“യോര്‍ ഫസ്റ്റ് ബിഗ് പ്രോജക്ട്”
പബ്ബില്‍ നിറഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ചു കൊണ്ട് പോള്‍ ശ്രീരാമിനോടു പറഞ്ഞു. അഭിമാനവും സന്തോഷവും ഗര്‍വ്വും എല്ലാം കലര്‍ന്ന ഒരു ചിരി മാത്രം ശ്രീ മറുപടിയായി നല്കി. ഇതു വരെ സ്വപ്നം പോലും കാണാനാവാത്തത്ര പണമാണ് ഈ ഒരു അസൈന്മെന്റിനു ബോണസ്സായി പോള്‍ അര മണിക്കൂര്‍ മുന്‍പെ കൈയില്‍ വെച്ച് കൊടുത്തത്. ആ ബ്രീഫ്കെയ്സിന്റെ ഹാന്‍ഡിലില്‍ തൊട്ടുതലോടിക്കൊണ്ട് പോള്‍ തുടര്‍ന്നു.
“യു ഗോണാ മെയ്ക്ക് ഇറ്റ് ബിഗ്, മാന്‍... നൌ, ഒണ്‍സ് യു ഡൂ ദാറ്റ്, യു മൈറ്റ് വാണ ഫൊര്‍ഗെറ്റ് ദോസ് പൂവ ഗേള്‍സ്”
പോള്‍ ഡാന്‍സ് ചെയ്തിരുന്നവരെ ചൂണ്ടിയാണ് പോള്‍ അത് പറഞ്ഞത്. ഇനി ഇത്തരം കുസൃതികളൊന്നും പാടില്ലത്രെ. വലിയ വലിയ കോണ്ടാക്ട്സ് ആവുമ്പോള്‍ പഴയവ മറക്കണം എന്ന ഉപദേശം.
“ഹേയ് കമോണ്മ്മാന്, ഷട്ടപ്പ്!!!..” ശ്രീ ഉറക്കെച്ചിരിച്ച് കൊണ്ട് പറഞ്ഞു. കൈയിലിരുന്ന മദ്യചഷകം ഉയര്‍ത്തിയപ്പോള്‍ അവന്റെ റ്റൈമെക്സ് വാച്ചിന്റെ നീല ഡയല് പബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍ ഒന്നു കൂടി തിളങ്ങി. സ്റ്റേജില്‍ നിന്നുള്ള നീലവെളിച്ചം ഒന്നുകൂടി തെളിച്ചമാര്‍ന്ന പോലെ.
ഇനിമുതല്‍ അക്കൌണ്ട് മാനേജേഴ്സിന്റെ കൂടെ ആയിരിയ്ക്കും ഊണും ഉറക്കവും. എപ്പോഴും ബഹളവുമായി നടക്കുന്ന ഡെവലപ്പര്‍ കുട്ടികളുടെ കൂടെത്തന്നെ ലഞ്ചിനു പോകാനും അവരുടെ കമന്റടിയിലും മറ്റു ബഹളങ്ങളിലും പങ്കു ചേരാനും ശ്രീയ്ക്ക് പെട്ടെന്നൊരു കൊതി. ഇനി അതൊന്നും നടക്കുമെന്നു തോന്നുന്നില്ല.
