഈ പോസ്റ്റില്‍ ആരും ഓഫ് ടോപ്പിക് സംസാരിക്കരുതു്.
ആരടാ ഇവിടെ ഓഫ് സംസാരിക്കുന്നത്?
അടിച്ച് നിന്നെ ലോറി കയറിയ ഊറാമ്പുലി പോലെയാക്കും.
എപ്പൊഴും ഗൌരവ് വര്ത്ത്മാന.ngal
parajal chathu pokille chetta ?
valiya valiya darsnagalude kalam kazhijuvo ?
avvo ariyilla.
enthayalum asianet + innu athinte 1 st birth day agoshikkunnu.
athu oru bimpam koodiyanu.
keralathinte ?
alle ?
ennalum basheer kadhakail
keezswsathekkuruchu (vali enna vakku ezhuthan enikku madi ha ha)polum ...
i know njan chithari poyi
ini pinne
ഓ.ടോ:
ഇടിവാള്‍ ഗഡീ, ഞാന്‍ ഉം അല്‍ കുവൈനിനു പുറത്തിറങ്ങുന്നത് നിര്‍ത്തി.കാരണം ഞാന്‍ ഇമറാത്തിലെ മലയാളി ബ്ലോഗറുമ്മാരുടെ ഇടി കൊണ്ട് റൌണ്ടപ്പായിപോകുമോന്ന് പേടിച്ചാ! റൌണ്ടപ്പിന് ശബ്ദം കൊടുക്കുന്ന വില്‍സണ്‍ന്റെ കമന്റില്‍ പോലും അതെന്നാ സമ്പ്രേക്ഷണം ചെയ്യുന്നത് എന്ന് പറയുന്നില്ല.അത് ഫോട്ടം പിടിച്ച എഞ്ചിനില്‍ പതിഞ്ഞില്ലായിരിക്കും എന്നാണെനിക്ക് തോന്നുന്നത്. അല്ലാതെ എന്റെ കുറ്റമല്ലേ!
ഹ ഹ ഹ ഹ ഹ ..
ഇടികൊണ്ണ്ടു റൌണ്ടപ്പായ കലേഷിനെ ഞാനൊന്നു ഭാവനയില്‍ കണ്ടു !! ആആആ ഹഹാാ.. കൊള്ളാമ്ം മാഷേ !
ബിന്ദ്വേച്ചീ,
കുമാരേട്ടന്റെ അഡ്മിഷന് ഫീ അല്ലെ? അതു നമ്മക്ക് ഈക്വലായി വീതിക്കാം... വന്നു വന്ന് ഓഫ് അടിക്കാനും ആളില്ലാതായോ? കലികാലം.
വക്കാരീ,
ഓഫ്-ഇന്റെ കാര്യത്തില്‍ വക്കാരി പറയുന്നതാണ് അവസാന വാക്ക്... പുതിയ ആള്‍ക്കാര്‍ക്ക് വേണമെങ്കില്‍ ദക്ഷിണ വെച്ച് അനുഗൃഹം വാങ്ങാം....
ഇബ്രുവേ,
പ്രസ്ഥാനത്തിനു അടിത്തറ ആയി... പക്ഷെ ഈ പോക്ക് പോയാല്‍ എല്ലാരും കൂടെ എന്റെ അടിവേരു മാന്തുന്ന ലക്ഷണം ഞാന്‍ കാണുന്നുണ്ട്.
ദുബൈ റോഡ്സ് അതോറിറ്റി എന്നാത്തിന്റെ ക്വൊട്ടേഷനാ പിടിച്ചേന്നാ പറഞ്ഞെ?
