കീബോര്‍ഡില്‍ നിന്ന് അക്ഷരക്കട്ടകള്‍ ഇളകി ഓരോന്നും ഓരോ ഈച്ചകളെപ്പോലെ പറന്നു നടക്കുന്നു. ഞാന്‍ ആറിന്റെ പുറകെ കുറച്ചു സമയമായി വിരല്‍ കൊണ്ടു നടക്കുന്നു. ഇങ്ങ് ഇടത്തേ മൂലയ്ക്ക് ഇരിയ്ക്കുന്നതു കണ്ട് എത്തിപ്പിടിയ്ക്കാനെത്തിയപ്പോഴേയ്ക്കും അവന് പറന്ന എഫ് 8-ന്റെ അടുത്തു പോയി. അവിടെ നിന്ന് വീണ്ടും നംപാഡിന്റെ മധ്യത്തിലേയ്ക്ക്, പിന്നെയും ചുറ്റി മറഞ്ഞ് കറങ്ങിത്തിരിഞ്ഞു പറക്കുന്നു.
കപ്പൂച്ചീനോയുടെ ചവര്‍പ്പ് മധുരത്തിലലിയിക്കാതെ, ചൂട് ഒട്ടും കളയാതെ വിഴുങ്ങിയിട്ടും അബോധമനസ്സിനു തന്നെ ബോധത്തിനു മുകളില്‍ ആധിപത്യം. കപ്പൂച്ചീനോ എടുത്തു തന്ന സ്വര്‍ണ്ണമുടിയുള്ള സുന്ദരിയുടെ ചുവന്നു തുടുത്ത കവിളിലിരിയ്ക്കുന്നത് ഒരു റാണിത്തേനീച്ചയോ? അവളുടെ അധരങ്ങളില്‍ ആ തേനീച്ച മധു നിറയ്ക്കുന്നോ? ആ കണ്ണുകള്‍ പവിഴം പോലെ തിളങ്ങുന്നു. എന്നെയും പിന്നെ ഏഴു സാഗരങ്ങളും അവിടെ എനിക്ക് നോക്കിക്കാണാം. അവളുടെ കഴുത്തിനു താഴെയുള്ള ദേഹം വെള്ളത്തിലെ പ്രതിബിംബം പോലെ ഓളം വെട്ടുന്നു.
വീഥിയുടെ വലത്തേ അറ്റത്തുകൂടി സ്പീഡ് ലിമിറ്റുകള്‍ കാറ്റില്‍ പറത്തി വന്നിരുന്ന ഒരു ചുവപ്പ് ജാഗ്വാര്‍ ഒരു ഷാര്‍പ്പ് ടേണ്‍ എടുത്ത് പദയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലത്തുകൂടി തെന്നിനീങ്ങി അവസാനം റോഡിനടുത്തു നില്ക്കുന്ന സിഗ്നല്‍ പോസ്റ്റില്‍ക്കൂടി മുകളില്‍ കയറി അതിന്റെ മുകളില്‍ നിന്ന് അനായാസേന അടുത്തുള്ള കണ്ണാടിമണിമന്ദിരത്തിന്റെ ഭിത്തിലേയ്ക്ക് ചാടി വീണു. ഭിത്തിയിലൂടെ വശം തിരിഞ്ഞ് മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി… മന്ദം മന്ദം അത് ഭിത്തിയുടെ അങ്ങേ അറ്റത്തെത്തി, തിരിവ് കഴിഞ്ഞ് അപ്രത്യക്ഷമായി.
ഒരു പബ്ബ് ഒന്നായി നൃത്തം ചവിട്ടുന്നു. അകത്തിരുന്ന് മധു നുകരുന്നവര്‍ നിശ്ചലരായിരിക്കുന്നു. ബിയര്‍ വെണ്ടറുകളും മദ്യ ഷെല്ഫുകളും ചുവടു വെയ്ക്കുന്ന പബ്ബിനുള്ളില്‍ വായുവില്‍ പറന്നു നടക്കുന്നു. മനോഹരമായ മദ്യ ചഷകങ്ങള്‍ താഴെ വീണ് പൊട്ടാതെ പിങ്ങ് പോങ്ങ് പന്തുകള്‍ പോലെ നിലത്തു നിന്നും കുതിച്ചുയരുന്നു.
മഴ ഭൂമിയില്‍ നിന്ന് ചുഴലിക്കാറ്റു പോലെ ഉയര്‍ന്ന് മുകളിലേയ്ക്ക് പോകുന്നു. പൊടിയുടെ ഒരു ചുഴലിയും മഴയുടെ ഒരു ചുഴലിയും ഒന്നിച്ചുയരുന്നു, പരസ്പരം വട്ടംചുറ്റിക്കറങ്ങുന്നു. ഒരു പാര്‍ട്ടി ഡാന്‍സിലെന്ന പോലെ മതിമറന്ന ചുവടുകള്‍ വെയ്ക്കുന്നു. മഴയാകുന്ന ചുഴലിയുടെ മഥിച്ച അരക്കെട്ടില്‍ കൈകള്‍ ചുറ്റി പൊടിയുടെ ചുഴലി പുറകിലേയ്ക്ക് വളഞ്ഞ് ആടുന്നു.
പിന്നെയും നീളുന്നതിനു മുന്‍പെ അവള് അവസാനിപ്പിച്ചു. എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.
87 comments:
എന്തോന്ന്?...ഇതെന്തര്? അരവിന്തോ..മുട്ട വിക്കിയില്‍ നോക്കി പുഴുങ്ങാന്‍ സഹായിച്ച മഹാനുഭവാ,ഇതിന്റെ അര്‍ത്ഥം വിക്കിയില്‍ എവിടെയുണ്ട്?
:-)
സത്യമായിട്ടും എനിക്കൊന്നും മനസ്സിലായില്ല :-)
-പാര്‍വതി
'എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.'
എന്തില്‍ നിന്ന് സ്വതന്ത്രമാക്കി?....... കഞ്ജാവില് നിന്നോ? :)
എന്താ ദ്..ആദീ?
മകനേ ആദീ, അതിതീവ്രം! ഹോ, ഇത് ഇങ്ങനെയും വര്‍ണ്ണിക്കാന്‍ കഴിയുന്നത് അപാരസിദ്ധി തന്നെ! കുശുമ്പു വന്നിട്ടെന്റെ കണ്ണു പൊട്ടുന്നു.
ആദി, കോഫിഹൗസില്ച്ചെന്നപ്പോള് കിട്ടിയ കാപ്പുച്ചീനൊ laced ആരുന്നോ? fridaynight ല്‍ ബാറും കഴിഞ്ഞ് ഇത്ര നേരത്തെ തിരിച്ചും എത്തിയോ? വെറുതെയല്ല മനസ്സിലാകാത്തതൊക്കെ പോസ്റ്റ് ചെയ്യുന്നത്.
സിഗ്നല്‍ പോസ്റ്റിലൂടെ മുകളിലേക്ക് കയറിയ ജാഗ്വാറിന്റെ പടമൊന്നുമെടുത്തില്ലേ പോസ്റ്റ് ചെയ്യുവാന്‍?
‘ജിസ’ത്തില്‍ ആദി വലി തുടങ്ങിയ കഞ്ചാവിന്റെ ലഹരി ഇപ്പോഴാണു പിടിച്ചതെന്നു തോന്നണല്ലോ... പക്ഷേ ഒരാദി ഫാനായ എനിക്ക് ഇതും ഇഷ്ടമായി... കഥയില്‍ കഥ പാടില്ല, വായിച്ചുകഴിയുമ്പോ ഒരു ഫീലിങ്ങ് ഉണ്ടാവാനേ പാടുള്ളൂ ല്ലേ ആദീ? എനിക്കും തല കറങ്ങി...