ആഴ്ചകള്‍ക്കു ശേഷം... പബ്ബുകളിലെ നീല വെളിച്ചം ശ്രീയ്ക്ക് അന്യമായി. അവന്റെ വാച്ച് ഡയലിന്റെ നീല നിറവും മങ്ങിത്തുടങ്ങി എന്നു തോന്നി. ഉറങ്ങിയിട്ട് ദിവസം മൂന്നായിരുന്നതിനാല്‍ ഉറക്കം തളം കെട്ടിക്കിടക്കുന്ന കണ്ണൂകളുമായി ശ്രീ ഡെസ്ക്കില്‍ അല്‍പ്പ നേരം തല ചായ്ച്ചു. അടുത്ത ക്യാബിനില്‍ പോള്‍ ശാപവാക്കുകള്‍ ഉച്ചരിയ്ക്കുന്നത് അവ്യക്തമായി കേള്‍ക്കാം. കോണ്‍ട്രാക്ട് റിവോക്കിംഗ് ഫോമുകളിലും ലെ-ഓഫ് ഫോമുകളിലും ഒപ്പ് ഇടുകയാണെന്ന് പെന ഉരയുന്ന ശബ്ദം കൊണ്ട് മനസിലാക്കാം. കുറച്ച് മുന്‍പെ ശ്രീയുടെ കമ്പനിയുടെ അറ്റോര്‍ണി വന്നിരുന്നു, ഡെവലപ്പ്മെന്റ് പ്രോജക്ടായിരിയ്ക്കും എന്നു കരുതി ടീം ബില്‍ഡിംഗ് നടത്തിയതിന്റെ കണക്കുകളുടെ ഫയലും മാറത്തടക്കി. കൂടെ കൊണ്ടു വന്ന ശ്രീയുടെ അപ്രൈസല്‍ ഫോമില്‍ ഒരുപാട് നീല വരകള്‍ വീണുകാണും. ശ്രീ കണ്ണുകള്‍ ആഞ്ഞു തിരുമ്മി.
അതുവരെ എഴുതിക്കൊണ്ടിരുന്ന മുകളില്‍ ഇടതു വശത്ത് ഫോട്ടോയുള്ള വെളുത്ത ഫോമില്‍ അവസാന കോളവും പൂരിപ്പിച്ച്, അമര്‍ത്തി ഒരു കുത്തും ഇട്ട് നാഗരാജ് പേന കോണ്‍ഫറന്‍സ് റൂമിന്റെ മേശപ്പുറത്തേയ്ക്ക് ശബ്ദത്തോടെ ഇട്ടു. റ്റൈ ഒന്ന് അയച്ചു, നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. എന്നിട്ടാ ഫോം താഴെയുള്ള ഷെല്‍ഫില്‍ വെച്ച് ഭദ്രമായി പൂട്ടി.
പിന്നെ എഴുതിക്കൊണ്ടിരുന്ന പേന കൈയില്‍ എടുത്ത് അത് വിരലുകള്‍ക്കിടയിലിട്ട് കറക്കാന്‍ തുടങ്ങി. ലാബ്രഡോറെറ്റ് എന്ന നീല രത്നം പതിപ്പിച്ച അതിന്റെ ടോപ്പ് നീല പ്രകാശം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. രത്നത്തിനു ചേരാന്‍ എന്ന പോലെ പേനയില്‍ അങ്ങിങ്ങായി ചില നീല പൊട്ടുകള്‍. പിന്നെ പതിയെ ആ ഷെല്‍ഫ് വീണ്ടും തുറന്ന് പേന അതില്‍ നിക്ഷേപിച്ചു.
എണീറ്റ് നേരെ പോയത് റെസ്റ്റ് റൂമിലേയ്ക്കായിരുന്നു. ഓട്ടോമാറ്റിക് ടാപ്പിലെ വെള്ളത്തില്‍ മുഖവും കൈയും മാറിമാറി കഴുകി. എത്ര കഴുകിയിട്ടും തൊട്ടു മുന്നെ പുതിയ ട്രെയിനി വിക്രമിന്റെ ഫോമില്‍ അവനെ ടെസ്റ്റിങ്ങ് ടീമിലേയ്ക്ക് മാറ്റിക്കൊണ്ടുള്ള ഒപ്പിട്ടതിന്റെ കറ കൈയില്‍ നിന്നും മാറാത്തതു പോലെ. കൈത്തണ്ടയിലെ ഒരു നീല ഞരമ്പ് ഒന്നു പിടഞ്ഞു. പിന്നെ ഗ്രാഫൈറ്റ് തറയില്‍ വഴുക്കാതെ, തീരെ ശബ്ദമുണ്ടാക്കാതെ റിസോഴ്സ് അലോക്കെഷന്‍ മാനെജരുടെ ക്യാബിനിലെയ്ക്കു നടന്നു.