വിശാലോ,
അതൊക്കെ ആദ്യത്തെ ഒരു മൂച്ചില്‍ എങ്ങനെയോ ഒപ്പിച്ചതല്ലെ? ;) ഇപ്പൊ ആ റെയിഞ്ച് ഒന്നും വരുന്നില്ല... ഗദ് ഗദ് :( പിന്നെ പോരാഞ്ഞിട്ട് ഒരു ചമ്മലും :)
ഇടിഗഡീ,
പോസ്റ്റുകള്‍ ഓഫില്‍ മുക്കാനുള്ള ടെണ്ടറുകള്‍ ഓഫീസില്‍ സ്വീകരിയ്ക്കുന്നതാണ്. പ്രസിഡന്റ് ബിന്ദ്വേച്ചിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിയ്ക്കുക... പിന്നെ കജാഞ്ചി, അതു ഞാന്‍ തന്നെ :)) പണ്ടു തൊട്ടെ ഈ കജാഞ്ചി പോസ്റ്റ് എന്റെ ഒരു വീക്ക്നെസ്സാ...
ദേവേട്ടാ,
ആ കമന്റു വായിച്ച് എന്റെ തല ലൂപ്പിലായി :)
അവിടെ എല്ലാം സുഖമാണല്ലോ അല്ലെ? ഇവിടെ എല്ലാര്ക്കും സുഖം തന്നെ.
ഉമേഷ്ജീ,
ഇവിടെ എല്ലാം മുറപോലെ നോക്കി നടത്താന്‍ അങ്ങുള്ളത് ഞങ്ങളുടെ ഭാഗ്യം... ഇനി കളരിക്കു പുറത്തും ഓഫ് അടിച്ചു നോക്കണം, ആശാന്റെ നെഞ്ചത്ത് ഒരുപാടായി :)
ദില്‍ബാസുരാ,
അതാണു സ്പിരിറ്റ്.. ഇവിടെ ആരും ഒന്നും സംസാരിക്കാന്‍ പാടില്ല, നമ്മള് ഓഫ് ഇട്ടോണ്ടിരിക്കുവാണ്
വിശാഖം,
ഗൌരവ വര്‍ത്തമാനം ഒട്ടും ഇല്ലാതിരിക്കാനാണു ശ്രമം... വേറെ ഒന്നും കൊണ്ടല്ല, അറിയാന്‍ പാടില്ലാഞ്ഞിട്ടാണ്. ഒരുപാട് ഓഫ് പറഞ്ഞതിനു നന്ദി :)
കലേഷെ,
ഇനി കലേഷ് റൊണ്ട്-അപ്പായി പോയാല്‍ :)
ഞാനും ഇടിയുടെ കൂടെ കൂടി പുറകില്‍ നിന്ന് ചിരിക്കുന്നു. ചവിട്ട് ആദ്യം ഇടിഗഡിയ്ക്കു കൊടുക്കണേ... ;)
ഓ.ടോ:ഇടിവാള്‍ ഗഡീ, ഞാന്‍ ഉം അല്‍ കുവൈനിനു പുറത്തിറങ്ങുന്നത് നിര്‍ത്തി.കാരണം ഞാന്‍ ഇമറാത്തിലെ മലയാളി ബ്ലോഗറുമ്മാരുടെ ഇടി കൊണ്ട് റൌണ്ടപ്പായിപോകുമോന്ന് പേടിച്ചാ! റൌണ്ടപ്പിന് ശബ്ദം കൊടുക്കുന്ന വില്‍സണ്‍ന്റെ കമന്റില്‍ പോലും അതെന്നാ സമ്പ്രേക്ഷണം ചെയ്യുന്നത് എന്ന് പറയുന്നില്ല.അത് ഫോട്ടം പിടിച്ച എഞ്ചിനില്‍ പതിഞ്ഞില്ലായിരിക്കും എന്നാണെനിക്ക് തോന്നുന്നത്. അല്ലാതെ എന്റെ കുറ്റമല്ലേ!
pavam kalesh. round upinte peril arum idikkalle. thadi alppam udnu ennu matahme ullu. alu pavammannna thonnunne ? enne venamkil idicholloo. njan athrakku pavamalla. pinne round upinu sabdam kudukkunna ee enikku ariyam nammude story enna varunne ennu. innum kooduthal stoires undu. athu kondu round up adutha sunday kodukkum.
athinte script ezhuthunna pani ente kayyill anu. enikku valla tha madi undu ee divasangalail. enthanu ennu ariyilla.