ആദീ ഏതാ ബ്രാന്റ്..രണ്ടെണ്ണം വിട്ട് ഇതു പോലെ ..എനിക്കും സിഗ്നല്‍ പോസ്റ്റിലൂടെ മുകളിലേക്ക് കയറി അവിടെ നിന്നു കാപ്പുച്ചീനൊ കുടിച്ചു, നൃത്തം ചവുട്ടി,എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കണം...ആഹാ ..എത്ര സുന്ദരം..
യ്യേ! ആദീ...ച്ച്ചീ...ആദിയൊരു കുടുമ്പത്തീപ്പിറന്ന ആണ്കുട്ടിയാന്നാട്ടൊ ഞാന്‍ വിചാരിച്ചേ..ശ്ശേ! ഇതു മോശം. ചിക്കാഗോയില്‍ ഒരു ഇന്ബെസ്റ്റിഗേഷന് നടത്തണ്ട സമയമായീന്ന് തോന്നണു. എവിടാന്നാ പറഞ്ഞെ, ഇവാന്‍സ്റ്റണ്‍ അല്ലേ? ഉം..സി.ഐ.ഡി കളെ രംഗത്തിറക്കണ്ട ടൈം ആയീന്ന് തോന്നണു. :)
qw_er_ty
ആദിത്യാ
വളരെ ഉള്‍ക്കാഴ്ച്ചയുള്ള ഒരു ദര്‍ശനം..വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് ഇതിന്റെ സൌന്ദര്യം.
നന്നായിരിക്കുന്നു..
അന്നേരത്തെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് എന്നതായിരുന്നു?
“...കപ്പൂച്ചീനാ കോഫിയാ...
സോണിയാ...” (കട: അന്യന് സിനിമ)
അതായിരുന്നൊ? :)
qw_er_ty
ഞാനിതെവിടെയാ !!!
ഭയങ്കരം.....
കഞ്ജാവാണെന്നാ ആദ്യം വിചാരിച്ചേ.... അതാ മുന്പത്തേ കമന്റ്....
പിന്നെ തഥാഗതന് പറഞ്ഞ വരികള്‍ക്കിടയിലൂടെ വായിച്ചപ്പോ........
കൊള്ളാം ആദീ, അനോനികളുടെ നേരേ മക്കിട്ടു കേറാന്‍ മാത്രമല്ല നിനക്കറിയാമെന്ന് മനസിലായി....
ഒരു ചോദ്യം........
"ഹൌ വാസ് ഇറ്റ് ഫോര്‍ യൂ " എന്നു ചോദിച്ചപ്പോ അവള് എന്താ പറഞ്ഞതു??
ഹോ അപാരം;) )
അക്ഷരക്കട്ടകള്‍ ഇളകി ഈച്ചകളെപ്പോലെ പറന്നു നടക്കുന്നു.. 6 ഞെക്കി, എഫ്.8 ലേക്കു പോകുന്നു ! ആദ്യവരിയിലേ, കഞ്ചാവു മണത്തു !
3-ആം പാരയില്‍ ജാഗ്വര്‍ പറന്നു പോയകണ്ടപ്പ്പോള് വിചാരിച്ചു, കഞ്ചാവടിച്ച് ആരോ “മിഡ്ടൌണ്‍ മാഡ്നെസ്സ്” വീഡിയോ ഗയിം കളിക്കുവാന്നോര്ത്തു !
പിന്നെ പബ്ബിലെത്തിയപ്പോ, ആകെയൊരു കണ്ഫ്യൂഷന് ! അതു കഴിഞ്ഞപ്പോ ചുഴലി..
പിന്നെ ക്ലൈമാക്സു വായിച്ചപ്പോഴാ എനിക്കു കാര്യം പിടികിട്ടിയത്..
അതായത്, “എനിക്കൊന്നും മനസ്സിലായില്ല”, ഇനിയൊട്ടു മനസിലാവുകയുമില്ല എന്ന കാര്യം !!!
ആദിത്യാ....
വിഭ്രമങ്ങളിലേക്കു വികാരങ്ങളെ അലിയിപ്പിച്ച ഈ എഴുത്ത് എനിക്കങ്ങോട്ട് വല്ലാതെയിഷ്ടമായി...
അഭിനന്ദനങ്ങള്‍...
പാര്‍വ്വതീ, മറ്റു പലതും പോലെ ഇതും ഒരു പരീക്ഷണമായിരുന്നു. :) കഥയുടെ നിര്‍വ്വചങ്ങള്‍ മാറ്റിവെച്ചുകൊണ്ടൊരു കഥനം.
കല്ല്യാണീ,
ആ പതിമൂന്നാമത്തെ ലൈന്‍, അവിടെയാണ് മുഴുവന്‍ ഗുട്ടന്‍സ്... ;)
ഇക്കാസേ,
ഹഹഹ്... ചുമ്മാ പിടിപ്പീര്... നമ്മക്കിങ്ങനെ ഒരു സാഹിത്യശാഖ അങ്ങ് തുടങ്ങാം... ;)
റീനിയേ,
പോസ്റ്റിട്ട സമയം നോക്കൂ... ;) 4.30- ഞാന്‍ ഓഫീസില്‍ ഇരിക്കുന്ന സമയം. തെളിവുണ്ട് :))
പാപ്പേട്ടാ,
അല്ലേല്‍ വാക്കി എല്ലാരോടും കൂടെ പറയാം, ഞാന്‍ ഇവിടെ പടച്ചുവിടുന്ന പരീക്ഷണങ്ങള്‍ക്കൊക്കെ എന്നെ ധൈര്യപ്പെടുത്തുന്നത് ഈ മനുഷ്യന്റെ കമന്റുകളാണ് ;) (അതു കൊണ്ട് എനിക്കുള്ളതിന്റെ ഒരു വീതം നിങ്ങള്‍ ഇങ്ങേര്ടെ പുറത്ത് തീര്‍ക്കണം)... ഇപ്പോ പാപ്പേട്ടന്‍ പറഞ്ഞത് സത്യം - ക്ലൈമാക്സിന് ആവശ്യമില്ലാത്തെ പ്രാധാന്യം കൊടുക്കാത്തെ വായിക്കുന്നവന് ഒരു അനുഭൂതി പകരാനുള്ള ശ്രമമല്ലേ ഞാന്‍ നടത്തുന്നതെന്നു ചോദിച്ചാല്‍...അതേന്നു തോന്നുന്നു ;))
ഉത്സവ്,
ഭാവന, നവ്യനായര്‍, മഞ്ചു വാര്യര്‍ എന്നിവരെ ഒക്കെ മനസില്‍ വിചാരിച്ച് , നല്ല ഭാവന ഒക്കെ വെച്ച് അങ്ങ് പിടിപ്പിക്ക് - ഞാനും ഇക്കാസും കൂടെ ഇതൊരു സാഹിത്യശാഖയായി രെജിസ്റ്റര്‍ ചെയ്യാന്‍ പോകുവാ... ;)
ഇഞ്ചിയേച്ചീ,
ഞാന്‍ ഇന്നു വരെ കഞ്ചാവു കണ്ടിട്ടേയില്ലാ എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അല്ല, വിശ്വസിക്കുമോ? ;) ഈ പറഞ്ഞ സോണിയ കാണാന്‍ എങ്ങനെ ?
തഥാഗതന്,
നന്ദി. :) എങ്ങോട്ട് എന്നറിയാതെ തുടങ്ങിയതാണ്... പോയ വഴിക്ക് ഒരു ദിശ കിട്ടിയതാണ് :)
ചന്ത്വേ,
എന്റെ കയ്യില്‍ വരമൊഴി കിട്ടിയാല്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം ;)) ഹഹ്ഹ...
