Thursday, July 27, 2006

നവാഗതരെ ഇതിലെ ഇതിലെ

പുതിയ മലയാള ബ്ലോഗ് തുടങ്ങാന്‍ പോകുന്നവര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍.
ഇനി പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിര്‍ദ്ദേശങ്ങള്‍ മാത്രം, നിബന്ധനകള്‍ അല്ല.

1. ബ്ലോഗിനൊരു പേരു വേണം.
2. താങ്കള്‍ക്കൊരു പ്രൊഫൈല്‍ നാമം.
3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
4.1 (Who Can Comment )
4.2 (Comments Default for Posts)
4.3 (Show comments in a popup window?)
4.4 (Show word verification for comments?)
4.5 (Enable comment moderation?)
5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
10. ‘തനിമലയാളം‘ ബ്ലോഗ് അഗ്രഗേറ്റര്‍.
10.1. ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിക്കാനുള്ള സംവിധാനം
11. ‘പിന്മൊഴികള്‍‘ കമന്റ് അഗ്രഗേറ്റര്‍.
11.2. പിന്മൊഴിക്കമന്റുകള്‍ വായിക്കാന്‍
11.3. കമന്റ് പിന്മൊഴിയില്‍ വരാതിരിക്കണെമെന്നുണ്ടെങ്കില്‍
12. പിന്‍മൊഴിക്കമന്റുകള്‍ മെയില്‍ ആയി കിട്ടാന്‍.
13. ‘ബ്ലോഗ്‌ലൈന്‍സ്‘ ബ്ലോഗ് റോള്‍.

1. ബ്ലോഗിനൊരു പേരു വേണം.
(Settings-> Basic-> Title)
സഭ്യമായ ഏതു പേരും സ്വീകരിയ്ക്കാം. താങ്കള്‍ എന്തു തരം ബ്ലോഗ് ആണോ തുടങ്ങാന്‍ പോകുന്നത് അതിനോട് ബന്ധപ്പെട്ട പേര് ഇടുന്നത് നന്നായിരിയ്ക്കും. പാചകത്തെക്കുറിച്ചു മാത്രം പറയാന്‍ പോകുന്ന ബ്ലോഗിന് ‘മറഡോണയുടെ അഞ്ചാമത്തെ ഗോള്’ എന്ന പേര് യോജിയ്ക്കുമോ? 13-ആമതായി പറഞ്ഞിരിയ്ക്കുന്ന ബ്ലോഗ് റോളില്‍ താങ്കള്‍ തിരഞ്ഞെടുത്ത പേര് ഇല്ല എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിയ്ക്കും.

2. താങ്കള്‍ക്കൊരു പ്രൊഫൈല്‍ നാമം.
(Dashboard-> Edit Profile-> Display Name)
ഇതാണ് പ്രൊഫൈല്‍ നെയിം. കുറെയാള്‍ക്കാര്‍ ബ്ലോഗിന്റെ പേരു തന്നെ പ്രൊഫൈല്‍ പേരായി സ്വീകരിയ്ക്കാറുണ്ട്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്ലോഗിന്റെ പേര് വളരെ വലുതാണെങ്കില്‍ അത് ചില അസൌകര്യങ്ങള്‍ ഉണ്ടാക്കില്ലെ? വായനക്കാര്‍ ഈ പേര് ഉപയോഗിച്ചാണ് താങ്കളെ സംബോധന ചെയ്യാന്‍ പോകുന്നത്. അതു കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിനനുസരിച്ച് ഒരു നല്ല വിളിപ്പേര് സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത്. സ്വന്തം പേര് ഉപയോഗിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ പല കാരണങ്ങളാലും (ജോലി സ്ഥലത്തു നിന്ന് ബ്ലോഗ് ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ എന്നു തുടങ്ങി) ഒരു സാങ്കല്‍പ്പിക പ്രൊഫൈല്‍ നാമം തരുന്ന സ്വാതന്ത്ര്യം സ്വന്തം പേര് തരില്ല എന്നാണെന്റെ അഭിപ്രായം.

ബ്ലോഗിന്റെ പേരും പ്രൊഫൈല്‍ നാമവുമൊക്കെ താങ്കളുടെ ഓണ്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഒരു പേര് കുറെ നാള്‍ ഉപയോഗിച്ചുകഴിഞ്ഞ് അത് മാറ്റാന്‍ ‘പ്രയാസ’മായിരിയ്ക്കും. അതുകൊണ്ട് ഇതു രണ്ടും ആലോചിച്ച് തിരഞ്ഞെടുക്കുന്നത് നന്നായിരിയ്ക്കും.

3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
(Settings-> Formatting-> Show Title Field ->Yes)
പോസ്റ്റിന് ടൈറ്റില്‍ ഉണ്ടെങ്കില്‍ ഇന്ഡെക്സില്‍ ശരിയായി വരും. ബ്ലോഗ് അഗ്രഗേറ്റര്‍ ആയ തനിമലയാളത്തിലും കമന്റ് അഗ്രഗേറ്ററിലും ഒക്കെ ഭംഗിയായി കാണാന് പറ്റും. പുതിയ പോസ്റ്റ് ഇടുമ്പോള്‍ മുകളിലെ ചെറിയ ടൈറ്റില്‍ ഫീല്‍ഡില്‍ തന്നെ പോസ്റ്റ് ടൈറ്റില്‍ കൊടുക്കുക.

4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
(കമന്റ് അനുവദിയ്ക്കണൊ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടം)

4.1 (Settings-> Comments-> Who Can Comment ) എന്നത് Anyone എന്നോ Only Registered Users എന്നോ കൊടുത്താലേ ബാക്കിയുള്ളവര്‍ക്ക് കമന്റ് ചെയ്യാന് പറ്റൂ. Only Registered Users എന്നു കൊടുത്താല്‍ അനോണിമസ് കമന്റുകള്‍ ഒഴിവാക്കാം.

4.2 (Settings-> Comments-> Comments Default for Posts) എന്നത് New Posts Have Comments എന്ന് കൊടുത്താല്‍ പുതിയ പോസ്റ്റുകള്‍ക്ക് കമന്റ് ഉണ്ടായിരിയ്ക്കും. താങ്കളുടെ പോസ്റ്റുകള്‍ക്ക് കമന്റിടാനുള്ള ലിങ്ക് കാണുന്നില്ലെങ്കില് ഈ സെറ്റിങ്ങ് ആണ് നോക്കേണ്ടത്, ഇത് അബദ്ധത്തില് മാറിപ്പോയതാകാം.

4.3 (Settings-> Comments-> Show comments in a popup window?) എന്നത് No എന്ന് കൊടുക്കുന്നതായിരിയ്ക്കും മിക്ക വായനക്കാര്‍ക്കും ഇഷ്ടം. മിക്കവരും അതേ പേജില്‍ തന്നെ കമന്റ് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്.

4.4 (Settings-> Comments-> Show word verification for comments?) ഇത് Yes എന്നു കൊടുത്താല്‍ സ്പാം കമന്റ്സ് ഒഴിവാക്കാം.

