മനുഷ്യരുടെ ഉല്ലാസം, വിനോദം എന്നിവയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് ബ്ലോഗിന്റെയും കമന്റിന്റെയും വികാസം എന്ന് ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.
ഹാസ്യം, രാഷ്ട്രീയ കാഴ്ചപ്പാട്, സഹിഷ്ണുത, പൈങ്കിളി, സര്‍വ്വസമ്മത തുടങ്ങിയവ പരസ്പരബന്ധിതങ്ങള് ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത് ഒരു വിശ്വാസം മാത്രമാണ്. ഹാസ്യവും പൈങ്കിളിയും പോപ്പുലാരിറ്റിയുടെയും പ്രശസ്തിയുടെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ ബ്ലോഗ് അധികാരത്തിന്റെ ഉപകരണങ്ങള്‍ കൂടിയാണ്. ജോലി ജബല്‍ അലീലും വീട് കൊടകരേലും, ഡൈലി പോയി വരും എന്ന് കൊടകരക്കാരന്‍ പറഞ്ഞത് ഓര്‍ക്കുക -പറഞ്ഞത് പത്തുനൂറ്റമ്പതു ദിവസം മുമ്പാണെന്നും.
ബോറടിയുടെയും വിരസതയുടെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല പൈങ്കിളി സാഹിത്യവും മറ്റ് ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, ബ്ലോഗ് അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ ബ്ലോഗ് അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ് ഇന്ന് പൈങ്കിളിയും അതിന്റെ അനുബന്ധപോസ്റ്റുകളും.
ബ്ലോഗെഴുത്തുകാരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ പൈങ്കിളിപോസ്റ്റുകള്ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള ബ്ലോഗ് രാഷ്ട്രീയത്തില്‍ പെങ്കിളിയും ഹാസ്യവും പുരോഗമിച്ചിട്ടുള്ളത് ബ്ലോഗ്അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. പൈങ്കിളി-വിജ്ഞാനങ്ങള്‍ ബ്ലോഗ്അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ ബ്ലോഗ്അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. ബ്ലോഗ്അധികാരസ്ഥാപനങ്ങളുടെ പൈങ്കിളി-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.
പൈങ്കിളിയുടെ ഓരോ കണവും സ്വാഭാവികമായും ബ്ലോഗ്അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്. പൈങ്കിളി ഉല്പാദിപ്പിക്കുന്ന ബ്ലോഗ്അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് പൈങ്കിളി രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ പൈങ്കിളിയുടെ ഉപജ്ഞാതാവിന് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം പൈങ്കിളി സ്വയം പ്രതിനിധീകരിക്കുന്ന ബ്ലോഗ്രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത് മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.
ഇത്രയും എഴുതാന്‍ കാരണം മലയാളം ബ്ലോഗുകളില്‍ ബെന്നി നടത്തുന്ന ചില നിരുപദ്രവകരമായ ഇടപെടലുകളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് - പ്രത്യേകിച്ചും ചന്ത്രക്കാരന്റെ അരാഷ്ട്രീയ വ്യാഖ്യാനത്തിന് ബെന്നി എഴുതിയ കമന്റുകള്‍.