ഇടിഗഡീ,
വന്‍ അനാലിസിസ്... ;)) എനിക്കിഷ്ടപ്പെട്ടു.
എഴുതിയ എനിക്കറിയത്തില്ല, പിന്നെയാ വായിച്ച ഗഡിക്ക്... ;))
അനോണിയേ...
ജീവിക്കാന്‍ സമ്മതിക്കൂല അല്ലെ? ;)
പെന്സില്വേനിയന് ഗഞ്ചാ എന്ന് കേട്ടിട്ടുണ്ടോ ;))
ലാപുടാ,
നന്ദി... :) ആ റെയിഞ്ച് ഒന്നും എത്തിയിട്ടില്ല എന്നറിയാം... ഒന്നു പരീക്ഷിച്ചതാ.. :)
“പിന്നെയും നീളുന്നതിനു മുന്‍പെ അവള് അവസാനിപ്പിച്ചു. എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി. കുപ്പിയില്‍ കുറച്ചും കൂടെ പാനീയം ഉണ്ട്. അവളുടെ ഒരു അഹങ്കാരം. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അവളെ വലിച്ചെറിഞ്ഞു. ഇനി സ്റ്റ്ട്രോ ഇല്ലാതെ പാനീയങ്ങള്‍ കുടിക്കുമെന്ന് ഞാന്‍ അന്ന് തീരുമാനിച്ചു.”
ആദീ, എന്റെ ഉണ്ണീ, നിനക്കെന്ത് പറ്റി? ;)
ബോയിങ് ബോയിങ് എന്ന സിനിമയില്‍ ജഗതി അഴുതിയ ആധുനിക കഥ പോലെ ഉണ്ടല്ലോ ആദീ..
“ഭീമനും ദുര്യോദനനും ബീഡി വലിച്ചു.. അവര്‍ സീതയുടെ മാറു പിളര്‍ന്ന് രക്തം കുടിച്ചു... അവന് അവളോടു ചോദിച്ചു, നീ വരില്ലേ നിന്റെ ആനകളേയും തെളിച്ചുകൊണ്ട്?”
ആദിത്യാ നിന്റെ ഉള്ളിലെ പ്രതിഭയുടെ വിളയാട്ടം എനിക്ക് കാണാനാകുന്നുണ്ട്. അത് എന്റെ മനസിനെ മദിക്കുന്നു.
ഉദാത്തം. മനോഹരം.
“മനോഹരമായ മദ്യ ചഷകങ്ങള്‍ താഴെ വീണ് പൊട്ടാതെ പിങ്ങ് പോങ്ങ് പന്തുകള്‍ പോലെ നിലത്തു നിന്നും കുതിച്ചുയരുന്നു.“
ഇതൊക്കെ സങ്കല്പ്പിക്കാന് നീ ഒരുത്തന് മാത്രമെയുള്ളു ഉണ്ണീ ഈ ബ്ലോഗുലകത്തില്‍.
നീ നിന്നെ ഈ ഡിജിറ്റല്‍ താളുകളില്‍ തളച്ചിടരുത്. ഐ പി അഡ്രസ്സിന്റെ കുരുക്കുകള്‍ പൊട്ടിച്ച് നീ സമാന്തര മേഖലയിലേക്ക് വരണം. അവിടെ അവര്‍ വായനക്കാര്‍ നിന്നെ കാത്ത് കഞ്ചാവും കത്തിച്ച് ഇരിക്കുന്നു.
നിന്നിലെ പ്രതിഭ തളരരുത്. നിന്നിലെ പ്രതിഭ വാടരുത്, അമ്മച്ചിയാണെ വാടിതളരരുത്.
ഇവരൊക്കെ ഇങ്ങനെ കമന്റുകള്‍ എഴുതി നിന്നെ തളര്‍ത്താന്‍ നോക്കും.
മറിച്ച് ഇതുപോലൊന്ന് പെരിങ്ങോടനോ സങ്കുചിതനോ വിശ്വപ്രഭയോ ഇബ്രുവോ എഴുതിയാല്‍ അവരൊക്കെ അവിടെ പോയി പറയും ഉദാത്തം, മനോഹരം എന്നൊക്കെ. (ഞാന്‍ ഓടി. ബാക്കി എഴുതുന്നത് എന്റെ ആത്മാവാണ്)
അതുകൊണ്ട് നീ പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചുവരണം.
ഇതു മുഴുവന്‍ കാണ്ഡം കാണ്ഡമായി എഴുതി തീര്‍ക്കണം.
(ഓ ടോ: എന്തരെടെ ആദിത്യാ ഈ എഴുതി വച്ചിരിക്കിനത്? എനിക്കൊരു കോപ്പും മനസിലായില്ല, അമ്മേണ മനസിലായില്ല. കള്ളും കഞ്ചാവും അടിച്ചാ ഇങ്ങനേം ഒണ്ടാ പിള്ളര്?)
രണ്ടുപ്രാവശ്യത്തെ അശ്രാന്ത പരിശ്രമം കൊണ്ട് ഒരു കാര്യം മനസ്സിലായി... എനിക്ക് ഒരു ചുക്കും മനസ്സിലായില്ലെന്ന്. അതെങ്കിലും മനസ്സിലായ സന്തോഷത്തില്‍ ഞാന്‍ ഇത് ഇവിടെ കുറിക്കുന്നു.
ആദീ ഇത് ഇത്തിരി കടുപ്പം തന്നെ.
ആദീ...
കാരിരുമ്പാണി കൊണ്ട് കോറി വലിക്കുന്നത് പോലെ ജീവിതത്തിന്റെ കറുത്ത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചു വെച്ചിരിക്കുന്നു. സ്വപ്നങ്ങളുടെ അന്ധകാരങ്ങളില്‍ നിന്നും ഉയിര്ത്തെഴുന്നേല്ക്കുന്ന ഭീകരസത്വത്തെ നമുക്ക് മുന്നില്‍ കെട്ടഴിച്ച് വിടുന്ന വരികള്‍. ലഹരിയുടെ കെട്ടുകളില്‍ നിന്നും ശാപമോചിതമായ മൃച്ഛാനകണികകളുടെ ആവിര്‍ഭാവം...
ഇതില്‍ കൂടുതല്‍ ഞാനെന്തു പറയാന്‍...
ഒന്നും മനസ്സിലായില്ലെടാ ആദിയേ... :)
ഉത്തരാധുനിക കമന്റ്:
ചീറിവന്ന കാരറ്റുകള്‍ ഹോണടിച്ചില്ല എങ്കിലും സുന്ദരേശന് ചിത്രം വരച്ചു. കാലുകള്‍ക്കടിയിലൂടെ ഉരുണ്ട് നീങ്ങിയ വാവല് കാഷ്ഠം അയാള്‍ക്ക് ചിക്കന്‍ ചില്ലിയായി തോന്നി. മോണിറ്ററിലെ ബ്ലോഗിലെ കുതിര ചിന്നം വിളിച്ച് വിപ്ലവഗാനം മൂളി. അവസാനത്തെ വരിയും വായിച്ച അയാള്‍ കടല്‍ക്കിഴവന്‍ ഊരി വലിച്ചെറിഞ്ഞ പഴയ ഒരു ലങ്കോട്ടി പോലെ ‘ഹൂശ്’ എന്ന ശബ്ദത്തോടെ നിലം പതിച്ചു.
(ആദീ, സിമ്പതിയുണ്ട് മോനേ......) :-)
"മൃച്ഛാനകണികകളുടെ ആവിര്‍ഭാവം.."