4.5 (Settings-> Comments-> Enable comment moderation?) ഇത് സാധാരണ ഗതിയില്‍ No എന്നു മതി. ഇത് Yes ആണെങ്കില്‍ എല്ലാ കമന്റും താങ്കള്‍ കണ്ട് അംഗീകരിച്ചതിനു ശേഷം മാത്രമെ പോസ്റ്റില്‍ വരൂ. കമന്റില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ ഇത് ഉപയോഗിയ്ക്കാവുന്നതാണ്.

5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
Settings-> Formatting പേജിലും Settings-> Comments പേജിലും കുറെ date time ഫീല്ഡ്‌സ് ഉണ്ട്. അതെല്ലാം മുഴുവന് ദിവസം, സമയം കാണിക്കുന്നതു പോലെ കൊടുക്കുക ഉദാ - July 28, 2006 1:54:53 AM. പോസ്റ്റുകളില്‍ കമന്റുകള്‍ ഒന്നിലധികം ദിവസം വരുമല്ലോ, അപ്പോള്‍ സമയം മാത്രം കാണിച്ചാല്‍ എന്നാണ് കമന്റ് വെച്ചത്‌ എന്നു മനസിലാവില്ല.

6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
(Settings-> Formatting-> Show)
താങ്കള്‍ ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതലുള്ള പോസ്റ്റെല്ലാം ആദ്യ പേജില്‍ തന്നെ വരണമെന്നു നിര്‍ബന്ധമുണ്ടൊ? ഇല്ലെങ്കില്‍ ആദ്യ പേജില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക. പേജ് വേഗത്തില് ലോഡ് ചെയ്യാന്‍ ഇത് സഹായിയ്ക്കും. കഴിഞ്ഞ 5 പോസ്റ്റുകള് എന്നോ അല്ലെങ്കില് അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നോ മറ്റോ സ്വീകരിയ്ക്കുന്നതാവും നല്ലത്. അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നു കൊടുത്താല്‍ പോസ്റ്റ് ചെയ്തിട്ടുള്ള അവസാന 7 ദിവസങ്ങളിലെ പോസ്റ്റുകള്‍ ഹോം പേജില്‍ വരും (അവസാന 7 കലണ്ടര്‍ ദിവസങ്ങളിലെതല്ല). വായനക്കാര്‍ക്ക്‌ സൈഡ് ബാറിലെ ലിങ്കുകള്‍ വഴി പഴയ ഏതു പോസ്റ്റിലും എത്താവുന്നതാണ്.

7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting-> Show Link Field ->Yes)
താങ്കളുടെ ബ്ലോഗിലേയ്ക്ക് ട്രെയ്‌സ്-ബാക്ക് ലിങ്കുകള് വേറെ ഏതെങ്കിലും സൈറ്റില്‍ ഇടാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.

8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting -> Backlinks -> Show)
താങ്കളുടെ ബ്ലോഗിലേയ്ക്കുള്ള ബാക്ക് ലിങ്ക്സ് കാണിയ്ക്കാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.


ഇത്രയും കാര്യങ്ങള്‍ നിങ്ങളുടെ ബ്ലോഗിനെ മാത്രം ബാധിയ്ക്കുന്നവ ആയിരുന്നു.
ഇനിയുള്ള കുറച്ച് കാര്യങ്ങള്‍ മലയാള ബൂലോക സമൂഹത്തെ സംബന്ധിയ്കുന്നവ ആണ്. എന്ത് എന്താണെന്നു മനസിലാക്കി ചെയ്യുന്നതായിരിയ്ക്കും നല്ലത്.

9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
ബൂലോഗ ക്ലബ് എന്നത് http://boologaclub.blogspot.com/ എന്ന ബ്ലോഗ് ആണ്. ഇത് 2006 മെയ് 22 - തിയതിയ്ക്കടുത്ത് ഉണ്ടായിരുന്ന മലയാള ബ്ലോഗേഴ്സിന്റെ പൊതു താല്‍പ്പര്യപ്രകാരം ഉണ്ടാക്കിയ ഒരു പൊതു ബ്ലോഗ് ആണ്. ഈ ബ്ലോഗ് എന്താണ്, എന്തിനാണ് എന്ന് ആദ്യ പോസ്റ്റിട്ട ദേവരാഗം വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ്‌ എന്താണ്‌, എന്തിനാണ്‌, ആരുടേതാണ്‌ എന്ന് ആകെ ഒരു കണ്‍ഫ്യൂ ചിലര്‍ക്ക്‌ ആയിപ്പോയെന്ന് മനസ്സിലാക്കി ദേവരാഗം ഒരിക്കല്‍ കൂടി വിവരിച്ചത് ഇവിടെ കാണാം.

ഇവിടെ മെമ്പര്‍ഷിപ്പ് വേണ്ടവര്‍ ക്ലബില്‍ ഒരു കമന്റിട്ടാല്‍ മതിയാകും. ബ്ലോഗിന്റെ അഡ്മിന് റൈറ്റ്സ് ഉള്ള ആരെങ്കിലും നിങ്ങളെ മെമ്പര്‍ ആയി ചേര്‍ത്തോളും. താങ്കളുടെ എത് ഈ-മെയില്‍ ഐഡിയിലേയ്ക്കാണ് ഇന്‍വിറ്റേഷന്‍ അയക്കണ്ടത് എന്നു കൂടി കമന്റില്‍ കാണിയ്ക്കുക. ബ്ലോഗിന്റെ പേരല്ല, ഈ-മെയില്‍ ഐഡിയാണ് ആവശ്യം എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക.

10. ‘തനിമലയാളം‘ ബ്ലോഗ് അഗ്രഗേറ്റര്‍.
http://malayalam.homelinux.net/malayalam/work/head.html
ഇത് ഏവൂരാന്റെ നേതൃത്വത്തില്‍ ഒരു സംഘം ആള്ക്കാര്‍ മലയാളം ബ്ലോഗ് പോസ്റ്റുകള്‍ സമാഹരിയ്ക്കാന്‍ നടത്തുന്ന ഒരു സര്‍വീസ് ആണ്. ഇവിടെ എന്ത് കൊടുക്കണം എന്ത് കൊടുക്കണ്ട എന്ന് തീരുമാനിയ്ക്കാനുള്ള പൂര്‍ണ്ണ അധികാ‍രം ഏവൂരാനും ടീമിനുമാണ്. തനിമലയാളത്തിന്റെ നിയമാവലി , സെന്‍സറിംഗ് നയം , കമന്റുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ എന്നിവ വായിക്കുക.

ഇവിടെ നിങ്ങളുടെ ബ്ലോഗ് ഉള്‍പെടുത്തപ്പെടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് മലയാളത്തില്‍ എഴുതുക എന്നത് മാത്രമാണ്. ഏവൂരാന്റെ സെര്‍ച്ച് എഞ്ചിന്‍ പൊക്കി അകത്തിട്ടോളും. പോസ്റ്റ് ഇട്ട ഉടനെ തനിമലയാളത്തില്‍ വരണമെന്നില്ല. തനിമലയാളം പുതിയ പോസ്റ്റുകള്‍ കാണിയ്ക്കുന്നത് ഒരു നിശ്ചിത ഇടവേളയിലാണ്.