“ആയിത്താ?”
“...അഹ്....ആ.....ആയിത്തു” റിസോഴ്സ് മാനേജരുടെ മുഖത്തു തുറിച്ചു നോക്കിക്കൊണ്ടാണ് നാഗ്രാജ് അതു പറഞ്ഞത്.
“അവ ഏനു കെലഷ മാടിതരെ?”
“കോഡിങ്ങ്”
നാഗ്രാജ് ആ പറഞ്ഞത് വിക്രം തൊട്ടടുത്ത ക്യുബിക്കിളില്‍ നിന്നും കേട്ടു. ഇട്ടിരുന്ന ഷൂ ഊരി നാഗരാജിനെ തല്ലണമെന്ന് അവനു തോന്നി. അതുവരെ കോഡ് ചെയ്തു കൊണ്ടിരുന്ന ഡെവലപ്പ്മെന്റ് എന്‍വയണ്‍മെന്റ് ഒന്നു കൂടി നോക്കി, ഒന്നു നെടുവീര്‍പ്പിട്ട്, പിന്നെആ മോണിറ്ററിന്റെ ഒരു വശത്ത് ഇടത് കൈ കൊണ്ട് മുറുക്കിപ്പിടിച്ച് അവന് കോഡിങ്ങില്‍ മുഴകിയിരിയ്ക്കുകയാണെന്നു നടിച്ചു. അവന്റെ മോണിറ്ററില്‍ അപ്പോള്‍ തെളിഞ്ഞത് ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് ആയിരുന്നു.
22 comments:
ഇതുവായിക്കുമ്പോള്‍ ഞാന്‍ കിടന്ന് ഇടക്ക് ഇടക്ക് നിറുത്താണ്ട് ചിരിക്കുവായിരുന്നു.അതുകൊണ്ട് ശരിക്കും ശ്രദ്ധിച്ചു വായിച്ചില്ല..ഹഹഹഹഹ....
ആദ്യം എന്താ ആദിക്കുട്ടി പറഞ്ഞെ എന്ന് എനിക്ക് മനസ്സിലായില്ല..വായിച്ചോണ്ടിരുന്നാപ്പൊ മനസ്സിലായി...ഹഹഹഹ..മിടുക്കന്! ഇങ്ങിനെ വേണം...സത്യമായിട്ടും എനിക്ക് ഇഷ്ടപ്പെട്ടു... ഹഹഹ്...എന്റെ ചുവപ്പിന്റെ ലിങ്കും കൊടുത്തൊളൂ..വേണമെങ്കില്‍...ഹഹഹഹ്..അതിനെ കളിയാക്കി എഴുതിയതാണെന്ന് പറഞ്ഞാലും നോ പ്രോബ്ലമോ...
ഉദാത്തമായ കൃതികളില്‍ നിന്നാണ് മറ്റുള്ളവ സൃഷ്ടിക്കപ്പെടുത്തത് എന്റെ ഉണ്ണീ...ഞാന്‍ കൃത് കൃത്..ഹഹഹഹ
എനിക്ക് ചിരി നിര്‍ത്താന്‍ പറ്റണില്ല്യ...
പിന്നേയ്..എന്റെ ആധുനികന് ഒന്നുമല്ല...ഞാന്‍ എക്സ്പ്ല്നേഷന് ഇട്ടിട്ടുണ്ട്..കമന്റില്‍...:-)
എന്നാലും പറയാതെ വയ്യ..മിടുക്കന്! അപ്പോള്‍ ശ്രീയുടെ മുഖത്ത് നീല വെളിച്ചം അലതല്ലി..