എനിക്ക് തലചുറ്റുന്നു.. അഗ്രജാ അതെന്തരു കണികയാണ്? ഇന്നൊരു പുതിയ വാക്കു പടിക്കണം. പറഞ്ഞുതരൂ.. പ്ലീസ്...
കുമാര്‍,
ഇപ്പോള്‍ ആ വാക്കെഴുതിയെടുക്കൂ... അര്‍ത്ഥം നമുക്ക് കണ്ടുപിടിക്കാം... അല്ലെങ്കില്‍ ആദിയോട് ചോദിക്കാം :)
പ്രിയമുള്ള ബ്ലോഗര്‍ മാരേ, ഇന്നു വൈകുന്നേരം ആദിയെ ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുപോകുന്നുണ്ട്.
ചെറിയ ഒരു ഉഛാടനവും ആവാഹിക്കലും. ഇവിടെ ബ്ലോഗില്‍ അറിയപ്പെടുന്ന മന്ത്രവാദികള്‍ ഉണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക.
നല്ലോരു കൊച്ചായിരുന്നു.
പറഞ്ഞിട്ടെന്താ കാര്യം
കൈ വിട്ടു പോയില്ലേ...
ഉം... ഈയിടെം കൂടി കണ്ടതാ..
ന്നാലും ഈ ഗതി...
ഡിജിറ്റല്‍ ന്നു പറഞ്ഞു ഫൊട്ടൊ ബ്ലോഗ് ഇട്ടപ്പൊളേ എനിക്കു തൊന്നിയതാ..
കുമാറേ... മന്ത്രവാദിയെ അറിയില്ലെങ്കിലും മാജിക് പഠിക്കാന്‍ പോയ ഒരാള്‍ ഇവിടെയുണ്ട്.
കുമാറേട്ടാ,
മന്ത്രവാദം അറിയില്ല പക്ഷേ ചൂരലുകൊണ്ടുള്ള പെട ഞാനേറ്റു. :-)
ദില്‍ബൂ... നമുക്ക് മഹാമന്ത്രവാദി കീരിക്കാടന്‍ ജോസിനെ വിളിച്ചാലോ...
ആദിത്യനെ എല്ലാവരുംകൂടി കഞ്ചനാക്കുകയാണല്ലേ. “ആ കണ്ണുകള്‍ പവിഴം പോലെ തിളങ്ങുന്നു. എന്നെയും പിന്നെ ഏഴു സാഗരങ്ങളും അവിടെ എനിക്ക് നോക്കിക്കാണാം. അവളുടെ കഴുത്തിനു താഴെയുള്ള ദേഹം വെള്ളത്തിലെ പ്രതിബിംബം പോലെ ‘ഓളം വെട്ടുന്നു‘“ അവസാനത്തെ ഈ രണ്ട് വാക്കു മതി യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടാന്‍.
ആദിത്യാ, തളരരുത്, തുടരൂ..വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നു,ഒരുപാടെന്നൊക്കെ പറഞ്ഞാലേ എനിക്കും സമാധാനമാകുകയുള്ളൂ.
ആദിത്യാ..
എന്നും അവസരങ്ങളെ തലനാരിഴക്ക് കൈവിട്ട്, മണവാട്ടിയെ പോലെ തലകുനിച്ച് നില്ക്കുന്ന,
ആത്മാശം കലര്‍ന്ന കഥകളാണ് അശ്വമേധത്തില്‍ കാണാന്‍ കഴിയുക. ഇത്തവണയെങ്കിലും മോചനമുണ്ടാകുമെന്ന്
ആദ്യ പാരാഗ്രാഫ് വായിച്ചപ്പോള്‍ തോന്നിയ പ്രതീക്ഷ അസ്ഥാനത്തായി..ദു:ഖമുണ്ട്..
ഒരു പാനപാത്രത്തെ സ്ത്രീയോട് ഉപമിച്ച നിന്നെ ആരും കൈവിടാതിരിക്കട്ടെ,
പ്രതീക്ഷയോടെ, കാത്തിരിക്കുന്ന ഒരു വായനക്കാരന്.
ആദീ!!!!!!
എന്തൊരു എഴുത്ത്. ഹോ!
ആക്ച്വലി എന്തൊക്കെയാണ് സംഭവിച്ചേ എന്ന് മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ സംഭവിച്ചു എന്ന് മനസ്സിലായി.
കീബോഡീന്ന് അക്ഷരക്കട്ടകള്‍ ഈച്ചക്കുട്ടികളെപ്പോലെ പറന്ന് നടന്നെന്നോ? യമ്മ!
അതില്‍ കട്ട ആറിനെ പിടിക്കാന്‍ ആദിയുടെ വിരല്‍ ‘നിക്കടാ അവിടെ..നിക്കറാ അവിടെ’ എന്നും പറഞ്ഞ് നടക്കുന്നെന്നോ? ഐവ!
പുപ്പുലി കുമാറ് പറഞ്ഞ കമന്റ് കണ്ടോ?? സത്യസന്ധമായ വാക്കുകള്‍! അതേ എനിക്കും പറയാനുള്ളൂ(അവസാനം പറഞ്ഞതുള്‍പ്പെടെ)
ആദീ കലക്കി!
സൂച്ചേച്ചീ,
അങ്ങനെ പറയരുത്... സംഭവം പത്രാധിപരാ... സോറി ഉത്തരാധുനികനാ...;)
കുമാറേട്ടാ,
“ഭീമനും ദുര്യോദനനും ബീഡി വലിച്ചു..
അത് സൂപ്പര്‍... പിന്നെ എന്ത് ബാധയൊഴിപ്പിക്കലോ? അല്ലേലും ആരേലും നന്നാവുന്നത് ആര്‍ക്കും കണ്ടൂടല്ലോ... പെട്ടിക്കു മുകളില്‍ കയറി ഇരുന്നു ചിന്തിക്കൂ... യാഥാസ്ഥിതികത്വത്തിന്റെ അളവുകോലുകള്‍ കൊണ്ട് അളന്നു തിട്ടപ്പെടുത്തപ്പെടാത്തതെല്ലാം എന്നും ഭ്രാന്തായാണല്ലോ വിവക്ഷിക്കപ്പെട്ടിരുക്കന്നത് (എന്തരാണോ ഇത്)
ഇത്തിരീ,
ഇത്തിരി ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും എഴുതാം ;) ഒരു പിടി പിടിക്കാനേ... ഇതിന്റെ ഒരു അഡ്വാന്റേജ് ആര്‍ക്കും ഒന്നും മനസിലാക്കേണ്ട ആവശ്യമില്ലാത്ത ഒരു സമത്വസുന്ദരലോകമാണ് നമ്മളെ കാത്തിരിക്കുന്നത് ;))
അഗ്രജാ,
കറുത്ത ഭീകരസത്വം ഉച്ഛിഷ്ടവും പിന്നെ യാഥാര്‍ത്ഥ്യങ്ങളും കൂട്ടിക്കുഴച്ച് മൃഷ്ടാന്നം വെട്ടി വിഴുങ്ങിയെന്നോ? ഏതൊക്കെ വാക്കിന്റെ അര്‍ത്ഥമാണ് വേണ്ടത്, ഒരു ലിസ്റ്റ് ആക്കി തന്നാല്‍ മതി, ഞാന്‍ എല്ലാം കൂടി ഒന്നിച്ചു പറഞ്ഞു തരാം...