10.1. ‘06 ഓഗസ്റ്റില്‍ ഏവൂരാന്‍ തനിമലയാളം പരിഷ്കരിച്ച് ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇവിടെ വായിക്കാം. ഓരോ പോസ്റ്റും പബ്ലിഷ് ചെയ്തു കഴിയുമ്പോള്‍ അവിടെ പറഞ്ഞിരിക്കുന്നതു പോലെ ഏതെങ്കിലും കാറ്റഗറിയില്‍ പെടുത്തുന്നത് നല്ലതായിരിക്കും.

11. ‘പിന്മൊഴികള്‍‘ കമന്റ് അഗ്രഗേറ്റര്‍.
11.1. http://groups.google.com/group/blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പാണിത്. ഇവിടെ ബൂലോക കൂട്ടായ്മയിലെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ശേഖരിയ്ക്കപ്പെടുന്നു.
(Settings-> Comments-> Comment Notification Address) എന്ന ഫീല്‍ഡ് pinmozhikal@gmail.com എന്ന് കൊടുത്താല്‍ കമന്റുകള്‍ ഈ അഗ്രഗേറ്ററില്‍ എത്തിക്കോളും.

11.2. പിന്മൊഴിക്കമന്റുകള്‍ വായിക്കാന്‍ ഗ്രൂപ്പില്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധമില്ല. ഗ്രൂപ്പിലല്ലാതെ, പിന്മൊഴി സൂചിക, ഇവിടെയും കാണാം, അല്ലെങ്കില്‍ ഇവിടേയും.

11.3. താങ്കള്‍ ഇടുന്ന കമന്റ് പിന്മൊഴിയില്‍ വരാതിരിക്കണെമെന്നുണ്ടെങ്കില്‍ കമന്റില്‍ qw_er_ty എന്ന് ഉള്‍പ്പെടുത്തിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

അഗ്രഗേറ്ററുകളിലെ പ്രശ്നങ്ങള്‍ക്കും മറ്റ് പൊതുവായ പ്രശ്നങ്ങള്‍ക്കും techhelp@thanimalayalam.org എന്ന ഈ മെയില്‍ വിലാസത്തില്‍ മെയില്‍ അയച്ച് പരിഹാരം അഭ്യര്‍ത്ഥിയ്ക്കാവുന്നതാണ്.

12. പിന്‍മൊഴിക്കമന്റുകള്‍ മെയില്‍ ആയി കിട്ടാന്‍.
blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ മെമ്പര്‍ ആവുക. സൈന്‍ ഇന്‍ ചെയ്ത് http://groups.google.com/group/blog4comments എന്ന ഗ്രൂപ്പ് ഹോം പേജില്‍ പോവുക. My Groups ->Manage my subscriptions എന്നീ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. എത്തുന്ന പേജില്‍ Subscription type എന്നത് Email എന്ന് കൊടുക്കുക. എല്ലാ കമന്റുകളും മെയില്‍ ആയി കിട്ടി തുടങ്ങും.

13. ‘ബ്ലോഗ്‌ലൈന്‍സ്‘ ബ്ലോഗ് റോള്‍.
ശ്രീജിത്ത് മുന്‍കൈ എടുത്ത് ഒരു ബ്ലോഗ് റോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബൂലോക കൂട്ടായ്മയിലുള്ള എല്ലാ മലയാള ബ്ലോഗുകളുടേയും ഒരു ലിസ്റ്റാണത്. ഈ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താന്‍ sreejithk2000@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ മതി. ഇനി ഈ ലിസ്റ്റ് ബ്ലോഗിലെ സൈഡ് ബാറില്‍ കാണിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെയുണ്ട്.

എങ്ങനെ മലയാളത്തില്‍ ബ്ലോഗ് എഴുതാം എന്നതിനെപ്പറ്റി വക്കാരി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

116 comments:

Anonymous said...

പിന്നേയ്. ഇതും കൂടെ... കമന്റ്സ് പിന്മൊഴിക്ക് വന്നിട്ട്..അതു നമ്മുടെ ഈമെയിലിലേക്കും കൂടി കിട്ടണ വിദ്യ...

ആദിക്കുട്ടിക്കിങ്ങിനെ ജ്ഞാനം മറ്റുളോര്‍ക്കും പകര്‍ന്ന് കൊടുക്കുന്നത് ഇഷ്ട്മാണല്ലെ? ഗൂഡ് കീപ് ഇറ്റ് അപ്പ്.!

myexperimentsandme said...

കൊള്ളാം. വളരെ വിജ്ഞാനപ്രദം. സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു. കൊടുകൈ :)

Adithyan said...

എല്‍ജിയേച്ചീ, എപ്പ കൊടുത്തൂന്നു ചോദിച്ചാ പോരെ? ദേ കട്-ഉം കൊടുത്തിട്ടുണ്ട് (സൂക്ഷിച്ച് നോക്കിയാ കാണം;))

പിന്നെ ജ്ഞാനം - അത് വളരെ കുറച്ചേ ഉള്ളു.. ഉള്ളതു കൊണ്ട് ഓണം പോലെ :)

വക്കാരി,
ആ ജബ് ജബ് ... ആ താങ്ക്യൂ‍ൂ‍ൂ... അങ്ങോട്ടേയ്ക്ക് ഒരു ലിങ്ക് ഇടണം ന്നു ഓര്‍ത്താരുന്നു. പിന്നെ മറന്നു പോയി. ഇപ്പോ ഏതായാലും ഇട്ടിട്ടുണ്ട്.

Anonymous said...

ആദിക്കുട്ടീ...ഞാനല്ലെ ഐഡിയ പറഞ്ഞ് തന്നെ..എന്നിട്ടെന്താ വേറെ ആര്‍ക്കൊ കട:
ദിസ് ഈസ് നോട്ട് ഗുഡ്! :(

viswaprabha വിശ്വപ്രഭ said...

ആദിത്യാ,

വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ്!
നല്ല അടുക്കോടെയും ചിട്ടയോടെയും പറഞ്ഞിരിക്കുന്നു കാര്യങ്ങള്‍!

പുതിയ അതിഥികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പറ്റിയ ശൈലി!

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ആദിയേ,

നല്ല വിവരണം.... വളരെ simpleആയി. കൊള്ളാം....

കല്യാണി said...

ആദീ, ഇതു കൊള്ളാട്ടോ :-)

Raghavan P K said...

എക്‌ സ്‌ പ്ല നേഷന്‍ നന്നായിട്ടുണ്ട്‌

പി കെ രാഘവന്‍

Sreejith K. said...