ബെന്നിയുടെ പോസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരവും വലിയ ഇടത് ചായവ് ഇല്ലാത്തവയുമാണ്. എന്നാല്‍ പൈങ്കിളിരാഷ്ട്രീയത്തിന്റെ അന്തര്‍ലീനമായ സവിശേഷതകൊണ്ട് അവ സ്വയമൊരു രാഷ്ട്രീയത്തെ സൃഷ്ടിക്കുന്നു. രാഷ്ട്രീയനിലപാടുകള്‍ മറ്റവസരങ്ങളില്‍ പൊതുവെ തുറന്ന് പ്രകടിപ്പിക്കാത്തയാളായതിനാല് ബെന്നിയുടെ പോസ്റ്റുകള്‍ പ്രസരിപ്പിക്കുന്ന രാഷ്ട്രീയം ഫലത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളായി മാറുന്നു. ഒട്ടും disputable അല്ലാത്ത അദ്ദേഹത്തിന്റെ പൈങ്കിളി knowledge base ന്റെ ആധികാരികതയും അതുവഴിയുള്ള സ്വീകാര്യതയും സ്വാഭാവികമായും പോസ്റ്റുകളില്‍നിന്നും അതിന്റെ വിഷയങ്ങളില്‍നിന്നും ബെന്നി ഉദ്ദേശിച്ചിരിക്കാനിടയുള്ള രീതിയില്‍ തന്നെ പുറത്തുകടന്ന് വ്യത്യസ്ത രാഷ്ടീയ നിലപാടുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴിവെക്കുന്നു.
ഇതിന്റെ പ്രതിഫലനമാണ് ചന്ത്രക്കാരനെ പോലെയുള്ള പ്രതിലോമകാരികള്‍ക്ക് മലയാളം ബ്ലോഗുകളില്‍ കയ്യടി ലഭിക്കുന്നതിന്റെ അടിസ്ഥാനം. ബെന്നിയുടെ പൈങ്കിളി പോസ്റ്റുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ബെന്നി അറിഞ്ഞോ അറിയാതെയോ ഒരു രാഷ്ട്രീയപരിസരം ചിലര്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇവരിടുന്ന പോസ്റ്റുകളെ, പൈങ്കീളിമുത്തുകളെന്ന് ശ്ലാഘിക്കുക വഴി, നിരുപദ്രവമെന്ന് തോന്നുമെങ്കിലും, ബെന്നിയും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട്.
ബെന്നിയെ ഒരു തരത്തിലും വ്യക്തിഹത്യ ചെയ്യുക ഈ പോസ്റ്റിന്റെ ഉദ്ദേശമല്ല. സ്വന്തം പൈങ്കിളി സൃഷ്ടികളോട് അദ്ദേഹം പുലര്‍ത്തുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള വിശാലതയും എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും ആധികാരികതകൊണ്ടും പ്രതിഭാസ്പര്ശംകൊണ്ടും ഇക്കിളി സാഹിത്യം കൊണ്ടും താരതമ്യങ്ങളില്ലാത്ത, ആ പോസ്റ്റുകള്‍ പ്രസരിപ്പിക്കുന്ന രാഷ്ട്രീയത്തെക്കൂടി suppress ചെയ്യാനുള്ള ബാദ്ധ്യതകൂടി അദ്ദേഹത്തിനുണ്ടെന്ന് ഓര്മ്മിപ്പിക്കുന്നുവെന്നുമാത്രം.
മലയാളബ്ലോഗുകളില് പൊതുവെ കാണുന്ന അസഹിഷ്ണുത പലതവണ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. ആശയപരമായ ഒരുതരം അസഹിഷ്ണുത ഏതോ തരത്തില്‍ ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അറിഞ്ഞോ അറിയാതെയോ പങ്കുവക്കുന്നുണ്ട്. ഉദാഹരണത്തിന് ചന്ത്രക്കാരന് ഈയിടെയീട്ട പോസ്റ്റും അതിന്റെ കമന്റുകളും
ആ പോസ്റ്റിന് വന്ന കമന്റുകള്‍ പലതരത്തിലുള്ളവയായിരുന്നു. പോസ്റ്റില്‍ തന്നെ പറഞ്ഞ പല കാര്യങ്ങളെയും ചര്‍ച്ചയ്ക്കെടുത്ത ചിലരെ ബ്ലോഗുടമ ബ്ലോഗ് അടിയന്തരാവസ്ഥ നിയമം ഉപയോഗിച്ച് പുറത്താക്കുന്ന മനോഹര കാഴ്ച ആണ് നമ്മള് ആദ്യം തന്നെ കണ്ടത്. ഈ യുണീക്നസ്സിനെ ഒരു കൊച്ചുബ്ലോഗിന്റെ രാഷ്ട്രീയ-സാംസ്കാരികപ്രബുദ്ധതയായി കാണുന്നതിനുപകരം തികഞ്ഞ പരിഹാസത്തോടുകൂടിയായിരുന്നു മലയാളം ബ്ലോഗ് കമ്യൂണിറ്റിയില്‍ ചിലര്‍ (ഞാനടക്കം) നേരിട്ടത്. ബന്ദെന്തിന്, ഹര്ത്താലെന്തിന്, വികസനാമുരടിപ്പ് അങ്ങനെ എന്തൊക്കെയോ പറഞ്ഞുകേട്ടു.