ദില്‍ബാ,
നട്ടുച്ച പൊട്ടി വിരിഞ്ഞു. കിളികള്‍ ക്രാ ക്രാ എന്ന് ആക്രോശിച്ചു, ആടുകള്‍ ഓലിയിട്ടു, പശുക്കള്‍ യുദ്ധകാഹളം മുഴക്കി. ധുര്യോധനന് ടൈം ഔട്ട് വിളിച്ച് കര്‍ണ്ണനോട് ഡങ്ക് ചെയ്യാന്‍ പറഞ്ഞു എന്ന രീതിയില്‍ ഒരു പ്രശാന്ത സുന്ദരമായ കമന്റാണ് ഞാന്‍ പ്രതീക്ഷിച്ചത്... ഇതൊരുമാതിരി... ചൂരലും കൊണ്ടിങ്ങു വാ ട്ടാ... ;))
മുല്ലാസ്,
ഹഹഹ...
ഇതിലൊന്നും തളരരുത്... ഇതൊക്കെ ഓരോ പരീക്ഷണങ്ങളാണ്... പരീക്ഷണങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിയ്ക്കുവിന്‍...
ചെണ്ടക്കാരാ,,
ഹഹ്ഹ... ഇതൊക്കെ ഇവിടെ പതിവല്ലേ... ഇതു കൊണ്ടൊക്കെ ഞാന്‍ നിര്‍ത്താനോ... ;) എന്നെ തല്ലണ്ടമ്മവാ, ഞാന്‍ നന്നാവില്ല എന്നത് എനിക്കു വേണ്ടിയുള്ളതാണത്രേ... ;))
ഇബ്രൂ,
ഈ സാന്നിധ്യം... ഇതാണ്.... :) ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു കയറ്റിക്കോണം കേട്ടോ... ഒരുത്തനെ കുഴിയില്‍ ഇറക്കി കിടത്തി എന്ന് ഉറപ്പുവരുത്തിയിട്ടേ നിര്‍ത്താവൂ കേട്ടോ... ;)) അരിഗോണികളുടെ ചക്രവര്‍ത്തീ, താങ്കളുടെ തൂലിക വീണ്ടും ചലിക്കാന്‍ ഞങ്ങളും കാത്തിരിക്കുന്നു :)
വിശാല്‍ജീ,
ഹഹ്ഹഹഹ,... ഈ കമന്റ് ഒക്കെ ഇടിക്കാന്‍ പറ്റി എന്നത് കൊണ്ട് തന്നെ എനിക്കു സന്തോഷമായി...
‘നിക്കടാ അവിടെ..നിക്കറാ അവിടെ’ എന്നും പറഞ്ഞ് നടക്കുന്നെന്നോ
ചിരിച്ച് മട്ടമായി...
അപ്പോ എന്നെ ചതിയില്‍ കീഴ്പ്പെടുത്താന്‍ നോക്കുന്ന കുമാറേട്ടന് ചേകവന്റെ കൂടെ വിശാല്‍ജിയും കൂടുന്നോ...;))
കലേഷേ,
:) താങ്ക്സ്... :) എന്തു പറയാന്‍ , അല്ലെ :)
ആദീ,
എഫ്6 എവിടെ, ആള്‍ട്+റ്റാബ് എവിടെ... ആദ്യമൊക്കെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടും. അവ ഓടിനടക്കുമ്പോലെ തോന്നും. ചുറ്റുമുള്ള ലോകമൊന്നാകെ കറങ്ങുന്നതും ചാടുന്നതുമെല്ലാം സ്വാഭാവികം.
പോകെപ്പോകെ അതെല്ലാം സ്പേസ് ബാറ്, എന്റര്‍ കീ എന്നിവയെപ്പോലെ ഈസി റ്റു ഫൈന്‍ഡ് കാറ്റഗറിയില്‍ വരും. ഫ്രീക്വന്റ്ലി യൂസ്ഡ് സബ് റുട്ടീന്‍ പോലെ. :))
ഹൊ,അവര്‍ണ്ണനീയം,ആദി,ഇയാളാണു ബ്ലോഗിലെ മുകുനാടചന്ദ്രന്.സാലവദോര്‍ ദാലിയ്ക്കും പഠിക്കുന്നുവെന്നു തോന്നുന്നു ?.
കഥ വായിച്ചപ്പോള്‍ ആദ്യം തലയില്‍ ഒരു ചെറിയ വെളിച്ഛം കേറിയ പോലെ തോന്നി,പക്ഷെ കന്റുകള്‍ വായിച്ചപ്പോള്‍ അതും പോയി .
തമാശയാണേ ! ഇനിയും പരീക്ഷണങ്ങള്‍ തുടരൂ.
ആദീ ഇനിയും എഴുതണം.
കുപ്പികാലിയായാല്, വായിച്ച് മത്താവാന് ഈ ടൈപ്പ് സാധനം സഹായിക്കും.
കുമാര്‍ജിയുടെ കമന്റ് കണ്ടോ?
കുമാര്‍ജീ, ബോയിംഗിലെ ആ ഡയലോഗ് ഓര്മിപ്പിച്ചതിന് നന്ദി.
ദില്‍ബൂന്റെ കമന്റോ...ഹോ..അപാരം! (അല്ലാ ആ ഫോട്ടത്തിലെ ഹയര്‍സ്റ്റൈല്‍ അമറന്‍ ട്ടാ.
ഒഴുക്കുവള്ളത്തില് പുല്ല് നില്‍ക്കണപോലെ എല്ലാം ചരിഞ്ഞ് തെക്കോട്ടാണല്ല്?)
ആദ്യേ, കഥ എനിക്ക് മനസിലായി എന്ന് ഒരു വെയിറ്റിന് കാച്ചുന്നു.
ഒരുപദേശവും ഫ്രീ
വെള്ളമടിച്ചാല്‍ വയറ്റില്‍ കെടക്കണം
ഗഞ്ചാ അടിച്ചാല്‍ വഴീല് കെടക്കണം.
രണ്ടും കൂടി അടിച്ചാല്‍ ദേ ഇങ്ങനിരിക്കും.
:-) ഗുഡ്രാ മോനേ..
ചൌ!
വിശാല്‍ജിയുടെ ഒരു പോസ്റ്റ് വായിച്ചു ചിരിച്ചപോലെയായി, കമന്റ്സ് വായിച്ചിട്ട്.
'ഈയുള്ളവന് പുതിയ പോസ്റ്റ് നാട്ടിയിട്ടുണ്ടേ, മാലോകരേ...!
കടന്നു വരോ... അനുഗ്രഹിക്കോ...!'
നമോവാകം.
മൈനാഗന്‍
"ജീവിതം ഇവനു മിക്കപ്പോറും ഭൂതകാലത്തിലാണ്..."
kaLavu parayalle aadi ni :D
ആദിക്കുട്ടാ..ഇതു സൂപ്പര്‍.മനസ്സിലായില്ലെന്ന് പറഞ്ഞവരൊക്കെ ഓരോ കഞ്ചാവു ബീഡി ആഞ്ഞ് വലിച്ച് ഒന്നു കൂടി വായിക്കു.. ഇപ്പോള്‍ കഥ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ?.
ഓ:ടോ: കഞ്ചാവു കണ്ടിട്ടില്ലാത്തവര്‍ക്കും അതിന്റെ ഗുട്ടന്‍സ് അറിയാത്തവര്‍ക്കും വിശദമായ സ്റ്റഡി ക്ലാസ്സിന് ഈ മെയില്‍ അയക്കു. ഒരു ഗുരു ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.