രാവിലെ പതിവുപോലെ കണ്ണ് തുറക്കാതെ എണീറ്റു. കട്ടിലില്‍ നിന്ന് ഭൂമീദേവിയെ തൊട്ട് തൊഴുതു. നിത്യഭ്യാസി ആനയെ എടുക്കും എന്ന പഴംചൊല്ല് അറിയാവുന്നതുകൊണ്ട് മൂക്കുംകുത്തി താഴെ വീഴാറില്ല. അങ്ങനെ ഒരു ദിവസം തുടങ്ങി. ;)
1അതൊരുമാതിരി വീക്കേയെന്റെ
"പയ്യന്‍സ് രാവിലെ പായ ചുരുട്ടി എഴുന്നേറ്റു. അങ്ങനെ കഴിയില്ലെന്ന് കണ്ട് വീണ്ടും കിടന്നു, പിന്നെ എഴുന്നേറ്റ ശേഷം പായ ചുരുട്ടി" പോലെ ആയല്ലോ സൂ.
2 ഉമ്മല്ക്ക്വയിന് കാരുടെ ഐക്യം കണ്ടോ!
2
ആദി എന്തോ സമ്മാനം കൊടുക്കുന്നുണ്ടെന്ന് കേട്ട് ഒന്ന് ഉഷാറായതാ. ഫസ്റ്റ് പ്രൈസ് അടിച്ചെടുക്കാന്‍ ;)
യ്യോ
സമ്മാനമോ? ഞാനോ??
വേണേ അടുത്ത പോസ്റ്റില്‍ ഒരു അഞ്ചു ഓഫ് ഇട്ടുതരാം :)
പി.ടി. ഉഷ നല്ല ഒട്ടക്കാരിയായിരുന്നു.
ഖലീല്‍ ജിബ്രാന് പാടി നടന്ന തെരുവുകളിലിന്ന് പാവം ജനം ജീവനു വേണ്ടി പരക്കം പായുന്നു.
ഈ വര്‍ഷം കര്‍ക്കിടകത്തില്‍ നല്ല മഴയുണ്ടായത് കൊണ്ടു വേനലില്‍ സര്‍ബത്തിന്റെ കച്ചോടം ഉഷാറാവും.
ഓടീട്ടോ ഓടോ ഓടാണ്ടോ ഓടോ
ഓടീട്ടോ ഓടോ ഓടാണ്ടോ ഓടോ
ഇന്നലെ ‘പലവക’ ബ്ലോഗിനുവേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചപ്പോഴാണു് ആദി & കോ. കാശുവാങ്ങാതെയാണു ആളുകള്‍ക്കു ‘പണി’ ചെയ്തുകൊടുക്കുന്നതെന്നു മനസ്സിലായി. സാധാരാണ പൂജ്യകമന്റനായിരിക്കുന്ന ആ ബ്ലോഗല്ലേ ആദിയും സംഘവും പത്തൊമ്പതിലെത്തിച്ചതു് ;)
ഇദൊന്നൊന്നര പോസ്റ്റായി ആദീ.
ഓ.ടോ. നു പുതിയ നിര്‍വചനം:
സ്വന്തം പശുവിനെ അന്യന്റെ തൊടിയില്‍ മേയാന്‍ വിടുക
വല്ല്യമ്മായീ,
എന്റെവക ഒന്ന്:
മരണം നടന്ന വീട്ടില്‍ അക്ഷരശ്ലോക സദസ്സ് നടത്തുക.
ഞാന്‍ ഓടി രക്ഷപ്പെട്ടിരിക്കുന്നു.
ഒരു മെംബര്‍ഷിപ്പ് പ്ലീസ്..
ആരെയാ കോണ്ടാക്റ്റ് ചെയ്യണ്ടേ.. വക്കാരീ,, ഗുരുക്കള്‍.. ദേവന്.. ആദി.. ബിന്ദു.. എല്‍.ജി.?????