ആദീ, വിവരണം നന്നായി. ഇത് എല്ലാവര്‍ക്കും ഒരു സഹായമായിരിക്കും. സ്വാഗതം പറയുമ്പോള്‍ എല്ലാവരും വരമൊഴിയിലെ ഈ ലിങ്ക് ആണ് കൊടുക്കാറുണ്ടായിരുന്നത്. ഇനി ഇപ്പൊ ഇത് കൊടുക്കാമല്ലോ. നല്ല പോസ്റ്റ്. ഏവൂരാനേ, ഈ പോസിന്റെ ലിങ്ക് തനിമലയാളം പോര്‍ട്ടലില്‍ കൊടുക്കണമെന്നപേക്ഷ.

ആദീ, ഒരു ചെറിയ കാര്യം കൂടെ. ബ്ലോഗ്‌റോളിനെ പറ്റി പറഞ്ഞ് കണ്ടില്ല. അതും കൂടെ ചേര്‍ക്കുന്നത് നന്നായിരിക്കും എന്നൊരു എളിയ അഭിപ്രായം ഉണ്ട്.

അരവിന്ദ് :: aravind said...

നന്നായിരിക്കുന്നു ആദീ..ഇത് അത്യാവിശ്യമായിരുന്നു.
ബൂലോഗക്ലബ്ബില്‍ ഇങ്ങോട്ടൊരു ലിങ്ക് കൊടുക്കാം?
എല്ലാവരുടേയും ബ്ലോഗിലും..

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

ആദീ,
വളരെ നന്നായി അടുക്കും ചിട്ടയോടും പാറഞ്ഞിരിക്കുന്നു...

മുല്ലപ്പൂ said...

പക്ഷേ ഇതിനോട് എനിക്കു യൊജിപ്പില്ലട്ടോ.. “നിങ്ങള്‍ എന്തു തരം ബ്ലോഗ് ആണ് തുടങ്ങാന്‍ പോകുന്നത് അതിനോട് ബന്ധപ്പെട്ട പേര് ഇടുന്നത് നന്നായിരിയ്ക്കും.” അപ്പോള്‍ നമ്മുടെ ഒക്കെ പേരു ..???!!!“
“മുല്ലപ്പൂ...
ഇഞ്ചിപ്പെണ്ണ്...
ദേശാടനം...” (ആരും തലല്ലേ ..)

ബ്ലോഗുകളുടെ തരം തിരിക്കല്‍ പോലെ ആകില്ലേ അതു..

ഇടിവാള്‍ said...

ആദിയേ...

നല്ലോരു കാര്യം... എനിക്കു ഉപകാരമായി...

തുടങ്ങിയ കാലം മുതലുള്ള പോസ്റ്റിങ്ങുകള്‍ ഹോം പേജില്‍ വരുന്നത്‌ എങ്ങനെ ഒഴിവാക്കും എന്ന് എനിക്കറിയുമായിരുന്നില്ല...

പിന്നെ ഒരു ഓഫ്‌: തകര്‍ച്ചയെ നേരിടുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കാനുണ്ടോ ?

ആദിയുടെ ബ്ലോഗില്‍ വന്ന് ഓഫിടാതെ പോകാന്‍ ഒരു പേടി ;)

ഇടിവാള്‍ said...

ആദീ,
(Settings-> Formatting-> Show)

If I select Show poste in last 7 Days...
and...I dont have any new postings for a month.....
The Last post will be ther in the homepage ? Or there wont be any posts ??

വളയം said...

എന്നെപ്പോലെ പുതിയവരെ തീര്‍ചയായും ഇതിലേക്ക്‌ കൈചൂണ്ടേണ്ടതാണ്‌. ലളിതമായും ഋജുവായും പറഞ്ഞിരിക്കുന്നു. നന്ദി

ബിന്ദു said...

ആദിയേ.. ഇതൊന്നാദ്യമേ പറയരുതായിരുന്നോ? ഞാന്‍ ഒരു അടിപൊളി പേരൊക്കെ കണ്ടുപിടിക്കുമായിരുന്നു. കഷ്ടായല്ലൊ. :)
നന്നായി ട്ടൊ എഴുതിയത്‌.

Adithyan said...

കമന്റിയവരെ നന്ദി. :)

വിശ്വേട്ടാ, ബിജോയ്, കല്ല്യാണീ, രാഘവന്‍, അരവിന്ദ്, മുല്ലാസ്, വളയം, നന്ദി നന്ദി :) ഈ രണ്ട് നല്ല വാക്ക് കാണാന്‍ വേണ്ടിട്ടല്ലേ ഈ തരികിട മുഴുവന്‍. :)

ജിത്തേ, ഇതു ഇടണം എന്ന് ആദ്യം വിചാരിച്ചതാണ്. പിന്നെ ഇട്ടു വന്നപ്പോ മറന്നു. എന്തോ മറന്നല്ലോ എന്ന് ഓര്‍ത്തിരിക്കുവാരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി. :) അതും കൂട്ടിയിട്ടുണ്ട്.

മുല്ലാസ്, മുല്ലപ്പു ഒക്കെ നല്ല പേരല്ലെ? അതല്ലെ ഞാന്‍ പേഴ്‌സണലായിട്ട് ബ്ലോഗുന്നവരെക്കുറിച്ചു ഒന്നും പറയാതെ സ്പോര്‍ട്ട്സിനെയും പാചകത്തെയും ഒക്കെ പറഞ്ഞെ ;)

ഇടിഗഡീ, ഹഹഹ... 1948-ല്‍ മലയാള സിനിമാ വ്യവസായത്തെ പിടിച്ചു നിര്‍ത്തിയിരുന്നു... (അല്ലേ വേണ്ട) :)

അവസാനത്തെ പോസ്റ്റ് എപ്പോഴും കാണിയ്ക്കും. അത് പ്രശ്നമില്ല. ലാസ്റ്റ് 5 പോസ്റ്റ് എന്നു വല്ലതും കൊടുക്കുന്നതാവും നല്ലത്.

ബുന്ദ്വേച്ചീ, വെറ്തെ ആളെ കളിയാക്കുന്നോ :)) ദേശാടനം അടിപൊളി പേരല്ലെ? അതും ജീവിത യാത്രയില്‍ പല ദേശാടനങ്ങളും നടത്തിയ ആ അനന്ത വിഹാ‍യസ്സ്... എല്ലാം മനസിലായില്ലെ? ;))

എല്‍ജിയേച്ചീ, കൊടുത്തിട്ടുണ്ട്, കരയണ്ട :)) പിന്നെ ഒരു കാര്യം ‘പെണ്ണിനെ’ ചേച്ചീന്നു വിളിക്കാന്‍ പറ്റില്ല. ഇപ്പൊഴേ പറഞ്ഞേക്കാം :)

Anonymous said...

ഇഞ്ചിപ്പെണ്ണ് എന്ന് കൊടുക്കാത്തതില്‍ ആണ് ഞാന്‍ പ്രതിഷേദ്ധിച്ചെ. പിന്നെ..എന്റെ അഭിപ്രായത്തില്‍ കട: എന്നൊന്നും കൊടുക്കണ്ട..അതു എടുത്തു കള..പുതിയ ആളുകള് കാണാന്‍ ഉള്ളതല്ലെ..
..അയ്യടാ..ചേച്ചീന്ന് വിളിച്ചില്ലെങ്കില്‍ ഞാന്‍
ചെവിക്കു പിടിക്കും..പറഞ്ഞേക്കും.. ഇഞ്ചിയേച്ചി എന്ന് വിളിക്കാന്‍ ഇത്ര പാടാ?