നന്നായിന്ന് പറയാന്‍ മാത്രം മണ്ടിയല്ല ഞാന്‍. നല്ല ചൂടുള്ള ക്ലൈമാക്സ് പ്രതീക്ഷിച്ചു. എങ്ങും എത്തിയില്ല. കാത്തിരിക്കാം. വരുമൊന്ന് അറിയാലൊ. അല്ലെ..അപ്പോ കാണാം
(പുതിയ ആളാണ് അതാ ഒരു മയമില്ലാതെ)
അനില്‍ച്ചേട്ടാ,
അതെയതെ, എല്ലാം പരിചയമായി വരുന്നതേ ഉള്ളു ;) ഫ്രീക്വന്റ്ലി യൂസ്ഡ് സബ് റുട്ടീന്‍ - ഹഹ്ഹ... :))
മുസാഫിര്‍,
ഞാന്‍ ആരാന്നാ പറഞ്ഞെ? :) തെറി വിളിച്ചതല്ലല്ലോ അല്ലെ? ;)) ഞാന്‍ കൊണ്ടേ പോകൂ.. ;)
അര്‍ബീ,
ഞാന്‍ ഏറ്റു. :)) ഇനീം ഈ മാതിരി ഐറ്റംസ് വല്ല്ലപ്പോഴും... വെള്ളവും ഗഞ്ചായും ഒന്നിച്ച് അമ്മാനമാടിക്കളുക്കുന്ന ഒരാള്ടെ ഉപദേശം കേള്‍ക്കാനും പറ്റിയല്ലോ... എന്റെ ഭാഗ്യം :))
ശാലിനി,
കമന്റുകളിലൂടെയുള്ള സംവാദമാണല്ലോ ബ്ലോഗുകളെ മാറ്റി നിര്‍ത്തുന്നത്. :)
തുളസീ,
സമ്മതിക്കല്ലു കേട്ടാ, ജീവിക്കാന്‍ സമ്മതിക്കല്ലു കേട്ടാ..;) ഇബ്രാന്‍ പറഞ്ഞു നീ ഒരു കൃഷ്ണനാണെന്ന്. സത്യാണോ? ;)
അനംഗാരി, (പരമശിവനെ ചേട്ടാ എന്നു വിളിക്കുന്നതില്‍ ഒരു അസ്കിത :)
:) ഹഹ്ഹഹ... ഇതാ അടുത്ത അനുഭവസ്ഥന്,.. ആര്‍ക്കേലും എന്തേലും ഡൌട്ട് ഉണ്ടേല്‍ വേഗം അനംഗാരിയ്ക്ക് ഈ മെയില്‍ അയക്കൂ... ആ ഗുരു അവിടെ ഒളിഞ്ഞിരിക്കുന്നു. ;)
സിമി,
:) തുറന്ന അഭിപ്രായത്തിനു നന്ദി. അപ്പോള്‍ ഇനി ഞാന്‍ ഇതിന്റെ ഇതിവൃത്തം പറയാം. (പറയണം എന്നു വിചാരിച്ചതല്ല, പിന്നെ ഒരു പുതിയ ആള് ഞാന്‍ മുഴുവട്ടനാണെന്നു വിചാരിക്കണ്ടല്ലോ എന്നു വെച്ചിട്ടാണ്)
അതായത് - രതിയുടെ വിവിധ ഘട്ടങ്ങളാണ് ഇതിന്റെ ത്രെഡ്. ആദ്യ പാര കോണ്ടക്സ്റ്റ് സെറ്റ് ചെയ്യുന്നു. രണ്ടാം പാര പ്രണയിനിയുടെ മുഖാസ്വാദനം . മൂന്നാം പാരയിലെ റെഡ് ജഗ്വാര്‍ മാഡ് അഡ്രിനാലിന്‍ റഷ്-ന്റെ സിമ്പല്‍, അത് അപ്രാപ്യമായ ഉയരങ്ങള്‍ കൈവരിക്കുന്നത്. അടുത്ത പാര ആ അവസ്ഥയിലെ ഉന്മത്ത നടനം. അഞ്ചാമത്തെത് പൂര്‍ണ്ണരൂപം.
അങ്ങനെയൊക്കെ ആണെങ്കില്‍ അവസാനത്തെത് എന്താണെന്ന് ഇനി ഞാന്‍ പറയണോ? ;))
കൊടുംചതിയായിപ്പോയി മോനേ ആ...ദി..ത്യ.
എന്നാപ്പിന്നെ നേരെ ചൊവ്വേ പറയാന്‍ മേലാരുന്നോ? ഇത് പറേവേം ചെയ്തു, എനിക്കാണേ ഒരെഫക്റ്റും കിട്ടീമില്ല.( ഈയൊക്കെ മസാലസിനിമാപിടിച്ചാല് ബാച്ചിലേര്‍സും, ഞാനും (;-)) തെണ്ടി കുത്തുപാള എടുക്കുമല്ലോ! ഹയ്! )
ഇല്‍ത്തുമിഷ് ഇഡുല്ഫിക്ക ! (ഉദാത്തം എന്നതിന്റെ interplanetary വാക്കാ..) പോസ്റ്റ് അല്ല - സഹി കെട്ടു അവസാനമെഴുതിയ കമന്റ്.! പോസ്റ്റിനെ പറ്റി പറയുവാണേല്‍ ഇല്‍ത്തുമിഷ് ബഡാടിഡുല്ഫിക്ക - അത്ത്യുദാത്തം !
അയ്യേ.. ഞാനൊന്നും കണ്ടതുമില്ല, വായിച്ചിട്ടുമില്ല, എനിക്കൊന്നും മനസ്സിലായിട്ടുമില്ല. :)(നാളെ പോയി ഒരു കപ്പുച്ചിനോ കുടിച്ചു നോക്കാമെന്നോര്ത്തതായിരുന്നു. ഇനി ശരിയാവില്ല:))
ആദിത്യാ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ നമുക്ക് ഡോ: മാത്യൂ വെല്ലൂരിനെ ഒന്നു കണ്ടാലോ? ബിംബങ്ങള്‍ അസാധ്യം. അവസാനം ഒരു വിശദീ കരണം കൂടിയുണ്ടായതിനാല്‍ ഒരോന്നോരൊന്നായി വീണ്ടും വായിച്ചു മനസിലാക്കാന്‍ ശ്രമിച്ചു.
Brilliant !!!
മറന്നുപോയ പല ഓര്‍മകളേയും തൊട്ടു തലോടി ഉണര്‍ത്തിയതിനും നന്ദി.
respects....
ഹഹഹഹ...ആരേലും ആദീന്റെ മുഖത്തിത്തിരെ വെള്ളം തളിക്കൊ? പ്ലീസ്സ്.. ആ കുട്ടീനെ ഒന്ന് താങ്ങി പിടിക്കണേ..പ്ലീസ്..
ഹ്ഹിഹി.:-)
അര്‍ബീ,
ഹഹഹ.. ROFL
പൊന്നപ്പാ,
അരി ഗുത്തി ഗോതമ്പുണ്ടാസ്യ !
! (നന്ദി എന്നതിന്റെ ജാപ്പനീസ് കലര്‍ന്ന interplanetary സ്ലാങ്ങാ..) കമന്റിനെപ്പറ്റിയുള്ള കമന്റിന്.! പോസ്റ്റിനെ പറ്റി പറഞ്ഞതിനെപ്പറ്റി പറയുവാണേല്‍ അരി ഗുത്തി ജീവര്ന്ത്യ ഗോതമ്പുണ്ടാസ്യ- പെരുത്ത നാന്‍സി !
ബിന്ദ്വേച്ചീ,
ഒന്നും വിചാരിക്കല്ലേ :)) ആകെ മൊത്തം ടോട്ടല്‍ നമ്പര്‍ അല്ലെ :) കപ്പൂച്ചീനോ നിരപരാധിയാണു കേട്ടാ.
പുള്ളിയേ,
നിങ്ങളെല്ലാം കൂടി എന്നെ നിംഹാന്‍സിന്റെ ഭാവി വാഗ്ദാനം ആക്കരിത്... ഇനി രണ്ട് ദിവസം കഴിഞ്ഞ് നോക്കുമ്പ എനിക്കു തന്നെ കണ്‍ഫ്യൂഷനാവണ്ട എന്നു വെച്ച് ഇട്ടതാ എക്സ്പ്ലനേഷന്‍... :))
കൈപ്പള്ളീ,
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. But let me confess, I don’t deserve your praise.