പിന്നെ, 1 അടി വ്യാസമുള്ള കിണറില്‍ പെട്ടു പോയ ഒരു 5 വയസ്സുകാരെനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ 45 മണിക്കൂറായി സീ ലൈവ് ചെയ്തുകൊണ്ടിരിക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ?
ആരാന്റെ ബ്ലോഗിനെ ഓഫ് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്.
അയ്യോ ഓഫെന്നുപറഞ്ഞപ്പോഴാ, ഫാന്‍ ഓഫ് ചെയ്യാന്‍ മറന്നൂന്ന് ഓര്‍മ്മ വന്നത്. അപ്പോ പോയി ഫാന്‍ ഓഫ് ചെയ്തു. പിന്നെ നോക്കിയപ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നു. അതും ഓഫ് ചെയ്തു. അതുകഴിഞെത്തിയപ്പോള് ബ്ലോഗിലൊരു ഓഫ്.....ആദീ, ഓടി
തള്ളേ, ഇവിടെ എന്തരു? ആഫ് ടാപ്പിക്കുകള്ക്കും വ്യാണ്ടി ഒരു പ്വോസ്റ്റ് തന്നെ വച്ചാ? 1001 ഡാളറുകള് കൊടുത്ത് ച്യേര്ന്നതാണ്. പൈസകള്‍ പോവാതിരിക്കുനോങ്കിം ചവറുപോലെ ഓഫടിച്ച് മൊതലാക്കണം. വോ, തന്നെ.
1001 ന്റെ കണക്ക് കള്‍ വ്യാഗം തരണേ എല്‍ജീ, ചെല്ലക്കിളീ... പൈസകള്‍ വാങ്ങിച്ച് പുട്ടുകളടിക്കാതെ വല്ലപ്പോഴും ആമ്പ്ലേറ്റുകളും കൂടി തിന്നണ. അല്ലെങ്കി അജീര്‍ണ്ണം (തിരുവന്തരം ഭാഷയില്‍ അജീര്‍ണ്ണത്തിന് എന്തരാന്തോരീ വാക്ക്? എന്തരായാലും അതു തന്നെ.) വരും ക്യാട്ടാ..
ഓ.ടോ. തൊഴിലാളി യൂണിയന് സിന്ദാബാദ്!
ഈ ഓ. ടോ. കെ പകരം ഓ. പു. അല്ലേ നല്ലത്???
ആദിക്കുട്ടീ,
എനിക്കൊരു സംശയം ഉണ്ട്..ഇപ്പൊ അഞ്ചലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്താലും..ഗൂഗിളില്‍ വരുന്ന മലയാളം ഈമെയില്‍ വായിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്താ ഇനി ചെയ്യണ്ടെ?അതോ മെഷീന് റിബൂട്ട് ചെയ്താല്‍ മതിയൊ? ഗൂഗിളില്‍ മലയാളം വായിക്കാന്‍ പറ്റണം..അതാണ് റിക്ക്വര്മെന്റ്..പറയൊ?
മെഷീന് റീബൂട്ട് ചെയ്താല്‍ വര്‍ക്ക് ചെയ്യണ്ടതാണ്. ചെയ്തില്ലെങ്കില്‍ തന്നെ വര്‍ക്ക് ചെയ്യേണ്ടതാണ് ;). വായിക്കാന്‍ ഫോണ്ട് മാത്രം മതി. വിന്‍ഡോസ് 98-ഉം അതിനും പുറകിലുള്ളവന്മാരും ചിലപ്പോ പ്രശ്നമുണ്ടാക്കും..
അതോ ഇനി അത് വെറും ഒരു ഓഫ് ആയിരുന്നോ?
വളയം, ഒരേ കമന്റില്‍ ഏറ്റവുമധികം ഓഫ് ഇട്ടതിന്റെ ബഹുമതി തല്ക്കാലം താങ്കള്‍ക്കാണ്.