Adithyan said...

ചേച്ചീന്നു വിളിക്കണേ പേരിടണം :) പെണ്ണിനെ എങ്ങന്യാ‍ ച്യേച്ച്യ്യേ-ന്നു വിളിക്ക്യാ??

Kalesh Kumar said...

നല്ല പോസ്റ്റ് ചേട്ടായീ!

സു | Su said...

ആദീ :)

മുസാഫിര്‍ said...

ഇതിനു വേന്ടി ചെയ്ത പ്രയത്നത്തിനു മുന്‍പില്‍ നമിക്കുന്നു.

Thiramozhi said...

നന്നായിരിക്കുന്നു. തുടക്കക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് വലിയ പ്രയോജനം ചെയ്യും. സന്തോഷം.

Sreejith K. said...

ആദീ, ഈ പോസ്റ്റ് വിക്കിയിലേക്ക് ഒന്ന് കോപ്പി & പേസ്റ്റ് ചെയ്യുന്നതിലേക്ക് എന്താണഭിപ്രായം?

http://varamozhi.wikia.com/wiki/Help:Contents/Blog

Adithyan said...

കലേഷ് ചേട്ടായീ, നന്ദി :)

സൂചേച്ചീ :)

മുസാഫിര്‍, ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുള്ള സന്തോഷത്തിനു വേണ്ടി മാത്രം :)

തിരമൊഴീ, സന്തോഷം...

ശ്രീജീ, ഇതിന്റെ ലിങ്ക് അവിടെ ഇട്ടിട്ടുണ്ട്. അവസാനം ലിങ്കുകളില്‍...

അത്തിക്കുര്‍ശി said...

ആദിയേ,

നന്ദി...വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ്‌ പ്രത്യേകിച്ചും നവബ്ലോഗ്ഗര്‍മാര്‍ക്ക്‌. കുറെ തപ്പിത്തടഞ്ഞാണ്‌ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയത്‌! പല സംശയങ്ങളും ഇപ്പൊഴും ബാക്കിയിരിക്കുന്നു..അപ്പൊള്‍ ഇത എല്ലാറ്റിനും പരിഹാരങ്ങളുമായി ഈ പോസ്റ്റ്‌!

തുടക്കത്തില്‍ ശനിയന്‍,പെരിങ്ങോടന്‍, ശ്രീജിത്ത്‌ തുടങ്ങിയവര്‍.... നല്‍കിയ സഹായവും ഇവിടെ നന്ദിയോടെ സ്മരിക്കുന്നു.

നന്ദി.

Unknown said...

"ഉഗ്രന്‍" എന്നു ഒറ്റവാക്കില്‍ പറയാം..ശരിക്കും ഉപകാരപ്രദമാണു...
"യുവശബ്ദം"

evuraan said...

ആദിത്യാ,

10-ആം നമ്പ്ര - evuraan.blogdns... എന്ന് തുടങ്ങുന്ന ലിങ്കിന് സബ്സ്ക്രിപ്ഷന്‍ ഫയര്‍വാളുകള്‍ വിലക്കുകള്‍ കല്പിച്ചിട്ടുണ്ട്. ഏറിയും കുറഞ്ഞും അത് ചില സ്ഥലങ്ങളില്‍ (രാജ്യങ്ങള്‍, കോര്‍പറേറ്റുകള്‍) വിലക്കപ്പെട്ട കനിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതു കാണുക. അതിനു പകരം ഈ ലിങ്ക് ആയാല്‍ നന്നായേനെ.

പിന്നെ, പിന്മൊഴി -- അംഗത്വം വേണമെന്ന് നിര്‍ബന്ന്ധമില്ല, ഗ്രൂപ്പിലല്ലാതെ, പിന്മൊഴി സൂചിക, ഇവിടെയും കാണാം, അല്ലെങ്കില്‍ ഇവിടേയും...


--

Adithyan said...

ഏവൂരാനെ, നന്ദി. തന്ന വിവരങ്ങള്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പോസ്റ്റില്‍ ഇനി എന്തെങ്കിലും പൊതുവായി അറിയണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ദയവായി അറിയിക്കൂ. ഞാന്‍ മാറ്റങ്ങള്‍ വരുത്താം. :)

വിചാരം said...

സ്നേഹാദരങ്ങളോടെ.......... എനിക്ക്‌ ഇത്തിരി സഹായം വേണം ... എണ്റ്റെ ബ്ളോഗില്‍ ചില മറ്റങ്ങള്‍ വരുത്തണം .. അതായത്‌ .. ഇന്നലെ ഞാന്‍ പുതിയ പോസ്റ്റ്‌ ഇട്ടത്തിനു ശേഷം എണ്റ്റെ പ്രൊഫൈല്‍ ഏറ്റവും താഴെയായി ബ്ളോഗിണ്റ്റെ ആ ഭംഗി തന്നെ അങ്ങ്‌ട്‌ പോയി .. ഒന്നു എണ്റ്റെ ബ്ളോഗ്‌ പരിശോധിച്ച്‌ അതിനുള്ള പരിഹാരമാര്‍ഗ്ഗം ഒന്നു പറഞ്ഞു തരുമോ ഒരു പക്ഷെ ഫോട്ടോ ഇട്ടത്‌ കൊണ്ടായിരിക്കുമോ ... എങ്കില്‍ ഫോട്ടോ എങ്ങനെ അതില്‍ നിന്ന്‌ ഒഴിവാക്കും ..... മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രതീക്ഷിച്ച്‌ കൊണ്ട്‌
ഫാറൂഖ്‌ ബക്കര്‍ പൊന്നാനി

Promod P P said...

നന്ദി സഹോദര

സ്നേഹിതന്‍ said...

ലളിതമായി വിവരിച്ചിരിയ്ക്കുന്നു.
നന്നായി ആദിത്യന്‍.

ലാലേട്ടന്‍... said...

വളരെ നന്നായിട്ടുന്ട്. അഭിനന്ദനങ്ങള്‍....

ലാലേട്ടന്‍...

Adithyan said...

റിവിഷന്‍ വേര്‍ഷന്‍ 2.3.1

ദേവേട്ടന്‍ ഈയിടെ ഇട്ട ക്ലബ്-വിശദീകരണവും ഏവൂരാന്റെ കാറ്റഗറൈസേഷനും ക്വെര്‍ട്ടിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആഡന്‍ഡം: സെക്ഷന്‍സ് 10.1, 11.3

:)

അമല്‍ | Amal (വാവക്കാടന്‍) said...

അഡിപൊളി ഹെല്‍പ്‌. ഇതൊക്കെ എങ്ങനെ????


എന്തിനും ഏതിനും വാവക്കാടന്റെ അനുഗ്രഹം ഉണ്ടാകും

JEOMOAN KURIAN said...