ബ്ലോഗിലെ ജനാധിപത്യത്തില്‍ അന്തര്‍ലീനമായിട്ടുള്ള ഒന്നാണ് പ്രാതിനിധ്യസ്വഭാവം. പ്രതിഷേധവും പിന്‍പറ്റലുകളും ഒരുപോലെ സിംബോളിക് ആണതില്‍. അതിന്റെ ഏറ്റവും ശക്തമായ രൂപമാണ് കമന്റ് നിരോധനം. ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് ആ പ്രതികരണരൂപത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല, ഒരുപാട് ദുരുപയോഗിക്കപ്പെട്ടിട്ടും പള്ളിയും പട്ടക്കാരനും ഇന്നും നിലനില്‍ക്കുന്നപോലെ.
ഈ പശ്ചാത്തലത്തിലാണ് ഈ.എം.എസ്സിനെക്കുറിച്ചുള്ള രാജേഷ്വര്‍മ്മയുടെ പോസ്റ്റിനുള്ള ഉമേഷിന്റെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ചന്ത്രക്കാരന്റെ വ്യാഖ്യാനം പരിശോധിക്കാന്‍ ഞാനൊരുമ്പെടുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷവും നിര്ദ്ദോഷകരവുമായിത്തോന്നുന്ന അഭിരുചികളും അവയുടെ സൃഷ്ടികളും എത്രമാത്രം പ്രതിലോമകരമായ രാഷ്ട്രീയാര്ത്ഥങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നാം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഏതിലെങ്കിലും established ആകുക എന്നത് വലിയൊരു ബാധ്യതയാണ്. അതിനുശേഷമുള്ള ഏത് പ്രസ്താവനയും രാഷ്ട്രീയമായി പരിശോധിക്കുമ്പോള്‍ ഒരു നിഷ്ക്രിയാവസ്ഥയല്ല. ഒരഭിപ്രായം പറയുമ്പോള്‍ നിങ്ങളുടെ അഭിപ്രായംതന്നെ നിങ്ങളുടേതായി പ്രചരിക്കും, പറയാതിരിക്കുമ്പോളും ഒരഭിപ്രായം നിങ്ങളുടേതായി പ്രചരിപ്പിക്കപ്പെടും - അതു നിങ്ങളുടേതാവില്ലെന്നുമാത്രം.
24 comments:
ഒരു ഡിസ്ക്ലെയിമര് - ഈ പോസ്റ്റ് വ്യത്തിഹത്തിയ ആണ്. അതു മാത്രമാണ്. What goes around comes around, simple.
ഒരു ചര്‍ച്ച മോഡറേറ്റഡ് ആവുന്നതില്‍ എനിക്ക് പരാതിയില്ല. പക്ഷെ ചര്‍ച്ചയിലെ ഒരു പക്ഷം തന്നെ മോഡറേറ്റേഴ്സ് ആവുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചര്‍ച്ചയ്ക്ക് ആളു കൂടിയത് കണ്ട് ഒരു ബ്ലോഗ് കമന്റ് അടച്ചു. അതു കൊണ്ട് ചര്‍ച്ച ചെയ്യാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് ഒരു ചാനല്‍ ഞാന്‍ ഇവിടെ തുറക്കുന്നു. മോഡറേഷന് ഇല്ലാത്ത ചര്‍ച്ച്. (എന്നെ തെറി വിളിക്കാനായി അനോണികളെ ക്ഷണിക്കുകയല്ല).