ഹഹഹ..എനിക്ക് ചിരി നിറുത്താന്‍ വയ്യ..ഇപ്പോഴും.. ശരിക്കും എപ്പോഴെങ്കില്‍ എന്റെ കെട്ടിയോന്സ് എനിക്കൊരു ബ്ലോഗുണ്ടെന്ന് അറിഞ്ഞാല്‍ അതില്‍ എന്റെ ഈ കഥ വായിച്ചാല്‍..എനിട്ടതിന് ആദിക്കുട്ടീടെ ഈ കഥയും കൂടി വായിച്ചാല്‍ ചേട്ടായി ആദിക്ക് ഒരു അവാര്‍ഡ് തന്നെ തരും..ചിലപ്പൊ സന്തോഷം മൂത്ത് സ്വത്ത് മൊത്തം എഴുതി തരും..:)
കെട്ടിയോന്സ് എന്നെ ഇതുപോലെ തന്നെ കളിയാക്കാറുണ്ട്..ഒരിക്കള്‍ തിരുവന്തപുരത്ത് വിമാനം ഇറങ്ങേണ്ടി വന്ന് ഗള്‍ഫില്‍ നിന്ന്..അതും അതിരാവിലെ 5.30ക്ക് ..അതു ഒരു സുന്ദര കാശ്ചയാണ്...അതു ഞാന്‍ ഇങ്ങിനെ കണ്ട് അന്തം വിട്ട്...ദേ സൂര്യന്റെ മടിത്തട്ടില്‍ തെങ്ങോലകളുടെ മെത്തയില്‍..എന്നൊക്കെ ഇച്ചിരെ സാഹിത്യം പോലെ പറഞ്ഞപ്പൊ..പുള്ളി പറയുവാ.. “പോടീ അവിടുന്ന്..അവക്കടെ ഒരു സ്യൂഡോ-സാഹിത്യം..അതിരാവിലെ പ്ലേനില്‍ തിരുവനതപുരത്ത് ഇറങ്ങി...അത്രേയുള്ളൂ.. എന്ന് ” ഹിഹിഹി..
ഈ ചേട്ടായി എന്നെ ഇങ്ങിനെ ഇടക്ക് ഇടക്ക് ‘പ്രോത്സാഹിപ്പിക്കുന്ന‘ കൊണ്ടാണ് എന്റെ കാല് ശരിക്കും നിലത്ത് ചവിട്ടി നില്‍ക്കുന്നത്..
ഹഹഹ...
ഹാ ഹാ.. ഹ.. ഞാനിനി എല്ലാം പച്ചയായി എഴുതണോ? :) സത്യം പറയട്ടെ, മനസ്സിലായിട്ടില്ല ;)
ഇതു വായിച്ച് ഞാന്‍ ആകെ നീലക്കാര്വര്ണനെപ്പോലെയായി.ഈശ്വരന്മാരെ ഇനി എത്ര നിറങളാണു ബാക്കി എന്നാലൊച്ച്ട്ട്, കറുപ്പ്,മഞ്ഞ്,പച്ച..
“അവ ഏനു കെലഷ് മാടിതരെ?”
“കോഡിങ്ങ്”
ഇവിടെ കോഡിങ് എന്ന് തന്നെയാണോ ഉദ്ദേശിച്ചത് ആദീ? ടെസ്റ്റിങ്ങ് എന്ന് വന്നാലല്ലേ വിക്രത്തിന് നാഗരാജനെ ഷൂ ഊരി തല്ലാന്‍ പറ്റൂ?
ഈയൊരു കണ്ഫൂഷന് ഒഴിച്ചാല്‍ ഇതെനിക്കെല്ലാം മനസ്സിലായി ഇഞ്ചീ, ബിന്ദൂ. ഗോതമ്പ് മണികളേക്കാള്‍ കൂടുതല്‍ ബ്ലൂ സ്ക്രീന്‍സ് പരിചയം ഉള്ളതോണ്ടായിരിക്കും.
ഇത് ആ ഉദാത്തമായ കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് സൃഷ്ടിക്കപ്പെട്ടത് തന്നെ ;)ചുവപ്പായി, നീലയായി. അടുത്ത കഥ “പച്ച” ഉടന്‍ നിരത്തിലിറങ്ങുന്നതാണ്.
ആദിയേ, നീല കൊള്ളാം.
ചെറിയ രണ്ടു സജഷന്‍സ്.