താങ്ക്സ് പെരിങ്ങ്സ് :) ഈ ‘പണി’ ഒക്കെ കണ്ട് മനംമടുത്താണോ ദേവഗുരു ഓടി രക്ഷപെടുന്നതെന്ന് ഒരു സംശയം. :(
വെള്ളയമ്മായി,ദില്‍ബാസുരാ, നിര്‍വച്ചനങ്ങള്‍ കൊള്ളാം :)
കണ്ണൂസേ, മെമ്പര്‍ഷിപ്പിനായി ബിന്ദ്വേച്ചിയെ സമീപിയ്ക്കുക. പിന്നെ പ്രസ്ഥാനം അടച്ചു പൂട്ടിയില്ലെങ്കില്‍ ബാക്കിയുള്ളവര്‍ കൂടി ഓടി രക്ഷപെടും എന്നു തോന്നുന്നു.
ഓടരുതു കുറുമാനേ, ആളറിയാം :)
ഓടണ്ട ആവശ്യമില്ല. ഇവിടെ ഓഫുകള്‍ എന്നും എപ്പൊഴും എങ്ങനെയും ഇടാം...
അത്രേയുള്ളു കുമാരേട്ടാ.. പൈസ എല്‍ജിയേച്ചി മുക്കിയെന്നു തോന്നുന്നു. എനിക്ക് ഒന്നും കിട്ടിയിട്ടില്ല.. ഇനി ഒരു പുട്ടിന്റെ റെസ്യൂമി, അല്ല, റെസിപ്പി എങ്കില്‍ ഇഞ്ചിമാങ്ങയില്‍ ഇട്ടിരുന്നെങ്കില്‍ നമുക്ക് അത് ഉണ്ടാക്കി അടിക്കൂവെങ്കിലും ചെയ്യാമായിരുന്നു.. അപ്പോ വരൂ, അര്‍മ്മാദിയ്ക്കൂ... ;)
ജേക്കബ്ബെ, ഓ.പു. എങ്കില്‍ ഓപു. അവസാനം ഓപ്പറേഷന് തിയേറ്ററില്‍ ആവരുതെന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ എനിക്ക്.
ഇറു, അങ്ങനെ നമ്മള് ഏയ് ഓട്ടൊയെ നമ്മുടെ ദേശീയ സിനിമ ആയി പ്രഖ്യാപിച്ചിരിയ്ക്കുന്നു.
ഏയ്..ഞാന്‍ ഓഫടിക്കുന്നത് നിറുത്തി. ഇവിടെ ദേവേട്ടനും പെരിങ്ങ്സുമൊക്കെ നമ്മുടെ ഓഫ് കാരണമാണെന്ന് തോന്നണ് കടയക്കാന് പോണെ.
അല്ല.എന്റെ ഒരു കൂട്ടുകാരിക്ക് (എന്ന് വെച്ചാല്‍ virtual കൂട്ടുകാരിക്ക് എന്റെ മലയാളം ബ്ലോഗ് വായിക്കാം..പക്ഷെ ജീമെയിലില്‍ എഴുതുന്ന മലയാളം വായിക്കാന്‍ പറ്റുന്നില്ല)
ആദിത്യാ, ഒരു ഓഫ് ടോപ്പിക്ക് കിട്ടുമോ എന്നും നോക്കി ഞാന്‍ മൂന്ന് പ്രാവശ്യം വന്ന് മടങ്ങി. ഇപ്പോള്‍ ഒരെണ്ണം കിട്ടി, എല്‍.ജിക്ക് എന്തോ ഒരു പ്രശ്നം. ഞാന്‍ ഒന്ന് എടപെടട്ടേ!
എല്‍.ജീ, കൂട്ടുകാരി റിസീവ് ചെയ്യുന്ന email client ജീമെയില് തന്നെ ആണോ, അതോ HTML/Rich Text സപ്പോര്‍ട്ട് ചെയ്യാത്ത ഏതെങ്കിലും കുരുത്തം കെട്ട ഈമെയില്‍ ആയിരിക്കുമോ? പിന്നൊന്ന് ശ്രദ്ധിക്കേണ്ടത്, മെയില്‍ കമ്പോസ് (compost ആയേനെ) ചെയ്യുമ്പോള്‍ Rich Formatting സെറ്റ് ചെയ്തിട്ടുണ്ടോന്നെ കൂടി ഉറപ്പ് വരുത്തുക.