ആദിത്യാ കൊട് കൈ.നൂറ്റി പത്ത് മാര്‍ക്ക്.
ഓ:ടോ:ഇനി പ്രതിലോമം എന്ന വാക്കിന്റെ അര്‍ത്ഥം കൂടി:(ഇത് വക്കാരി അറിയാനും കൂടിയാണ്)ക്രമമല്ലാത്തത് , ഹീനമായ പ്രവൃത്തി.അപ്പോള്‍ പ്രതിലോമകാരി?മനസ്സിലായല്ലോ?
ഇനിയാണ് പറയേണ്ടത്:ആരാണ് ഈ വാക്കിന് കൂടുതല്‍ യോഗ്യന്‍?
ഉമേഷും ഈ വാക്ക് ഉപയോഗിച്ചു.അതിലേ എനിക്ക് വിഷമം തോന്നിയുള്ളൂ.
അനംഗാരി പറഞ്ഞു:
ഉമേഷും ഈ വാക്ക് ഉപയോഗിച്ചു.അതിലേ എനിക്ക് വിഷമം തോന്നിയുള്ളൂ.
ഞാന്‍ അതു പറഞ്ഞിടത്തു് അതിനു ശേഷം പറഞ്ഞതുകൂടി വായിക്കൂ. ഞാന്‍ പ്രതിലോമം എന്നു കരുതുന്നവരില്‍ പലര്‍ക്കും എന്റെ ബ്ലോഗും പ്രതിലോമമായി തോന്നും എന്നു ഞാന്‍ പറഞ്ഞിട്ടില്ലേ? അല്പം താഴെ ആ വാക്കുപയോഗിക്കാതെ അല്പം കൂടി വ്യക്തതയുള്ള വാക്കുകള്‍ ഉപയോഗിക്കണമെന്നും ഞാന്‍ പറഞ്ഞിട്ടില്ലേ?
ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം വിപരീതദിശയില്‍ പോകുന്നതു്, പിന്തിരിപ്പന് എന്നൊക്കെയാണു്. അതായതു് ഒരാള്‍ പുരോഗതി എന്നു കരുതുന്ന ദിശയുടെ എതിര്‍ദിശയില്‍ പോകുന്നതു് എന്നു്. “ഹീനം” എന്നതിനേക്കാള്‍ അതാണു കൂടുതല്‍ യോജിച്ച അര്‍ത്ഥമെന്നു തോന്നുന്നു. ഞാന്‍ നിഘണ്ടു നോക്കിയില്ല.
അയ്യയ്യോ അനംഗാരീ,
അങ്ങനെ ദുഷിച്ച അര്‍ത്ഥമൊന്നും ആ പ്രതിലോമം എന്ന വാക്കിനു കൊടുക്കല്ലേ നമുക്ക് വ്യാഖ്യാനിച്ചു ശരിപ്പെടുത്താം.
"ലോമം ലോമം പ്രതി പ്രതിലോമം" എന്നു വ്യാഖ്യാനിക്കുക അപ്പോള്‍ അനുലോമം തന്നെയാണ് പ്രതിലോമം എന്നു വരും . പിന്നെന്തു പ്രശ്നം.
ഓ ടൊ
ഞാന്‍ ഇന്നലെ കാര്‍ സര്‍വീസ് ചെയ്യിക്കാന്‍ റായ്പൂര്ക്കു പോകുമ്പോള്‍ വഴിയില്‍ ഒരു ഗ്രാമത്തിലെ റോഡില്‍ വച്ച് , എന്തിനെന്നാറിയില്ല ഒരു നായ കുരച്ചു കൊണ്ട് എന്റെ വണ്ടിയുടെ പിന്നാലേ കുറേ ദൂരം ഓടി. പിന്നെ കുര നിര്‍ത്തി മടങ്ങി പോയി.