1- ആകെ മൊത്തത്തില്‍ ഒരു നീലയായതിനാല്‍, നായ്യകന്റെ പേര് നീലാണ്ടന് എന്നാക്കണം/
2. കന്നഡ ഡയലോഗിനു ഒരു മലയാളം സബ് ടൈറ്റില്‍ വേണം.
( ഇപ്പോ മലയാളം സീരിയലില്‍ പോലും ഇംഗ്ലീഷ് ഡയലോഗുകള്‍ വരുമ്പോള്‍ അതിന്റെ മല്ലു സബ് ടൈറ്റില്‍ ഉണ്ടാകാറുണ്ട് !
റെസ്റ്റ് ഓള് ഓക്കേ !
ഇതു ആര്‍ക്കേലും മനസിലായി എന്നു പറയുന്നത് ഞാന്‍ നിഷേധിയ്ക്കുന്നു. നിങ്ങക്കു മനസിലായതല്ല ഞാന്‍ ഉദ്ദേശിച്ചെ. കൊള്ളാല്ലോ, ഞാന്‍ വളരെ പരിണാമഗുപ്തി ഒക്കെ ഇട്ട് എഴുതിയപ്പോ എല്ലാര്ക്കും എല്ലാം മനസിലായെന്നോ? അതു പറ്റൂല. ഒരു 43 കമന്റ് ആയി കഴിയുമ്പ ഞാന്‍ ഒരു ക്ലൂ തരാം എന്താ ഞാന്‍ ഉദ്ദേശിച്ചേന്ന് ;)
അതെ ഇഞ്ചിയേച്ചീ, ഉദാത്തമായ ഒരു കൃതിയില്‍ നിന്നാണ് ഉദാത്തമായ മറ്റൊരു കൃതി ശൃശ്ടിക്കപ്പെടുന്നത് :)
ബിന്ദ്വേച്ചീ, ബിന്ദ്വേച്ചിക്കു മാത്രമാണ് ഞാന്‍ എന്താ ഉദ്ദേശീച്ചേന്ന് കൊറച്ചേലും മനസിലായെ ഹഹഹ്
മുസാഫിര്‍ ചേട്ടാ, ബിന്ദുച്ചേച്ചി ഇപ്പൊ വരും പച്ചയും കൊണ്ട് :)
ബീക്കൂ, ഒരു ചെറിയ ക്ലൂ തരാം “അവന് ഇപ്പൊ എന്തു ചെയ്യുന്നു?” “ഇപ്പൊ അവന് കോഡ് ചെയ്യുന്നു” എന്നാണ് സ്വാഹിലിയില്‍ ഉള്ള ആ സംഭാഷനത്തിന്റെ അര്‍ത്ഥം.നോട്ട് ദ് പോയന്റ് സ്വാഹിലി... ;)
ഇടിഗഡീ,
ഹഹഹഹ്, നീലാണ്ടന്, ഓക്കെ, ഇതിന്റെ രണ്ടാം ഭാഗത്തില്‍ നായകന്റെ പേരതായിരിക്കും... പിന്നെ സ്വാഹിലിക്ക് മലയാളം സബ്ടൈറ്റില്‍ അല്ലെ? അത് ഇട്ടാല്‍ ഇനി അഥവാ ആര്‍ക്കേലും കഥ മനസിലായിപ്പോയാലോന്നു വിചാരിച്ച് ഇടാത്തതാ :)
എനിയ്ക്കൊക്കെ മനസ്സിലായി (അല്ലെങ്കിലും അങ്ങനെ നടിക്കാം).
അതായത് ശ്രീ വല്യ ആള് ആയി. പാവം ഇനി അവനു ജൂനിയേഴ്സിന്റെ കൂറ്റെ കൂട്ടുകൂടാന്‍ പറ്റില്ല.
പിന്നെ നാഗരാജ്, അയാള്‍ വിക്രമിനെ ടെസ്റ്റിംഗ് സെക്ഷനിലേക്ക് മാറ്റി ഒപ്പിടേണ്ടി വന്നു. മനസ്സില്ലാതെ.എന്നാല്‍ ക്രൂരതയോടെ. വിക്രമിനു ദേഷ്യം വന്നു.
