Thursday, January 05, 2006

ന്റെ ദുനിയാവ്‌

രേഷ്മേച്ചീടെ മൈ ചട്ടി ഓഫ് ചിട്ട എന്ന പോസ്റ്റ്‌ വായിച്ചു ഞാൻ വൻ ഹാപ്പി ആയി. നമ്മളെ പോലത്തെ ആൾക്കാർ വേറെയും ഉണ്ടെന്നു അറിയുന്നതിന്റെ ഒരു സന്തോഷം....

അങ്ങനിരിക്കുമ്പോ ദാ വരുന്നു സ്വാർത്ഥന്റെ വക എന്റെ മുറി ദേ കണ്ടൊ . അതു കണ്ടപ്പോ എനിക്കുണ്ടായ സന്തോഷം... പന്തിതാ എന്റെ കോർട്ടിൽ എത്തിയിരിക്കുന്നു. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ എന്നെ തോൽപ്പിക്കാൻ ആൾക്കാർ ഈ ബൂലോഗത്തിലുണ്ടോ എന്നു എനിക്കു സംശയമായി...

എടുത്തു ഞാനെന്റെ ക്യാമറ... പിടിച്ചു ഞാൻ പടം രണ്ടു മൂന്ന്‌...(“ഇക്കളി വേണ്ട കേട്ടോ.“ എന്ന അനിലിന്റെ മുന്നറിയിപ്പോന്നും വക വെക്കാതെ :-D)



ദാ ഇതാണെന്റെ കിച്ചൻ സിങ്ക്‌- എത്ര അടുക്കും ചിട്ടയിലാണ് എല്ലാം അറെയ്ഞ്ച്‌ ചെയ്തു വെച്ചിരിക്കുന്നതല്ലെ? പാചകം ഇല്ലാന്നു പ്രത്യേകം എഴുതണ്ടല്ലോ അല്ലെ... :-)






ലതിന്റെ ഒരു അടച്ചു-പൊക്കി(close-up) ചിത്രം ഇതാ പിടിച്ചോ... :-)





അടുത്തതു ഞങ്ങടെ ഷൂ സ്റ്റാൻഡ്‌-കം-ന്യൂസ്‌പേപ്പർ സ്റ്റാൻഡ്‌-കം-വാഷ്‌ ബിൻ







നിങ്ങൾടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക... :-) ഞങ്ങൾടെ വിലാസം.... “ഓട്ടോബാൻ, എച്ച്‌.എസ്സ്‌.ആർ, ബൻഗളൂർ“ :-)

12 comments:

Anonymous said...

ഒരു പാലാക്കാരന്‍ എപ്പോഴും ഗുണമേന്‍മ കാത്തു സൂക്ഷിക്കണം, ആദിത്യന്‍ എല്ലാ പാലാക്കാര്‍ക്കും ഒരു മോഡലാണ്. ഞാനിത് പാലായില്‍ പോകുന്പോള്‍ നോട്ടീസടിച്ച് വിതരണം ചെയ്യും.

എന്ന് മറ്റൊരു പാലാക്കാരന്‍ അച്ചായന്‍ (റബ്ബറില കൊഴിഞ്ഞത്, ഖദറിന്റെ നിറം മങ്ങിയത്)

Adithyan said...

പൊല്ലാപ്പായോ :-?
എന്നെ നാട്ടിൽ ജീവിക്കാൻ സമ്മതിക്കില്ല അല്ലെ? ;-)

:-D

myexperimentsandme said...

ആദിത്യോ... ആ വലിയ ക്യാനിനുപുറകിലായി വലതുവശത്തായി ഞാൻ കളറുള്ള ഒരു വെള്ളം കാണുന്നു. അത് നിറഞ്ഞിരിക്കുന്നു, അത് അടഞ്ഞിരിക്കുന്നു.അത് വീഞ്ഞാണോ? അതിന്റെ വലതുവശത്തായി വേറൊരു കുപ്പിയും കാണുന്നു. അതും അടഞ്ഞിരിക്കുന്നു. അതിന്റെ മൂട്ടിലും ചുവന്നിരിക്കുന്നു.

ബ്രഡ്ഡിനിടയ്ക്ക് ജില്ലറ്റ് വെച്ചാണോ പ്രഭാതഭക്ഷണം? അങ്ങിനെയാണേപ്പിന്നെ വയറ്റിൽ രോമമൊന്നും കാണിയേലേ.. രോമമില്ലാത്ത കിഡ്‌നി കാണാനൊരു രസവുമില്ല.

എയർ എന്നെഴുതിയ കുപ്പി സ്പ്രേയാണോ? അവനുണ്ടെങ്കിൽ‌പ്പിന്നെ പേടിക്കാനെന്തിരിക്കുന്നു!

സ്വാര്‍ത്ഥന്‍ said...

ആദീ,
എന്താ അതിന്റ്യൊരു ഐശ്വര്യം!

ആ കളറ്‌ വെള്ളം ഞാനും കണ്ടൂട്ടോ :)
ന്യൂസ്‌ പേപ്പറിന്‌ അത്രയ്ക്ക്‌ അടുക്കും ചിട്ടയും വേണോ? അതങ്ങനെ വാരിവലിച്ചിട്ട്‌...