ആദിത്യോ, തലയറഞ്ഞ് ചിരിച്ചു. തരക്കേടില്ലാത്ത പണിയാ തന്നത് ;) എന്നാലും ഇനി ‘ബെന്നി’ എന്ന് ഗൂഗ്ലിയാല്‍ ഒരു പത്ത് റിസള്‍ട്ട് കൂടുതല്‍ കിട്ടും :)
പിന്നെ അനംഗാരി/ഉമേഷ്,
എന്താണ് പുരോഗമനം, പ്രതിലോമകരം എന്നൊക്കെ വ്യക്തികള്‍ തീരുമാനിക്കുന്നതല്ല. സമൂഹത്തിനൊരു കളക്ടീവ് സൈക്കിയുണ്ട്. അതിലുണ്ട് ഇതിനൊക്കെയുള്ള നിര്‍വചനങ്ങള്‍. വ്യക്തി, കുടുമ്മം, തെരുവ്, ജാതി, ദേശം, രാഷ്ട്രം എന്നിങ്ങനെയുള്ള എന്റൈറ്റികളും കടന്ന് മനുഷ്യര്‍ എന്നൊരു പൊതുതലത്തില്‍ വേണ്ടേ പുരോഗമനം, പ്രതിലോമകരം എന്താണെന്ന് ചിന്തിക്കേണ്ടത്?
‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ മാത്രമല്ലല്ലോ ഈ ലോകം!
പണിക്കര്‍ജീ,
ശ്വാനന് അങ്ങയെ ദംശിച്ചില്ലല്ലോ അല്ലേ? ഹെന്താ, കഥ! ഹെന്തൊരു രാജ്യമാണീ ഇന്ത്യ? പണിക്കര്‍ജിയെ പോലൊരു വ്യക്തിക്ക് കാറും കൊണ്ട് വഴീലിറങ്ങാന് പറ്റില്യാന്ന് വെച്ചാ. സര്‍ദാര്‍ വല്ലഫായി പട്ടേല്‍ജി ഒണ്ടായിരുന്നെങ്കി, സകല നായ്ക്കളേയും രായ്ക്കുരാമാനം വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയേനെ. അങ്ങേര് കാലം ചെയ്തത് നുമ്മടെ (നായ്ക്കളുടെ) നിര്(ഭാഗ്യം)!!
ആദിത്യോ....
ഇതൊരൊന്നൊന്നരയായിട്ടുണ്ടല്ലോ..
ആദിത്യന് പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഞാന്‍ ചിന്തിക്കുന്ന രീതിയിലാണെങ്കിലേ ഇവിടെ അഭിപ്രായം പറയാവൂ എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതൊരു നല്ല പ്രവണതയല്ല, അതാര്‍ക്കും ഗുണം ചെയ്യുകയുമില്ല.