ഇനി ഇതില്‍ നിന്നും പലതും മനസ്സിലാക്കാന്‍ ഉണ്ട്. അതിനു ഞാന്‍ അടുത്ത ജന്മത്തില് ഒരു സോഫ്റ്റ്വേര്‍ കമ്പനിയില്‍ ചേരണം. അപ്പോള്‍ കാണുന്നവരോട് ഞാന്‍ പറഞ്ഞു തരാം.
കൂടെ
കൂടെ
കൂടെ
കൂടെ
കൂടെ
ഓ.. അങ്ങനെയാണല്ലേ.. ഓക്കെ. ഓക്കെ.
“അവ ഏനു കെലഷ് മാടിതരെ?”
ദുബായീ കെടക്കണ കലേഷ് എങ്ങനെ ഈ കഥയില്‍ വന്നു എന്ന് ചിന്തിച്ച് ഞാന്‍ കണ്ഫൂഷസായി.
പക്ഷേ കഥ കൊള്ളാം..എക്സാറ്റിലി പറഞ്ഞാല്‍ എഴുത്ത്, അതിന്റെ സ്റ്റൈല്‍ സൂപ്പര്‍. കഥയാക്കാന്‍ മാത്രം ഉള്ള മരുന്ന് ഉണ്ടോ ഈ സംഭവത്തിന് എന്നൊരു സംശം.(ടെക്കീസിനല്ലാതെ എത്ര പേര്‍ക്ക് മന്സിലാകും ആവോ, ടെസ്റ്റിംഗും ഡെവലപ്മെന്റും തമ്മിലുള്ള ആ “വ്യത്യാസം“?)
അല്ല, ആദിയുടെ പഴയ വെടിക്കെട്ട് ക്യാമ്പസ് കഥകളുടെ ഹാങ്ങ് ഓവറായിരിക്കാം എന്റെ പ്രശ്നം..
(ഓഫടിച്ച് നടന്നോ!) :-)
തുടരുക.
ഞമ്മള് തെക്കി അഥവാ ടെക്കി അല്ലെങ്കിലും ആ പ്രത്യേക ഗോത്ര വര്‍ഗത്തില്‍ പെട്ട ചില ബ്രൂട്ടസ്സുകള്‍ ഉള്ളത് കൊണ്ട് ഏകദേശം കിടപ്പ് പിടി കിട്ടി. എങ്കിലും പിസി ക്വെസ്റ്റ് മാഗസിനില്‍ വരാനുള്ള സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. :-)
ആദീ... :)
ഒരു ദിവസ്സത്തെ ഓഫീസ് ജീവിതം ലോഗ് ചെയ്ത് പ്രിന്റെടുത്ത് നീല ഫയലിലാക്കിയതാണൊ ? :) :)
ആദിത്യന് എഴുതിയ ശൈലി നന്നായിരിയ്ക്കുന്നു.
(അരവിന്ദാ, ഇതു വായിക്കണം ആദ്യം...)
സന്തോഷ് എല്‍ജി/ഇഞ്ചി-യുടെ പോസ്റ്റില്‍ എഴുതിയതുപോലെ “ബ്രില്ല്യന്റ്” (ട്യൂട്ടോറിയല്‍സ്?)
ഇപ്പഴാ വായിക്കാന്‍ പറ്റിയതു് ആദിത്യാ.
കലക്കി!
ഇഞ്ചിയുടെ സ്പോര്‍ട്സ്മാന്‍സ് സ്പിരിട്ടും അടിപൊളി!
അരവിന്ദനു മനസ്സിലായില്ല. ഇനി ആ ദില്‍ബാസുരനും കണ്ണൂസുമൊക്കെക്കൂടി കുറേ ക്ലൂ ഒക്കെ തന്നു്, ഗന്ധര്വ്വന് രണ്ടു കമന്റും കൂടിയിട്ടാല്‍, സംഗതി ജോര്!