ശ്‌ശ്‌ശ്‌........

ദാണ്ടെ അനില്‍ വരുന്നു...

Kalesh Kumar said...

ഒരേ തൂവൽ പക്ഷീ....
ഗോമ്പറ്റീഷനു ഞാനില്ല.

മനസമാധാനം തന്നതിന് നന്ദി!

Adithyan said...

വക്കാരീ, എന്തിനെപ്പറ്റിയാ പറഞ്ഞെ? കാണാമ്പറ്റണില്ല... വല്ല കരിങ്ങാലി വെള്ളമോ കഷായമോ വല്ലതും ആരിക്കും... ;-)

ജില്ലെറ്റ്‌ ഒക്കെ വെച്ചല്ലെ രാവിലെ പയറ്റ്‌... അവരും അറിയട്ടെ നമ്മളും മോഡേർണ്‌ ആണെന്ന്... എയർ എന്നെഴുതിയ കുപ്പി റൂം ഫ്രെഷ്നർ....അതുള്ളതു കൊണ്ടു അത്യാവശ്യം ജീവിച്ചു പോകുന്നു...

സ്വാർത്ഥാ,
കരിങ്ങാലി വെള്ളം, കരിങ്ങാലി വെള്ളം... ;-)

ന്യൂസ്‌ പേപ്പറിനു സ്വൊൽപ്പം അടുക്കും ചിട്ടയും കൂടി പോയി അല്ലെ? :-( എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ... ഭാവിയിൽ സൂക്ഷിച്ചു കൊള്ളാം...

കലേഷേ,
എനിക്കും സമാധാനമായി ട്ടോ... :-)
ഒരാൾ കൂടി നമ്മടെ സൈന്യത്തിലുണ്ടല്ലോ... :-) അപ്പൊ സഖാവേ, ധീരതയോടെ നയിച്ചോളൂ, അഞ്ചെട്ടെണ്ണം പിന്നാലെ...

വര്‍ണ്ണമേഘങ്ങള്‍ said...

ആദിത്യാ..
എവിടെ ചെന്നാലും എത്ര കാട്‌ കയറി കണ്ടാലും കണ്ണ്‌ തറയ്ക്കുന്ന ഒരു കൂട്ടം (ഇൻ എവിറ്റബിൾ) ഞാനും കണ്ടുപിടിച്ചു..!
ഒരു നീല...!
ഇമ്പീരിയൽ നീല..!
ഇങ്ങനെ അടുക്കി വെയ്ക്കാൻ എങ്ങനെ കഴിയുന്നു..?
എച്‌.എസ്സ്‌.ആർ ആണല്ലേ...
ഞാനും അടുത്ത്‌ തന്നെ...
അധ്യാപകേർ'സ്‌ കോളനിയിൽ..!

reshma said...

ആ പേപ്പർ അട്ടി കണ്ടിട്ട് താഴേന്ന് മൂന്നാലെണ്ണം വലിച്ചെടുക്കാൻ തോന്ന്ണ്.

Adithyan said...

മേഘം,
അധ്യാപകർസ് കോളനിയിൽ ആണൊ? കൊള്ളാല്ലോ വീഡിയോൺ... ഒന്നു കാണണം... :-)

ബ്ലൂ അവൻ ഇമ്പീരിയൽ തന്നെ... :-) റൂം മെയ്റ്റ് ഓൺസൈറ്റ് പോയി വന്നപ്പോ ഏഴു കടലും കടത്തിക്കൊണ്ടു വന്നതാ... എല്ലാരും കൂടുന്നതെ വരെ വെച്ചിരിക്കുവാ... എപ്പോ തീരും എന്നു പറയാൻ പറ്റില്ല.... ;-)

രേഷ്മേച്ചീ,
ഇത്ര അടുക്കും ചിട്ടയിലും ഇരിക്കുന്ന എന്റെ വീട് അലങ്കോലമാക്കാൻ എങ്ങനെ തോന്നുന്നു? ;-)

തേന്മാവിൻ കൊമ്പത്തിൽ മോഹൻലാൽ കവിയോർ പൊന്നമ്മയോട് തല്ലു നടന്നതിന്റെ കാരണം പറയുന്ന രംഗം ഓർമ്മ വന്നു...
“തമ്പ്രൻ ചേട്ടൻ തല്ലു കിട്ടുന്നതിനെടക്കു ഒരു ചട്ടി പോട്ടിച്ചു... താഴത്തെ ചട്ടി പോട്ടിയപ്പോ അതിനു മുകളിൽത്തെ ചട്ടികളെല്ലാം ചറപറാന്നു വീണു പൊട്ടി”...

Visala Manaskan said...

:)

ആ ജനൽ കമ്പികളെ ഒഴിവാക്കിയത്‌ ശരിയായില്ല. എന്തെങ്കിലും കഴുകി ഉണക്കാനിടരുതോ?

സെയിം പിച്ച്‌!

ചില നേരത്ത്.. said...

എവിടെ ആദിത്യാ?..
വല്ലവരുടേയും വല്ലവന്‍ വന്ന് പാമ്പായോ? ആളെയേ കാണാ..
-ഇബ്രു-

Activevoid said...

zoom ചെയ്യ്‌തു വായനകാരെ സഹായിച്ചതില്‍ സന്തോഷം