ആദീ :-)
ആദ്യമായി ഹൌസ് ഫുള്ളാവുന്ന ചായക്കടയില്‍ ചായക്കടക്കാരന്റെ വെപ്രാളം കണ്ടിട്ടില്ലേ..:-)
അത്രേയുള്ളൂ അത് :-)
(കമന്റടക്കുന്നു തുറക്കുന്നു, കാഷ്ടം വാരുന്നു, പൊട്ടാത്ത പടക്കത്തില്‍ വെള്ളമൊഴിക്കുന്നു,മറുപടിക്ക് കാക്കുന്നു, ഓടിനടക്കുന്നു..ഹെന്റമ്മോ!!!! എന്നാല്‍ പണിക്കരേയോ ഉമേഷിനേയോ വേറെ ആള്‍ക്കാരെയോ ഏതെങ്കിലും അനോണി തെറി പറഞ്ഞാല്‍ ഒരു പ്രശ്നവുമില്ല. ഡിപ്ലോമാറ്റിക്കായ ഒരപലപനം മാത്രം...അമേരിക്ക ഇസ്രായേലിനു കൊടുക്കുമ്പോലെ.....എന്താ പറയ! നമ്മളൊക്കെ എന്നും പച്ചവെള്ളം കുടിച്ചാണല്ലോ കഴിയുന്നത് ഇജ്ജാതി(നോ പണ് ഇന്റന്റഡ്) പെടക്കല് മനസ്സിലാവാതിരിക്കാന്‍ ! :-) )
പിന്നെ, ഉമേഷിന്റേയും പണിക്കരുടേയും പോസ്റ്റുകളിലെ പൊട്ടാത്ത പടക്കങ്ങള്‍ പെറുക്കി,
രണ്ട് ഗുണ്ട് സ്വന്തം കോണ്ട്രിബ്യൂട്ട് ചെയ്ത് സ്വന്തം വീട്ടില്‍ “ഉത്സവം” നടത്തുന്നവരുമുണ്ട്. :-)
ithenthirannaa copy adi classo
lavan ezhuthiyathil perumaati livan ezhuthiyirikkunnu.
swanthmaayi onnum ezhuthaan pattille? naanakked
ആദീ, പൊട്ടുന്നതും പൊട്ടാത്തതുമായ പടക്കം വല്ലതും ബാക്കി വരികയാണെങ്കില്‍ അറിയിക്കണേ.. വയറ്റിപ്പിഴപ്പായോണ്ടാണേ.. :)
അപ്പോ പ്രതിലോമകാരിയുടെ അര്‍ത്ഥം അറിഞ്ഞു! ഹാവൂ സമാദാനം.. സമാദാനം!
ഇനി പ്രതിരോമകാരിയുടെ അര്‍ത്തം കൂടി അറിഞ്ഞാ മതി..
എന്റെ ഊഹം ശരിയാണെങ്കില്‍...
പ്രതി = എതിര്
രോമം= മുടി
അപ്പോള്‍ പ്രതിരോമകാരി = മുടിക്കെതിരായവന് !
അതായത്.. ബാര്‍ബര്‍ !
കഷണ്ടികള്‍, നേവിക്കട്ട് അടിച്ചു നടക്കുന്നവര്‍, മൊട്ടത്തലയ്യന്മാര് എന്നിവaരേയും ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നതാണ് !
ആദിയേ.. ഷെമി.... ;)
ഇടിവാളേ അതെന്തര്ത്ഥം?
പ്രതി = പ്രതി (കുറ്റം ചെയ്തവന്)എന്നും അര്‍ത്ഥമില്ലേ?
പിന്നെ അര്‍ത്ഥം നോക്കിയാണേല്, നെടുരോമം വേണു എന്നു പറഞ്ഞാല്‍ ആര് (ഒരു കുളു തരാം - വയ്യ, മടുത്തു എന്ന് നാഴികക്ക് ഇരുപത്തൊന്നു തവണ പറയുന്ന മനുഷ്യന്)
ആദിയേ ഓഫിനു മ്യാപ്പ്
കഷണ്ടിയെപ്പറഞ്ഞപ്പോ കുറുuമാന്‍ പ്രതിലോമകാരിയ്യായല്ലേ.. ആഹാ..
ഒരേ സമയം പ്രതിലോമകാരനും, പ്രതിരോമകാരനുമായ ഒരാളെ കണ്ടുമുട്ടി!
കുറുവേ.. എന്നെ തല്ലല്ലേ.. ഞാന്‍ നന്നാവൂല്ല ;)
തെരക്കിനിടയില്‍ പിന്മൊഴിയൊന്നെത്തി നോക്കിയപ്പഴാ ഈ രോമം ഇവിടെക്കണ്ടത്, ശേഷം മറ്റേ പ്രതിലോമവും വായിച്ചു.