[B I U F T T T], വാട്ടീസ് ദിസ്? അല്ല റിച്ച് ടെക്സ്റ്റ് എന്ന് കാണിച്ചതാണേ.
ഈ പ്രാപ്രാ ചേട്ടന്റെ പേരു പരോപകാരി ചേട്ടന് എന്ന് വല്ലോം ആണൊ? ഞാന്‍ ഇച്ചിരെ കുടമ്പുളി മേടിക്കണം എന്ന് പറഞ്ഞാല്‍ അപ്പൊ എനിക്ക് കട പറഞ്ഞ് തരും..ഇപ്പൊ ദേ ഇതും..
ഞാന്‍ കൃത്..കൃത് !!
ആ പെങ്കൊച്ചിന്റെ യാഹൂ മെയില്‍ ആയിരുന്നു.അതോണ്ടാ.
എല്ജിയെയൊന്നു സഹായിച്ചേക്കാം.
യാഹൂ മെയിലില്‍ എന്‍കോഡിംഗ് (റൈറ്റ് ക്ലിക്കു ചെയ്തോ, വ്യൂ മെനുവില്‍ നിന്നോ കിട്ടും അതു്) യൂനികോഡ് എന്നോ യു-ടി-എഫ്-8 എന്നോ (ഏതാ ബ്രൌസറിലുള്ളതു് എന്നു വെച്ചാല്‍) ആക്കുക. സ്വതേ യാഹുവിനു് അതല്ല എന്‍കോഡിങ്ങ്.
ഇതും നോക്കുക.
717500131
പ്രശ്നം സോള്‍വ് ആയോ എന്ന് പറഞ്ഞില്ലല്ലോ എല്‍.ജീ?
കസ്റ്റമര്‍ സാറ്റിസ്ഫൈഡ് ആകാതെ മാനേജര്‍ കേസ് ക്ലോസ് ചെയ്യാന്‍ സമ്മതിക്കില്ല. സന്തോഷ് ഇവിടെ കേസ് നമ്പര്‍ ആണെന്ന് തോന്നുന്നു എഴുതി വച്ചിരിക്കുന്നത്.
ആദിത്യാ, ഇതിനെ ഒരു 50 കടത്താനുള്ള എന്റെ എളിയ ശ്രമമാണേ! :)
പ്രാപ്രേ,
നന്ദിയുടെ നറുമലരുകളര്പ്പിയ്ക്കുന്നു... :)
വരൂ, ഓഫ് അടിയ്ക്കൂ ;)
പറഞ്ഞ പോലെ സന്തോഷ് എന്താണീ എഴുതിയിട്ടിരിയ്ക്കുന്നത്? കോഡ് ഭാഷയില്‍ ചീത്ത വിളിച്ചതാണോ? അതോ ഇത് വല്ല സര്‍ദാര്‍ജി ജോക്കും ആണോ?
ഓടോ: ഇക്കൊല്ലത്തെ ഫൊക്കാനാ സമ്മേളനം എല്‍ജി കുമാരിയുടെ നാടായ ഫ്ലോറിഡയില്‍ വച്ചാണു നടന്നത്. സാധാരണപോലെ മൊത്തം അടിയും ബഹളവുമായിരുന്നു എന്നാണു കേള്‍വി. പറഞ്ഞുവന്നതെന്തെന്നാല്‍, ഇവിടത്തെ ഒരു ഹാസ്യസാഹിത്യകാരനായ രാജു മൈലപ്രയുടെ ഈയാഴ്ചത്തെ കോളത്തില്‍ എഴുതിയിരിക്കുന്ന കാര്യമാണ്. സമ്മേളനനഗരി മലയാളികളായ കുടികിടപ്പുകാരെക്കൊണ്ടുനിറഞ്ഞിരുന്നുവെന്ന് മൈലപ്ര. കുടികിടപ്പുകാരെന്നാല്, കുറെ കുടിക്കും, പിന്നെ കുറെനേരം അവിടെത്തന്നെ വീണുകിടക്കും, പിന്നെയും എഴുന്നേറ്റു കുടിക്കും, പിന്നെയും കിടക്കും, അങ്ങനെ...