ചെക്കന് വിചാരിച്ചതുപോലെയല്ല, കിഡ്നിയുണ്ടു് :-)
സൂച്ചേച്ചീ, മനസിലായതു വളരെക്കൂടിപ്പോയി എന്നേ എനിക്കു പറയാനുള്ളു :( ആരുമില്ലേ ഇതു മനസിലാവാത്തവര്‍? :( അരവിന്ദന്റെ കമന്റുകൂടി വായിച്ചാല്‍ എല്ലാം പാതിരാ പോലെ വ്യക്തം :((
അരവിന്ദേ, ആക്കിയതാണോ? ;) അതോ രണ്ടു ദിവസമായി പിന്മൊഴി ശരിക്കും ഫോളോ ചെയ്യാത്തതു കൊണ്ടാണോ? പാപ്പാന്റെ കമന്റ് നോക്കുക ;) (ഞാന്‍ ഇതൊരു ലിങ്ക്ഡ് ലിസ്റ്റ് ആക്കിയല്ലോ, സൂച്ചേച്ചിയോട് അരവിന്ദന്റെ, അരവിന്ദനോട് പാപ്പാന്റെ :))
ദില്‍ബാ, പീസിക്കൊസ്റ്റ്, ഡിജിറ്റ് എന്നൊക്കെ പറഞ്ഞ് എന്റെ നെഞ്ചത്തോട്ടൊന്നു ചവിട്ടി അല്ലെ? :) ഹ്മ്മ്ം ശരി..
സ്നേഹിതാ, നന്ദിയുണ്ട്. താങ്കള്‍ ഇതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കൂടി നോക്കണം എന്നേ എനിക്കു പറയാനുള്ളു ;)
പാപ്പാന്,
ഞാന്‍ ഗൃഥാര്ത്ഥനായി :) ഈ കഥയുടെ കഥാശില്പത്തിന്റെ ഉദ്ദേശം സഫജലീകരിച്ചു.
ഉമേഷ്ജീ,
ഇനി എനിക്കു ചത്താലും വേണ്ടില്ല. :) ഉമേഷ്ജി സര്‍ട്ടിഫൈഡ് കിഡ്നി ആണല്ലാ... അഹാഹാാ.. :) താങ്ക്യൂ താങ്ക്യൂ... നേരത്തെ പറഞ്ഞ പോലെ ഈ കഥ സഫജലീകരിച്ചു. :)
ആദീ.. ഞാന്‍, ഞാന്‍ ഉണ്ടല്ലൊ മനസ്സിലാവാത്തതായിട്ട്. അപ്പോള്‍ പച്ച എങ്ങനെ വേണം ന്നാ? ആര്‍ക്കും മനസ്സിലാവാതെ.. ഇടയ്ക്കു കുറേ അറിയാന്‍ വയ്യാത്ത ഭാഷയൊക്കെ എഴുതിപിടിപ്പിച്ച് അല്ലേ? നോക്കട്ടെ ട്ടോ. ഇഞ്ചിപ്പെണ്ണിനോടു തന്നെ പറയാം, ഒരെണ്ണം എഴുതി തരന്.
ഹഹഹാ... അതു കലക്കി ബുന്ദ്വേച്ചിയേ... പെട്ടന്നായിക്കോട്ടേ... ഉമേഷ്ജി ഇന്‍ഡിഗോ എഴുതാമെന്നേറ്റിട്ടുണ്ട് ;)
ബിന്ദൂട്ടി....ബ്രൂട്ടസ്സീ.....
ന്നാലും നോക്കിക്കെ, ശൈലി നന്നായീന്ന് ചിലരൊക്കെ അറിയാണ്ടാണെങ്കിലും പറഞ്ഞില്ലെ,
അപ്പൊ കിട്ടുന്ന ഗപ്പൊക്കെ ആര്‍ക്ക്? :-) ഹിഹിഹി...
ബിന്ദൂട്ടി....ബ്രൂട്ടസ്സീ.....
അതെന്തിന്????:)
ആദി ദേ.. 20 ആയി.;)
ആദീ...
നല്ല നീല കഥ..
Search by typing in Malayalam.
http://www.yanthram.com/ml/
Post a Comment