നിര്‍ദ്ദേശങ്ങല്‍ക്കു നന്ദി. വേറെ കുറച്ചു പേര്‍ക്കും ഇതു സഹായകമായി.

Anonymous said...

lqöj lïQîêE‹aù BöXööªYïv iöYêjñ oùmilñhïkë.....

അനൂപ് :: anoop said...

ഒരു തുടക്കക്കാരനാണേ..
നിര്‍ദേശങ്ങള്‍ക്ക് റൊമ്പ ടാന്ക്സ്..
Linux ല്‍ മലയാളത്തില്‍ എഴുതുന്നതിനു കൂടി ഒന്നു സഹായിക്കാമോ?

asdf said...

ആദിത്യൻ കലക്കി ഇങ്ങട്‌ വരികയാണ്‌ച്ച നമ്മുക്ക്‌ അടിപൊളിയാക്കംട്ടൊ

Kiranz..!! said...

കിടു..! അഡാര്‍ ഇന്‍ഫര്‍മേഷന്‍ തന്നെ..! ഇതുപയോഗിച്ച് ബ്ലൊഗ് വേള്‍ഡില്‍ ആര്‍ക്കും തകര്‍ക്കാം..!

ആരോമല്‍ said...

ആദി ഞാനൊരു beginer ആണ് .. satheeshvk& satheeshkaruvakode.blogspot

Unknown said...

കൊള്ളാം!
ദാനത്തേക്കാള്‍ മഹത്തരമല്ല മറ്റൊന്നും...
അത് വിദ്യയാണെങ്കിലോ???

നന്ദി...

ഗുപ്തന്‍സ് said...

അറിവു പകര്‍ന്നു കൊടുക്കുന്നതും ഒരു കലയാണ്‌..അതും മനസ്സിലാവുന്ന രീതിയില്‍ ,മാന്യമായി...

ആദിത്യന്‍ അത്‌ വളരെ ഭംഗിയായി നിര്‍വഹിച്ചിരിയ്ക്കുന്നു...ബൂലോഗത്തെ പുതിയ ജീവികളായ ഞങ്ങളെപ്പോലുള്ളവര്‍ക്കു വളരെ ഉപകാരം... നന്ദി...

- കൊച്ചുഗുപ്തന്‍

Devadas V.M. said...

#Lonappanisam...ലോനപ്പനിസം#
ലോനപ്പന്‍ മിസ്റ്റിക്ക് ആകുന്നു.ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ-വിദ്യഭ്യാസ-സാംസ്ക്കാരിക-രാഷ്ടീയ മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറത്തായി നില്‍ക്കുന്ന ഒരു ഭൂഗോളജീവി.
http://lonappan.blogspot.com/

പാച്ചു said...

ഞാന്‍ ഇതു പോലൊരെണ്ണമായിരുന്നു നോക്കി നടന്നത്‌...

ഗ്രേറ്റ്‌.
കീപ്‌ ഇറ്റ്‌ അപ്‌(എന്നു വെച്ചല്‍ അവിടെത്തന്നെ വെച്ചോളാന്‍ അല്ല കേട്ടോ.)

Kumar Neelakandan © (Kumar NM) said...

50 അടിച്ചൊരുചോദ്യം.
ബ്ലോഗിന്റെ ബാനര്‍ മാറ്റാനുള്ള വിദ്യ എവിടെയാ മോനെ നീ പറഞ്ഞിരുന്നതു?

asdfasdf asfdasdf said...

കുമാറേട്ടാ..
ഈ ലിങ്കിലൊന്നു പോയി നോക്കൂ..
http://blogger-templates.blogspot.com/2005/01/remove-navbar.html

Kumar Neelakandan © (Kumar NM) said...

കുട്ടമ്മേനോനെ.. കണ്ടുപിടിച്ചുതരാനുള്ള മനസിനു നന്ദി.
പക്ഷെ ഞാന്‍ ചോദിച്ചത് Blogger NavBar മാറ്റുന്ന കാര്യമല്ല. എന്റെ ബ്ലോഗിലെ ബാനറിനെക്കുറിച്ചാണ്.
സൌജന്യമായി എനിക്ക് പേജ് തരുന്ന ബ്ലോഗറിന്റെ NavBar മാറ്റാന്‍ ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. പാവം ബ്ലോഗര്‍.കോം.

asdfasdf asfdasdf said...

കുമാറേട്ടാ ഈ ബ്ലോഗിലെ http://ashwameedham.blogspot.com/2006/06/blog-post.html ലിങ്കിലുണ്ടതിനുള്ള കുന്ത്രാണ്ടം.

ഖാദര്‍ said...

വളരെ ഉപകാരപ്രദം!നന്ദി

പയ്യന്‍‌ said...

ബൂലോകത്തില്‍ വന്ന് ബ്ലോഗുകള്‍ വായിച്ച് വായിച്ച് പ്രലോഭനം സഹിക്കാനാവാതെ പയ്യനും ബ്ലോഗാന്‍ തീരുമാനിച്ചു.
ഇനി അങ്കത്തിന് പയ്യനും.

സുജയ-Sujaya said...

ബ്ലോഗിങിനെ കുറിച്ചു ഞാന്‍ പഠിച്ചതെല്ലാം ഓര്‍ഗനൈസ് ചെയ്തെടുത്തതു ഇവിടെനിന്നാണു. ഒരു തുടക്കക്കാരന്‍/ക്കാരിക്കു വളരെ സഹായകരം.

evuraan said...

ആദേയ്,

എന്തായാലും മാമരം കോച്ചും തണുപ്പത്ത് വെറുതേ മൂടിപ്പുതച്ച് ഇരിക്കുകയാവുമല്ലോ?

ഖണ്ഡികകള്‍ ഓരോന്നും Anchor Tag ഉം Name Attribute ഉം ഒക്കെ കൊടുത്തൊന്ന് ഉഷാറാ‍ക്കരുതോ? അതാവുമ്പോള്‍ ക്വോട്ടാന്‍ ഇത്തിരി കൂടി സൌകര്യപ്പെടും, ഇല്ലേ?

Adithyan said...

ചെയ്തു സാര്‍ :)
ഒരു ഇന്‍ഡക്സും കൊടുത്തു.

Sathees Makkoth | Asha Revamma said...

പുതിയ ബ്ലോഗറായ എനിക്ക് താങ്കളുടെ നിര്‍ദേശങ്ങള്‍ വളരെയധികം പ്രയോജനപ്പെട്ടു.
നന്ദി സുഹ്രത്തേ.....ആ നല്ല മനസ്സിന്..

അതിശയന്‍ said...

ഞാന്‍ ഇന്നാണ്‌ ആദ്യമായിട്ടു മലയാളം ബ്ലോഗാന്‍ ട്രൈ ചെയ്യുന്നത്‌.

ഈ പോസ്റ്റ്‌ വളരെ ഉപകാരമായി. നന്ദി.

Anonymous said...

നന്ദി. ഈ ലേഖനം വളരെ ഉപകരിച്ചു.