It just happened accidentally. Was not completely intentional
ഇഞ്ചിയേച്ചിയേ,
അതു സത്യം :)) ഹഹഹ...
സൂപ്പാര്‍ ... ഒന്നും മനസ്സിലായില്ല...!
ആദീ മ്വോനേ,
എന്താണ്ട്രാ ഈ കേക്കണത്? ഒരു ബാച്ചിലര്‍ എന്ന നിലയില്‍ നിന്നെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു (ഇങ്ങനെയാണോഡേയ് ഒരു ഞെരിപ്പ് വിഷയത്തെ പറ്റി പോസ്റ്റിടുക? ;-)).
എനിക്ക് ബിംബങ്ങളെ കണക്റ്റ് ചെയ്യാനേ പറ്റുന്നില്ലല്ലോ? നൌ ഐ ആം ടോട്ടലീ കണ്‍ഫ്യൂസ്ഡ്. പണ്ട് ഉത്തരാധുനികന് എന്ന് വിചാരിച്ച് വായിച്ചപ്പോള്‍ ഒരു മനസമാധാനമുണ്ടായിരുന്നു. ഇപ്പൊ മന:സമാധാനം പോയി. :-(
ആദി,
തെറിയല്ല കേട്ടോ.മുകുനാടചന്ദ്രന് = യെം മുകുന്ദന്+കക്കനാടന്‍+ബാലച്ന്ദ്രന് ചുള്ളിക്കാടു,ഇതു മുന്നും
ചേര്‍ന്ന പുതിയ അവതാരം.
എന്റെ പൊന്നൂ...
അവനവനു മനസിലവാത്തതൊക്കേം ബാക്കിള്ളോരടെ കൊഴപ്പാന്നെ ഇവടെള്ളോരു പറയു. കഞ്ചാവാത്രെ കഞ്ചാവ് ! അങ്ങന്യാണെങ്കീ എല്ലാരും ഓരോ കഞ്ചാവടിക്കട്ടെ എന്നിട്ട് നോക്കട്ടെ ഇങ്ങനെ ഒന്ന് എഴുതാന്‍ പറ്റ്വോ ന്ന്. ഇങ്ങനെണ്ടോ മനുഷ്യന്മാരടെ ഒരു കുശുമ്പ്. ന്റ്റെ കുഞ്ചു ഇതൊന്നും കാര്യാക്കണ്ടാ ട്ട്വോ. തുഞ്ചന്റെ കിളിയ്ക്ക് മഷീന് ഗണ്ണാവാം ന്ന് വെച്ചാ നിന്റെ വീട്ടിലെ കാക്കയ്ക്ക് മിസ്സൈലാവാം.ആഹാ...
ഗംഭീരായിണ്ടെട്ടോ.
ഉപ്പോടടുക്കുമോ ഉപ്പിലിട്ടത്... ഇവിടെ പിന്മൊഴി വായിച്ചാലേ എന്തേലും പിടികിട്ടൂ... ഞാന്‍ സുല്ല്.
ഒക്കെ പോട്ടെ.. സാധനം എവിടുന്നാ കിട്ടിയെ?!!
രണ്ടു പ്രാവശ്യം വായിച്ചു... മനസ്സിലായോ എന്ന് മനസ്സിലായില്ലാ... എങ്കിലും ചിലതെല്ലാം മനസ്സിലായെന്നും ചിലത് മനസ്സിലായില്ലെന്നും പിന്നെ മുഴുവന്‍ മനസ്സിലാക്കാന്‍ മനസ്സില്ലെന്നും പറഞ്ഞ് ഈ കമന്റ് ഇടാന്‍ തീരുമാനിച്ചു... 'വിവരണം കേമം...'
ആധുനികതയുടെ പോസ്റ്റിട്ട് ,
ആ വഴി പോയ ആദിത്യന് ,
പിറന്നാളാശംസകള്‍. ഇനിയും ഒരുപാടു ജന്മദിനങ്ങള് ആഘോഷിക്കുമാറാകട്ടെ.
(റോസാപുഷ്പങ്ങള്‍ തന്നാല്‍ നിങ്ങള്‍ അതു സ്പിന്സ്റ്റി പെണ്ണുങ്ങള്‍ക്കു കൈമാറും എന്നുള്ളതിനാല്‍, പകരം മുല്ലപ്പൂക്കള്‍ അയക്കുന്നു... കൈപ്പറ്റുമല്ലോ ?)
പിറന്നാളാശംസകള്‍
ഡേയ്... പിറന്നാളാണോ എങ്കില്‍ ഇതാ പിടിച്ചോ ആശംസകള്‍.
ഒത്തിരി കാലം സുഖസമൃദ്ധമായ ജീവിതം ആശംസിക്കുന്നു.
വായന അനുഭവമാണെങ്കില്‍ ഞാനതിവിടെ അനുഭവിക്കുന്നു, ആദിയെ കൂടുതല്‍ വായിച്ചിട്ടില്ല,
പക്ഷെ എനിക്ക് തൊന്നുന്നു ആദിയെ കുറേകൂടി ആഴത്തില്‍ വായിക്കേണ്ടതുന്ടെന്ന്,
സത്യമായും ഇതെന്ന ഒരു വായനക്കാരന് എന്ന നിലയില്‍ വല്ലാതെ ആനന്ദിപ്പിക്കുന്നു, അനുഭവിപ്പിക്കുന്നു,
ആദീ, നന്ദി.
-അബ്ദു-
പിറന്നാളാണോ, എങ്കില്‍ എന്റെ വക ഒരു പിറന്നാളാശംസകള്‍...
ഇവിടെയെത്താന്‍ എന്തേ വൈകിയതെന്നറിയില്ല..... വന്നപ്പോഴാണറിയുന്നത് ഇവിടെയെന്തൊക്കെയോ ഭയങ്കര സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന്. മലയാളം മാത്രേ അറിയൂ, അതുകാരണം കുറച്ചു കമന്റുകളൊക്കെ വായിച്ചു തിരിച്ചു പോകുന്നു. ആദിയേ.... ഗംഭീകരം.....!!!
ആശംസിച്ച എല്ലാര്ക്കും നന്ദി :))
പച്ചാളത്തിനെപ്പോലെ ഞാന്‍ നാളും നക്ഷത്രോം ഒന്നും ഇട്ടിട്ടില്ലേ ;)
ആദിക്ക് പിറന്നാളോ? നാളെന്താ? എന്തുതരം പായസ്സമാണ് ഈമെയില്‍ ചെയ്യേണ്ടത്?
പിറന്നാളാശംസകള്‍!!!
ആദിയുടെ 38 ആം പിറന്നാളിന് ആശംസകള്‍! :-)
ദില്‍ബാ നീയെന്തിനാ നിന്റെ വയസ്സ് പറഞ്ഞത് അതിനോടൊപ്പം രണ്ട് കൂട്ടി പറയഡേയ്...
ജന്മദിനാശംസകള് :)
എന്റെ വഹ ജന്മദിനവാഴ്ത്തുക്കള്!
തോണ്ണൂറാമത്തെ വയസ്സില്‍ ആദിയിടുന്ന പോസ്റ്റിലെ എന്റെ കമന്റിന് തിരിച്ച് നന്ദി കമന്റിടാനാവട്ടെ എന്നാശംസിക്കുന്നു :)
മുന്നൂറ്റിപതിനൊന്ന് കോടി, നാലു ലക്ഷം സെക്കന്റ് ജീവിച്ചിരിക്കട്ടേ എന്നാശംസിക്കുന്നൂ...