എന്നാപ്പിന്നെ ഇവിടെയൊന്നു കാഷ്ഠിച്ചേക്ക്kമെന്ന്നോര്ത്തു..
ആദി മ്മടെ ചെക്കനല്ലേ, ഓന് തൂത്തു കളഞ്ഞോളും ;)
ഒരു ഓഫിന്റെ മണം... യൂണിയന് ഇടപെടണോ പ്രശിഡന്റേ... ?
ഓടോ : ആദീ ഞാന്‍ ഓടിയിരിക്കുന്നു
എന്റെ ഓടോ ബ്രദേഴ്സ്,
എന്റെ ബ്ലോഗില്‍ ഓടോ പറയുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷെ ഓടോയ്ക്ക് മാപ്പ് പറയുന്നത് എന്നെ അപമാനിക്കലാണ് ;)
പ്രതിലോമകാരി എന്നതാണല്ലോ ഇപ്പൊഴത്തെ പ്രധാന വാക്ക്. അതു കൊണ്ട് ബെന്നിയോട് 3 ചോദ്യങ്ങള്‍
1. കുറെ നാള് മുന്‍പ് നമ്മുടെ നാട്ടില്‍ പല ഡിപ്പാര്‍ട്ട്മെന്റിലും കമ്പ്യൂട്ടറൈസേഷന് വന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും കമ്പ്യൂട്ടറുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്ത ഒരു പ്രസ്ഥാനം നമുക്കുണ്ടായിരുന്നു.
2. വ്യവസായങ്ങളെ മൊത്തത്തില്‍ കേരളത്തില്‍ നിന്ന് തുരത്തിയോടിക്കുന്ന രീതിയില്‍ സമരങ്ങളും കൊടിപിടിക്കലും നടത്തിയിരുന്ന/നടത്തിക്കൊണ്ടിരിക്കുന്ന ഒരുപറ്റം കക്ഷിരാഷ്ട്രീയക്കാരും ട്രേഡ് യൂണിയങ്കാരും കേരളത്തില്‍ ഉണ്ട്.
3. അവശേഷിക്കുന്ന വ്യവസായങ്ങളെക്കൂടി പൂട്ടിക്കാനായി എന്തിനും ഏതിനും ഹര്‍ത്താല്‍ വിളിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നും കേരളത്തില്‍ ഉണ്ട്.
ബെന്നിയുടെ അഭിപ്രായത്തില്‍ ഇവരൊക്കെ പ്രതിലോമകാരികള്‍ ആണോ അല്ലയോ?
നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.
കളീകുടൂകാരന്‍
കളീകുടൂകാരന്‍
Hamrash,
ഇവിടെയും വേറൊരു ബ്ലോഗിലും താങ്കളുടെ പരസ്യം കണ്ടു. ദയവു ചെയ്തു് ഈ പരസ്യമിടീല് നിര്‍ത്തൂ. മലയാളമെഴുതിയിട്ടുണ്ടെങ്കില് ഏവൂരാന്റെ തനിമലയാളം കണ്ടുപിടിച്ചുകൊള്ളും. നല്ലതാണെങ്കില്‍ ആളുകള്‍ വന്നു വായിച്ചുകൊള്ളും. തനിമലയാളത്തില്‍ വന്നില്ലെങ്കില്‍ thanimalayalam.org-ല്‍ പോയി ഏവൂരാനെ വിവരമറിയിക്കൂ രണ്ടു ദിവസം കഴിഞ്ഞു്.
പിന്മൊഴി സെറ്റപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഒരു കമന്റിട്ടാലും മതി. ആളുകള്‍ അറിഞ്ഞുകൊള്ളും.