ഓഫ് ടോപ്പിക്കായതുകൊണ്ട് ഒരു ഓഫ് അടിച്ചതാണ്. ദേ വീണ്ടും അടിക്കുന്നു: 717500131. ആരെങ്കിലും ഒന്നു രക്ഷിക്കോ!
ഒരു ഡൌട്ട്
1. ഓഫ് ടോപ്പിക്ക് അടിക്കാനുള്ള പോസ്റ്റില്‍ ഓഫ് ടോപ്പിക്ക് കമന്റ് ഓണ്‍ ടോപ്പിക് ആകുമല്ലോ.
2.ഈ തത്വത്തിനെ മറിച്ചിട്ടു തിരിച്ചാല്‍ ഓഫ് റ്റോപ്പിക് പോസ്റ്റില്‍ ഒണ്‍ റ്റോപ്പിക്ക് അടിച്ചാല്‍ ആ കമന്റ് ഓഫ് റ്റോപ്പിക്ക് ആയി എന്നല്ലേ?
3. വഴി നമ്പര്‍ രണ്ടിലെ "ഓണ്‍ ടോപ്പിക്ക്" ഒന്നില്‍ പറയുന്ന തത്വപ്രകാരം ഓഫ് ടോപ്പിക്ക് ആണെന്നതിനാല്‍ "ഓഫ് റ്റോപ്പിക്ക്" സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാമല്ലോ
4. ആയതിനാല്‍ ഈ ത്രെഡില്‍ ഓഫ് ടോപ്പിക്ക് അടിച്ചാല്‍ അത് ഒരേ സമയം ഓണും ഓഫും ആകുന്ന ടോപ്പിക്ക് ആണെന്നു വരുന്നുണ്ടോ?
ആരാ ബൂലോഗ കണക്കുപുലി? എന്റെ നീറുന്ന സംശയം ദൂരെയിട്ടു കരിച്ചു തരുമോ?
കുടമ്പുളി കഴിച്ചാല്‍ തലവേദന വരുമോ?
ഇല്ലജിത്തേ, അല്ലജിത്തേ! ബ്രസീലിന്റെ തലസ്ഥാനമല്ല കൊളംബോ.
തേവരുടെ കണക്കിലെ മൂന്നാമത്തെ വഴിയാണു തെറ്റിയതെന്നു പറഞ്ഞാല്‍ അതു് ഓണ്ടോപ്പിക്ക് ആയിപ്പോകുന്നതിനാല്‍ അതു പറയാതെ കൊളമ്പുരോഗം കഴിച്ചാല്‍ കുടമ്പുളിയുടെ പശു പോകുമോ എന്നൊരു മറുചോദ്യം സന്തോഷിനോടും അജിത്തിനോടും ചോദിച്ചുകളയാം.
സന്തോഷ് പറഞ്ഞതൊരു രാന്‍ഡം നമ്പരല്ല. പ്രൈം നമ്പരാണു്. പോസ്റ്റെഴുതാന്‍ വേറേ ഒരു നമ്പരും കണ്ടില്ല.
ബൂലോഗത്തില്‍ ഏറ്റവും കൂടുതല്‍ നമ്പരടിക്കുന്നതു് എല്ജിയാണു് - ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കാര്യം നോക്കി ജീവിക്കുന്നതു സന്തോഷമാണെന്നും മറ്റും.
അല്ലാ, ഈ എല്‍ജിയുടെ ശരിക്കുള്ള പേരു് ലക്ഷ്മിക്കുട്ടിയമ്മ ഗോപാലക്കുറുപ്പു് എന്നാണോ? വയസ്സു് 60?