അതിന്റിടയ്ക്ക് എനിക്കിട്ടൊരു പണി തന്നതിനു സ്പെശല് നന്ദി :)
അപ്പോള്‍ ഹാപ്പി ബിര്‍ത്ഡേ...
പിന്നെ പോസ്റ്റ്, ഭയങ്കരം എന്നേ പറയാനൊള്ളൂ
ആദിയേ, ആദിപാപമാണല്ലോ അന്തമില്ലാതെ തുടരുന്ന്ത് .പക്ഷെ അതാരും മനസ്സിലാക്കാനും പാടില്ലെന്നു കരുതിയായിരിക്കും ഇങനെയാക്കിയത് അല്ലേ?. എന്തായാലും ഇഷ്ടമായി കേട്ടോ ആ ആഖ്യാനശൈലി.......
ആദിത്യന്,
മനസിനേയെടുത്ത് അമ്മാനമാടുന്ന താങ്കളുടെ കഥയില്‍ കയറുംബോള്‍ സുന്ദരിയായൊരു വെള്ളക്കാരിയെ കണ്ടത് ഓര്‍മ്മയുണ്ട്. പിന്നെ, ഒന്നും ഓര്‍മ്മയില്ല... ആദിത്യന്, പിന്നെയെന്താണു സംഭവിച്ചത് ???
ആദിച്ചേട്ടാ,
ഭീകരം..വായിച്ച് ഒരു പിടിയും കിട്ടാതിരിക്കുവായിരുന്നു..കമന്റ് വായിച്ചില്ലേല്‍ ...
സമ്മതിച്ചിരിക്കുന്നു കേട്ടോ...ഇതു പോലൊരു പുപ്പുലിയെ സമ്മതിക്കാന്‍ നമ്മളു പോര എന്നറിയാം എന്നാലും....
പിന്നെ കമന്റിന് ഒരു പാട് നന്ദി....
കാരണം ആദിയേട്ടന് ബ്ലോഗിങ്ങില്‍ ഞങ്ങളുടെയൊക്കെ ഗുരുവാണല്ലോ...അവിടെ നിന്നൊരഭിനന്ദനം...ഹാവൂ
ആദിത്യേട്ടാ.. ഡിജിറ്റലില്‍ കമന്റിടാന്‍ നോക്കിയിട്ടു പറ്റുന്നില്ല..
സുകുമാരപുത്രാ, അരവീ,
എന്നെ അങ്ങു മരി.
ചേട്ടാന്നൊന്നും വിളിക്കല്ലേ... എനിക്കതിനും മാത്രം പ്രായമൊന്നുമില്ല. നിങ്ങക്കൊക്കെ ഇങ്ങനെ ചേട്ടാന്നും വിളിച്ചേച്ചങ്ങ് പോയാല്‍ മതി. ഇതൊക്കെ കാണുന്ന തരുണീമണികള്‍ എന്താ കരുതുക? ഞാന്‍ ഉമേഷ്ജീനേപ്പോലേം കുമാറേട്ടനെപ്പോലേം (കുമാറേട്ടാ, സോറീ ) ഒക്കെ ഒരു വയസനാണെന്നല്ലേ? അതോണ്ട് ‘ഡാ ആദീ’ന്നു മതി :)
അപ്പൊ പറഞ്ഞു വന്നത്, മാന്യ സുഹൃത്തുക്കളേ, ഇത് വായിച്ച് ഞാന്‍ ഒരു ബുജിയാണെന്ന് തെറ്റിദ്ധരിക്കല്ലേ... ഒരു അബദ്ധം പറ്റിയതായിട്ട് കൂട്ടിയാ മതി. ചുമ്മാ ഇങ്ങനെ എഴുതി എഴുതി പോയപ്പോ നല്ല രസം, എന്നാ പിന്നെ ഇതിവടെ ഇട്ട് നിങ്ങളെക്കൂടെ ഒന്നു രസിപ്പിക്കാം എന്നു വെച്ചു. സത്യമായിട്ടും അത്രേ ഉള്ളേയ്യ്...
പിന്നെ ഡിജിറ്റലിലെ കമന്റിന്റെ കാര്യം, അതു ഞാനും കണ്ടു. വേറേ കൊറെ ബ്ലോഗിലും കണ്ടു. ബ്ലോഗറിന്റെ എന്തോ പ്രശ്നമാണ്.
ഡേയ്... എവിടെ ആദീ കാണാറില്ലല്ലോ ?
ഇടയ്ക്കിടേ ഈ അമേരിക്കക്കാരെ കാണാതാവുന്നു... എന്താണാവോ ?
അതെ. ആദിയേ എവിടെപ്പോയീ? എന്താ ഉദിക്കാത്തത്?
ഞാന്‍ ഇവിടെ ഒക്കെ ഉണ്ടേ :)
ബ്ലോഗിങ്ങിനെ ചില ബുദ്ധിജീവികള്‍ ഒക്കെ കൂടി സാഹിത്യത്തിനായിട്ട് ദേശസാല്ക്കരിച്ചിരിക്കുവല്ലേ? ഞാന്‍ സ്വന്തം മൂലയ്ക്ക് ഒതുങ്ങിക്കൂടിയിരിക്കുവാ ;)
ആദിയാശാനേ
:)
:)
ഇതെങ്ങനനോണിയായി..രാത്രി മണി മൂന്നായിവിടേ..അനോണിയല്ല..എന്തുമായിപ്പോകും.ഇതു ഞാനാണേ..കാളിയംബി..ഒന്നൂടെ:)
ഞാനും ഈ ഒരു തിരോധാനത്തെക്കുറിച്ച് ആലോചിച്ചു.ഇനി വല്ല സെനറ്റിലേക്കെങ്ങാനും മത്സ്സരിച്ചു ജയിച്ചൊ എന്നും ശങ്കിച്ചു.
ഇടയ്ക്ക് പിറന്നാള്‍ വന്നു പോയതറിഞ്ഞില്ല.:( എന്നാലും ആശംസകള്‍!!! മാളത്തില്‍ നിന്നിറങ്ങിക്കൊ.
പിറന്നാളെന്നു ബസില്‍ കണ്ടു, ആശംസകള്‍, ദീര്‍ഘായുഷ്മാന്‍ ഭവ ; ഒരു ബസ് വഴി എത്തിയതാണേ ഇവിടെ, ആദ്യായിട്ടെന്നു തോന്നുന്നു. എനിക്കും എന്തോ പിടി കിട്ടി, കിട്ടീല്ല എന്ന മട്ട്. അല്ലെങ്കിലോ നേരെ ചൊവ്വേ പറയാത്ത ഒന്നും എനിക്കു പിടി കിട്ടാറില്ല, ഐക്യൂ കുറവാണേ. 13-ാമത്തെ വരി എണ്ണി കണ്ടുപിടിച്ചു, എന്നിട്ടും സ്വാഹ. അവസാന മൂന്നു പാര കണ്ടപ്പോള്‍ സംശയിച്ചു മൈ ഡിയര്‍ കുട്ടിച്ചാത്തന് അവിടെ എത്തിയോ എന്ന്, പിന്നെ അവസാന വരി വായിച്ചപ്പോള്‍....സൗണ്ട് ഓഫ് മ്യൂസിക് ഓര്‍ത്തു... ബുജിയാണല്ലേ?
for cmnt flg...is this word veri must, adi?
@maithreyi,
ഹഹഹ...ബുജി ഒട്ടുമേ അല്ല :))
കമന്റ് വേരിഫിക്കേഷൻ എടുത്ത് കളഞ്ഞു.
Post a Comment