പിന്നെ, പഴയ ഒരു പോസ്റ്റില്‍ ആദിത്യന് തന്നെ ലിങ്ക് എങ്ങനെയാണിടുന്നതെന്നെഴുതിയിരുന്നു. വായിച്ചു നോക്കൂ. താങ്കള്‍ കൊടുത്ത ലിങ്കു തെറ്റാണു്. ലിങ്കു കൊടുക്കാന്‍ പഠിക്കുന്നതു വരെ ലിങ്ക് ആയല്ലാതെ നേരേ ടൈപ്പു ചെയ്യുക.
ഏതായാലും സ്വാഗതം! ബ്ലോഗു വായിച്ചില്ല. നന്നാവും എന്നു പ്രതീക്ഷിക്കുന്നു. ആശംസകള്‍!
ഈ ചെക്കനിതെന്താ പറ്റിയേ? എനിക്കൊന്നും മനസ്സിലാവണില്ല്യല്ലൊ..തണ്ണിയടിച്ചാച്ചാ?
ഇതു വായിക്കൂ ഇഞ്ചീ. അപ്പോള്‍ മനസ്സിലാകും.
പണ്ടു ഇഞ്ചിയുടെ ഒരു കഥയ്ക്കു ബദലായി ആദി ഇതു് എഴുതിയില്ലേ? അതു പോലെ :)
ുപ്രിയപ്പെട്ട് ആദിത്യന്,
എനിക്കൊരു ബ്ലൊഗുണ്ട് http://andoorcharitham.blogspot.com
ഞാന്‍ എഴുതുന്ന ബ്ലൊഗുകള് എല്ലാവരെയും പരിചയപ്പെടുത്താന്‍ എന്താ മാര്‍ഗ്ഗം.പ്ലീസ് ഒന്നു പറഞു തരുമൊ?
അതുപൊലെ എന്റെ ബ്ലൊഗുകള് വായിച്ചു കമന്റുകള്‍ കിട്ടാന്‍ എന്താ മാര്‍ഗം.
മറുപടി പ്രതീക്ഷിക്കുന്നു
ഹരി
ബെസ്റ്റ്. കല്യാണം ഉറപ്പിച്ചതോടെ ബ്ലോഗ് ലോക വാസം വെടിഞ്ഞ ആദിത്യന്, കല്യാണം കഴിഞ്ഞ് ബാച്ചി ക്ലബ്ബീന്ന് പുറത്താക്കപ്പെട്ട് ഇരിക്കുന്ന ഇപ്പോ തന്നെ അവന്റെ പോസ്റ്റില്‍ വന്ന് ഇത് ചോദിക്കണം ഹരിനാരായണാ... ലവന് ഇവിടെയൊന്നും എത്തിനോക്കാറുപോലും ഇല്ലാന്നാ തോന്നുന്നേ. ഇതാ അവന് തന്നെ എഴുതിയ ഈ പോസ്റ്റില്‍ പോയി നോക്കി അവിടെ പറഞ്ഞിട്ടുള്ള സെറ്റിംഗ്സ് ഒക്കെ ചെയ്താല്‍ താങ്കള്‍ ചോദിച്ച കാര്യങ്ങള്‍ക്ക് പരിഹാരമാകും.
ആദിത്യജി,
ഒരു വട്ടം വായിച്ചതേയുള്ളൂ. മനസ്സിലായില്ല മൊത്തം ആശയം പിടികിട്ടാനിനി മനസ്സിരുത്തിയൊന്നൂടെ വായിക്കട്ടേ.
നിങ്ങളുടെ പോസ്റ്റ് ഒത്തിരിനാളായല്ലോ കണ്ടിട്ട്! (ഇനി എനിക്കു തെറ്റുപറ്റിയോ, എങ്കില്‍ സോറി)
About
തോന്നുന്നതെല്ലാം ചെയ്യാന്‍... തോന്നിയപോലെ ജീവിക്കാന്‍...
ആദ്യേയ്... ഇതിനിയും മാറ്റിയില്ലേ... സമയം അതിക്രമിച്ചിരിക്കണു :)
Post a Comment