ഇഞ്ചി എന്നതു പരല്പ്പേരുപയോഗിച്ചാല് 60 എന്നു കിട്ടും.
പരല്‍പ്പേരു കണ്ടുപിടിച്ചതു വരരുചിയാണു്.
വരരുചി നവരത്നങ്ങളിലൊരാളായിരുന്നു.
മുത്തു്, മാണിക്യം, വൈഡൂര്യം, ഗോമേതകം, പദ്മരാഗം, ഇന്ദ്രനീലം, പിന്നെ മൂന്നു രത്നങ്ങള്‍ എന്നിവയാണു നവരത്നങ്ങള്‍.
ഇന്ദ്രനീലത്തിന്റെ നീലയും പദ്മരാഗത്തിന്റെ ചുവപ്പും കുന്നിക്കുരുവിലുണ്ടു്.
കുന്നിക്കുരുവിന്റെ പടം കാണണമെങ്കില്‍ കുന്നിമണികള്‍ എന്ന ബ്ലോഗില്‍ പോയാല്‍ മതി.
പടമപ്പാ എന്നതു വക്കാരിയുടെ ഒരു പോസ്റ്റ് ആണു്.
ഞങ്ങളുടെ നാട്ടിലുള്ള ലൈന്മാന് പോസ്റ്റിന്റെ മുകളില്‍ നിന്നു താഴേക്കു ചാടുമായിരുന്നു.
വളയത്തില്‍ക്കൂടി ചാടുന്നവന് സര്ക്കസ്സുകാരന്. വളയമില്ലാതെ ചാടുന്നവന് രാഷ്ട്രീയക്കാരന്.
വളയമായിരുന്നു ഒരു പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓഫ്ടോപ്പിക്ക്ക് അടിച്ചതു്. അതിപ്പോള്‍ ഞാനാണു്.
ഞാന്‍ രണ്ടു ദിവസത്തേക്കു ബ്ലോഗുകള്‍ വായിക്കുന്നതല്ല, വീക്കെന്ഡായതു കൊണ്ടു്.
ഹാപ്പി വീക്കെന്‍ഡ്!
50:)
അമ്പതായപ്പോള്‍ ഇതെവിടന്നു വന്നു ചാടി?
50:) എന്നതു് ഓണ്ടോപ്പിക്കാണിപ്പോള്. അറിഞ്ഞില്ലേ? അനനുവദനീയം...
അപ്പോ വീക്കെന്ഡിലെന്താ പരിപാടി?
ഹഹഹഹ
50 എവിടെ അവിടെ ബിന്ദൂട്ടിയേച്ചി...
ഉമേഷ്ജീ, ഒരു കമന്റില്‍ ഇതില്‍ കൂടുതല്‍ പരസ്പരബന്ധമുള്ള(?) കാര്യങ്ങള്‍ എഴുതാന്‍ വക്കാരിക്കു മാത്രമേ കഴിയൂ...
സന്തോഷിങ്ങനെ അമ്പതടിക്കാന്‍ കറങ്ങിനടക്കുകയാണെന്നെനിക്കു മനസ്സിലായി, അതുകൊണ്ടാരെങ്കിലുമൊന്നു 49 അടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. :)
വീക്കെന്റില്‍... ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല ഇതുവരെ.
ഏ? എന്നിട്ട് ഉമേഷേട്ടനെ കമന്റ്സ് ഞാന്‍ ദേ ഇപ്പൊ വായിച്ചല്ലൊ? വീകെണ്ട് വായികൂല്ലാന്ന് പറഞ്ഞിട്ട്? മനുഷ്യന്മാരായാല് വാക്കിന് വില വേണം കേട്ടൊ.
ഹിഹി..എന്റെ ബിന്ദൂട്ടിയെ..ഇവിടേം 50 അടിച്ചല്ലേ..ഞാന്‍ ഹാപ്പി..
Post a Comment