Ali said...

I cannot see my malayalam blog listed in thanimalayalam.in. But it is listed in google malayalam blogs.I have done all the setting prescribed in "setting for Blogger users". Only thing I could nt set was encoding=UTF-8 as this field is removed from formatting section of new Blogger. is that the reason?What should i do to get it listed in thanimalayalam.in....
Even only one of blog is listed in google also...other one is still not listed in google too..(after 4 housrs)...
any pointers?

ചിന്താമണി said...

അതേ...എന്റെ ബ്ലൊഗ് ചിന്തയില്‍ ഇടാന്‍ പറ്റുമൊ...

Chirutha said...

Very Informative.Thank You.
Is boologa club for Malayalee bloggers or Malayalam blogs !?

ഭദ്രൊലോക് said...

വളരെ നല്ല ലേഖനം. നന്ദി. ഇതു വായിച്ചതനുസരിച്ച് ഞാ‍നും ഒരു ബ്ലോഗ് ഉണ്ടാക്കി. നോക്കട്ട് ഒരു കൈ. ഇന്ദ്രപ്രസ്ഥത്തില്‍ ജീവിക്കുന്നു. ഭാവിയിലും നിങ്ങളുടെ കൈത്താങ്ങ് ഉണ്ടാവണം.

അങ്കിള്‍. said...

ആദിയേ,
കമന്റ്‌ ബോക്സിനു മുകളില്‍ കാണുന്ന b,i,a എന്നീ അക്ഷരങ്ങള്‍ എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും വിശദീകരിച്ചു തരൂ

Unknown said...

ആദിയേ,
ഒരു സംശയം കമന്റ് ബോക്സില്‍ HTML tags അനുവദിക്കുന്നില്ലല്ലോ? എങ്കിലും പലരും കമന്റുകളില്‍ ലിങ്ക് കൊടുത്തു കാണുന്നു അതിനുള്ള വിദ്യ എന്താണെന്നൊന്നു പറഞ്ഞു തരുമോ?.

അങ്കിള്‍. said...

ആദിയേ,
രണ്ട്‌ ദിവസം മുംബ്‌ ഞാന്‍ കമന്റ്‌ ബോക്സില്‍ 'ലിങ്ക്‌' കൊടുക്കുന്ന ഗുട്ടന്‍സിനെപ്പറ്റി ചോദിച്ചിരുന്നു. തങ്കളുടെ മറുപടി കണ്ടില്ല. പക്ഷെ ഞാന്‍ കണ്ടെത്തി. ഇതാ ഇവിടെ. ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു.
പൊതുവാളനും ഈ മറുപടി പ്രയോജനപ്പെടുമെന്നു തോന്നുന്നു.

വഴിപോക്കന്‍ said...

എന്നേം കൂട്ടുമോ ബൂലോക ക്ലബ്ബില്‍???

ജൊമേഷ്.

jomesh.pa@gmail.com

xyz said...

Göªiñù Jòˆñöhê EïŸkñöT fò÷kêJù Jëùfþïv , Jñöj Jêkhiï Hjñ öfëêLú FiñYXù G÷ªêjñ BÜpù...
Göus Cöhiïv

ബഷീർ said...

good work..its very useful..

Shareef Kurickal said...

ആദിത്യന്‍ സാറേ
നേരത്തേ ഐ എസ് എം പഠിച്ചു പോയത് കൊണ്ട് മൊഴി വഴങ്ങുന്നില്ല. ഐ എസ് എമ്മില്‍ ചെയ്ത് ബ്ലോഗാന്‍ വല്ല വഴിയുമുണ്ടേല്‍ ഒന്നു പറഞ്ഞ് തര്‍വോ
ഷരീഫ് കുരിക്കള്‍
shkurickal@yahoo.com

മലബാറി said...

കൂട്ടുകാരേ ...ഞാനും പതുക്കെ ബ്ലോഗനാവുന്നു.....
malabarvishesham@blogspot.com
frescouralloor.blogspot.com

ഭൂമിപുത്രി said...

ഞാനിന്നാണു ഇതു കണ്ടതു.
വലീയ ഉപകാരമായി.
സെറ്റിങ്സ് പലതും ശരിയായതു ഇപ്പോഴാണു.
നല്ല ഈ ഉദ്യമത്തിനു അഭിനന്ദനങ്ങള്‍

ഭൂമിപുത്രി said...

mail id-മറന്നു
jaygini@gmail.com
http://kaathoram.blogspot.com/

Unknown said...

ഒരു ബ്ലോഗ് തുടങ്ങിയ ശേഷം ഇനിയെന്ത് എന്നോര്‍ത്തു പകച്ചു നില്‍ക്കുകയായിരുന്നു..ഓരോ ടിപ്സും വളരെയേറെ ഉപകാരപ്രദമായി...
ഹൃദയം നിറഞ്ഞ നന്ദി

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

എന്നേം കൂട്ടുമോ ബൂലോക ക്ലബ്ബില്�???

email id : shibupta46@gmail.com

blog: shibupta46.blogspot.com

pts said...

വായിച്ച് കുറച്ച് വിവരം വെച്ച്.എന്ത് കളിച്ചിട്ടുംഎന്റ്റെ ഒരു പോസ്റ്റിന്
കന്‍ റി ന്റെ ലിങ് കാണുന്നില്ല.എങിനെ ശരിയാക്കാന്‍ പറ്റും

Cartoonist Gireesh vengara said...

hi
i have started cartoon blog.

Anonymous said...

നന്ദി. ഇതു വായിച്ചതനുസരിച്ച് ഞാ‍നും ഒരു ബ്ലോഗ് ഉണ്ടാക്കി.

Cartoonist Gireesh vengara said...

ok,,,nice

ബഷീർ said...

വ്യക്തവും, ലളിതവും ആയ ഉപദേശ നിര്‍ദ്ധേശങ്ങള്‍ക്ക്‌ നന്ദി...
ഞാനും ഒരു കാല്‍ കൈ നോക്കാം എന്നു കരുതി. എന്നെ കൂടി ഈ ബൂലോഗത്തില്‍ കടക്കാന്‍ സമ്മതിക്കുമോ ?
എന്റെ തുടക്കം ..

http://vellarakad.blogspot.com/
my mail id pbbasheer@gmail.com

ചാണക്യന്‍ said...

ഞാന്‍ ചാണക്യന്‍, ബ്ലോഗാന്‍ തന്നെ തീരുമാനിച്ചു
വക്കാരിമഷ്ടായുടെ സഹായം അനിവാര്യം
സംശയം തോന്നുമ്പോള്‍ സഹായം തേടാം
അതു വരെ ബൂലോകവാസികള്‍ക്കും വക്കരിമഷ്ടാക്കും സ്വസ്തി
my email id sajipsla@gmail.com

കേരളക്കാരന്‍ said...

എന്നേക്കൂടി കൂട്ടത്തില്‍ ചേര്‍ക്കുമോ???

കാര്‍ത്ത്യായനി said...

വളരെ നന്ദി മാഷേ..കാര്യങ്ങള്‍ ലളിതമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി..

ഹരീഷ് തൊടുപുഴ said...

വളരെയേറെ നന്ദി ഉണ്ടു കെട്ടൊ, എന്നെപ്പോലെ നവാഗതര്‍ക്കു വിജ്ഞാനപ്രദമാണു......നന്ദി

Unknown said...

ഞാനും ഒരു ബ്ലോഗറായിരിക്കുന്നു. എന്റെ ബ്ലോഗുകള്‍ ഈ ക്ലബ്ബിലും തനിമലയാളത്തിലും മറ്റും പ്രത്യക്ഷപ്പെടണമെന്നുണ്ട്‌. എന്തു ചെയ്യണം?

Areekkodan | അരീക്കോടന്‍ said...

I am blogger since 8/2006.In my first blog "valyammayi" posted a comment to set this.But I didn't understand it then.Now I reached back in my first post and read all . Now I wish to change my template to my own.How can I do it?

സജി said...

കൊള്ളാം......കാര്യങ്ങള്‍ പറയുവാണങ്കില്‍ ഇങനെ പറയണം..........

Anonymous said...

വലരെ...ഉപകരിക്കുന്ന പൊസ്റ്റ്...

Bindhu Unny said...

ആദിത്യാ
വളരെ ഉപയോഗമുള്ള പോസ്റ്റ്. തുടക്കക്കാരിയായ എനിക്ക് നല്ലോണം ഉപയോഗപ്പെട്ടു. നന്ദി.

മാന്മിഴി.... said...

വളരെ ഉപകാരപ്പെടുന്നതാണു കേട്ടൊ..........

ജിതേഷ്‌ | gthesh said...

വളരെ നന്നായിട്ടുണ്ട്‌
നന്ദി

Sam Samuel said...

kollam
sam

My Dream & Favour said...

HAIIIIII DEAR
NAN VARAMOZE DOWNLODE CHEYTHU...
ATHIL NINNU ENGANANU BLOGILEKKU MALAYALAM POST CHEYUNNATHU

Nithyadarsanangal said...

ITHU KOLLAATOOOO.......

അച്ചു said...

വളരെ നന്നായിട്ടുണ്ട്...അല്ല, ഉപകാരമായി. ബ്ലോഗ് ഉണ്ടാക്കിയപ്പൊൾ ഇങ്ങനെ ഒരു സഹായം കിട്ടുമെന്നു അറിഞ്ഞില്ല. തലക്കെട്ടു മാറ്റാനും ഇവിടെ കമന്റാനും ഒക്കെ ഇവിടുന്നു കിട്ടിയതൊക്കെ ഉപകരിച്ചു. നന്ദി......

swadesam said...

please include me in boolokaclub

swadesam@gmail.com

http://swadesam.blogspot.com

കുറുമ്പന്‍ said...

നാനും തുടങ്ങി...വളരെ നന്ദി

നിഖിലന്‍ said...

i mant a membership in boologam club...
iam just startin on here...
http://idavelakalkkidayil.blogspot.com

nikhilthiruvegappura@gmail.com

Unknown said...

athe varamozhiyil malayalam type chaitht varunnillla./..y?

karimeen/കരിമീന്‍ said...

i want a membership
communistkerala.blogspot.com
draksharistam.blogspot.com

email.dinilr@hotmail.com

jyo.mds said...

കുറെ ബുദ്ധിമുട്ടിയാനു മലയാളം ബ്ലോഗ് ഉണ്ടാക്കിയതു.എന്നെ കൂടി ചേര്‍ത്തുമോ?

മനൂസ് said...

നന്നായി!, ഉപകാരം!, മാഷെ!! ബൂലൊഗത്തില്‍ ഞാന്‍ "മിഴുങസ്സ്യ" ആയി നടക്കുവായിരുന്നു.
http://mannangatta.blogspot.com/

jyothi said...

കൂട്ടത്തിൽ കൂടാനാഗ്രഹിയ്ക്കുന്നു....

mail id: jyothirmayi.sankaran@gmail.com

blog name :

www.jyothirmayam.com

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നമസ്കാരം,
വൈകി വന്ന ഒരു നവാഗതനാണ്. തൊഴില്‍പരമായി ഹോമിയോപ്പതി ഡോക്ടര്‍ ആയതിനാല്‍ ബ്ലോഗിന് "പഞ്ചാരഗുളിക" അന്ന് നാമകരണം ചെയ്തു. ഇവിടെ ക്ലിക്കിയാല്‍ പഞ്ചാരഗുളിക നുണഞ്ഞു നേരിട്ട് കമന്റടിക്കാം ഒന്ന് കയറിനോക്കൂ. മധുരമുന്ടെങ്കില്‍ ലിസ്റ്റ് ചെയ്യുക. നന്ദി.

NITHYATHA said...

please include me in boolokaclub
nithyatha-dickson@blogspot.com

Unknown said...

all the best

ജയിംസ് സണ്ണി പാറ്റൂർ said...

ബൂലോകത്തിലെരിടം ലഭിക്കാന്‍
ആഗ്രഹിക്കുന്നു

ജയിംസ് സണ്ണി പാറ്റൂർ said...

സദയം ക്ഷമിക്കണം വിട്ടുപോയി
Email id. James007sunny@gmail.com

Georgekutty said...

എന്നെ ഒന്നു ലിസ്റ്റ് ചെയ്യുക. ലിങ്ക് ഇതാണ്.
http://jorjkutty.blogspot.com/

shajkumar said...

ലിസ്റ്റു ചെയ്‌താല്‍ ഉപകാരമായി.

http://varthamanam-shajkumar.blogspot.com

http://saappaatturaamankampany.blogspot.com

Abduljaleel (A J Farooqi) said...

എന്റെയും ആശംസകള്‍

http://prathapashali.blogspot.com/

Durga said...

നമസ്കാരം, ശൂര്‍പ്പണക ആണ്
jeevikkuka@gmail.com

Unknown said...

എന്നേം കൂട്ടുമോ ?
arvharik@gmail.com

TS Kumar said...

Packers movers Mumbai

അമ്മാച്ചു said...

ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള ആഗ്രഹവുമായി അലഞ്ഞു തിരിഞ്ഞ്, അവസാനം ഇവിടെ എത്തി.
വളരെ നന്ദി .....
ഞാന്‍ ഈ പോസ്റ്റ്‌ മാത്രമല്ല ....ആശ്വമേതത്തില്‍ പോസ്റ്റ്‌ ചെയ്ത എല്ലാം വായിച്ചു
ആദി ഏട്ടാ..... താങ്ങള്‍ ഒരു ഒന്നൊന്നര സംഭവം തന്നെ ആണ് കേട്ടോ :-)

Kavya Gopinath said...

ഒന്നു കൂടെ നടത്തണേ....
sahithigopinath@gmail.com

സുധി അറയ്ക്കൽ said...

arackalsudheesh@gmail.com
http://sudhiarackal100.blogspot.com
എന്നേയും പരിഗണിക്കണേ!!